ഞങ്ങളേക്കുറിച്ച്

മാപ്പിള മലബാരി പരിഭാഷയെ കുറിച്ച് ഒരു വാക്ക്.*

കേരളത്തിലെ മലബാർ മേഖലയിൽ നിന്നുള്ളവരുടെ പാരമ്പര്യ ഭാഷയായ മാപ്പിള മലയാള ഭാഷയിൽ ഒരു തിരുവെഴുത്ത് വേണമെന്നുള്ള ഞങ്ങളുടെ ആഗ്രഹമാണ് ഈ പരിഭാഷക്ക് കാരണമായിത്തീര്ന്നരത്. അറബി ഭാഷയിൽ നിന്നും ധാരാളം വാക്കുകൾ‌ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഇതു പൊതു മലയാളത്തിൽ‌ നിന്നും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.

കിത്താബുൽ മുഖദ്ദസ്സിൻറെ ഒരു മാപ്പിള ഭാഷാന്തരം പുറത്തിറക്കുക എന്നത് ഞങ്ങളുടെ ചിരകാല അഭിലാഷമായിരുന്നു. അള്ളാഹുവിൻറെ അപാരമായ അനുഗ്രഹത്താൽ അതിന് ആരരംഭം കുറിക്കാൻ സാധിച്ചു. ആദം നബി(അ. സ) മുതൽ ആരംഭിച്ച അമ്പിയാ മീർസലുകളുടെ പരമ്പരയിലൂടെ റൂഹുൽ ഖുദ്ദൂസിനാൽ വെളിപ്പെടുത്തി തന്ന അള്ളാഹുവിൻറെ വചനം ജഡമെടുത്ത് (ഈ ദുനിയാവിനെ ഇബിലീസിൻറെ പിടിയിൽ നിന്നും മോചിപ്പിക്കുവാൻ) വന്ന ഈസാ അൽ മസീഹിൻറെ ഖുർബാനിയും അതിലൂടെ മാനവ സമൂഹത്തിന് ഒരുക്കിയ അള്ളാഹുവിൻറെ രക്ഷാ മാർഗത്തെ വിവരിക്കുന്ന കിത്താബുൽ മുഖദ്ദസ്, ഇത് പാരായണം ചെയ്താൽ തന്നെ വലിയ പുണ്യമായ അമലാണെന്നും എല്ലാ അംബിയാ മുർസലുകൾക്കും അവരവർ ജനങ്ങളെ സന്മാർഗ്ഗങ്ങളിലേക്ക് വഴി കാണിക്കുവാൻ അള്ളാഹുവിനാൽ നിയോഗിക്കപ്പെട്ടവരാണെന്നും തെളിയിക്കുവാൻ പല മുഹ്ജിസാത്തുകളും കൊടുത്തിട്ടുണ്ട്. ഹസറത്ത് ഈസാ അൽ മസീഹിനു മുമ്പെയുള്ള എല്ലാ മുഹ്ജിസാത്തുകളിലും ഈസാ അൽ മസീഹിൻറെ ഖുർബാനിയെ വെളിപ്പെടുത്തിയിരിക്കുന്നത് കൂടാതെ ഈ മുഹ്ജിസാത്തുകളിൽ കഴിഞ്ഞു പോയ പലതിൻറെയും വരാൻ പോകുന്ന സംഗതികളുടെയും ഖയാമത്ത് നാളിലും അതിന് ശേഷവും ഉള്ള പല സംഗതികളും ഇതിൽ ഉൾകൊള്ളിച്ചിട്ടുണ്ടെന്നും വ്യക്തമായ ആയത്തുകളിലും കാണാൻ കഴിയും

അതുകൊണ്ട് ഞങ്ങളുടെ സൈറ്റിന്റെ പേര് malabariword.com എന്ന് വിളിക്കാൻ പ്രേരിതമായി. മലബാരി ഭാഷയിലുള്ള വാക്കുകളുടെ അർത്ഥം നേരിട്ടുതന്നെ തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്

ഞങ്ങളുടെ പരമമായ ലക്ഷ്യം അള്ളാഹുവിൻറെ സിറാത്തുൽ മുസ്തഖീൻ(നേരായ പാത اهْدِنَا الصِّرَاطَ الْمُسْتَقِي) ഖുറാൻ 1:6

എല്ലാവരും കണ്ടെത്തുക എന്നുള്ളതാണ്.

വിശുദ്ധ തിരുവെഴുത്തുകളുടെ 1,189 അധ്യായങ്ങളും ഈ സൈറ്റിൽ ഇല്ല എന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. പക്ഷേ ഞങ്ങൾ‌ മുഴുവനും ചെയ്യുവാനുള്ള പ്രക്രിയ തുടരുകയാണ്. എന്നാല്‍ ഈ കാര്യങ്ങൾ‌ മനസ്സിൽ‌ വെച്ചുകൊണ്ട് ഞങ്ങൾ‌ തിരുവെഴുത്തുകൾ‌ പരിഭാഷപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

  1. അല്ലാഹുവിനെ കണ്ടെത്തൽ എന്ന് നാം വിളിക്കുന്ന ഒരു കൂട്ടം കഥകൾ മൂലം, തിരുവെഴുത്തില്‍ നിന്നും സൃഷ്ടി മുതലുള്ള കാര്യങ്ങളുടെ ഒരു അവലോകനം നൽകുന്നു.
  2. സീറത്തുൽ മസിഹ് എന്ന് നാം വിളിക്കുന്ന ഒരു കൂട്ടം കഥകൾ ഈസ അൽ മസിഹിന്റെ ജീവചരിത്രമാണ്.
  3. ഈസ അൽ മസിഹിന്റെ പ്രസിദ്ധമായ അത്ഭുത പ്രവർത്തികൾ.
  4. സബൂർ ദാവൂദ് അൽ സലാമിന്റെ കവിതകൾ ആണ്.
  5. മറ്റുള്ള അധ്യായങ്ങളിൽ പലതും വിവിധ നബിമാരുടെയും അംബിയാക്കളുടെയും മുഹ്ജിസാത്തുകൾ ആണ്.