യഹിയ്യ 15
മുന്തിരിച്ചെടിയും ശിഖരങ്ങളും
15 1ഞാന്‍ സാക്ഷാല്‍ മുന്തിരിച്ചെടിയും എന്റെ ആസ്മാനി ബാപ്പ് ബുസ്താനിയുമാണ്. 2എന്റെ ശിഖരങ്ങളില്‍ സമറത്ത് കായ്ക്കാത്തതിനെ അവിടുന്നു നീക്കിക്കളയുന്നു. എന്നാല്‍, സമറത്ത് കായ്ക്കുന്നതിനെ കൂടുതല്‍ കായ്ക്കാനായി അവിടുന്നു കവാത്ത് ചെയ്യുന്നു. 3ഞാന്‍ നിങ്ങളോടു പറഞ്ഞ കലിമ നിമിത്തം നിങ്ങള്‍ ത്വാഹിറായിരിക്കുന്നു. 4നിങ്ങള്‍ എന്റെ ഹള്റത്തിൽ ഇരിക്കുവിൻ; ഞാന്‍ നിങ്ങളിലും ഹാളിറാകും. മുന്തിരിച്ചെടിയില്‍ നില്‍ക്കാതെ ശിഖരങ്ങൾക്ക് നഫ്സിയായി കായ്ക്കാന്‍ പറ്റാത്തതു പോലെ, എന്നില്‍ ഹാളിറില്ലെങ്കില്‍ നിങ്ങള്‍ക്കും ഒന്നും കഴിയില്ല. 5ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശിഖരങ്ങളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും ഹാളിറാകുന്നുവോ അവന്‍ ഏറെ സമറത്ത് കായ്ക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. 6എന്നില്‍ ഹാളിറല്ലാത്തവന്‍ വെട്ടിക്കളഞ്ഞ ശിഖരം പോലെ പുറത്തെറിയപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യുന്നു. അത്തരം ശിഖരങ്ങൾ ജമയാക്കി തീയിട്ടു കത്തിച്ചുകളയുന്നു. 7നിങ്ങള്‍ എന്നില്‍ ഹാളിറാകുകയും എന്റെ കലിമ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. 8നിങ്ങള്‍ കസീറായി സമറത്ത് കായ്ക്കുകയും അങ്ങനെ എന്റെ ശാകിർദുകളായിരിക്കുകയും ചെയ്യുന്നതു വഴി ആസ്മാനി ബാപ്പ് തംജീദ് ചെയ്യുന്നു. 9ആസ്മാനി ബാപ്പ് എന്നെ ഹുബ്ബ് വെച്ചതു പോലെ ഞാനും നിങ്ങളെ ഹുബ്ബ് വെച്ചു. നിങ്ങള്‍ എന്റെ മുഹബത്തില്‍ നിലനില്‍ക്കുവിന്‍. 10ഞാന്‍ എന്റെ ആസ്മാനി ബാപ്പിന്റെ ശരീഅത്ത് പാലിച്ച് അവിടുത്തെ ഹുബ്ബില്‍ നിലനില്‍ക്കുന്നതു പോലെ, നിങ്ങള്‍ എന്റെ ശരീഅത്തുകള്‍ ഹിഫാളത്ത് ചെയ്താല്‍ എന്റെ ഹുബ്ബില്‍ നിലനില്‍ക്കും. 11ഇത് ഞാന്‍ നിങ്ങളോടു പറഞ്ഞത് എന്റെ സആദത്ത് നിങ്ങളില്‍ ഖൽബിൽ ഉണ്ടാകുവാനും നിങ്ങളുടെ സആദത്ത് കാമിലാകാനും വേണ്ടിയാണ്.
12ഇതാണ് എന്റെ ഹുക്മ്: ഞാന്‍ നിങ്ങളെ ഹുബ്ബ് വെച്ചതുപോലെ നിങ്ങളും പരസ്പരം മുഹബ്ബത്ത് വെക്കണം. 13സ്വദീക്കുകൾക്കി വേണ്ടി ഹയാത്ത് അര്‍പ്പിക്കുന്നതിനെക്കാള്‍ കബീറായ മുഹബത്ത് ഇല്ല. 14ഞാന്‍ നിങ്ങളോടു അംറാക്കുന്നത് നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്റെ സ്വദീഖുകളാണ്. 15ഇനി ഞാന്‍ നിങ്ങളെ ഖാദിമുകൾ എന്നു വിളിക്കുകയില്ല. കാരണം, സയ്യിദ് ചെയ്യുന്നതെന്തെന്ന് ഖാദിമിന് അറഫാകുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്വദീഖുകളെന്നു വിളിച്ചു. എന്തെന്നാല്‍, എന്റെ ആസ്മാനി ബാപ്പില്‍ നിന്നു കേട്ടതെല്ലാം നിങ്ങളെ ഞാന്‍ അറഫാക്കി. 16നിങ്ങള്‍ എന്നെ മുഖ്താർ ചെയ്യുകയല്ല, ഞാന്‍ നിങ്ങളെ മുഖ്താർ ചെയ്യുകയാണു ചെയ്തത്. നിങ്ങള്‍ പോയി സമറത്ത് കായ്ക്കുന്നതിനും നിങ്ങളുടെ സമറത്ത് നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്‍മൂലം, നിങ്ങള്‍ എന്റെ ഇസ്മിൽ ആസ്മാനി ബാപ്പിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. 17ഞാന്‍ നിങ്ങളോടു അംറാക്കുന്നു: പരസ്പരം മുഹബ്ബത്ത് വെക്കുവിന്‍.
ഈ ദുനിയാവ് നിങ്ങളെ വെറുക്കും
18ഈ ദുനിയാവ് നിങ്ങളെ വെറുക്കുന്നുവെങ്കില്‍ അതിനു മുമ്പേ അത് എന്നെ വെറുത്തു എന്ന് അറഫായികൊള്ളുവിന്‍. 19നിങ്ങള്‍ ഈ ദുനിയാവിൻറേതായിരുന്നുവെങ്കില്‍ ഈ ദുനിയാവ് സ്വന്തമായതിനെ ഹുബ്ബ് വെക്കുമായിരുന്നു. എന്നാല്‍, നിങ്ങള്‍ ഈ ദുനിയാവിൻറേതല്ലാത്തതു കൊണ്ട്, ഞാന്‍ നിങ്ങളെ ഈ ദുനിയാവില്‍ നിന്നു തെരഞ്ഞെടുത്തതു കൊണ്ട്, ദുനിയാവ് നിങ്ങളെ ബുഗ്ള് ചെയ്യുന്നു. 20ഖാദിം സയ്യിദിനേക്കാള്‍ വലിയവനല്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞ കലിമ ദിക്റാക്കുവിന്‍. അവര്‍ എന്നെ അദാബിലാക്കിയെങ്കിൽ നിങ്ങളെയും അദാബിലാക്കും. അവര്‍ എന്റെ കലിമ പാലിച്ചുവെങ്കില്‍ നിങ്ങളുടേതും പാലിക്കും. 21എന്നാല്‍, എന്റെ ഇസ്മിനാൽ അവര്‍ ഇതെല്ലാം നിങ്ങളോടു ചെയ്യും. കാരണം, എന്നെ മുർസലാക്കിയവനെ അവര്‍ക്ക് അറഫാകുന്നില്ല. 22ഞാൻ വന്ന് അവരോട് മുലാഖത്താക്കിയിരുന്നില്ലെങ്കിൽ അവർക്ക് ഖതീഅ ഉണ്ടാകുമായിരുന്നില്ല. എന്നാൽ അവരുടെ ഖതീഅയെപ്പറ്റി അവർക്കു് ഉദ്റ് പറയാനില്ല. 23എന്നെ വെറുക്കുന്നവന്‍ എന്റെ ആസ്മാനി ബാപ്പിനെയും ബുഗ്ള് ചെയ്യുന്നു. 24മറ്റാരും ചെയ്തിട്ടില്ലാത്ത അമലുകള്‍ ഞാന്‍ അവരുടെയിടയില്‍ ചെയ്തില്ലായിരുന്നുവെങ്കില്‍, അവര്‍ക്കു ഖത്തീഅ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ അവര്‍ എന്നെയും എന്റെ ആസ്മാനി ബാപ്പിനെയും കാണുകയും വെറുക്കുകയും ചെയ്തിരിക്കുന്നു. 25അവര്‍ കാരണം കൂടാതെ എന്നെ വെറുത്തു എന്ന് അവരുടെ ശരീഅത്തില്‍ എഴുതപ്പെട്ടിരിക്കുന്ന കലിമ കാമിലാകാനാണ് ഇതു സംഭവിച്ചത്.
26ഞാന്‍ ആസ്മാനി ബാപ്പിന്റെ അടുത്തു നിന്ന് മുർസലാക്കുന്ന മുസായിദ് ആയിട്ട്, ആസ്മാനി ബാപ്പില്‍നിന്നു പുറപ്പെടുന്ന റൂഹിൽ ഹഖ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് ശഹാദത്ത് നല്‍കും. 27ബിദായ മുതല്‍ എന്നോടു കൂടെയുള്ളവരായതു കൊണ്ട് നിങ്ങളും ശഹാദത്ത് നല്‍കും.