അൽ അഫ് രാൽ 21  

ജറുസലെമിലേക്ക്

21 1ഞങ്ങള്‍ അവരില്‍ നിന്നു പിരിഞ്ഞു കപ്പല്‍ കയറി നേരേ കോസിലെത്തി. അടുത്ത ദിവസം റോദോസിലേക്കും, അവിടെ നിന്ന് പത്താറായിലേക്കും പോയി. 2ഫെനീഷ്യായിലേക്കു പോകുന്ന ഒരു കപ്പല്‍കണ്ട് ഞങ്ങള്‍ അതില്‍ കയറി. 3ഇടത്തുവശത്തായി സൈപ്രസ് ദൃഷ്ടിയില്‍പ്പെട്ടു; എങ്കിലും അതു പിന്നിട്ട് ഞങ്ങള്‍ സിറിയായിലേക്കു തിരിച്ചു. ചരക്കിറക്കാന്‍ കപ്പല്‍ ടയിറില്‍ അടുത്തപ്പോള്‍ ഞങ്ങള്‍ അവിടെ ഇറങ്ങി. 4ഹവാരിയൂങ്ങളെ കണ്ടുപിടിച്ച് ഞങ്ങള്‍ ഏഴുദിവസം അവിടെ താമസിച്ചു. റൂഹുൽ ഖുദ്ധൂസിനാൽ പ്രേരിതരായി അവര്‍ പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്നു പറഞ്ഞു. 5അവിടത്തെ താമസം കഴിഞ്ഞ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അവരെല്ലാവരും നഗരത്തിനു വെളിയില്‍വരെ ഞങ്ങളെ അനുയാത്ര ചെയ്തു. സമുദ്രതീരത്തു മുട്ടുകുത്തി ഞങ്ങള്‍ ദുആ ഇരക്കുകയും വിടവാങ്ങുകയും ചെയ്തു. 6പിന്നെ ഞങ്ങള്‍ കപ്പലില്‍ കയറി; അവര്‍ വീടുകളിലേക്കു മടങ്ങി.

7ടയിറില്‍ നിന്നുള്ള യാത്രയുടെ അവസാനത്തില്‍ ഞങ്ങള്‍ ടൊളേമായിസില്‍ എത്തിച്ചേര്‍ന്നു. അവിടെ സഹോദരരെ അഭിവാദനം ചെയ്യുകയും അവരുടെ കൂടെ ഒരു ദിവസം താമസിക്കുകയും ചെയ്തു. 8അടുത്ത ദിവസം ഞങ്ങള്‍ അവിടെനിന്നു പുറപ്പെട്ടു കേസറിയായിലെത്തി. ഏഴു പേരില്‍ ഒരുവനും തബലീക്ക്കാരനുമായ ഫൽബൂസിന്റെ വീട്ടില്‍ച്ചെന്ന് അവന്റെ കൂടെ താമസിച്ചു. 9കന്യകമാരും പ്രവചനവരം ലഭിച്ചവരുമായ നാലു പുത്രിമാര്‍ അവനുണ്ടായിരുന്നു. 10കുറെ ദിവസം കഴിഞ്ഞപ്പോള്‍ അഗാബോസ് എന്നുപേരുള്ള ഒരു പ്രവാചകന്‍ ജൂദയായില്‍ നിന്ന് അവിടെയെത്തി. 11അവന്‍ ഞങ്ങളുടെ അടുത്തുവന്ന് പൗലോസിന്റെ അരപ്പട്ട എടുത്ത് അതുകൊണ്ടു സ്വന്തം കൈകാലുകള്‍ ബന്ധിച്ചിട്ട് ഇപ്രകാരം പ്രസ്താവിച്ചു. റൂഹുൽ ഖുദ്ധൂസ് അരുളിച്ചെയ്യുന്നു, ജറുസലെമില്‍വച്ച് ജൂദന്‍മാര്‍ ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ഇതുപോലെ ബന്ധിക്കുകയും വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയും ചെയ്യും. 12ഇതു കേട്ടപ്പോള്‍ ഞങ്ങളും അവിടെയുണ്ടായിരുന്ന ജനങ്ങളും പൗലോസിനോടു ജറുസലെമിലേക്കു പോകരുതെന്ന് അഭ്യര്‍ഥിച്ചു. 13അപ്പോള്‍ അവന്‍ പറഞ്ഞു: നിങ്ങളെന്താണ് ഈ ചെയ്യുന്നത്? നിലവിളിച്ചു കൊണ്ട് എന്റെ ഹൃദയത്തെ ദുര്‍ബലമാക്കുകയാണോ? ജറുസലെമില്‍വച്ചു കലിമത്തുള്ള വൽ ഖുർബാനുള്ള ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിന്റെ നാമത്തെ പ്രതി ബന്ധനം മാത്രമല്ല മരണം പോലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. 14അവനെ സമ്മതിപ്പിക്കാന്‍ കഴിയാതെവന്നപ്പോള്‍ റബ്ബുൽ ആലമീന്റെ ഹിതം നിറവേറട്ടെ എന്നു പറഞ്ഞുകൊണ്ടു ഞങ്ങള്‍ പിന്‍മാറി.

15ആ ദിവസങ്ങള്‍ക്കു ശേഷം ഞങ്ങള്‍ യാത്രയൊരുങ്ങി ജറുസലെമിലേക്കു പുറപ്പെട്ടു. 16കേസറിയായില്‍ നിന്നുള്ള ചില ഹവാരയൂങ്ങളും ഞങ്ങളോടൊപ്പം വന്നു. ആദ്യകാല ഹവാരിയൂങ്ങളില്‍ ഒരുവനായ സൈപ്രസുകാരന്‍ മ്‌നാസ്‌സോന്റെ വീട്ടിലാണ് ഞങ്ങള്‍ക്കു താമസിക്കേണ്ടിയിരുന്നത്. അതിനാല്‍, അവനെയും അവര്‍ കൂട്ടത്തില്‍ കൊണ്ടുപോന്നിരുന്നു.

ജറുസലെമിലെ തീരുമാനം

17ഞങ്ങള്‍ ജറുസലെമില്‍ എത്തിയപ്പോള്‍, സഹോദരര്‍ സന്തോഷപൂര്‍വം ഞങ്ങളെ സ്വീകരിച്ചു. 18അടുത്ത ദിവസം പൗലോസ് ഞങ്ങളോടൊത്ത് യാഖൂബിന്റെ അടുക്കലേക്കു പോയി. ശ്രേഷ്ഠന്‍മാരെല്ലാവരും അവിടെ വന്നുകൂടി. 19അവരെ അഭിവാദനം ചെയ്തതിനു ശേഷം പൗലോസ് തന്റെ ശുശ്രൂഷവഴി വിജാതീയരുടെയിടയില്‍ അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാനതഅലാ ചെയ്ത കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. 20അവര്‍ അതുകേട്ട് അള്ളാഹുവിനെ സ്തുതിച്ചു. അവര്‍ അവനോടുപറഞ്ഞു: സഹോദരാ, ഈമാൻ സ്വീകരിച്ചവരില്‍ എത്രയായിരം ജൂദരുണ്ടെന്നുനോക്കൂ. അവരെല്ലാം ശരീഅത്ത് പാലിക്കുന്നതില്‍ വലിയ നിഷ്ഠയുള്ളവരുമാണ്. 21എന്നാല്‍, ശിശുക്കളെ സുന്നത്ത് ചെയ്യുകയോ പരമ്പരാഗതമായ ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ വേണ്ടാ എന്നു പറഞ്ഞുകൊണ്ട് മൂസയെ അവഗണിക്കാന്‍ വിജാതീയരുടെ ഇടയിലുള്ള ജൂദരെ നീ പഠിപ്പിക്കുന്നുവെന്ന് അവര്‍ കേട്ടിരിക്കുന്നു. 22നീ വന്നിട്ടുണ്ടെന്ന് അവര്‍ തീര്‍ച്ചയായും അറിയും. എന്താണിനി ചെയ്യേണ്ടത്? 23അതിനാല്‍, ഞങ്ങള്‍ പറയുന്നതു പോലെ നീ പ്രവര്‍ത്തിക്കുക. വ്രതമെടുത്ത നാലുപേര്‍ ഞങ്ങളുടെ കൂടെയുണ്ട്. 24അവരോടൊപ്പം പോയി നീയും നിന്നെത്തന്നെ ശുദ്ധീകരിക്കുക. അവരുടെ ശിരോമുണ്‍ഡനത്തിനുള്ള ചെലവും നീ വഹിക്കുക. അങ്ങനെ, നീ തന്നെ ശരീഅത്തനുസരിച്ചു ജീവിക്കുന്നുവെന്നും നിന്നെക്കുറിച്ച് അവര്‍ കേട്ടിരിക്കുന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നും സകലരും അറിഞ്ഞുകൊള്ളും. 25എന്നാല്‍, ഈമാൻ സ്വീകരിച്ചവിജാതീയരെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ഒരു എഴുത്തയച്ചിട്ടുണ്ട്. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചു കൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍ നിന്ന് അവര്‍ അകന്നിരിക്കണമെന്ന ഞങ്ങളുടെ തീരുമാനവും അതുവഴി അറിയിച്ചിട്ടുണ്ട്. 26പൗലോസ് അവരെ കൂട്ടിക്കൊണ്ടു പോയി അടുത്ത ദിവസം തന്നെ അവരോടൊപ്പം ശുദ്ധീകരണകര്‍മം നടത്തി. അവരുടെ ശുദ്ധീകരണം പൂര്‍ത്തിയാകുന്ന ദിവസവും, അവര്‍ക്കോരോരുത്തര്‍ക്കും വേണ്ടി ബലിയര്‍പ്പിക്കാനുണ്ടെന്ന വിവരവും അറിയിക്കാന്‍ വേണ്ടി അവന്‍ ബൈത്തുൽ മുഖദസ്സിൽ പോയി.

പൗലോസിനെ ബന്ധിക്കുന്നു

27ഏഴു ദിവസം തികയാറായപ്പോള്‍ ഏഷ്യയില്‍ നിന്നുള്ള ജൂദര്‍ അവനെ ബൈത്തുൽ മുഖദസ്സിൽ കണ്ടു. അവര്‍ ജനക്കൂട്ടത്തെ ഇളക്കുകയും അവനെ പിടികൂടുകയും ചെയ്തു. 28അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായിലാഹ് ജനമേ, സഹായിക്കുവിന്‍. ജനത്തിനും ശരീഅത്തിനും ഈ സ്ഥലത്തിനും എതിരായി എല്ലായിടത്തും ആളുകളെ പഠിപ്പിക്കുന്നവന്‍ ഇവന്‍ തന്നെ. മാത്രമല്ല, ഇവന്‍ യുനാനികളെ ബൈത്തുള്ളയില്‍ കൊണ്ടുവന്ന് ഈ പരിശുദ്ധ സ്ഥലം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു. 29എന്തെന്നാല്‍, നഗരത്തില്‍വച്ചു നേരത്തെ അവനോടൊപ്പം എഫേസോസുകാരനായ ത്രോഫിമോസിനെയും അവര്‍ കണ്ടിരുന്നു. പൗലോസ് അവനെയും ബൈത്തുൽ മുഖദസ്സില്‍ കൊണ്ടുവന്നിരിക്കും എന്ന് അവര്‍ വിചാരിച്ചു. 30നഗരം മുഴുവന്‍ പ്രക്ഷുബ്ധമായി. ആളുകള്‍ ഓടിക്കൂടി. അവര്‍ പൗലോസിനെ പിടിച്ചു ബൈത്തുൽ മുഖദസ്സിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. ഉടന്‍തന്നെ വാതിലുകള്‍ അടയ്ക്കുകയും ചെയ്തു. 31അവര്‍ പൗലോസിനെ കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍, ജറുസലെം മുഴുവന്‍ ബഹളത്തിലാണെന്നു സഹസ്രാധിപന് അറിവു ലഭിച്ചു. 32അവന്‍ ഉടന്‍തന്നെ ഭടന്‍മാരെയും ശതാധിപന്‍മാരെയും കൂട്ടിക്കൊണ്ട് അവരുടെയടുത്തേക്കു പാഞ്ഞെത്തി. ഭടന്‍മാരെയും സഹസ്രാധിപനെയും കണ്ടപ്പോള്‍ പൗലോസിനെ പ്രഹരിക്കുന്നതില്‍ നിന്ന് അവര്‍ വിരമിച്ചു. 33സഹസ്രാധിപന്‍ വന്ന് അവനെ പിടിച്ചു. അവനെ രണ്ടു ചങ്ങലകള്‍കൊണ്ടു ബന്ധിക്കാന്‍ അവന്‍ കല്‍പിച്ചു. അവന്‍ ആരാണെന്നും എന്തു ചെയ്തുവെന്നും സഹസ്രാധിപന്‍ അന്വേഷിച്ചു. 34ആള്‍ക്കൂട്ടത്തില്‍ ഓരോരുത്തരും ഓരോന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ബഹളം നിമിത്തം വസ്തുത ഗ്രഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാന്‍ അവന്‍ കല്‍പന നല്‍കി. 35നടയിലെത്തിയപ്പോഴേക്കും ജനക്കൂട്ടത്തിന്റെ കൈയേറ്റം നിമിത്തം പടയാളികള്‍ അവനെ എടുത്തുകൊണ്ടുപോവുകയാണു ചെയ്തത്. 36അവനെ കൊല്ലുക എന്നു വിളിച്ചുപറഞ്ഞു കൊണ്ട് ജനക്കൂട്ടം പിറകെ കൂടി.

സഹസ്രാധിപന്റെ മുമ്പില്‍

37പാളയത്തിലെത്താറായപ്പോള്‍ പൗലോസ് സഹസ്രാധിപനോടു പറഞ്ഞു: ഞാന്‍ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. അവന്‍ ചോദിച്ചു: നിനക്ക് യുനാനിഭാഷ അറിയാം, അല്ലേ? 38അപ്പോള്‍, അടുത്ത കാലത്തു കലാപമുണ്ടാക്കുകയും നാലായിരം ഭീകരപ്രവര്‍ത്തകരെ മരുഭൂമിയിലേക്കു നയിക്കുകയും ചെയ്ത ഈജിപ്തുകാരനല്ലേ നീ? 39പൗലോസ് പറഞ്ഞു: കിലിക്യായിലെ താര്‍സോസില്‍ നിന്നുള്ള ഒരു യഹൂദനാണു ഞാന്‍ - അപ്രധാനമല്ലാത്ത ഒരു നഗരത്തിലെ പൗരന്‍. ജനത്തോടു സംസാരിക്കാന്‍ എന്നെ അനുവദിക്കണമെന്നു ഞാന്‍ അപേക്ഷിക്കുന്നു. 40അനുവാദം കിട്ടിയപ്പോള്‍ പൗലോസ് നടയില്‍ നിന്നു കൊണ്ട് ജനത്തോട് ആംഗ്യം കാണിച്ചു. അവര്‍ പൂര്‍ണ നിശ്ശബ്ദരായി; ഹെബ്രായ ഭാഷയില്‍ അവന്‍ പ്രസംഗമാരംഭിച്ചു.


അടിക്കുറിപ്പുകൾ