യഹിയ്യ 16
16 1നിങ്ങള്‍ക്ക് ഇടര്‍ച്ചയുണ്ടാകാതിരിക്കേണ്ടതിനാണ് ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്. 2അവര്‍ നിങ്ങളെ പള്ളികളില്‍ നിന്നു ഖുറൂജാക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ റബ്ബിനു ഖിദ്മത്ത് ചെയ്യുന്നു എന്നു കരുതുന്ന വഖ്ത്ത് വരുന്നു. 3അവര്‍ എന്നെയോ എൻറെ ആസ്മാനി ബാപ്പിനെയോ അറഫായിട്ടില്ലാത്തതു കൊണ്ട് ഇതു ചെയ്യും. 4അവരുടെ വഖ്ത് വരുമ്പോള്‍, ഇതു ഞാന്‍ പറഞ്ഞിരുന്നു എന്നു നിങ്ങള്‍ ഓര്‍മിക്കാന്‍ വേണ്ടി ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങള്‍ തൊടക്കത്തിലേ നിങ്ങളോടു പറയാതിരുന്നത് ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരുന്നതു കൊണ്ടാണ്.
റൂഹിൽ ഖുദ്ദൂസിന്റെ പ്രവര്‍ത്തനം
5എന്നാല്‍, ഇപ്പോള്‍ ഞാന്‍ എന്നെ മുർസലാക്കിയവന്റെ ഹള്റത്തിലേക്ക് പോവുകയാണ്. എന്നിട്ടും നീ എവിടെ പോകുന്നു എന്ന് നിങ്ങളിലാരും എന്നോടു ചോദിക്കുന്നില്ല. 6ഞാന്‍ ഇതെല്ലാം നിങ്ങളോടു പറഞ്ഞതു കൊണ്ട് നിങ്ങളുടെ ഖൽബ് ദുഃഖപൂരിതമായിരിക്കുന്നു. 7എങ്കിലും, ഹഖ് ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ ഖൈറിനു വേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, റൂഹിൽ ഖുദ്ദൂസ് നിങ്ങളുടെ ഖരീബിലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ ഖരീബിലേക്കു ഞാന്‍ മുർസലാക്കും. 8അവന്‍ വന്ന് ഖതിഅയെക്കുറിച്ചും നീതിയെക്കുറിച്ചും ഖിയാമത്തിനെക്കുറിച്ചും ദുനിയാവിനെ ബോധ്യപ്പെടുത്തും - 9അവര്‍ എന്നില്‍ ഈമാൻ വെക്കാത്തതിനാല്‍ ഖതിഅയെക്കുറിച്ചും , 10ഞാന്‍ ആസ്മാനി ബാപ്പിൻറെ ഹള്റത്തിലേക്കു പോകുന്നതു കൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതു കൊണ്ടും അദാലത്തിനെക്കുറിച്ചും , 11ഈ ദുനിയാവിന്റെ സുൽത്താൻ വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഖിയാമത്തിനെക്കുറിച്ചും ബോധ്യപ്പെടുത്തും.
12ഇനിയും വളരെ അഖ്ബാറുകള്‍ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാല്‍, അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിയില്ല. 13റൂഹിൽ ഹഖ് വരുമ്പോള്‍ നിങ്ങളെ ഹഖിന്റെ കാമിലായ ഹഖീഖത്തിലേക്കു നയിക്കും. 14അവന്‍ നഫ് സിയായി ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറഫാക്കും. അവന്‍ എനിക്കുള്ളവയില്‍ നിന്നു ഖുബൂൽ ചെയ്ത് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ തംജീദ് ചെയ്യും. 15എൻറെ ആസ്മാനി ബാപ്പിനുള്ളതെല്ലാം എനിക്കുള്ളതാണ്. അതുകൊണ്ടാണ് എനിക്കുള്ളവയില്‍നിന്നു ഖുബൂൽ ചേയ്ത് അവന്‍ നിങ്ങളോടു പ്രഖ്യാപിക്കും എന്നു ഞാന്‍ പറഞ്ഞത്.
ദുഃഖം സന്തോഷമായി മാറും
16ഖലീലായ വഖ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും ഖലീലായ വഖ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും. 17അപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വഹാബികളിൽ ചിലര്‍ പരസ്പരം പറഞ്ഞു: അല്‍പ വഖ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നും, ഞാന്‍ അബ്ബയുടെ ഹള്റത്തിലേക്കു പോകുന്നു എന്നും അദ്ദേഹം നമ്മോടു പറയുന്നതിന്റെ മഅനയെന്താണ്? 18അവര്‍ തുടര്‍ന്നു: ഖലീലായ വഖ്ത് എന്നതു കൊണ്ട് അദ്ദേഹം എന്താണ് മഅനയാക്കുന്നത്? അദ്ദേഹം പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ. 19ഇക്കാര്യം അവര്‍ തന്നോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്നു അറഫായി ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) (അ) പറഞ്ഞു: ഖലീലായ വഖ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും ഖലീലായ വഖ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ? 20ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ദുനിയാവ് സുറൂറിലാകും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. 21സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ വഖ്ത് വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ടാകുന്നു. എന്നാല്‍, കുഞ്ഞു യൂലദായി കഴിഞ്ഞാൽ ഒരു ഇൻസാന്‍ ദുനിയാവില്‍ യൂലദായതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ ലഅ്നത്ത് പിന്നീടൊരിക്കലും അവള്‍ ഓര്‍ക്കുന്നില്ല. 22അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഖൽബ് സുറൂറിലാകും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തു കളയുകയുമില്ല. 23അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. ഹഖ് ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ ഇസ്മിൽ അബ്ബയോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. 24ഇതുവരെ നിങ്ങള്‍ എന്റെ ഇസ്മിൽ ഒന്നും തന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സആദത്ത് കാമിലാവുകയും ചെയ്യും.
ഞാന്‍ ദുനിയാവിനെ ജയിച്ചിരിക്കുന്നു
25മജാസുകള്‍ വഴിയാണ് ഇതെല്ലാം ഞാന്‍ നിങ്ങളോടു പറഞ്ഞത്. മജാസുകള്‍ വഴിയല്ലാതെ ഞാന്‍ നിങ്ങളോടു സംസാരിക്കുന്ന വക്ത് വരുന്നു. അപ്പോള്‍ ആസ്മാനി ബാപ്പിനെനെപ്പറ്റി സ്പഷ്ടമായി ഞാന്‍ നിങ്ങൾക്ക് അറഫാക്കും. 26അന്ന് നിങ്ങള്‍ എന്റെ ഇസ്മിൽ ചോദിക്കും; ഞാന്‍ നിങ്ങള്‍ക്കു വേണ്ടി ആസ്മാനി ബാപ്പിനോട് ദുആ ഇരക്കാം എന്നു പറയുന്നില്ല. 27കാരണം, ആസ്മാനി ബാപ്പ് തന്നെ നിങ്ങളെ ഹുബ്ബ് വെക്കുന്നു. എന്തെന്നാല്‍ നിങ്ങള്‍ എന്നെ ഹുബ്ബ് വെക്കുകയും ഞാന്‍ റബ്ബില്‍ നിന്നു വന്നുവെന്നു ഈമാൻ വെക്കുകയുംചെയ്തിരിക്കുന്നു. 28ഞാന്‍ ആസ്മാനി ബാപ്പിൽ നിന്നു പുറപ്പെട്ടു ഈ ദുനിയാവിലേക്കു വന്നു. ഇപ്പോള്‍ വീണ്ടും ഈ ദുനിയാവ് വിട്ട് ആസ്മാനി ബാപ്പിന്റെ ഹള്റത്തിലേക്കു പോകുന്നു.
29അദ്ദേഹത്തിന്റെ ശാകിർദുകൾ പറഞ്ഞു: ഇപ്പോള്‍ ഇതാ, അങ്ങുന്നു സ്പഷ്ടമായി സംസാരിക്കുന്നു; മജാസൊന്നും പറയുന്നുമില്ല. 30അങ്ങയ്ക്ക് എല്ലാക്കാര്യങ്ങളും അറഫാകുന്നുവെന്നും ആരും അങ്ങയോടു ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ ഞങ്ങള്‍ അറഫാക്കുന്നു. അങ്ങുന്നു റബ്ബില്‍ നിന്നു വന്നുവെന്ന് ഇതിനാല്‍ ഞങ്ങൾക്ക് ഈമാനായിരിക്കുന്നു. 31ഈസാ(അ) ചോദിച്ചു: ഇപ്പോള്‍ നിങ്ങള്‍ക്ക് ഈമാനായോ? 32എന്നാല്‍, നിങ്ങള്‍ ഓരോരുത്തരും താന്താങ്ങളുടെ വഴിക്കു മുതഫറക്കാവുകയും എന്നെ തനിച്ചാക്കി പോവുകയും ചെയ്യുന്ന വഖ്ത് വരുന്നു; അല്ല, അതു വന്നു കഴിഞ്ഞു. എങ്കിലും ഞാന്‍ വാഹിദല്ല; കാരണം, ആസ്മാനി ബാപ്പ് എന്നോടു കൂടെയുണ്ട്. 33നിങ്ങള്‍ എന്നില്‍ സലാം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ഈ ദുനിയാവിൽ നിങ്ങള്‍ക്കു ലഅ്നത്തുണ്ട്. എങ്കിലും ശജാഅത്തിലിരിക്കുവിന്‍; ഞാന്‍ ദുനിയാവിനെ കീഴടക്കിയിരിക്കുന്നു.