സൂറ അൽ-വജ്ഹ 13
അബ്രാമും ലൂത്തും
13 1അബ്രാം[a] യഥാർത്ഥ ഹീബ്രു: אַבְרָ֔ם (’aḇrām) . അബ്രാം പ്രവാചകൻ യഥാർത്ഥ പേര് ആയിരുന്നു. അല്ലാഹു ഉല്പത്തി അധ്യായത്തിൽ 17 ഇബ്രാഹിം നബി (അ) അത് മാറും. ബീവിയോടും സ്വന്തമായ സകലത്തോടും കൂടെ മിസ്ർല്‍ നിന്നു നെഗെബിലേക്കു പോയി. ലൂത്തും കൂടെയുണ്ടായിരുന്നു. 2അബ്രാമിനു കസീറായി അൻആമും ഫിള്ളത്തും ദഹബും ഉണ്ടായിരുന്നു. 3അവന്‍ നെഗെബില്‍ നിന്നു ബൈത്തുൽ ഇലാഹ് (ബാഥേൽ) വരെയും ബൈത്തുൽ ഇലാഹിനും (ബാഥേൽ) ആയിയ്ക്കുമിടക്കു താന്‍ മുമ്പു കൂടാരമടിച്ചതും, 4ആദ്യമായി ഖുർബാനിപീഠം പണിതതുമായ സ്ഥലംവരെയും സഫർ ചെയ്തു. അവിടെ അബ്രാം റബ്ബുൽ ആലമീൻറെ ഇസ്മ് ഇസ്തിഹാഗാസ നടത്തി. 5അവന്റെ കൂടെ പുറപ്പെട്ട ലൂത്തിനും ആട്ടിന്‍പറ്റങ്ങളും കന്നുകാലിക്കൂട്ടങ്ങളും കൂടാരങ്ങളുമുണ്ടായിരുന്നു. 6അവര്‍ക്ക് ഒന്നിച്ചു പാർക്കാന്‍ ആ ദൌല മതിയായില്ല. കാരണം, അവര്‍ക്കു വളരെയേറെ സമ്പത്തുണ്ടായിരുന്നു. ഒന്നിച്ചു പാര്‍ക്കുക വയ്യാതായി. 7അബ്രാമിന്റെയും ലൂത്തിൻറെയും കന്നുകാലികളെ മേയ്ക്കുന്നവര്‍ തമ്മില്‍ കലഹമുണ്ടായി. ആ സമാനിൽ കാനാന്‍കാരും പെരീസ്യരും അന്നാട്ടില്‍ പാര്‍ത്തിരുന്നു.
8അബ്രാം ലൂത്തിനോടു പറഞ്ഞു: നമ്മള്‍ തമ്മിലും നമ്മുടെ ഇടയന്‍മാര്‍ തമ്മിലും കലഹമുണ്ടാകരുത്. കാരണം, നമ്മള്‍ അഖുമാരാണ്. 9ഇതാ! ദേശമെല്ലാം നിന്റെ കണ്‍മുമ്പിലുണ്ടല്ലോ. എന്നെപ്പിരിഞ്ഞു പോവുക. ഇടത്തു ഭാഗമാണു നിനക്കു വേണ്ടതെങ്കില്‍ ഞാന്‍ വലത്തേക്കു പൊയ്‌ക്കൊള്ളാം. യമീൻ ഭാഗമാണു നിനക്ക് ഇഷ്ടമെങ്കില്‍ ഞാന്‍ ഇടത്തേക്കു പൊയ്‌ക്കൊള്ളാം. 10അൽ-ഉർദൂൻ സമതലം മുഴുവന്‍ ജലപുഷ്ടിയുള്ള ഭൂമിയാണെന്നു ലൂത്ത് കണ്ടു. അതു റബ്ബുൽ ആലമീൻറെ തോട്ടം പോലെയും സോവാറിനു നേരേയുള്ള മിസ്ർലെ മണ്ണുപോലെയുമായിരുന്നു. റബ്ബുൽ ആലമീൻ സോദോമും ഗൊമോറായും നശിപ്പിക്കുന്നതിനുമുമ്പുള്ള അവസ്ഥയായിരുന്നു അത്. 11ലൂത്ത് അൽ-ഉർദൂൻ സമതലം ഇഖ്തിയാർ ചെയ്തു. അവന്‍ കിഴക്കോട്ടുയാത്ര തിരിച്ചു. അങ്ങനെ അവര്‍ തമ്മില്‍ പിരിഞ്ഞു. 12അബ്രാം കാനാന്‍ ബലദിൽ താമസമാക്കി. ലൂത്ത് സഹ് ലായ അർളിലെ മദീനകളിലും വസിച്ചു. അവന്‍ സോദോമിനടുത്തു കൂടാരമടിച്ചു. 13സോദോമിലെ ആളുകള്‍ ദുഷ്ടന്‍മാരും റബ്ബുൽ ആലമീൻറെ മുമ്പില്‍ മഹാപാപികളുമായിരുന്നു.
14അബ്രാം ലൂത്തിൽ നിന്നു വേര്‍പെട്ടതിനു ബഅ്ദായായി റബ്ബുൽ ആലമീൻ അബ്രാമിനോടു പറഞ്ഞു: നീ തലയുയര്‍ത്തി മശ്രിഖിലേക്കും മഗ്രിബിലേക്കും ജനൂബിലേക്കും ശമാലോട്ടും നോക്കുക. 15നീ കാണുന്ന പ്രദേശമെല്ലാം നിനക്കും നിന്റെ സന്താന പരമ്പരകള്‍ക്കും എന്നേക്കുമായി ഞാന്‍ തരും. 16അർളിലെ പൂഴിപോലെ നിന്റെ ഔലാദുകളെ ഞാന്‍ വര്‍ധിപ്പിക്കും. തുറാബ് ആര്‍ക്കെങ്കിലും എണ്ണിത്തീര്‍ക്കാമെങ്കില്‍ നിന്റെ നസ്ലിനെയും എണ്ണാനാവും. 17എഴുന്നേറ്റ് ഈ ഭൂമിക്കു നെടുകെയും കുറുകെയും നടക്കുക. അത് നിനക്ക് ഞാന്‍ തരും. 18അബ്രാം തന്റെ ഖൈമ മാറ്റി അൽ-ഹാലീലിലുള്ള (ഹെബ്രോൻ) മാമ്രേയുടെ ഓക്കുമരങ്ങള്‍ക്കു ഖരീബായി താമസമാക്കി. അവിടെ അവന്‍ റബ്ബുൽ ആലമീന് ഒരു ഖുർബാനിപീഠം നിര്‍മിച്ച് ഇബാദത്ത് ചെയ്തു.