അൽ-സബൂർ 71

വൃദ്ധന്റെ ദുആ

71 1യാ റബ്ബുൽ ആലമീൻ, അങ്ങയില്‍ ഞാൻ ഇഅ്തിമാദ് ചെയ്യുന്നു; ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ! 2അങ്ങയുടെ അദ് ലിൽ എന്നിക്ക് സലാമത്തും നജാത്തും നൽകേണമേ! എന്റെ ദുആ കേട്ട്എന്നെ രക്ഷിക്കണമേ! 3അങ്ങ് എനിക്ക് കാവലേകുന്ന ഹജറും ഉറപ്പുള്ള ഖസ്റും ആയിരിക്കണമേ! അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും.

4യാ അള്ളാ, ശർറായവന്റെ കൈയില്‍ നിന്ന്, അദ് ലില്ലാത്ത ഫാജിറന്റെ പിടിയില്‍നിന്ന്,എന്നെ വിടുവിക്കണമേ! 5യാ റബ്ബുൽ ആലമീൻ, അങ്ങാണ് എന്റെ റജാഅ്; ചെറുപ്പം മുതല്‍ അങ്ങയേയാണ് ഞാൻ ഇഅ്തിമാദ് ചെയ്യുന്നത്. 6വിലാദത്ത് മുതലേ ഞാന്‍ അങ്ങയെ ആശ്രയിച്ചു. ഉമ്മയുടെ ഉദരത്തില്‍നിന്ന് അങ്ങാണ് എന്നെ എടുത്തത്; ഞാന്‍ എപ്പോഴും അങ്ങയെ, ഹംദ് ചെയ്യുന്നു.

7ഞാന്‍ പലര്‍ക്കും ഖൌഫ് ജനിപ്പിക്കുന്ന അടയാളമായിരുന്നു; എന്നാല്‍ അവിടുന്നാണ് എന്റെ ഖവിയായ മൽജഅ്. 8എന്റെ ശഫത്തുകൾ സദാ അങ്ങയെ ഹംദ് ചെയ്യുന്നു; അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു. 9വാര്‍ധക്യത്തില്‍ എന്നെതള്ളിക്കളയരുതേ! ഖുവ്വത്തും ത്വാഖത്തും കുറയുമ്പോൾ എന്നെ ഉപേക്ഷിക്കരുതേ! 10എന്റെ അഅ്ദാഅ് എന്നെക്കുറിച്ച് സംസാരിക്കുന്നു; എന്റെ ഹയാത്തിനെ വേട്ടയാടുന്നവര്‍ മുശാവറ നടത്തുന്നു. 11അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അവനെ പൂർണമായി വെടിഞ്ഞിരിക്കുന്നു. പിന്‍തുടര്‍ന്ന് അവനെ പിടികൂടുവിന്‍, അവനെ രക്ഷിക്കാനാരുമില്ലെന്ന്അവര്‍ പറയുന്നു.

12യാ അള്ളാ, എന്നില്‍ നിന്നും നീ അകലരുതേ! എന്റെ റബ്ബേ, എന്നെ നസ്വ്ർ ചെയ്യാൻ നീ വേഗം വരണമേ! 13എന്നെ കുറ്റം പറയുന്നവര്‍ നാണിക്കുകയും നശിപ്പിക്കപെടുകയും ചെയ്യട്ടെ! എന്നെ ദ്രോഹിക്കാന്‍ നോക്കുന്നവരെ നിന്ദനവും നാണവും മൂടട്ടെ. 14ഞാന്‍ എപ്പോഴും റജാഉള്ളവനായിരിക്കും, അങ്ങയെ ഞാൻ മേല്‍ക്കുമേല്‍ ഹംദ് ചെയ്യും. 15എന്റെ ശഫത്തുകൾ അങ്ങയുടെ അദ്,ലുള്ളവും നജാത്ത് കുടികെള്ളുന്നതുമായ അമലുകള്‍ പ്രഘോഷിക്കും; അവ എന്റെ ഇൽമിന് അപ്രാപ്യമാണ്. 16മഅബൂദായ റബ്ബുൽ ആലമീന്റെ ഖവിയ്യായ അമലുകളുടെ ശഹാദത്തായി ഞാൻ വരും; ഞാന്‍ അങ്ങയുടെ മാത്രം നീതിയെ മദ്ഹ് ചെയ്യും.

17യാ അള്ളാ, ചെറുപ്പം മുതല്‍ എന്നെ അങ്ങ് തർബിയത്ത് ചെയ്തു; ഞാനിപ്പോഴും അങ്ങയുടെ ഖുദ്റത്തുകൾ വിളിച്ചു പറയുന്നു. 18യാ അള്ളാ, വാര്‍ധക്യവും നരയും ബാധിച്ച എന്നെ കൈവിടരുതേ! വരാനിരിക്കുന്നതലമുറകളോട് അങ്ങയുടെ ഖുദ്റത്തുകൾ വിളിച്ചു പറയാൻ എനിക്ക് തൌഫീഖ് ഏകണേ! 19യാ അള്ളാ, അങ്ങയുടെ ഖുദ്റത്തും അദ്,ലും സമാഓളമെത്തുന്നു; യാ ങ്കിലും, അവിടുന്ന് എനിക്കു ഹയാത്തായ ജദീദ നല്‍കും; അർളിന്റെ അഅ്മാഖിൽ നിന്ന് അവിടുന്ന് എന്നെ കരകയറ്റും. 20 ദാരുണമായ മുസീബത്തുകൾ അവിടുന്ന് എനിക്കു നസീബാക്കി; എങ്കിലും, അവിടുന്ന് എനിക്കു ഹയാത്തായ ജദീദ് നല്‍കും; അർളിന്റ അഅ്മാഖിൽ നിന്ന് അവിടുന്ന് എന്നെ കരകയറ്റും. 21അവിടുന്ന് എന്റെ മഹത്വം വര്‍ധിപ്പിക്കുകയും എന്നെ വീണ്ടുംആശ്വസിപ്പിക്കുകയും ചെയ്യും.

22യാ അള്ളാ, അങ്ങയുടെ വിശ്വസ്തത നിമിത്തം ഞാന്‍ അങ്ങയെ വീണവായിച്ചു പുകഴ്ത്തും. ഇസ്രായിലാഹിന്റെ ഖുദ്ദൂസേ,കിന്നരംമീട്ടി ഞാന്‍ അങ്ങയ്ക്ക് ഹംദ് ചെയ്യും. 23ഞാന്‍ അങ്ങയെ തസ്ബീഹ് ചെയ്യുമ്പോള്‍ എന്റെ ശത്തുകളും അങ്ങു രക്ഷിച്ച എന്റെ റൂഹും ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കും. 24എന്റെ നാവ് അങ്ങയുടെ അദ്,ലോടുകൂടിയ മദദിനെ നിരന്തരം പ്രഘോഷിക്കും; എന്നെദ്രോഹിക്കുന്നവര്‍ ലജ്ജിതരും അപമാനിതരും ആയിത്തീര്‍ന്നു.


അടിക്കുറിപ്പുകൾ