മർക്കൊസ് 13
ബൈത്തുൽ മുഖദ്ദസ്സിത്തിന്റെ നാശത്തെക്കുറിച്ചു കിതാബുന്നുബുവത്ത്
(മത്തി 24:1-2 ; ലൂക്കാ 21:5-6)
13 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ബൈത്തുൽ മുഖദ്ദസ്സില്‍ നിന്നു പുറത്തുവന്നപ്പോള്‍, സാഹാക്കളിൽ ഒരുവൻ പറഞ്ഞു: മുഅല്ലീം, നോക്കൂ, എത്ര കബീറായ കല്ലുകൾ! എത്ര വിസ്മയകരമായ സൗധങ്ങള്‍! 2ഈസാ അൽ മസീഹ് പറഞ്ഞു: ഈ മഹാസൗധങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവയെല്ലാം കല്ലിന്‍മേല്‍ കല്ലു ശേഷിക്കാതെ തകര്‍ക്കപ്പെടും.
വേദനകളുടെ ആരംഭം
(മത്തി 24:3-14 ; ലൂക്കാ 21:7-19)
3ബഅ്ദായായി, ഈസാ അൽ മസീഹ് ജബലുസ്സൈത്തൂൻ ബൈത്തുൽ മുഖദ്ദസ്സിനഭിമുഖമായി ഇരിക്കുമ്പോള്‍, സഫ് വാനും യാക്കോബും യഹിയ്യാവും അന്ത്രയോസും അദ്ദേഹത്തോടു സ്വകാര്യമായി ചോദിച്ചു: 4ഇത് എന്നു സംഭവിക്കുമെന്നും ഇവയെല്ലാം കാമിലാകാന്‍ തുടങ്ങുമ്പോള്‍ അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറയുക. 5ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. 6ഞാനാണ് എന്നു പറഞ്ഞ് പലരും എന്റെ ഇസ്മിൽ വരും. അവര്‍ അനേകരെ വഴിതെറ്റിക്കും. 7നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും. അവയെപ്പറ്റി കിംവദന്തികളും. അപ്പോള്‍ നിങ്ങള്‍ അസ്വസ്ഥരാകരുത്. ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, അപ്പോഴും ഖിയാമത്താമായിട്ടില്ല. 8ഖൌമ് ജനത്തിനെതിരായും ദൌല രാജ്യത്തിനെതിരായും തലയുയര്‍ത്തും. പല സൂഖുകളില്‍ ഭൂകമ്പങ്ങളും ക്ഷാമങ്ങളും ഉണ്ടാകും. ഇതെല്ലാം ഖിയമത്തിൻറെ ആരംഭം മാത്രം. നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍.
9അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്‍പിച്ചുകൊടുക്കും; സിനഗോഗുകളില്‍വച്ചു നിങ്ങളെ ളർബും. ദേശാധിപതികളുടെയും ബാദ്ശാമാരുടെയും മുമ്പാകെ എനിക്കു ശഹാദത്ത് നല്‍കാന്‍ നിങ്ങള്‍ നില്‍ക്കും. 10എന്നാല്‍, ആദ്യം എല്ലാ ജനതകളോടും ഇൻജീൽ പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു. 11അവര്‍ നിങ്ങളെ ഏല്‍പിച്ചുകൊടുക്കാന്‍ കൊണ്ടു പോകുമ്പോള്‍ എന്തു പറയണം എന്നു വിചാരിച്ച് ഉത്കണ്ഠാകുലരാകേണ്ടാ. ആ സമയത്തു നിങ്ങള്‍ക്കു ലഭിക്കുന്നതെന്തോ അതു സംസാരിക്കുവിന്‍. നിങ്ങളല്ല, റൂഹിൽ ഖു്ദ്ദസ് ആയിരിക്കും സംസാരിക്കുക. 12അഖുവായ അഖിനെയും അബ്ബ പുത്രനെയും മരണത്തിന് ഏല്‍പിച്ചു കൊടുക്കും. ഔലാദുകള്‍ മാതാപിതാക്കന്‍മാരെ ഏതിര്‍ക്കുകയും അവരെ കത്ൽ ചെയ്യുകയും ചെയ്യും. 13എന്റെ ഇസ്മിനെ പ്രതി നിങ്ങളെ എല്ലാവരും ദ്വേഷിക്കും. ഖാതിമത്തിലായി വരെ സഹിച്ചു നില്‍ക്കുന്നവന്‍ ഇഖ് ലാസിലാകും.
ഭീകര ദുരിതങ്ങളുടെ കാലം
(മത്തി 24:15-28 ; ലൂക്കാ 21:20-24)
14വിനാശത്തിന്റെ അശുദ്ധ ലക്ഷണം നില്‍ക്കരുതാത്തിടത്തു നില്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിച്ചുകൊള്ളട്ടെ -യൂദയായിലുള്ളവര്‍ ജബലുകളിലേക്കു പലായനം ചെയ്യട്ടെ. 15പുരമുകളിലായിരിക്കുന്നവന്‍ തഹ്ത്തിൽ ഇറങ്ങുകയോ ബൈത്തിൽ നിന്ന് എന്തെങ്കിലും എടുക്കാന്‍ അകത്തു ദാഖിലാകുകയോ അരുത്. 16വയലിലായിരിക്കുന്നവന്‍ അബായ എടുക്കാന്‍ പിന്തിരിയരുത്. 17ആദിവസങ്ങളില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും ദുരിതം. 18ഇതു ശീതകാലത്തു സംഭവിക്കാതിരിക്കാന്‍ ദുആ ഇരക്കുവിന്‍. 19റബ്ബുൽ ആലമീന്റെ സൃഷ്ടികര്‍മത്തിന്റെ ആരംഭം മുതല്‍ ഈ വഖ്ത് വരെ ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ കഷ്ടതകള്‍ ആദിവസങ്ങളില്‍ ഉണ്ടാകും. 20റബ്ബ് ആദിവസങ്ങള്‍ ചുരുക്കിയില്ലായിരുന്നെങ്കില്‍ ഒരുവനും രക്ഷപെടുകയില്ലായിരുന്നു. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു വേണ്ടി അവിടുന്ന് ആദിവസങ്ങള്‍ ചുരുക്കി. 21ഇതാ, ഈസാ അൽ മസീഹ് ഇവിടെ; അതാ, അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കരുത്. 22കാരണം, കള്ളമസീഹ് മാരും വ്യാജ നബികളും പ്രത്യക്ഷപ്പെടും. സാധ്യമെങ്കില്‍, തെരഞ്ഞെടുക്കപ്പെട്ടവരെ വഴിതെറ്റിക്കുന്നതിന് അലാമത്തുകളും ഖുദ്റത്തുകളും അവര്‍ പ്രവര്‍ത്തിക്കും. 23നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. എല്ലാം ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.
മനുഷ്യപുത്രന്റെ ആഗമനം
(മത്തി 24:29-35 ; ലൂക്കാ 21:25-33)
24ആ പീഡനങ്ങള്‍ക്കുശേഷമുള്ള ദിവസങ്ങളില്‍ ശംസ് ഇരുണ്ടുപോകും. ചന്ദ്രന്‍ അൻവാർ തരുകയില്ല. 25നജ്മുകൾ ആകാശത്തു നിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകുകയും ചെയ്യും. 26അപ്പോള്‍ ഇബ്നുല്‍ ഇന്‍സാന്‍ കബീറായ ഖുവ്വത്തോടും മഹത്വത്തോടും കൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും. 27അപ്പോള്‍, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) മലക്കുകളെ മുർസലാക്കും. അവര്‍ ദുനിയാവിൻറെ അതിര്‍ത്തികള്‍ മുതല്‍ സമാവാത്തിന്റെ അതിര്‍ത്തികള്‍ വരെ നാലു ദിക്കുകളിലും നിന്ന് സൃഷ്ടാവിനായി തിരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
28അത്തിമരത്തില്‍ നിന്നു പഠിക്കുവിന്‍. അതിന്റെ ഖർന്കള്‍ ഇളതായി തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം ഖരീബായിരിക്കുന്നുവെന്നു നിങ്ങള്‍ക്കറിയാം. 29അതുപോലെ തന്നെ, ഇക്കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ അവൻ സമീപത്ത്, വാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന് ഗ്രഹിച്ചുകൊള്ളുക. 30ഞാന്‍ ഹഖായി നിങ്ങളോടു പറയുന്നു: ഇവയെല്ലാം സംഭവിക്കുന്നതുവരെ ഈ ജീൽ കടന്നുപോവുകയില്ല. 31സമാഉം അർളും കടന്നുപോകും. എന്നാല്‍, എന്റെ ആയത്തുകൾ കടന്നുപോവുകയില്ല.
ദായിമായി ജാഗരൂകരായിരിക്കുവിന്‍
(മത്തി 24:36-44)
32എന്നാല്‍, ആദിവസത്തെക്കുറിച്ചോ ആ മണിക്കൂറിനെക്കുറിച്ചോ ആസ്മാനി ബാപ്പിനല്ലാതെ മറ്റാര്‍ക്കും, ജന്നത്തിലുള്ള മലക്കുകൾക്കോ പുത്രനു പോലുമോ അറഫാവില്ല. 33ഇനായത്തോടെ ഉണര്‍ന്നിരിക്കുവിന്‍. വഖ്ത് എപ്പോഴാണെന്നു നിങ്ങള്‍ക്കറിവില്ലല്ലോ. 34വീടുവിട്ടു ദൂരേക്കു പോകുന്ന ഒരുവന്‍ സേവകര്‍ക്ക് അവരവരുടെ ചുമതലയും കാവല്‍ക്കാരന് ഉണര്‍ന്നിരിക്കാനുള്ള കല്‍പനയും നല്‍കുന്നതു പോലെയാണ് ഇത്. 35ആകയാല്‍, ജാഗരൂകരായിരിക്കുവിന്‍. എന്തെന്നാല്‍, ഗൃഹനാഥന്‍ എപ്പോള്‍ വരുമെന്ന്, സന്ധ്യയ്‌ക്കോ അര്‍ധരാത്രിക്കോ കോഴി കൂവുമ്പോഴോ രാവിലെയോ എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. 36അവൻ സുർഅത്തിൽ കയറിവരുമ്പോള്‍ നിങ്ങളെ നിദ്രാധീനരായിക്കാണരുതല്ലോ. 37ഞാന്‍ നിങ്ങളോടു പറയുന്നത് എല്ലാവരോടുമായിട്ടാണ് പറയുന്നത്; ജാഗരൂകരായിരിക്കുവിന്‍.