അൽ-സബൂർ 25
വഴി കാട്ടണമേ!
25 1യാ റബ്ബ്ൽ ആലമീൻ, എന്റെ റൂഹിനെ അങ്ങയുടെ ഹള്ദ്രത്തിലേക്കു ഞാന്‍ ഉയര്‍ത്തുന്നു.
2യാ മഅബൂദ്, അങ്ങയില്‍ ഞാന്‍ തവഖുലാക്കുന്നു; ഞാന്‍ ഒരിക്കലും ലജ്ജിതനാകാതിരിക്കട്ടെ! അഅ്ദാഇനുകൾ എന്റെമേല്‍ ഫലാഹ് ആഘോഷിക്കാതിരിക്കട്ടെ!
3അങ്ങയെ കാത്തിരിക്കുന്ന ഒരുവനും ഭഗ്‌നാശനാകാതിരിക്കട്ടെ! വിശ്വാസവഞ്ചകര്‍ അപമാനമേല്‍ക്കട്ടെ!
4യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ സബീലുകൾ എനിക്കു മനസ്‌സിലാക്കിത്തരണമേ! അങ്ങയുടെ പാതകളെക്കുറിച്ച് എനിക്ക് തഅലീം നൽകേണമേ!
5അങ്ങയുടെ ഹഖിലേക്ക് എന്നെ നയിക്കണമേ! എനിക്ക് തഅലീം നൽകേണമേ! എന്തെന്നാല്‍ , അങ്ങാണല്ലോ എന്നെ രക്ഷിക്കുന്ന മഅബൂദ്
6യാ റബ്ബ്ൽ ആലമീൻ, പണ്ടുമുതലേ അങ്ങ് ഞങ്ങളോടു കാണിച്ച അങ്ങയുടെ റഹ്മത്തും അമാനത്തും അനുസ്മരിക്കണമേ!
7എന്റെ യൗവനത്തിലെ ഖത്തീഅകളും അതിക്രമങ്ങളും അങ്ങ് ഓര്‍ക്കരുതേ! യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ അചഞ്ചല ഹുബ്ബിന് അനുസൃതമായി റഹ്മത്തിനാൽ എന്നെ അനുസ്മരിക്കണമേ!
8റബ്ബ്ൽ ആലമീൻ നല്ലവനും ആദിലുമാണ്. പാപികള്‍ക്ക് അവിടുന്നു സ്വിറാത്തുൽ മുസ്തഖീൻ കാട്ടുന്നു.
9മുതവാളികളെ അവിടുന്നു അദ്ൽ ത്വരീഖിൽ നയിക്കുന്നു; വിനീതർക്ക് തന്റെ ത്വരീഖ് തഅലീം നൽകുന്നു.
10റബ്ബ്ൽ ആലമീന്റെ അഹ്ദും വസ്വീയ്യത്തുകളും പാലിക്കുന്നവര്‍ക്ക് അവിടുത്തെ സബീലുകള്‍ ഹഖും ഹുബ്ബുമാണ്.
11യാ റബ്ബ്ൽ ആലമീൻ, അങ്ങയുടെ ഇസ്മിനെപ്രതി എന്റെ നിരവധിയായ ഖതീഅകള്‍ ക്ഷമിക്കണമേ!
12റബ്ബ്ൽ ആലമീനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട ത്വരീഖ് അവിടുന്നു കാണിച്ചുകൊടുക്കും.
13അവന്‍ ബറക്കത്തില്‍ കഴിയും, അവന്റെ ഔലാദുകള്‍ ദൌല അവകാശമാക്കും.
14റബ്ബ്ൽ ആലമീന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്നു തന്റെ അഹ്ദ് അവരെ അറിയിക്കും.
15എന്റെ അയ്നുകള്‍ ദായിമായി റബ്ബ്ൽ ആലമീനിലേക്കു തിരിഞ്ഞിരിക്കുന്നു; അവിടുന്ന് എന്റെ പാദങ്ങളെ വലയില്‍നിന്നു വിടുവിക്കും.
16ദയതോന്നി എന്നെ റഹ്മത്തോടെ നോക്കേണമേ! ഞാന്‍ ഏകാകിയും പീഡിതനുമാണ്.
17എന്റെ ഖൽബിലെ വ്യഥകള്‍ ശമിപ്പിക്കണമേ! മനഃക്‌ളേശത്തില്‍ നിന്ന് എന്നെ മഗ്ഫിറത്തിലാക്കണമേ!
18എന്റെ പീഡകളും ക്‌ളേശങ്ങളും ഓര്‍ത്ത് എന്റെ ഖതീഅകള്‍ പൊറുക്കണമേ!
19ഇതാ, അഅ്ദാഇനുകൾ പെരുകിയിരിക്കുന്നു; അവര്‍ എന്നെ കഠിനായി ബുഗ്ള് ചെയ്യുന്നു.
20എന്റെ ഹയാത്ത് കാത്തുകൊള്ളണമേ! എന്നെ രക്ഷിക്കണമേ! അങ്ങില്‍ ആശ്രയിച്ച എന്നെ ലജ്ജിക്കാനിടയാക്കരുതേ!
21ഇഖ് ലാസും നീതിനിഷ്ഠയും എന്നെ സംരക്ഷിക്കട്ടെ; ഞാനങ്ങയെ കാത്തിരിക്കുന്നു.
22യാ മഅബൂദ്, യിസ്രായീലിനെ സകല മുസീബത്തുകളിലും നിന്നു മഗ്ഫിറത്തിലാക്കണമേ!