ഗലാത്യർ 3  

ശരീഅത്തോ ഈമാനോ?

3 1ഭോഷന്‍മാരായ ഗലാത്തിയാക്കാരേ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് നിങ്ങളുടെ കണ്‍മുമ്പില്‍ ക്രൂശിതനായി (ഖുർബാനി) ചിത്രീകരിക്കപ്പെട്ടിരിക്കേ നിങ്ങളെ ആരാണ് ആഭിചാരം ചെയ്തത്? 2ഇതുമാത്രം നിങ്ങളില്‍ നിന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: നിങ്ങള്‍ റൂഹുൽ ഖുദ്ദൂസിനെ സ്വീകരിച്ചത് ശരീഅത്തിന്റെ അനുഷ്ഠാനത്താലോ, അതോ ഈമാൻ അനുസരണം നിങ്ങളോടു പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ? 3റൂഹുൽ ഖുദ്ദൂസില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍മാത്രം ഭോഷന്‍മാരാണോ നിങ്ങള്‍? 4നിങ്ങള്‍ സഹിച്ചവയത്രയും വ്യര്‍ഥമായിരുന്നുവോ-തീര്‍ത്തും വ്യര്‍ഥം? 5നിങ്ങള്‍ക്ക് റൂഹുൽ ഖുദ്ദൂസിനെ നല്‍കുകയും, നിങ്ങളുടെ ഇടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ അങ്ങനെ ചെയ്യുന്നത്, നിങ്ങളുടെ നിയമാനുഷ്ഠാനം നിമിത്തമോ, അതോ നിങ്ങളോടു പ്രഘോഷിക്കപ്പെട്ടതിൽ ഈമാൻ വെച്ചതുകൊണ്ടോ? 6ഇബ്രാഹീം നബി (അ) തന്നെയും അള്ളാഹുവിൽ ഈമാൻ വെച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു.

7അതിനാല്‍, ഈമാനുള്ളവരാണ് ഇബ്രാഹീം നബിയുടെ മക്കള്‍ എന്നു നിങ്ങള്‍ മനസ്‌സിലാക്കണം. 8വിജാതീയരെ ഈമാൻ വഴി റബ്ബുൽ ആലമീൻ നീതീകരിക്കുമെന്നു മുന്‍കൂട്ടിക്കണ്ടു കൊണ്ട് വിശുദ്ധഗ്രന്ഥം, നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും എന്ന സദ്‌വാര്‍ത്ത നേരത്തെതന്നെ ഇബ്രാഹീം നബി (അ) അറിയിച്ചിട്ടുണ്ട്. 9ആകയാല്‍, ഈമാനുള്ളവർ ദീനിയായ ഇബ്രാഹീം നബി (അ) ത്തോടൊത്ത് ബർക്കത്ത് പ്രാപിക്കുന്നു.

10ശരീഅത്തിൽ മാത്രം ആശ്രയമര്‍പ്പിക്കുന്ന എല്ലാവരും ശാപത്തിന് വിധേയരാണ്. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: നിയമഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയും ഇരിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്. 11ഒരുവനും റബ്ബിൻറെ സന്നിധിയില്‍ നിയമംവഴി നീതീകരിക്കപ്പെടുന്നില്ല എന്നു വ്യക്തമാണ്. എന്തെന്നാല്‍, നീതിമാന്‍ ഈമാൻ വഴിയാണു ജീവിക്കുക. 12നിയമത്തിന്റെ അടിസ്ഥാനം ഈമാനല്ല; എന്തെന്നാല്‍, അവ അനുഷ്ഠിക്കുന്നവന്‍ അവവഴി ജീവിക്കും. 13ഈസാ അൽ മസീഹ് നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നു കൊണ്ടു നിയമത്തിന്റെ ശാപത്തില്‍ നിന്നു നമ്മെ രക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ് എന്ന് എഴുതിയിരിക്കുന്നു. 14ഇബ്രാഹീം നബി (അ) ത്തിനു ലഭിച്ച ബർക്കത്ത് ഈസാ അൽ മസീഹ് വഴി വിജാതീയരിലേക്കും വ്യാപിക്കേണ്ടതിനും റൂഹുൽ ഖുദ്ദൂസിന്റെ വാഗ്ദാനം ഈമാൻ വഴി നമ്മള്‍ പ്രാപിക്കേണ്ടതിനും ആണ് ഇപ്രകാരം സംഭവിച്ചത്.

ശരീഅത്തും വാഗ്ദാനവും

15സഹോദരരേ, മനുഷ്യസാധാരണമായ ഒരു ഉദാഹരണം പറഞ്ഞാല്‍, ഒരുവന്റെ ഉടമ്പടി ഒരിക്കല്‍ സ്ഥിരീകരിച്ചതിനു ശേഷം ആരും അത് അസാധുവാക്കുകയോ, അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാറില്ല. 16വാഗ്ദാനങ്ങള്‍ ലഭിച്ചത് ഇബ്രാഹീം നബി (അ) ത്തിനും അവന്റെ സന്തതിക്കുമായിട്ടാണ്. പലരെ ഉദ്‌ദേശിച്ച് സന്തതികള്‍ക്ക് എന്ന് അതില്‍ പറഞ്ഞിട്ടില്ല; പ്രത്യുത, ഒരുവനെ ഉദ്‌ദേശിച്ച് നിന്റെ സന്തതിക്ക് എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ഈസാ അൽ മസീഹിനെ ഉദ്‌ദേശിച്ചാണ്. 17ഞാന്‍ പറയുന്നത് ഇതാണ്: നാനൂറ്റിമുപ്പതുകൊല്ലങ്ങള്‍ക്കുശേഷം നിലവില്‍ വന്ന നിയമം അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) പണ്ടുതന്നെ സ്ഥിരീകരിച്ച ഉടമ്പടിയെ (ഖുർബാനുള്ള), വാഗ്ദാനത്തെ, നീക്കിക്കളയത്തക്കവിധം, അസാധുവാക്കുകയില്ല. 18എന്തെന്നാല്‍, പാരമ്പര്യാവകാശം ശരീഅത്തിൽ നിന്നാണു ലഭിക്കുന്നതെങ്കില്‍ അത് ഒരിക്കലും വാഗ്ദാനത്തില്‍ നിന്നായിരിക്കുകയില്ല. എന്നാല്‍, അള്ളാഹു ഇബ്രാഹീം നബി (അ) ത്തിന് അതു നല്‍കിയതു വാഗ്ദാനം വഴിയാണ്. പിന്നെന്തിനാണ് ശരീഅത്ത്?

19വാഗ്ദാനം സിദ്ധിച്ചവനു സന്തതി ലഭിക്കുന്നതുവരെ പാപങ്ങള്‍ നിമിത്തം നിയമം നല്‍കപ്പെട്ടു. അള്ളാഹുവിൻറെ മലക്കുകൾ വഴി ഒരു മധ്യവര്‍ത്തിയിലൂടെ അതു വിളംബരം ചെയ്യപ്പെട്ടു. 20ഒന്നില്‍ക്കൂടുതല്‍ പേരുണ്ടെങ്കിലേ മധ്യവര്‍ത്തി വേണ്ടൂ; എന്നാല്‍, അള്ളാഹു ഏകനാണ്.

ശരീഅത്തിന്റെ ഉദ്‌ദേശ്യം

21അങ്ങനെയെങ്കില്‍ ശരീഅത്ത് അള്ളാഹുവിന്റെ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണോ? ഒരിക്കലുമല്ല. എന്തെന്നാല്‍, ജീവദായകമായ ഒരു ശരീഅത്ത് നിലവിലുണ്ടായിരുന്നെങ്കില്‍ നീതി തീര്‍ച്ചയായും ആ ശരീഅത്ത് വഴി ഉണ്ടാകുമായിരുന്നു. 22എന്നാല്‍, ഈസാ അൽ മസീഹിലുള്ള ഈമാൻ വഴി വിശ്വാസികള്‍ വാഗ്ദാനം പ്രാപിക്കേണ്ടതിന് എല്ലാവരും പാപത്തിന ധീനരാണെന്ന് തൌറാത്ത് പ്രഖ്യാപിച്ചു.

23ഈമാൻ ആവിര്‍ഭവിക്കുന്നതിനു മുമ്പ് നമ്മള്‍ ശരീഅത്തിന്റെ കാവലിലായിരുന്നു; ഈമാൻ വെളിപ്പെടുന്നതുവരെ നിയന്ത്രണാധീനരായി കഴിയുകയും ചെയ്തു. 24തന്നിമിത്തം നമ്മള്‍ ഈമാനാല്‍ നീതീകരിക്കപ്പെടേണ്ടതിന്, ഈസാ അൽ മസീഹിൻറെ ആഗമനംവരെ നിയമം നമ്മുടെ പാലകനായിരുന്നു. 25ഇപ്പോഴാകട്ടെ, ഈമാൻ സമാഗതമായ നിലയ്ക്ക് നമ്മള്‍ പാലകന് അധീനരല്ല.

പുത്രത്വവും അവകാശവും

26ഈസാ അൽ മസീഹിലുള്ള വിശ്വാസം വഴി നിങ്ങളെല്ലാവരും റബ്ബിൻറെ പുത്രന്മാരാണ്. 27ഈസാ അൽ മസീഹിനോട് ഐക്യപ്പെടാന്‍ വേണ്ടി ഗുസൽ (ഖുർബാൻ സൂചന) സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ഈസാ അൽ മസീഹിനെ ധരിച്ചിരിക്കുന്നു. 28ജൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല; നിങ്ങളെല്ലാവരും ഈസാ അൽ മസീഹില്‍ ഒന്നാണ്. 29നിങ്ങള്‍ ഈസാ അൽ മസീഹിനുള്ളവരാണെങ്കില്‍ ഇബ്രാഹീം നബി (അ) ന്റെ സന്തതികളാണ്; വാഗ്ദാന മനുസരിച്ചുള്ള അവകാശികളുമാണ്.


അടിക്കുറിപ്പുകൾ