യഹിയ്യ 17
ശാകിർദുകൾക്കു വേണ്ടി ദുആ ഇരക്കുന്നു
17 1ഇത്രയും പറഞ്ഞതിനുശേഷം ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) ജന്നത്തിലേക്കു എെനുകളുയര്‍ത്തി ദുആ ഇരന്നു: ആസ്മാനി ബാപ്പ്, വഖ്ത് ആയിരിക്കുന്നു; ഇബ്നുള്ളാ അവിടുത്തെ തംജീദ് ചെയ്യേണ്ടതിന് ഇബ്നുവിനെ അങ്ങ് തംജീദ് ചെയ്യേണമേ! 2എന്തെന്നാല്‍, അവിടുന്ന് അവനു നല്‍കിയിട്ടുള്ളവര്‍ക്കെല്ലാം അവന്‍ ഹയാത്തുൽ അബദിയ നല്‍കേണ്ടതിന്, എല്ലാവരുടെയും മേല്‍ അവന് അവിടുന്ന് സുൽത്താനിയത്ത് നല്‍കിയിരിക്കുന്നുവല്ലോ. 3ഏക ഇലാഹും ഹഖുമായ അവിടുത്തെയും അങ്ങ് മുർസലാക്കിയ ഈസാ അൽ മസീഹിനെയും അറഫാവുക എന്നതാണ് ഹയാത്തുൽ അബദിയ. 4അങ്ങ് എന്നെ ഏല്‍പിച്ച അമലുകൾ കാമിലാക്കികൊണ്ട് ദുനിയാവില്‍ അങ്ങയെ ഞാന്‍ തംജീദ് ചെയ്തു. 5ആകയാല്‍ ആസ്മാനി ബാപ്, ആലം ദുനിയാവ് ഉണ്ടാക്കും മുമ്പ് എനിക്ക് അവിടുത്തോടുകൂടെയുണ്ടായിരുന്ന തംജീദിനാൽ ഇപ്പോള്‍ അവിടുത്തെ ഹള്റത്തിൽ എന്നെ തംജീദ് ചെയ്യേണമേ.
6ഈ ദുനിയാവില്‍ നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെ ഇസ്മ് ഞാന്‍ ളുഹൂറാക്കി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ കലിമ ഹിഫാളത്ത് ചെയ്യുകയും ചെയ്തു. 7അവിടുന്ന് എനിക്കു നല്‍കിയതെല്ലാം അങ്ങില്‍ നിന്നാണെന്ന് അവര്‍ക്ക് ഇപ്പോള്‍ അറഫാകുന്നു. 8എന്തെന്നാല്‍, അങ്ങ് എനിക്കു നല്‍കിയ കലിമ ഞാന്‍ അവര്‍ക്കു നല്‍കി. അവര്‍ അതു ഖുബൂലാക്കുകയും ഞാന്‍ അങ്ങയുടെ ഹള്റത്തിൽ നിന്നു വന്നുവെന്നു ഹഖായി അറഫാവുകയും അങ്ങ് എന്നെ മുർസലാക്കിയെന്നു ഈമാനാക്കുകയും ചെയ്തു. 9ഞാന്‍ അവര്‍ക്കുവേണ്ടിയാണു ദുആ ഇരക്കുന്നത്; ദുനിയാവിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവര്‍ക്കു വേണ്ടിയാണ് ദുആ ഇരക്കുന്നത്. എന്തെന്നാല്‍, അവര്‍ അവിടുത്തേക്കുള്ളവരാണ്. എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്. 10അങ്ങേക്കുള്ളതെല്ലാം എന്‍േറതും. ഞാന്‍ അവരില്‍ തംജീദ് ചെയ്യപ്പെട്ടിരിക്കുന്നു. 11ഇനിമേല്‍ ഞാന്‍ ദുനിയാവിലല്ല; എന്നാല്‍, അവര്‍ ഈ ദുനിയാവിലാണ്. ഞാന്‍ അങ്ങയുടെ ഹള്റത്തിലേക്കു വരുന്നു. മുഖദ്ദിസ്സായ ആസ്മാനി ബാപ്, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെ ഇസ്മിൽ അവരെ അങ്ങ് കാത്തുകൊള്ളണമേ! 12ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, അങ്ങ് എനിക്കു നല്‍കിയ അവിടുത്തെ ഇസ്മിൽ ഞാന്‍ അവരെ ഹിമായത്ത് ചെയ്തു; ഞാന്‍ അവരെ കാത്തുസൂക്ഷിച്ചു. കിതാബുൽ മുഖദ്ദിസ് കാമിലാകാന്‍വേണ്ടി നാശത്തിന്റെ പുത്രനല്ലാതെ അവരില്‍ ആരും നഷ്ടപ്പെട്ടിട്ടില്ല. 13എന്നാല്‍, ഇപ്പോള്‍ ഇതാ, ഞാന്‍ അങ്ങയുടെ ഹള്റത്തിലേക്കു വരുന്നു. ഇതെല്ലാം ദുനിയാവിൽ വെച്ചു ഞാന്‍ സംസാരിക്കുന്നത് എന്റെ സആദത്ത് കാമിലായി അവര്‍ക്കുണ്ടാകേണ്ടതിനാണ്. 14അവിടുത്തെ കലിമ അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. എന്നാല്‍, ഈ ദുനിയാവ് അവരെ ഫസാദാക്കി. എന്തെന്നാല്‍, ഞാന്‍ ഈ ദുനിയാവിൻറേതല്ലാത്തതു പോലെ അവരും ഈ ദുനിയാവിൻറേതല്ല. 15ഈ ദുനിയാവില്‍നിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, ഇബലീസില്‍ നിന്ന് അവരെ കാത്തുകൊള്ളണം എന്നാണു ഞാന്‍ ദുആ ഇരക്കുന്നത്. 16ഞാന്‍ ഈ ദുനിയാവിൻറേതല്ലാത്തതു പോലെ അവരും ഈ ദുനിയാവിൻറേതല്ല. 17അവരെ അങ്ങ് ഹഖിനാല്‍ ഖദ്ദൂസാക്കേണമേ! അവിടുത്തെ കലാമാണ് ഹഖ്. 18അങ്ങ് എന്നെ ഈ ദുനിയാവിലേക്ക് മുർസലാക്കിയതു പോലെ ഞാനും അവരെ ദുനിയാവിലേക്ക് മുർസലാക്കിയിരിക്കുന്നു. 19അവരും ഹഖിനാല്‍ ഖുദ്ദൂസീകരിക്കപ്പെടേണ്ടതിന് അവര്‍ക്കു വേണ്ടി നഫ്സിയായി ഖുദ്ദൂസ് ചെയ്യുന്നു.
20അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ കലിമ കൊണ്ട് എന്നില്‍ ഈമാൻ വെക്കുന്നവര്‍ക്കു വേണ്ടിക്കൂടിയാണു ഞാന്‍ ദുആ ഇരക്കുന്നത്. 21അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, ആസ്മാനി ബാപ്, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതു പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ഈ ദുനിയാവ് അറഫാകുന്നതിനും വേണ്ടി ഞാന്‍ ദുആ ഇരക്കുന്നു. 22നാം ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന തംജീദ് അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു. 23അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ ഹുബ്ബ് വെച്ചതുപോലെതന്നെ അവരെയും ഹുബ്ബ് വെച്ചുവെന്നും ദുനിയാവിന് അറഫാവട്ടെ. 24ആസ്മാനി ബാപ്, ദുനിയാവിൻറെ ഇൻശാഇനുമുമ്പ്, എന്നോടുള്ള അവിടുത്തെ ഹുബ്ബിനാൽ അങ്ങ് എനിക്കു തംജീദ് നല്‍കി. അങ്ങ് എനിക്കു നല്‍കിയവരും അതു നള്റാന്‍ ഞാന്‍ മൌജൂദായിരിക്കുന്നിടത്ത് എന്നോടുകൂടെ അവരും മൌജൂദായിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. 25മുസ്തഖീമായ ആസ്മാനി ബാപ്, ദുനിയാവ് അങ്ങയെ അറഫായിട്ടില്ല; എന്നാല്‍, ഞാന്‍ അങ്ങയെ അറഫായിരിക്കുന്നു. എന്നെ അവിടുന്നാണ് മുർസലാക്കിയതെന്ന് ഇവർക്കും അറഫായിരിക്കുന്നു. 26അങ്ങയുടെ ഇസ്മ് അവരെ ഞാന്‍ അറഫാക്കി. അവിടുന്ന് എനിക്കു നല്‍കിയ ഹുബ്ബ് അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറഫാക്കും.