ഗലാത്യർ 1  

സലാം

1 1മനുഷ്യരില്‍ നിന്നോ ഇൻസാൻ മുഖേനയോ അല്ല, ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് മുഖേനയും അവനെ ഖബറില്‍ നിന്നുയിര്‍പ്പിച്ച ജന്നത്തുൽ ബാപ്പ് മുഖേനയും റസൂലായിരിക്കുന്ന ബുലൂസായ ഞാനും 2എന്നോടു കൂടെയുള്ള എല്ലാ സഹോദരരും, ഗലോസിയായിലെ ഖലീസികള്‍ക്ക് എഴുതുന്നത്: 3നമ്മുടെ ജന്നത്തുൽ ബാപ്പിൽ നിന്നും ഖുർബാനുള്ളാഹി വ കലിമത്തുള്ളാഹി ഈസാ അൽ മസീഹിൽ നിന്നും നിങ്ങള്‍ക്കു ഫദുലുൽ ഇലാഹിൽ സലാം 4ശർറ് നിറഞ്ഞ ഈ യുഗത്തില്‍ നിന്നു നമ്മെ മോചിപ്പിക്കേണ്ടതിന്, നമ്മുടെ അബ്ബയായ റബ്ബുൽ ആലമീന്റെ അഭീഷ്ടമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹ് തന്നെത്തന്നെ ഖുർബാനിയാക്കി. 5അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലായ്ക്ക് അബദിയായി മഹത്വമുണ്ടായിരിക്കട്ടെ. ആമീന്‍.

6ഖുർബാനുള്ളാഹി അൽ മസിഹിൻറെ ഫദുലുൽ ഇലാഹിൽ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു ഇഞ്ചീലിലേക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. 7വാസ്തവത്തില്‍ മറ്റൊരു ഇഞ്ചീലില്ല; എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ഖുർബാനുള്ളാഹി ഈസാ അൽ മസീഹിൻറെ ഇഞ്ചീലിനെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. 8ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍ നിന്നു വ്യത്യസ്തമായ ഒരു ഇഞ്ചീൽ ഞങ്ങള്‍തന്നെയോ ജന്നത്തില്‍ നിന്ന് ഒരു മലക്കോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ മുർത്തദാകട്ടെ! 9ഞങ്ങള്‍ നേരത്തേ നിങ്ങളോടു പറഞ്ഞ പ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു, നിങ്ങള്‍ ഖുബൂൽ ചെയ്ത ഇഞ്ചീലല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ മുർത്തദാകട്ടെ!

10ഞാന്‍ ഇപ്പോള്‍ ഇൻസാനിയത്തിന്റെ പ്രീതിയാണോ തേടുന്നത്? അതോ, അള്ളാഹു സുബ്ഹാന തഅലായുടേതോ? അഥവാ, മനുഷ്യരെ പ്രസാദിപ്പിക്കാന്‍ ഞാന്‍ യത്‌നിക്കുകയാണോ? ഞാന്‍ ഇപ്പോഴും മനുഷ്യരെ പ്രസാദിപ്പിക്കുന്നവനായിരുന്നെങ്കില്‍ കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി സയ്യിദിനാ അൽ ബഷീർ ഈസാ അൽ മസീഹിൻറെ ദാസനാവുകയില്ലായിരുന്നു.

റസൂലാകാനുള്ള വിളി

11ഇഖ് വാനീങ്ങളേ, ഞാന്‍ വയള് പറഞ്ഞ ഇഞ്ജീൽ മാനുഷികമല്ല എന്നു നിങ്ങളെ ഞാന്‍ അറിയിക്കുന്നു. 12എന്തെന്നാല്‍, മനുഷ്യനില്‍ നിന്നല്ല ഞാന്‍ അതു ഖുബൂലാക്കിയത്. ആരും തഅലീം തന്നതുമില്ല. കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ അൽ മസീഹിന്റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്. 13മുമ്പ് ജൂദമതത്തില്‍ ആയിരുന്നപ്പോഴത്തെ എന്റെ ജീവിതത്തെപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ റബ്ബുൽ ആലമീന്റെ ജാമിയായെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഇസ്തിഹ്സ്വാൽ ചെയ്യാന്‍ പരിശ്രമിക്കുകയും ചെയ്തിരുന്നു. 14എന്റെ വംശത്തില്‍പ്പെട്ട സമപ്രായക്കാരായ അനേകരെക്കാള്‍ ജൂദമത കാര്യങ്ങളില്‍ ഞാന്‍ മുന്‍പന്തിയിലായിരുന്നു; എന്റെ ആബാഉമാരുടെ പാരമ്പര്യങ്ങളില്‍ അത്യധികം തീക്ഷ്ണമതിയുമായിരുന്നു. 15എന്നാല്‍, ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ അള്ളാഹു സുബ്ഹാന തഅലാ എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന് എന്നെ വിളിച്ചു. 16അത് അവിടുത്തെ പുത്രനെപ്പറ്റി കാഫിറുകളുടെയിടയില്‍ വയള് പറയാൻ അവനെ എനിക്കു വെളിപ്പെടുത്തിത്തരേണ്ടതിനായിരുന്നു. ഞാന്‍ ഒരു മനുഷ്യന്റെയും നശീഹത്ത് തേടാന്‍ നിന്നില്ല. 17എനിക്കുമുമ്പേ അപ്പസ്‌തോലന്‍മാരായവരെ നള്റാന്‍ ഞാന്‍ ജറുസലെമിലേക്കു പോയതുമില്ല. മറിച്ച്, ഞാന്‍ അറേബ്യായിലേക്കു പോവുകയും ദമാസ്‌ക്കസിലേക്കു തിരിച്ചുവരുകയും ചെയ്തു.

18മൂന്നു വര്‍ഷത്തിനു ബഅ്ദായായി കേപ്പായെ നള്റാന്‍ ഞാന്‍ ജറുസലെമിലേക്കു പോയി. അവനോടൊത്തു പതിനഞ്ചു യൌമിൽ താമസിക്കുകയും ചെയ്തു. 19ഈസാ അൽ മസീഹിന്റെ അഖുവായ യാഖൂബിനെയല്ലാതെ റസൂലുമാരില്‍ മറ്റാരെയും ഞാന്‍ കണ്ടില്ല. 20ഞാന്‍ നിങ്ങള്‍ക്കെഴുതുന്ന ഇക്കാര്യങ്ങള്‍ വ്യാജമല്ല എന്നതിനു അള്ളാഹു തഅലാ ശാഹിദ്! 21തുടര്‍ന്ന് ഞാന്‍ സിറിയാ, കിലിക്യാ എന്നീ പ്രദേശങ്ങളിലേക്കു പോയി. 22ജൂദയായിലുള്ള, ഈസാ അൽ മസീഹിന്റെ ജാമിയ്യാകള്‍ അപ്പോഴും എന്നെ നേരിട്ട് അറഫായിരുന്നില്ല. 23ഒരിക്കല്‍ നമ്മെ പീഡിപ്പിച്ചിരുന്നവന്‍ താന്‍ ഇസ്തിഹ്സ്വാൽ ചെയ്യാന്‍ ശ്രമിച്ച ഈമാൻ ഇപ്പോള്‍ വയള് പറയുന്നു എന്നുമാത്രം അവര്‍ കേട്ടിരുന്നു. 24എന്നെപ്രതി അവര്‍ അള്ളാഹുവിനെ തംജീദ് ചെയ്തു.


അടിക്കുറിപ്പുകൾ