ഗലാത്യർ 2  

പൗലോസിന് അംഗീകാരം

2 1പിന്നീട് പതിന്നാലു വര്‍ഷത്തിനു ശേഷം ബിര്‍ണബാസിനോടുകൂടെ ഞാന്‍ വീണ്ടും ജറുസലെമിലേക്കു പോയി. തീത്തോസിനെയും കൂടെക്കൊണ്ടുപോയിരുന്നു. 2ഒരു വെളിപാടനുസരിച്ചാണ് ഞാന്‍ പോയത്. അവിടത്തെ പ്രധാനികളുടെ മുമ്പില്‍, ഞാന്‍ വിജാതീയരുടെയിടയില്‍ പ്രസംഗിക്കുന്ന ഇഞ്ചീൽ സ്വകാര്യമായി അവതരിപ്പിച്ചു. ഇത്, ഞാന്‍ ഓടുന്നതും ഓടിയതും വ്യര്‍ഥമാകാതിരിക്കാന്‍ വേണ്ടിയായിരുന്നു. 3എന്നോടുകൂടെയുണ്ടായിരുന്നതീത്തോസ് ഒരു യുനാനിയായിരുന്നിട്ടും സുന്നത്തിനു നിര്‍ബന്ധിക്കപ്പെട്ടില്ല. 4എന്നാല്‍, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിലുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്ത്, ഞങ്ങളെ അടിമത്തത്തില്‍ കൊണ്ടു ചെന്നെത്തിക്കുന്നതിന് വ്യാജസഹോദരന്‍മാര്‍ രഹസ്യത്തില്‍ കടന്നുകൂടി. 5അവര്‍ക്കു ഞങ്ങള്‍ നിമിഷനേരത്തേക്കു പോലും വശപ്പെട്ടില്ല. അത് ഇഞ്ചീലിൻറെ സത്യം നിങ്ങള്‍ക്കായി നില നിറുത്തേണ്ടതിനാണ്. 6തങ്ങള്‍ എന്തോ ആണെന്നു ഭാവിക്കുന്ന അവരില്‍നിന്ന് എനിക്കു കൂടുതലായി ഒന്നും ലഭിച്ചില്ല. അവര്‍ എന്താണെന്ന് ഞാന്‍ ഗൗനിക്കുന്നേയില്ല. അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ മുഖം നോക്കുന്നവനല്ലല്ലോ. 7സുന്നത്ത് ചെയ്തവതര്‍ക്കുള്ള ഇഞ്ചീൽ സഫ്ആന് എന്നതുപോലെ, സുന്നത്ത് ചെയ്യാത്തവര്‍ക്കുള്ള ഇഞ്ചീൽ എനിക്ക് ഏല്‍പിക്കപ്പെട്ടിരിക്കുന്നു എന്ന് അവര്‍ മനസ്‌സിലാക്കി. 8എന്തെന്നാല്‍, സുന്നത്ത് ചെയ്യാത്തവര്‍ക്കുളള പ്രേഷിതത്വം സഫ്ആനിലൂടെ നിറവേറ്റുന്നവന്‍ തന്നെ വിജാതീയര്‍ക്കു വേണ്ടി എന്നിലൂടെ പ്രവര്‍ത്തിക്കുന്നു. 9നേതൃ സ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാഖൂബും സഫ്ആനും യഹിയ്യായും അള്ളാഹുവിന്റെ ഫദുലുൽ ഇലാഹി (കൃപ) എനിക്കു ലഭിച്ചിരിക്കുന്നുവെന്ന് കണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബിര്‍ണ ബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതീയരുടെ അടുത്തേക്ക് ഞങ്ങളും സുന്നത്ത് ചെയ്തവരുടെ അടുത്തേക്ക് അവരും പോകാന്‍ തീരുമാനമായി. 10പാവങ്ങളെപ്പറ്റി ചിന്തവേണം എന്നുമാത്രമേ ഞങ്ങളോട് അവര്‍ ആവശ്യപ്പെട്ടുള്ളു. അതുതന്നെയാണ് എന്റെ തീവ്രമായ താത്പര്യം.

അഭിപ്രായഭിന്നത

11എന്നാല്‍, കേപ്പാ അന്ത്യോക്യായില്‍ വന്നപ്പോള്‍ അവനില്‍ കുറ്റം കണ്ടതുകൊണ്ട്, ഞാന്‍ അവനെ മുഖത്തു നോക്കി എതിര്‍ത്തു. 12യാഖൂബിന്റെ അടുത്തുനിന്നു ചിലര്‍ വരുന്നതുവരെ അവന്‍ വിജാതീയരോടൊപ്പമിരുന്ന് ഭക്ഷിച്ചിരുന്നു. അവര്‍ വന്നുകഴിഞ്ഞപ്പോഴാകട്ടെ, സുന്നത്ത് ചെയ്തവരെ ഭയന്ന് അവന്‍ പിന്‍മാറിക്കളഞ്ഞു. 13അവനോടൊത്ത് ബാക്കി ജൂദന്‍മാരും കപടമായി പെരുമാറി. അവരുടെ കാപട്യത്താല്‍ ബിര്‍ണബാസ് പോലും വഴിതെറ്റിക്കപ്പെട്ടു. 14അവരുടെ പെരുമാറ്റം ഇഞ്ചീലിൻറെ സത്യവുമായി പൊരുത്തപ്പെടുന്നില്ലെന്നു കണ്ടപ്പോള്‍ എല്ലാവരുടെയും മുമ്പില്‍വച്ച് ഞാന്‍ കേപ്പായോട് പറഞ്ഞു: ജൂദനായ നീ ജൂദനെപ്പോലെയല്ല, വിജാതീയനെപ്പോലെയാണു ജീവിക്കുന്നതെങ്കില്‍, ജൂദരെപ്പോലെ ജീവിക്കാന്‍ വിജാതീയരെ പ്രേരിപ്പിക്കുന്നതിന് നിനക്ക് എങ്ങനെ സാധിക്കും?

ഈമാനിലൂടെ നീതീകരണം

15നാം തന്നെ ജൂദരായി ജനിച്ചവരാണ്. വിജാതീയരിലെ പാപികളായിട്ടല്ല. 16എന്നിരിക്കിലും, ശരീഅത്തിന്റെ അനുഷ്ഠാനത്തിലൂടെയല്ല, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലുള്ള വിശ്വാസത്തിലൂടെയാണ് ഒരുവന്‍ നീതീകരിക്കപ്പെടുന്നതെന്നു നമുക്ക് അറിയാം. ശരീഅത്തിൻറെ അനുഷ്ഠാനം വഴിയല്ല, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിലുള്ള ഈമാൻ വഴി നീതീകരിക്കപ്പെടേണ്ടതിനാണ് നാംതന്നെയും കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ ഈമാൻ വെച്ചത്. എന്തെന്നാല്‍, നിയമാനുഷ്ഠാനംവഴി ഒരുവനും നീതീകരിക്കപ്പെടുകയില്ല.

17എന്നാല്‍, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹില്‍ നീതീകരിക്കപ്പെടാനുള്ള പരിശ്രമത്തില്‍ത്തന്നെ നമ്മള്‍ പാപികളായി കാണപ്പെട്ടുവെങ്കില്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹ് പാപത്തിന്റെ ശുശ്രൂഷകനാണോ? 18തീര്‍ച്ചയായും അല്ല! ഞാന്‍ നശിപ്പിച്ചവ ഞാന്‍ തന്നെ വീണ്ടും പണിതുയര്‍ത്തുന്നുവെങ്കില്‍ ഞാന്‍ അതിക്രമം കാണിക്കുകയാണ്. 19എന്തെന്നാല്‍, അള്ളാഹുവിനായി ജീവിക്കേതിന് ഞാന്‍ നിയമത്തിലൂടെ നിയമത്തിനു മൃതനായി.് 20ഞാന്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹാണ് എന്നില്‍ ജീവിക്കുന്നത്. എന്റെ ഇപ്പോഴത്തെ ഐഹിക ജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കുവേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ഹബീബുള്ളയിൽ ഈമാൻ വെച്ചുകൊണ്ടുള്ള ജീവിതമാണ്. 21അള്ളാഹുവിന്റെ കൃപ ഞാന്‍ നിരാകരിക്കുന്നില്ല. നിയമത്തിലൂടെയാണ് നീതി കൈവരുന്നതെങ്കില്‍ കലിമത്തുള്ള വ ഖുർബാനുള്ള ഈസാ അൽ മസീഹിന്റെ മരണത്തിനു നീതീകരണമൊന്നുമില്ല.


അടിക്കുറിപ്പുകൾ