അൽ-സബൂർ 70

യാ റബ്ബുൽ ആലമീൻ, വേഗം വരണമേ!

70 1യാ അള്ളാ, എന്നെ മോചിപ്പിക്കാന്‍ ദയതോന്നണമേ! യാ റബ്ബുൽ ആലമീൻ, എന്നെ സഹായിക്കാന്‍ വേഗം വരണമേ! 2എന്റെ ജീവന്‍ അപഹരിക്കാന്‍ ശ്രമിക്കുന്നവര്‍ അപമാനത്തിലും അങ്കലാപ്പിലുമാകട്ടെ! എനിക്കു ദ്രോഹമാലോചിക്കുന്നവര്‍അപമാനിതരായി പിന്തിരിയട്ടെ! 3ഹാ! ഹാ! എന്ന് എന്നെ പരിഹസിച്ചുപറയുന്നവര്‍ ലജ്ജകൊണ്ടു സ്തബ്ധരാകട്ടെ,

4അങ്ങയെ അന്വേഷിക്കുന്നവര്‍ അങ്ങയില്‍ സന്തോഷിച്ചു രസിക്കട്ടെ! അങ്ങയുടെ നജാത്തിൽ മുഹബത്ത് വെക്കുന്നവര്‍ അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) അക്ബർ എന്നു നിരന്തരം ഉദ്‌ഘോഷിക്കട്ടെ! 5ഞാന്‍ ഫഖീറും മിസ്കീനുമാണ്; യാ അള്ളാ, എന്റെയടുത്തു വേഗം വരണമേ! അങ്ങ് എന്റെ സഹായകനും വിമോചകനും ആണ്; യാ റബ്ബുൽ ആലമീനേ, വൈകരുതേ!


അടിക്കുറിപ്പുകൾ