അൽ-സബൂർ 72

മലിക്കിനു വേണ്ടിയുള്ള ദുആകളും ദികൃകളും

72 1യാ അള്ളാ, മലിക്കിന് അങ്ങയുടെ സ്വിറാത്തുൽ മുസ്തഖീമും രാജകുമാരന് അങ്ങയുടെ അദാലത്തും നല്‍കണമേ! 2അവന്‍ അങ്ങയുടെ ഖൌമിനെ ഇസ്തിഖാമത്തോടെയും അങ്ങയുടെ ഫഖീര്‍ മിസ്കീന്‍മാരെ അദ്,ലോടെയും ഭരിക്കട്ടെ! 3നീതിയാല്‍ പര്‍വതങ്ങളും കുന്നുകളും ഖൌമിനു വേണ്ടി ഐശ്വര്യം വിളയിക്കട്ടെ! 4ഫഖീറുകൾക്ക് അവന്‍ നീതിപാലിച്ചുകൊടുക്കട്ടെ! മിസ്കീനുകൾക്ക് മോചനം നല്‍കട്ടെ! അടിച്ചമർത്തുന്നവരെ തകര്‍ക്കുകയും ചെയ്യട്ടെ!

5ശംസും ഖമറും ഉള്ള കാലംവരെ തലമുറകളോളം അവന്‍ ജീവിക്കട്ടെ! 6അവന്‍ വെട്ടിനിര്‍ത്തിയ പുല്‍പുറങ്ങളില്‍ വീഴുന്ന മത്വർ പോലെയും ഭൂമിയെ നനയ്ക്കുന്ന മഴപോലെയുമായിരിക്കട്ടെ! 7അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ഖമറുള്ളിടത്തോളംകാലം സലാം (സമാധാനം) പുലരട്ടെ!

8ബഹ്റ് മുതല്‍ ബഹ്റ് വരെയും നദിമുതല്‍ അർളിന്റെ ഹുദൂദ് വരെയും അവന്റെ മുൽക്ക് നിലനില്‍ക്കട്ടെ! 9അഅ്ദാഇന്റെ തലകൾ അവന്റെ മുന്‍പില്‍ നമിക്കട്ടെ!അവന്റെ അദുവ്വുകൾ പൊടിമണ്ണു നക്കട്ടെ! 10താര്‍ഷീഷിലെയും ജസീറത്തുകളിലെയും മുലൂക്ക് അവനു കപ്പം കൊടുക്കട്ടെ! ഷേബായിലെയും സബയിലെയും മലിക്കുകൾ അവനു കാഴ്ചകള്‍കൊണ്ടുവരട്ടെ! 11എല്ലാ മലിക്കുകളും അവന്റെ മുന്‍പില്‍ സുജൂദ് ചെയ്യട്ടെ! എല്ലാ ഖൌമുകളും അവന് ഖിദ്മത്ത് ചെയ്യട്ടെ!

12കരയുന്ന ഫഖീറിനെയും ആരോരും സഹായത്തിനില്ലാത്ത മിസ്കീനെയും അവന്‍ മോചിപ്പിക്കും. 13ളഈഫിനോടും മിസ്കീനോടുംഅവന്‍ റഹ്മത്ത് കാണിക്കുന്നു; അഗതികളുടെ ഹയാത്ത് അവന്‍ രക്ഷിക്കും. 14ഉപദ്രവത്തില്‍നിന്നും ളുൽമില്‍നിന്നും അവരുടെ ഹയാത്ത് അവന്‍ വീണ്ടെടുക്കും; അവരുടെ രക്തം അവനുവിലയേറിയതായിരിക്കും.

15അവനു ത്,വലൂൽ ഉംറ് ഉണ്ടാകട്ടെ! ഷേബായിലെ ദഹബ് അവനു കാഴ്ചയായി ലഭിക്കട്ടെ! അവനുവേണ്ടി ഇടവിടാതെ ദുആ ഉയരട്ടെ! അവന്റെ മേല്‍ ബർക്കത്ത് ഉണ്ടാകട്ടെ! 16അര്‍ളില്‍ ഹുബൂബുകളിലെല്ലാം വലിയ ബറക്കത്ത് ഉണ്ടാകട്ടെ! ജബലുകളില്‍ കതിര്‍ക്കുല ഉലയട്ടെ! ലബനോന്‍പോലെ അതുഅസ്മാറിനാൽ സമൃദ്ധമാകട്ടെ! ഹഖ്,ലുകളിലെ പുല്ലുപോലെ നഗരങ്ങളില്‍ജനം വര്‍ധിക്കട്ടെ! 17അവന്റെ ഇസ്മ് ദാഇമായി നിലനില്‍ക്കട്ടെ! ശംസ് ഉള്ളിടത്തോളം കാലം അവന്റെ സൽപ്പേര് നിലനില്‍ക്കട്ടെ! അവനെപ്പോലെ മുബാറാക്കാകട്ടെ എന്നു ഖൌമ് പരസ്പരം ആശംസിക്കട്ടെ! ഖൌമുകൾ അവനെ മുബാറക്കായവനെന്നു വിളിക്കട്ടെ.

18ഇസ്രായിലാഹിന്റെ മഅബൂദായ റബ്ബുൽ ആലമീൻ മംദൂഹാകട്ടെ! അവിടുന്നു മാത്രമാണ് അജാഇബ് പ്രവര്‍ത്തിക്കുന്നത്. 19അവിടുത്തെ മഹത്വപൂര്‍ണമായ ഇസ്മ് എന്നേക്കും മംദൂഹാകട്ടെ! അവിടുത്തെ മജ്ദ് ദുനിയാവിലെങ്ങുംനിറയട്ടെ! ആമീന്‍, ആമീന്‍.

20ജസ്‌സെയുടെ ഇബ്നാനായ ദാവീദ് നബിയുടെ ദുആയുടെ ഖാത്തിമത്ത്.