അൽ അഫ് രാൽ 11
സഫ്ആൻ പ്രവർത്തനങ്ങളെ വിശദീകരിക്കുന്നു
11 1വിജാതീയരും അള്ളാഹുവിൻറെ കലാം സ്വീകരിച്ചുവെന്നു യൂദയായിലുണ്ടായിരുന്ന റസൂലുമാരും സഹോദരരും കേട്ടു. 2തന്‍മൂലം, സഫ്ആൻ ജറുസലെമില്‍ വന്നപ്പോള്‍ സുന്നത്ത് ചെയ്യണം എന്ന് വാദിക്കുന്നവർ അവനെ എതിര്‍ത്തു. 3അവര്‍ ചോദിച്ചു: സുന്നത്ത് ചെയ്യാത്തവരുടെ അടുക്കല്‍ നീ പോവുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതെന്തുകൊണ്ട്? 4സഫ്ആൻ അവരോട് എല്ലാം ക്രമമായി വിശദീകരിക്കാന്‍ തുടങ്ങി. 5ഞാന്‍ യോപ്പാനഗരത്തില്‍ ദുആ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് ദിവ്യാനുഭൂതിയില്‍ ഒരു ദര്‍ശനമുണ്ടായി. ജന്നത്തില്‍നിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലും പിടിച്ച് ഇറക്കുന്നത് ഞാന്‍ കണ്ടു. അത് എന്റെ അടുത്തുവന്നു. 6ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ അതില്‍ ദുനിയാവിലെ നാല്ക്കാലികളെയും വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശപ്പറവകളെയും കണ്ടു. 7എന്നോടു സംസാരിക്കുന്ന ഒരു സ്വരം ഞാന്‍ കേട്ടു: സഫ്ആൻ, എഴുന്നേല്‍ക്കുക; നീ ഇവയെ അറുത്തു തിന്നുക. 8അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു: റബ്ബുൽ ആലമീൻ, ഒരിക്കലുമില്ല. ഹീനമോ ഹറാമോ ആയയാതൊന്നും ഞാന്‍ ഒരിക്കലും തിന്നിട്ടില്ല. 9ജന്നത്തില്‍നിന്നു രണ്ടാമതും ആ സ്വരം പറഞ്ഞു: അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ ഹലാലാക്കിയതിനെ നീ ഹറാമെന്നു വിളിക്കരുത്. 10മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പിന്നീട് എല്ലാം ജന്നത്തിലേക്കു തിരിച്ചെടുക്കപ്പെട്ടു. 11അപ്പോള്‍ത്തന്നെ കേസറിയായില്‍നിന്ന് എന്റെ അടുത്തേക്ക് അയയ്ക്കപ്പെട്ട മൂന്നുപേര്‍ ഞാന്‍ താമസിച്ചിരുന്ന വീട്ടിലെത്തി. 12ഒരു സന്ദേഹവും കൂടാതെ അവരോടൊപ്പം പോകാന്‍ എനിക്ക് റൂഹുൽ ഖുദ്ധൂസിന്റെ നിര്‍ദേശമുണ്ടായി. ഈ ആറു സഹോദരന്മാരും എന്നെ അനുയാത്ര ചെയ്തു. ഞങ്ങള്‍ ആ മനുഷ്യന്റെ വീട്ടില്‍ പ്രവേശിച്ചു. 13തന്റെ ഭവനത്തില്‍ ഒരു മലക്ക് നില്‍ക്കുന്നതായി കണ്ടുവെന്നും അവന്‍ ഇങ്ങനെ അറിയിച്ചുവെന്നും അവന്‍ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് സഫ്ആൻ എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. 14നിനക്കും നിന്റെ ഭവനത്തിനു മുഴുവനും രക്ഷ കിട്ടുന്നതിനുള്ള കാര്യങ്ങള്‍ അവന്‍ നിന്നോടു പറയും. 15ഞാന്‍ അവരോടു പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍, മുമ്പ് നമ്മുടെമേല്‍ എന്നതുപോലെതന്നെ അവരുടെമേലും റൂഹുൽ ഖുദ്ധൂസു വന്നു. 16അപ്പോള്‍ ഞാന്‍ റബ്ബുൽ ആലമീന്റെ വാക്കുകള്‍ ഓര്‍ത്തു: യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി ജലംകൊണ്ടു ത്വരീഖാ ഗുസൽ നല്‍കി; നിങ്ങളാകട്ടെ റൂഹുൽ ഖുദ്ധൂസിനാല്‍ സിഗ്ബത്തുള്ള ത്വരീഖാ ഗുസൽ സ്വീകരിക്കും. 17നാം കലിമത്തുള്ള വ ഖുർബാനുള്ള ഈസാ[c] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിൽ ഈമാൻ വെച്ചപ്പോള്‍ അള്ളാഹു തഅലാ നമുക്കു നല്‍കിയ അതേ ദാനം അവര്‍ക്കും അവിടുന്നു നല്‍കിയെങ്കില്‍ അള്ളാഹുവിനെ തടസ്‌സപ്പെടുത്താന്‍ ഞാനാരാണ്? 18ഈ വാക്കുകള്‍ കേട്ടപ്പോള്‍ അവര്‍ നിശ്ശബ്ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയര്‍ക്കും അള്ളാഹു തഅലാ നല്‍കിയിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവര്‍ റബ്ബുൽ ആലമീനെ മഹത്വപ്പെടുത്തി.
ജാമിയ്യാ അന്ത്യോക്യായില്‍
19സ്‌തേഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനം നിമിത്തം ചിതറിക്കപ്പെട്ടവര്‍ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങള്‍വരെ സഞ്ചരിച്ചു. ജൂദരോടല്ലാതെ മറ്റാരോടും അവര്‍ കലാം പ്രസംഗിച്ചിരുന്നില്ല. 20അക്കൂട്ടത്തില്‍ സൈപ്രസില്‍ നിന്നും കിറേനേയില്‍ നിന്നുമുള്ള ചിലര്‍ ഉണ്ടായിരുന്നു. അവര്‍ അന്ത്യോക്യായില്‍ വന്നപ്പോള്‍ ഗ്രീക്കുകാരോടും കലിമത്തുള്ള ഈസാ അൽ മസീഹിനെക്കുറിച്ച് പ്രസംഗിച്ചു. 21സയ്യിദിനാ റബ്ബുൽ ആലമീന്റെ കരം അവരോടുകൂടെയുണ്ടായിരുന്നു. ഈമാൻ വച്ച വളരെപ്പേര്‍ കലിമത്തുള്ള ഈസാ അൽ മസീഹിലേക്കു തിരിഞ്ഞു. 22ഈ വാര്‍ത്ത ജറുസലെമിലെ ജാമിയ്യായിലെത്തി. അവര്‍ ബാര്‍ണബാസിനെ അന്ത്യോക്യായിലേക്കയച്ചു. 23അവന്‍ ചെന്ന് അള്ളാഹുവിന്റെ ഫദുലുള്ളാഹി ദര്‍ശിച്ചു സന്തുഷ്ടനാവുകയും സയ്യിദിനാ റബ്ബിനോടു വിശ്വസ്തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാന്‍ അവരെ ഉപദേശിക്കു കയും ചെയ്തു. 24കാരണം, അവന്‍ റൂഹുൽ ഖുദ്ധൂസിനാലും ഈമാനാലും നിറഞ്ഞഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകള്‍ സയ്യിദിനാ റബ്ബിന്റെ അനുയായികളായിത്തീര്‍ന്നു. 25താലൂത്തിനെ അന്വേഷിച്ച് ബാര്‍ണബാസ് താര്‍സോസിലേക്കു പോയി. 26അവനെ കണ്ടുമുട്ടിയപ്പോള്‍ അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടു പോന്നു. ഒരു വര്‍ഷം മുഴുവന്‍ അവര്‍ അവിടത്തെ ജാമിയ്യാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും വളരെപ്പേർക്ക് തഅലീം നൽകുകയും ചെയ്തു. അന്ത്യോക്യായില്‍ വച്ചാണ് ഹവാരിയൂങ്ങൾക്ക് ആദ്യമായി കലിമത്തുള്ള ഈസാ അൽ മസീഹിൻറെ അനുയായികൾ എന്ന് വിളിക്കപ്പെട്ടത്. 27ഇക്കാലത്ത് ജറുസലെമില്‍നിന്നു നബിമാര്‍ അന്ത്യോക്യായിലേക്കു വന്നു. 28അവരില്‍ ഹാഗാബോസ് എന്നൊരുവന്‍ എഴുന്നേറ്റ്, ദുനിയാവ് മുഴുവനും ഒരു വലിയ ക്ഷാമം ഉണ്ടാകും എന്നു റൂഹുൽ ഖുദ്ധൂസിനാൽ പ്രചോദിതനായി പ്രവചിച്ചു. ക്ലാവുദിയൂസിന്റെ ഭരണകാലത്ത് ഈ ക്ഷാമമുണ്ടായി. 29ഹവാരിയൂങ്ങളെല്ലാവരും തങ്ങളുടെ കഴിവനുസരിച്ച് ജൂദയായില്‍ താമസിച്ചിരുന്ന സഹോദരര്‍ക്കു ദുരിതാശ്വാസം എത്തിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. 30ബാര്‍ണബാസും താലൂത്തും വഴി സഹായം ശ്രേഷ്ഠന്മാര്ക്കു എത്തിച്ചുകൊടുത്തുകൊണ്ട് അവര്‍ അതു നിര്‍വ്വഹിക്കുകയും ചെയ്തു.