സൂറ അൽ-വജ്ഹ 12  

ഇബ്രാമിനെ വിളിക്കുന്നു

12 1അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) ഇബ്രാമിനോട് അരുളിച്ചെയ്തു: നിന്റെ ബലദിനെയും അഹ് ല് കാരെയും പിതൃഭവനത്തെയും വിട്ട്, ഞാന്‍ കാണിച്ചു തരുന്ന നാട്ടിലേക്കു പോവുക. 2ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ ഇസ്മ് ഞാന്‍ മഹത്വരമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. 3നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും.

4അള്ളാഹുവിന്‍റെ ഹുക്മ് പ്രകാരം ഇബ്രാം[b] യഥാർത്ഥ ഹീബ്രു: אַבְרָ֔ם (’aḇrām) . നബിയുടെ ആദ്യ പേരു ഇബ്രാം എന്നായിരുന്നു. പിന്നിടാണ് അള്ളാഹു ഇബ്രാഹീംഎന്ന പേര് നല്കിടയത്. സഫർ ആരംഭിച്ചു. ലൂത്ത് നബി (അ) അവന്റെ കൂടെ തിരിച്ചു. ഹാരാന്‍ ദേശത്തോടു വിട പറഞ്ഞപ്പോള്‍ ഇബ്രാമിനു എഴുപത്തഞ്ചു വയസ്സു പ്രായമായിരുന്നു. 5ഇബ്രാം ബീവി സാറായിയെയും സഹോദര പുത്രന്‍ ലൂത്ത് നബി (അ) യെയും കൂടെക്കൊണ്ടു പോയി. ഹാരാനില്‍ തങ്ങള്‍ നേടിയ സമ്പത്തും ആളുകളുമായി അവര്‍ കാനാന്‍ ബലദിലേക്കു പുറപ്പെട്ട്, അവിടെ എത്തിച്ചേര്‍ന്നു. 6ഇബ്രാം ആ ബലദിലൂടെ മുസാഫിറായി ഷെക്കെമില്‍, മോറെയുടെ ഓക്കുമരം വരെ എത്തി. അക്കാലത്തു കാനാന്‍കാര്‍ അവിടെ പാര്‍ത്തിരുന്നു. 7അള്ളാഹു ഇബ്രാമിനു ളുഹൂറാക്കപ്പെട്ട് അരുളിച്ചെയ്തു: ഈ നാടു നിന്റെ നസ് ലുകള്‍ക്കു ഞാന്‍ കൊടുക്കും. തനിക്കു ളുഹൂറാക്കപ്പെട്ട അള്ളാഹുവിന് ഇബ്രാം അവിടെ ഒരു ഖുർബാനിപീഠം പണിതു. 8അവിടെ നിന്ന് അവന്‍ ബഥേലിനു മശ്രിഖിലുള്ള ജബൽ പ്രദേശത്തേക്കു കടന്ന്, അവിടെ ബഥേലിനു കിഴക്കും ആയിക്കു പടിഞ്ഞാറുമായി താവളമടിച്ചു. അവിടെ ഒരു ഖുർബാനിപീഠം പണിത്, റബ്ബുൽ ആലമീന്റെ ഇസ്മ് വിളിച്ചു. 9അവിടെ നിന്ന് ഇബ്രാം നെഗെബിനു നേരേ സഫർ തുടര്‍ന്നു.

ഇബ്രാം മിസ്ർല്‍

10അവിടെ ഒരു മജാഅത്തുണ്ടായി. കടുത്ത ക്ഷാമമായിരുന്നതിനാല്‍ മിസ്ർല്‍ പോയി പാര്‍ക്കാമെന്നു കരുതി ഇബ്രാം അങ്ങോട്ടു തിരിച്ചു. 11ഈജിപ്തിലെത്താറായപ്പോള്‍ ബീവി സാറായിയെ വിളിച്ച് അവന്‍ പറഞ്ഞു: നീ നള്റാന്‍ അഴകുള്ളവളാണെന്ന് എനിക്കറഫാണ്. 12നിന്നെ കാണുമ്പോള്‍ മിസ്രുകാര്‍ പറയും: ഇവള്‍ അവന്റെ ബീവിയാണ്. എന്നിട്ട് എന്നെ അവര്‍ കൊന്നുകളയും. നിന്നെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും. 13നീ മൂലം എനിക്കാപത്തുണ്ടാകാതിരിക്കാന്‍, നിന്നെപ്രതി അവര്‍ എന്റെ ഹയാത്ത് രക്ഷിക്കാന്‍ വേണ്ടി, നീ എന്റെ സഹോദരിയാണെന്നു പറയണം. 14അവര്‍ ഈജിപ്തിലെത്തി. അവള്‍ നള്റാന്‍ വളരെ അഴകുള്ളവളാണെന്ന് മിസ്ർകാര്‍ക്കു മനസ്സിലായി. 15അവളെ കണ്ടപ്പോള്‍ ഫിർഔന്റെ ഖിദ്മത്ത്കാര്‍ അവളെപ്പറ്റി ഫറവോയോടു പുകഴ്ത്തിപ്പറഞ്ഞു. അവള്‍ ഫിർഔന്റെ കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു. 16ഫറവോ അവളെപ്രതി ഇബ്രാമിനോടു നന്നായി പെരുമാറി. അവന് ആടുകള്‍, കാളകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വേലക്കാര്‍, വേലക്കാരികള്‍ എന്നിവ ലഭിച്ചു.

17പക്ഷേ, ഇബ്രാമിന്‍െറ ബീവി സാറായിയെ പ്രതി അള്ളാഹു ഫറവോയെയും ഉസ്രത്തിനെയും മഹാമാരികളാല്‍ അദാബിലാക്കി. 18തന്‍മൂലം ഫറവോ ഇബ്രാമിനെ വിളിച്ചു പറഞ്ഞു: നീ ഈ ചെയ്തത് എന്താണ്? 19അവള്‍ നിന്റെ ബീവിയാണെന്ന് എന്നോടു പറയാതിരുന്നത് എന്തുകൊണ്ട്? അവള്‍ സഹോദരിയാണ് എന്നു നീ പറഞ്ഞതെന്തിന്? അതുകൊണ്ടല്ലേ ഞാനവളെ ബീവിയായി ഖുബൂലാക്കിയത്? ഇതാ നിന്റെ ബീവി. അവളെയും കൊണ്ട് മകാൻ വിടുക. 20ഫറവോ തന്റെ ആള്‍ക്കാര്‍ക്ക് ഇബ്രാമിനെക്കുറിച്ചു ഹുക്മ് കൊടുത്തു. അവര്‍ അവനെയും ബീവിയെയും അവന്റെ വസ്തുവകകളോടുകൂടെ യാത്രയാക്കി.


അടിക്കുറിപ്പുകൾ