മർക്കൊസ് 12  

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ

(മത്തി 21:33-46 ; ലൂക്കാ 20:9-19)

12 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് അവരോട് ഉപമകള്‍വഴി സംസാരിക്കാന്‍ തുടങ്ങി. ഒരുവന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനുചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ അവിടെനിന്നു പോയി. 2സമയമായപ്പോള്‍ മുന്തിരിഫലങ്ങളില്‍ നിന്ന് തന്റെ ഓഹരി ശേഖരിക്കാന്‍ അവന്‍ കൃഷിക്കാരുടെ അടുത്തേക്കു ഭൃത്യനെ അയച്ചു. 3എന്നാല്‍, അവര്‍ അവനെ പിടിച്ച് അടിക്കുകയും വെറും കൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്തു. 4വീണ്ടും അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവര്‍ അവനെ തലയ്ക്കു പരിക്കേല്‍പിക്കുകയും അപമാനിച്ചയയ്ക്കുകയും ചെയ്തു. 5അവന്‍ വീണ്ടും ഒരുവനെ അയച്ചു. അവനെ അവര്‍ കൊന്നുകളഞ്ഞു. മറ്റു പലരെയും അയച്ചു. ചിലരെ അവര്‍ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു. 6അവന് ഇനി ഒരുവന്‍ മാത്രം അവശേഷിച്ചു - തന്റെ പ്രിയപുത്രന്‍. എന്റെ പുത്രനെ അവര്‍ മാനിക്കും എന്നു പറഞ്ഞ് അവസാനം അവനെയും അവരുടെയടുത്തേക്ക് അയച്ചു. 7കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം; അവകാശം നമ്മുടേതാകും. 8അവര്‍ അവനെ പിടിച്ചു കൊന്നു മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു. 9ഇനി മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ എന്തു ചെയ്യും? അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെ ഏല്‍പിക്കും.

10ഈ വിശുദ്ധലിഖിതം നിങ്ങള്‍ വായിച്ചിട്ടില്ലേ? പണിക്കാര്‍ ഉപേക്ഷിച്ച കല്ലുതന്നെ മൂലക്കല്ലായിത്തീര്‍ന്നു. 11ഇതു റബ്ബിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടിയില്‍ ഇത് അദ്ഭുതകരമായിരിക്കുന്നു.

12തങ്ങൾക്കെതിരായിട്ടാണ് ആ ഉപമ ഈസാ അൽ മസീഹ് പറഞ്ഞതെന്നു മനസ്സിലാക്കി അവർ ഈസാ അൽ മസീഹിനെ പിടിക്കാൻ ശ്രമിച്ചു. എന്നാൽ ഖൌമിനെ അവർ ഭയപ്പെട്ടു. അതുകൊണ്ട് അവർ ഈസാ അൽ മസീഹിനെ വിട്ടു പോയി..

സീസറിനു നികുതി കൊടുക്കണമോ?

(മത്തി 22:15-22 ; ലൂക്കാ 20:20-26)

13ഈസാ അൽ മസീഹിനെ വാക്കില്‍ കുടുക്കുന്നതിനുവേണ്ടി കുറെ ഫരിസേയരെയും ഹേറോദേസ് പക്ഷക്കാരെയും അവര്‍ ഈസാ അൽ മസീഹിന്റെ അടുത്തേക്ക് അയച്ചു. 14അവര്‍ വന്ന് ഈസാ അൽ മസീഹിനോടു പറഞ്ഞു: ഉസ്താദ്, അങ്ങ് ഹഖും ഈമാനുമുള്ളനാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയം അള്ളാഹുവിന്റെ വഴി സത്യമായി തഅലീം നൽകുന്നവനാണെന്നും ഞങ്ങൾ‍ അറിയുന്നു. സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമോ അല്ലയോ? 15അവരുടെ കാപട്യം മനസ്‌സിലാക്കി ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ എന്തിന് എന്നെ പരീക്ഷിക്കുന്നു? ഒരു ദനാറ എന്റെയടുത്തു കൊണ്ടുവരുക. ഞാന്‍ കാണട്ടെ. 16അവര്‍ അതു കൊണ്ടുവന്നപ്പോള്‍ നബി ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? സീസറിന്‍േറത് എന്ന് അവര്‍ പറഞ്ഞു. 17ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: സീസറിനുള്ളതു സീസറിനും അള്ളാഹുവിനുള്ളതു അള്ളാഹുവിനും കൊടുക്കുക. അവര്‍ അൽ മസീഹിനെക്കുറിച്ച് വിസ്മയിച്ചു.

പുനരുത്ഥാനത്തെക്കുറിച്ചു വിവാദം

(മത്തി 22:23-33 ; ലൂക്കാ 20:27-40)

18അനന്തരം, പുനരുത്ഥാനം ഇല്ല എന്നു പറഞ്ഞിരുന്ന സദുക്കായര്‍ ഈസാ അൽ മസീഹിനെ സമീപിച്ചു ചോദിച്ചു: 19ഉസ്താദ് ഒരുവൻ സന്താനമില്ലാതെ മരിക്കുകയും ബീവി ജീവിച്ചിരിക്കുകയും ചെയ്യുന്നെങ്കില്‍ അവന്റെ സഹോദരന്‍ അവളെ ബീവിയായി സ്വീകരിച്ച്, അവനുവേണ്ടി സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്നു മൂസാ നബി (അ) ൻറെ ശരീഅത്തില്‍ ഉണ്ട്. 20ഒരിടത്ത് ഏഴു സഹോദരന്‍മാരുണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ നിക്കാഹ് ചെയ്തു. അവന്‍ സന്താനമില്ലാതെ മരിച്ചു. 21രണ്ടാമന്‍ അവളെ സ്വീകരിച്ചു. അവനും സന്താനമില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു. 22ഇങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം ആ സ്ത്രീയും മരിച്ചു. 23ഖയാമത്തില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവള്‍ ആരുടെ ബീവിയായിരിക്കും? അവള്‍ ഏഴുപേരുടെയും ബീവിയായിരുന്നല്ലോ.

24ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: വിശുദ്ധ ലിഖിതങ്ങളോ അള്ളാഹുവിന്റെെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ, നിങ്ങള്‍ക്കു തെറ്റുപറ്റുന്നത്? 25എന്തെന്നാല്‍, മയ്യത്തായവരില്‍നിന്ന്് ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ നിക്കാഹ് ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. മറിച്ച്, അവര്‍ ജന്നത്തിലെ മലക്കുകളെപ്പോലെയായിരിക്കും. 26മയ്യത്തായവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനെക്കുറിച്ച്, അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) മുള്‍പ്പടര്‍പ്പില്‍നിന്നു മൂസാ നബി (അ) ശയോട്് അരുളിച്ചെയ്തത് എന്താണെന്ന് മൂസാ നബി (അ) ൻറെ കിത്താബില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാൻ‍ ഇബ്രാഹീം നബി (അ) ൻറെ റബ്ബും ഇസഹാക്ക്കക നബി (അ) റബ്ബും യാക്ക്കൂബ് നബി (അ) ന്റെ റബ്ബും ആണ്. 27അവിടുന്നു മയ്യത്തായവരുടെയല്ല, ഹയാത്തിലുള്ളവരുടെ റബ്ബാണ്. നിങ്ങള്‍ക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.

സുപ്രധാന കല്‍പനകള്‍

(മത്തി 22:34-40 ; ലൂക്കാ 10:25-28)

28ഒരു ഉലമാക്കൾ വന്ന് അവരുടെ വിവാദം കേട്ടു. ഈസാ അൽ മസീഹ് നന്നായി ഉത്തരം പറയുന്നുവെന്നു മനസ്‌സിലാക്കി ഈസാ അൽ മസീഹിനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്? 29ഈസാ അൽ മസീഹ് പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്‍പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ അള്ളാഹു എന്ന റബ്ബാണ് ഏക റബ്ബ്. 30നിൻറെ റബ്ബിനെ പൂര്‍ണ ഖൽബോടും, പൂര്‍ണ റൂഹിനോടുംം, പൂര്‍ണമനസ്‌സോടും, പൂര്‍ണ ശക്തിയോടും കൂടെ സ്‌നേഹിക്കുക. 31രണ്ടാമത്തെ കല്‍പന: നിന്നെപ്പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്‍പനയൊന്നുമില്ല. 32ഉലമാക്കൾ പറഞ്ഞു: ഉസ്താദ്, അങ്ങു പറഞ്ഞതു ശരിതന്നെ. അവിടുന്ന് ഏകനാണെന്നും അവിടുന്നല്ലാതെ മറ്റൊരു റബ്ബില്ലെന്നും 33അവിടുത്തെ പൂര്‍ണ ഖൽബോടും പൂര്‍ണമനസ്‌സോടും പൂര്‍ണശക്തിയോടും കൂടെ സ്‌നേഹിക്കുന്നതും തന്നെപ്പോലെതന്നെ അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും എല്ലാ ഖുർബാനിയെകളെയും ഇബാദത്തിനേക്കാളും മഹനീയമാണെന്നും അങ്ങു പറഞ്ഞതു സത്യമാണ്. 34അവന്‍ ബുദ്ധിപൂര്‍വം മറുപടി പറഞ്ഞു എന്നു മനസ്‌സിലാക്കി ഈസാ അൽ മസീഹ് പറഞ്ഞു: നീ അള്ളാഹുവിൻറെ രാജ്യത്തില്‍ നിന്ന് അകലെയല്ല. പിന്നീട് ഈസാ അൽ മസീഹ് നോടു ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.

ഈസാ അൽ മസീഹ് ദാവൂദ് നബി (അ) ന്റെ പുത്രന്‍

(മത്തി 22:41-46 ; ലൂക്കാ 20:41-44)

35ബൈത്തുൽ മുഖദസ്സിൽ‍ തഅലീം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ഈസാ അൽ മസീഹ് ചോദിച്ചു: അൽ മസീഹ് ദാവൂദ് നബി (അ) പുത്രനാണെന്ന് ഉലമാക്കൾ പറയുന്നതെങ്ങനെ?

36റൂഹുൽ ഖുദ്ദൂസിനാൽ പ്രചോദിതനായി ദാവൂദു നബി (അ) തന്നെ പറഞ്ഞിട്ടുണ്ട്: റബ്ബ് എന്റെ റബ്ബിനോട് അരുളിച്ചെയ്തു. ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തു ഭാഗത്ത് ഉപവിഷ്ട നാവുക. 37ദാവൂദു നബി (അ) തന്നെ അവനെ റബ്ബ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അവന്‍ അവന്റെ പുത്രനാകുന്നത്? ജനക്കൂട്ടം സന്തോഷപൂര്‍വം ഈസാ അൽ മസീഹിൻറഎ വാക്കുകള്‍ ശ്രവിച്ചു.

ഉലമാക്കളെ വിമര്‍ശിക്കുന്നു

(മത്തി 23:5-7 ; ലൂക്കാ 20:45-47 ; ലൂക്കാ 11:43)

38ഈസാ അൽ മസീഹ് ഇങ്ങനെ പഠിപ്പിച്ചു: നിങ്ങള്‍ ഉലമാക്കളെ സൂക്ഷിച്ചുകൊള്ളുവിന്‍. നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതു സ്ഥലങ്ങളില്‍ അഭിവാദനം സ്വീകരിക്കാനും 39സിനഗോഗുകളില്‍ മുഖ്യസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും അവര്‍ ആഗ്രഹിക്കുന്നു. 40എന്നാല്‍, അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി പ്രാര്‍ഥിക്കുന്നുവെന്നു നടിക്കുകയും ചെയ്യുന്നു. ഇവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും.

വിധവയുടെ കാണിക്ക

(ലൂക്കാ 21:1-4)

41ഈസാ അൽ മസീഹ് ഭണ്‍ഡാരത്തിന് എതിര്‍വശത്തിരുന്ന് ജനക്കൂട്ടം ഭണ്‍ഡാരത്തില്‍ നാണയത്തുട്ടുകള്‍ ഇടുന്നതു ശ്രദ്ധിച്ചു. പല ധനവാന്‍മാരും വലിയ തുകകള്‍ നിക്‌ഷേപിച്ചു. 42അപ്പോള്‍, ദരിദ്രയായ ഒരു വിധവ വന്ന് ഏറ്റവും വില കുറഞ്ഞ രണ്ടു ചെമ്പു നാണയങ്ങള്‍ ഇട്ടു. 43ഈസാ അൽ മസീഹ് സാഹബാക്കളെ അടുത്തു വിളിച്ചു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ദരിദ്ര വിധവ മറ്റാരെയുംകാള്‍ കൂടുതല്‍ ഭണ്‍ഡാരത്തില്‍ നിക്‌ഷേപിച്ചിരിക്കുന്നു. 44എന്തെന്നാല്‍, അവരെല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു സംഭാവന ചെയ്തു. ഇവളാകട്ടെ, തന്റെ ദാരിദ്ര്യത്തില്‍ നിന്ന് തനിക്കുണ്ടായിരുന്നതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും നിക്‌ഷേപിച്ചിരിക്കുന്നു.


അടിക്കുറിപ്പുകൾ