അൽ അഫ് രാൽ 10
കൊര്‍ണേലിയൂസ്
10 1കേസറിയായില്‍ കൊര്‍ണേലിയൂസ് എന്നൊരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഇത്താലിക്കെ എന്നു ഇസ്മ് ഉള്ള സൈന്യ വിഭാഗത്തിലെ ഒരു കതീബയിലെ ളാബിത്വായിരുന്നു. 2അവനും അഹ് ല്ബൈത്തും റബ്ബിനെ ഭയമുള്ളവരും ദീനിയുമായിരുന്നു. അവന്‍ ഖൌമുകള്‍ക്ക് കറമോടെ സ്വദഖ ചെയ്യുകയും അള്ളാഹുവിനോട് ദാഇമായി ദുആ ഇരക്കുകയും ചെയ്തു പോന്നു. 3ഒരു യൌമിൽ ഏതാണ്ട് ളുഹ്റിന്റെ വഖ്തിന് ബഅ്ദായായി കൊര്‍ണേലിയൂസ് എന്നുവിളിച്ചുകൊണ്ടു ഒരു മലക്ക് ആഗതനാകുന്നത് ഒരു മിറാജില്‍ അവന്‍ വ്യക്തമായിക്കണ്ടു. 4ഭയവിഹ്വലനായി ഉറ്റുനോക്കിക്കൊണ്ട് അവന് ചോദിച്ചു: റബ്ബേ, ഇതെന്താണ്? മലക്ക് പറഞ്ഞു: നിന്റെ ദുആകളും സ്വദഖകളും അള്ളാഹുവിൻറെ ഹള്റത്തിൽ നിന്നെ ഖുബൂൽ ചെയതിരിക്കുന്നു. 5യോപ്പായിലേക്ക് ആളയച്ച് സഫ് വാൻ എന്നു ഇസ്മ് ഉള്ള ശിമയോനെ വരുത്തുക. 6അവന്‍ ബഹറിനടുത്തു പാർക്കുന്ന തുകല്‍പണിക്കാരന്‍ ശീമൂന്റെ കുടിയിലുണ്ട്. 7തന്നോടു സംസാരിച്ച മലക്ക് പോയപ്പോള്‍ അവന്‍ തന്റെ രണ്ടു ഖാദിമീങ്ങളെയും അംഗരക്ഷകന്‍മാരില്‍പ്പെട്ട മുഖ് ലീസീനായ ഒരു ജുനൂദിനെയും വിളിച്ച്, 8എല്ലാം തഅലീമാക്കി കൊടുത്തതിനു ബഅ്ദായായി അവരെ യോപ്പായിലേക്ക് മുർസലാക്കി.
9അവര്‍ സഫർ ചെയ്ത് പിറ്റേദിവസം മദീനയെ സമീപിച്ചപ്പോള്‍ സഫ് വാൻ നിസ്കരിക്കാന്‍ മട്ടുപ്പാവിലേക്കു പോവുകയായിരുന്നു. അപ്പോൾ സമയം തഖ് രീബൻ ളുഹ്റായിരുന്നു. 10അവനു വിശന്നു. എന്തെങ്കിലും ഒചീനിക്കണമെന്നു തോന്നി. അവര്‍ ഒചീനം തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ അവന് ഒരു ഖുസൂസിയത്ത് ഉണ്ടായി. 11ജന്നത്ത് മഫ്തൂഹായിരിക്കുന്നതും കബീറായ മേലാപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച് ദുനിയാവിലേക്ക് ഇറക്കപ്പെടുന്നതും അവന്‍ കണ്ടു. 12ദുനിയാവിലെ എല്ലാത്തരം ഹയവാനാത്തുകളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു. 13ഒരു സൌത്തും അവന് കേട്ടു: സഫ് വാനേ, എഴുന്നേല്ക്കുക; നീ ഇവയെ അറുത്തു ഒചീനിക്കുക. 14സഫ് വാൻ പറഞ്ഞു: റബ്ബുൽ ആലമീനായ തമ്പുരാനേ, ഒരിക്കലുമില്ല. നജസായതോ ഹറാമായതോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഒചീനിച്ചിട്ടില്ല. 15രണ്ടാമതും അവന്‍ ആ സോത്ത് കേട്ടു: അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ ഹലാലാക്കിയവ ഹറാമാണെന്നു നീ കണക്കാക്കരുത്. 16മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടന്‍തന്നെ പാത്രം സമാഇലേക്ക് സുഊദാക്കപ്പെടുകയും ചെയ്തു.
17താന്‍ കണ്ട മിറാജിന്റെ മഅനയെന്തെന്നു സഫ് വാൻ സംശയിച്ചു നില്‍ക്കുമ്പോള്‍, കൊര്‍ണേലിയൂസ് മുർസലാക്കിയ ആളുകള്‍ ശീമോൻറെ ബൈത്തന്വേഷിച്ച് പടിവാതില്ക്കല് നില്‍പുണ്ടായിരുന്നു. 18സഫ് വാൻ എന്നു ഇസ്മ് ഉള്ള ശിമയൂന്‍ ഇവിടെയാണോ താമസിക്കുന്നത് എന്ന് അവര്‍ വിളിച്ചു ചോദിച്ചു. 19സഫ് വാൻ മിറാജിനെക്കുറിച്ചു ഫിക്ക്റായികൊണ്ടിരുന്നപ്പോള്‍ റൂഹുള്ളാ അവനോടു പറഞ്ഞു: ഇതാ, മൂന്നുപേര്‍ നിന്നെ തേടുന്നു. 20എഴുന്നേറ്റ് തഹ്ത്തിലേക്കു ചെല്ലുക; ഒരു ശക്കുമില്ലാതെ അവരോടൊപ്പം പോവുക. എന്തെന്നാല്‍, ഞാനാണ് അവരെ മുർസലാക്കിരിക്കുന്നത്. 21സഫ് വാൻ തഹ്ത്തിൽ വന്ന് അവരോടു പറഞ്ഞു: നിങ്ങള്‍ അന്വേഷിക്കുന്ന ആള്‍ ഞാന്‍ തന്നെ. നിങ്ങള്‍ വന്നതിന്റെ ഉദ്‌ദേശ്യമെന്ത്? 22അവര്‍ പറഞ്ഞു: സ്വാലിഹും റബ്ബിനെ ഭയമുള്ളവനും ജൂദജനത്തിനു മുഴുവന്‍ മഖ്ബൂലായവനുമായ കൊര്‍ണേലിയൂസ് എന്ന കതീബയിലെ ളാബിത്വിന്, നിന്നെ ആളയച്ച് ബൈത്തിലേക്ക് കൊണ്ടുചെല്ലണമെന്നും, നിന്റെ ഖൌൽ കേള്‍ക്കണമെന്നും, അള്ളാഹുവിൻറെ മലക്കില്‍നിന്നു തഅലിമാത്ത് ലഭിച്ചിരിക്കുന്നു. 23അവന് അവരെ അകത്തേക്കു വിളിച്ച് അവിടെ താമസിപ്പിച്ചു. അടുത്ത യൌമിൽ അവന്‍ അവരോടൊപ്പം പുറപ്പെട്ടു. യോപ്പായില്‍നിന്നുള്ള ചില അഖുമാരും അവനെ അനുയാത്ര ചെയ്തു.
24പിറ്റേദിവസം അവര്‍ കേസറിയായിലെത്തി. കൊര്‍ണേലിയൂസ് തന്റെ അഹ് ല് കാരെയും അടുത്ത സ്വദീഖുകളെയും വിളിച്ചുകൂട്ടി, അവരുടെ വരവു പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. 25സഫ് വാൻ അകത്തു പ്രവേശിച്ചപ്പോള്‍ കൊര്‍ണേലിയൂസ് അവനെ ഖുബൂൽ ചെയ്ത് കാല്‍ക്കല്‍ വീണു സുജൂദ് ചെയ്തു. 26എഴുന്നേല്ക്കുക, ഞാനും ഒരു മനുഷ്യനാണ് എന്നു പറഞ്ഞുകൊണ്ട് സഫ് വാൻ അവനെ എഴുന്നേല്‍പിച്ചു. 27അവനോടു സംസാരിച്ചുകൊണ്ട് സഫ് വാൻ അകത്തു പ്രവേശിച്ചപ്പോള്‍ വളരെപ്പേര്‍ അവിടെ കൂടിയിരിക്കുന്നതു കണ്ടു. 28അവന്‍ അവരോടു പറഞ്ഞു: മറ്റൊരു വര്‍ഗക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും അവനെ സമീപിക്കുന്നതും ഒരു ജൂദന് എത്രത്തോളം നിയമവിരുദ്ധമാണെന്നു നിങ്ങള്‍ക്ക് അറഫായിരിക്കുന്നല്ലോ. എന്നാല്‍, ഒരു മനുഷ്യനെയും ദനിസായവനെന്നോ നജസായവനെന്നോ വിളിക്കരുതെന്ന് അള്ളാഹു തഅലാ എനിക്കു കാണിച്ചുതന്നിരിക്കുന്നു. 29അതിനാല്‍, നിങ്ങള്‍ എനിക്ക് ആളയച്ചപ്പോള്‍ യാതൊരു തടസ്‌സവും പറയാതെ ഞാന്‍ വരുകയാണു ചെയ്തത്. എന്തിനാണ് നിങ്ങള്‍ എനിക്ക് ആളയച്ചതെന്നു പറയുവിന്‍.
30കൊര്‍ണേലിയൂസ് ഇജാപത്ത് പറഞ്ഞു: നാലു യൌമിൽ മുമ്പ് ഈ സമയത്തു ബൈത്തില്‍വച്ച് ഞാന്‍ ളുഹ്റിന്റെ ശേഷമുള്ള വഖ്തിൽ ദുആ ഇരക്കുകയായിരുന്നു. സുർഅത്തിൽ തിളങ്ങുന്ന ലിബാസുകളണിഞ്ഞ ഒരാള്‍ എന്റെ മുമ്പില്‍ ളുഹൂറാക്കപ്പെട്ടു. 31അവന്‍ പറഞ്ഞു: കൊര്‍ണേലിയൂസേ, അള്ളാഹുവിൻറെ ഹള്റത്തിൽ നിന്റെ ദുആ എത്തുകയും അള്ളാഹു തഅലാ നിന്റെ സ്വദഖകൾ അനുസ്മരിക്കുകയും ചെയ്തിരിക്കുന്നു. 32അതുകൊണ്ട്, യോപ്പായിലേക്ക് ആളയച്ച് സഫ് വാൻ എന്നു ഇസ്മ് ഉള്ള ശിമയോനെ വരുത്തുക. ബഹറിനടുത്തു തുകല്‍പണിക്കാരനായ ശീമോന്റെ കുടിയിലാണ് അവന്‍ താമസിക്കുന്നത്. 33അതുകൊണ്ട് നിന്നെ വിളിക്കാന്‍ ഞാന്‍ ഉടനെ ആളയച്ചു. നീ ലത്വീഫായി ഇവിടെ വരുകയും ചെയ്തു. റബ്ബുൽ ആലമീൻ നിന്നോട് ആജ്ഞാപിച്ചിട്ടുള്ളതെല്ലാം സംആന്‍ ഇതാ, അള്ളാഹുവിൻറെ ഹള്റത്തിൽ ഞങ്ങളെല്ലാവരും ഹാളിറായിരിക്കുന്നു.
സഫ് വാന്റെ വയള്
34സഫ് വാൻ അവരോടു സംസാരിച്ചുതുടങ്ങി: ഹഖായും അള്ളാഹുവിനു പക്ഷപാതമില്ലെന്നും 35അവിടുത്തെ ഖൌഫുള്ളവരായിരിക്കുകയും ആദിലായ അമല് ചെയ്യുന്ന ആരും, ഏതു ജിൻസിയയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു മഖ്ബൂലാണെന്നും ഞാന്‍ ഹഖായി അറഫാകുന്നു. 36സലാമത്തിന്റെ രിസാലാത് സകലത്തിന്റെയും നാഥനായ ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിലൂടെ വിളംബരം ചെയ്തുകൊണ്ട് തന്റെ കലാം അവിടുന്ന് ബനൂ ഇസ്റായീലിന് നല്‍കി. 37യഹിയ്യ നബി വയള് പറഞ്ഞ സിഗ്ബത്തുള്ളാ ഗുസലിനുശേഷം ഗലീലിയില്‍ ആരംഭിച്ച് ജൂദാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറഫാണല്ലോ. 38നാസീറിയാ ഈസാ അൽ മസീഹിനെ റൂഹുൽ ഖുദ്ധൂസിനാലും ഖുവ്വത്തിനാലും അള്ളാഹു തഅലാ എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവന്‍ എപ്രകാരം ഖൈറ് പ്രവര്‍ത്തിച്ചുകൊണ്ടും ഇബിലീസിനാല്‍ അദാബിലാക്കപ്പെട്ടവരെ ശിഫയാക്കിക്കൊണ്ടും മുബാശിറായിരുന്നുവെന്നും നിങ്ങള്‍ക്ക് അറഫാവും. അള്ളാഹു തഅലാ അവനോടുകൂടെയുണ്ടായിരുന്നു. 39യഹൂദന്‍മാരുടെ ബിലാദിലും ജറുസലെമിലും അവന് ചെയ്ത എല്ലാകാര്യങ്ങള്‍ക്കും ഞങ്ങള്‍ ശാഹിദുകളാണ്. അവര്‍ അവനെ മരത്തില്‍ തൂക്കിക്കൊന്നു. 40എന്നാല്‍, അള്ളാഹു തഅലാ അവനെ മൂന്നാംദിവസം ഉയിര്‍പ്പിക്കുകയും ളുഹൂറാക്കുകയും ചെയ്തു. 41എല്ലാവര്‍ക്കുമല്ല, ശാഹിദുകളായി അള്ളാഹു തഅലാ മുന്‍കൂട്ടി തെരഞ്ഞെടുത്ത ഞങ്ങള്‍ക്കു മാത്രം. അവന്‍ മൌത്തായവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനു ബഅ്ദായായി, അവനോടുകൂടെ ഒചീനിക്കുകയും പാനംചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍. 42ഹയാത്തിലിരിക്കുന്നവരുടെയും മൌത്തായവരുടെയും ഖാളിയായി അള്ളാഹു സുബുഹാന തഅലാ നിയോഗിച്ചിരിക്കുന്നവന്‍ അവനാണ് എന്ന് ജനങ്ങളോടു വയള് പറയാനും ശഹാദത്ത് വഹിക്കാനും ഞങ്ങള്‍ക്കു ഹുക്മ് നല്‍കി. 43അവനില്‍ ഈമാൻ വെക്കുന്ന എല്ലാവരും അവന്റെ ഇസ്മ് വഴി മഅ്ഫിറത് നേടുമെന്നു അംബിയാക്കൾ അവനെക്കുറിച്ചു ശഹാദത്ത് നൽകുന്നു.
കാഫിറുകൾക്കു സിഗ്ബത്തുള്ള ഗുസൽ
44സഫ് വാൻ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ റൂഹുൽ ഖുദ്ധൂസ് വന്നു. 45കാഫിറുകളുടെമേല്‍ പോലും റൂഹുൽ ഖുദ്ധൂസിന്റെ ഹിബത്ത് വര്‍ഷിക്കപ്പെട്ടതിനാല്‍, സഫ് വാനോടുകൂടെ വന്നിരുന്ന സുന്നത്ത് ചെയ്ത മുഅമിനുകള്‍ വിസ്മയിച്ചു. 46അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും അള്ളാഹുവിന് ഇബാദത്ത് ചെയ്യുന്നതും അവര്‍ കേട്ടു. അപ്പോള്‍ സഫ് വാൻ പറഞ്ഞു: 47നമ്മെപ്പോലെതന്നെ റൂഹുൽ ഖുദ്ധൂസിനെ ഖുബൂൽ ചെയത് ഇവര്‍ക്കു സിഗ്ബത്തുള്ളാ ത്വരീഖാ ഗുസൽ നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? 48റബ്ബുൽ ആലമീൻ ഈസാ അൽ മസീഹിന്റെ ഇസ്മിൽ അവര്‍ക്ക് സ്വിഗ്ബത്തുള്ളാ തരീഖാ ഗുസൽ നല്‍കാന്‍ അവന്‍ അംറാക്കി. കുറെദിവസം തങ്ങളോടുകൂടെ താമസിക്കണമെന്ന് അവര്‍ അവനോട് ത്വലബ് ചയ്തു.