1 ശമൂവേൽ 15שְׁמוּאֵל א׳ (Shmuel Alef)
ശാവുൽ ഹുക്മിന് ഖിലാഫ് പ്രവർത്തിക്കുന്നു
15 1ശംവീൽ ശാവുലിനോടു പറഞ്ഞു: തന്റെ ഖൌമായ ഇസ്രായീലിന്റെ മലിക്കായി നിന്നെ തഖ്ദീസ്[a] 15.1 തഖ്ദീസ് - മസ്ഹ് ചെയ്യാന്‍ റബ്ബുൽ ആലമീൻ എന്നെ അയച്ചിരിക്കുന്നു; അതിനാല്‍ റബ്ബുൽ ആലമീന്റെ ആയത്ത് [b] 15.1 ആയത്ത് - കലിമത്ത് കേട്ടുകൊള്ളുക. 2ജുൻദുകളുടെ റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു: ഇസ്രായീല്യര്‍ മിസ്റില്‍ നിന്ന് പോരുമ്പോള്‍ സബീലിൽ വച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലീക്യരെ ശിക്ഷിക്കും. 3ആകയാല്‍, നീ പോയി അമലീക്യരെയെല്ലാം കത്ൽ ചെയ്യുകയും അവര്‍ക്കുള്ളതെല്ലാം ഹലാക്കാക്കുകയും ചെയ്യുക. ആരും ബാക്കിയാകാത്ത വിധം നിസാഅ് രിജാൽമാരെയും അത്വഫാലിനെയും[c] 15.3 അത്വഫാലിനെയും - സബിയ്യുകളെയും ത്വിഫ്ലുകളെയും ശാത്ത് നഅമുകൾ, ജമലുകള്‍, ഹിമാറുകള്‍ എന്നിവയെയും കൊന്നുകളയുക.
4ശാവുൽ ഖൌമിനെ വിളിച്ചുകൂട്ടി തിലായിമില്‍ വച്ച് അവരെ എണ്ണിത്തിട്ടപ്പെടുത്തി. രണ്ടു ലക്ഷം ശഅ്ബും[d] 15.4 ശഅ്ബും - റാജിലും , യൂദാ ഖബീലക്കാരായ പതിനായിരം പേരും ഉണ്ടായിരുന്നു. 5അനന്തരം, ശാവുൽ അമലീക്യരുടെ നഗരത്തില്‍ച്ചെന്ന് ഒരു വാദിയിൽ പതിയിരുന്നു. 6കീന്യരോട് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ അമലീക്യരോടൊപ്പം ഹലാക്കാക്കാതിരിക്കേണ്ടതിന് അവരുടെയിടയില്‍ നിന്നു മാറിപ്പൊയ്‌ക്കൊള്ളുവിന്‍. ഇസ്രായീല്‍ മിസ്റില്‍ നിന്നു പോരുമ്പോള്‍ നിങ്ങള്‍ അവരോടു കാരുണ്യം കാണിച്ചല്ലോ. അങ്ങനെ കീന്യര്‍ അമലീക്യരുടെയിടയില്‍ നിന്നു മാറിത്താമസിച്ചു. 7ശാവുൽ ഹവില മുതല്‍ മിസ്രിനു കിഴക്ക് ഷൂര്‍വരെയുള്ള അമലീക്യരെയെല്ലാം ഹലാക്കാക്കി. 8അമലീക്യരുടെ മലിക്കായ അജാജിനെ അവന്‍ ജീവനോടെ പിടിച്ചു. ഖൌമിനെ അപ്പാടെ സയ്ഫിനിരയാക്കി. 9എന്നാല്‍, ശാവുലും ഖൌമും അജാജിനെയും, ശാത്ത് നഅമുകൾ, തടിച്ച ബഹീമത്തുകൾ, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും - അഫ്ളലായവയൊക്കെയും - ഹലാക്കാക്കാതെ സൂക്ഷിച്ചു. നിന്ദ്യവും നിസ്‌സാരവുമായവയെ അവര്‍ ഹലാക്കാക്കി.
10റബ്ബുൽ ആലമീൻ ശംവീലിനോട് അരുളിച്ചെയ്തു: 11ശാവുലിനെ മലിക്കാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്ന് അകലുകയും എന്റെ ഹുക്മുകള്‍ നിറവേറ്റാതിരിക്കുകയും ചെയ്തിരിക്കുന്നു. ശംവീൽ ഗള്ബാനായി; ലയ്ൽ മുഴുവന്‍ റബ്ബുൽ ആലമീനോടു തളർറുഅ് ചെയ്തപേക്ഷിച്ചു. 12ശാവുലിനെ സുബഹിനുമുന്‍പേ നള്റാന്‍ ശംവീൽ നേരത്തേ എഴുന്നേറ്റു. എന്നാല്‍, ശാവുൽ കാര്‍മലിലെത്തി തന്റെ തന്നെ ഫലാഹ് അമൂദ് നാട്ടിയിട്ട് ജില്‍ജാലിലേക്ക് മടങ്ങിപ്പോയെന്നു ശംവീലിന് അറിവുകിട്ടി. 13അവന്‍ ശാവുലിന്റെ അടുത്തെത്തി. ശാവുൽ പറഞ്ഞു: അങ്ങു റബ്ബുൽ ആലമീനാല്‍ മുബാറക്കാകട്ടെ! ഞാന്‍ റബ്ബുൽ ആലമീന്റെ ഹുക്മ് നിറവേറ്റിയിരിക്കുന്നു. 14ശംവീൽ ചോദിച്ചു: എന്റെ ഉദ്നുകളില്‍ മുഴങ്ങുന്ന ശാത്തുകളുടെ നിലവിളിയും സൌറുകളുടെ മുക്രയിടലും എന്താണര്‍ഥമാക്കുന്നത്? 15ശാവുൽ ഇജാബ ചെയ്തു: ഖൌമ് അമലീക്യരില്‍ നിന്നു കൊണ്ടുവന്നതാണവ. നിന്റെ മഅബൂദായ റബ്ബുൽ ആലമീനു ഖുർബാനിയര്‍പ്പിക്കാന്‍ അവര്‍ ശാത്തുകളിലും സൌറുകളിലും നിന്നു നല്ലതു സൂക്ഷിച്ചു. ബാക്കിയായവയെ ഞങ്ങള്‍ ഹലാക്കാക്കികളഞ്ഞു. 16നിര്‍ത്ത്, ശംവീൽ പറഞ്ഞു, റബ്ബുൽ ആലമീൻ ഈ ലയ് ലിൽ എന്നോടു പറഞ്ഞതെന്തെന്നു ഞാന്‍ അറിയിക്കാം. പറഞ്ഞാലും, ശാവുൽ ഇജാബ ചെയ്തു.
17ശംവീൽ ചോദിച്ചു: സ്വന്തം നള്റിൽ നിസ്‌സാരനെങ്കിലും ഇസ്രായീല്‍ ഖബീലകളുടെ സയ്യിദല്ലേ നീ? ഇസ്രായീലിന്റെ മലിക്കായി റബ്ബുൽ ആലമീൻ നിന്നെ തഖ്ദീസ്[e] 15.17 തഖ്ദീസ് - മസ്ഹ് ചെയ്തു. 18പിന്നീടു റബ്ബുൽ ആലമീൻ ഒരു വളീഫത്തേല്‍പിച്ചുകൊണ്ട്, പോയി പാപികളായ അമലീക്യരെയെല്ലാം ഹലാക്കാക്കുക, അവര്‍ ഹലാക്കാകുന്നതുവരെ അവരോടു പോരാടുക എന്നു നിന്നോടു പറഞ്ഞു. 19എന്തുകൊണ്ടാണ്, നീ റബ്ബിനെ അനുസരിക്കാതിരുന്നത്? മുഖർറബ് വസ്തുക്കളുടെമേല്‍ ചാടിവീണ് റബ്ബുൽ ആലമീന് അനിഷ്ടമായതു ചെയ്തതെന്തിനാണ്? ശാവുൽ പറഞ്ഞു: 20ഞാന്‍ റബ്ബുൽ ആലമീന്റെ ലഫ്ള് ഇത്വാഅത്ത് ചെയ്ത്. റബ്ബുൽ ആലമീൻ എന്നെ ഏല്‍പിച്ച വളീഫത്ത്[f] 15.20 വളീഫത്ത് - അമലുകൾ ഞാന്‍ നിറവേറ്റി. അമലീക്യ മലിക്കായ അജാജിനെ ഞാന്‍ പിടിച്ചുകൊണ്ടുവന്നു. അമലീക്യരെയെല്ലാം ഹലാക്കാക്കി. 21എന്നാല്‍, ഹലാക്കാക്കപ്പെടേണ്ട കൊള്ളവസ്തുക്കളില്‍ ഏറ്റവും നല്ല നഅമുകളെ നിന്റെ മഅബൂദായ റബ്ബുൽ ആലമീനു ഖുർബാനിയര്‍പ്പിക്കാന്‍ ഖൌമ് ജില്‍ജാലില്‍ കൊണ്ടുവന്നു. 22ശംവീൽ പറഞ്ഞു:
തന്റെ ഹുക്മ് അനുസരിക്കുന്നതോ മുഹരിഖത്തുകളും മറ്റു ഖുർബാനികളും അര്‍പ്പിക്കുന്നതോ റബ്ബുൽ ആലമീനു പ്രീതികരം?
ഇത്വാഅത്ത് ഖുർബാനേക്കാള്‍ അഫ്ളൽ;
മുട്ടാടുകളുടെ ശഹ്മിനെക്കാള്‍ ഉത്കൃഷ്ടം.
23മുനാഫസ സിഹ്റ്പോലെ ഖതീഅത്താണ്;
ഇനാദ് ഇബാദത്തുസ്സ്വനംപോലെയും.
റബ്ബുൽ ആലമീന്റെ ആയത്ത് നീ റദ്ദാക്കിയതിനാല്‍,
അവിടുന്ന് മലിത്കിയ്യത്തില്‍ നിന്ന് നിന്നെയും മർദൂദാക്കിയിരിക്കുന്നു.
24ശാവുൽ പറഞ്ഞു: ഞാന്‍ ഖത്തീഅത്ത് ചെയ്തു പോയി. ഖൌമിനെ ഭയപ്പെട്ട് അവരുടെ വാക്കു ഞാന്‍ ഇത്വാഅത്ത് ചെയ്ത്. റബ്ബുൽ ആലമീന്റെ അംറുകളെയും അങ്ങയുടെ വാക്കുകളെയും ഖബൂലാക്കാതെ ഞാന്‍ ശർറ് ചെയ്തു. 25അതിനാല്‍, എന്റെ ഖത്തീഅത്ത് ക്ഷമിക്കണമെന്നും റബ്ബിന് ഇബാദത്ത് ചെയ്യുന്നതിന് അങ്ങ് എന്നോടുകൂടെ വരണമെന്നും ഇപ്പോള്‍ ഞാന്‍ അപേക്ഷിക്കുന്നു. 26ശംവീൽ പറഞ്ഞു. ഞാന്‍ നിന്നോടൊത്തു വരില്ല. നീ റബ്ബുൽ ആലമീന്റെ ആയത്ത് റദ്ദാക്കിയതിനാല്‍, ഇസ്രായീലിന്റെ മലിക്കായിരിക്കുന്നതില്‍ നിന്നു നിന്നെയും അവിടുന്നു മർദൂദാക്കിയിരിക്കുന്നു. 27ശംവീൽ റുജൂആയിപ്പോകാന്‍ തിരിഞ്ഞപ്പോള്‍ ശാവുൽ അവന്റെ മേലങ്കിയുടെ വിളുമ്പില്‍ പിടിച്ചുനിര്‍ത്തി, അതു കീറിപ്പോയി. 28ശംവീൽ പറഞ്ഞു: ഇന്നു റബ്ബുൽ ആലമീൻ ഇസ്രായീലിന്റെ മുലൂകിയത്ത്[g] 15.28 മുലൂകിയത്ത് - മലികിയ്യത്ത് നിന്നില്‍നിന്നു വേര്‍പെടുത്തി നിന്നെക്കാള്‍ അഹ്സനായ ഒരു ജിറാനു കൊടുത്തിരിക്കുന്നു. 29ഇസ്രായീലിന്റെ മജ്ദായവന്‍ കദിബ് പറയുകയോ തൌബ ചെയ്യുകയോ ഇല്ല; തൌബ ചെയ്യാന്‍ അവിടുന്നു ഇൻസാനല്ലല്ലോ. ശാവുൽ പറഞ്ഞു: 30ഞാന്‍ ഖത്തീഅത്ത് ചെയ്തുപോയി. എങ്കിലും, ഇപ്പോള്‍ ജനപ്രമാണികളുടെയും ഇസ്രായേല്യരുടെയും മുന്‍പില്‍ എന്നെ ബഹുമാനിച്ച് അങ്ങയുടെ മഅബൂദായ റബ്ബിനെ ഇബാദത്ത് ചെയ്യാൻ എന്നോടൊത്തു വരണമേ! 31ശംവീൽ അവനോടുകൂടെ പോയി. ശാവുൽ റബ്ബിന് ഇബാദത്ത് ചെയ്തു.
32അനന്തരം, ശംവീൽ അംറാക്കി: അമലീക്യരുടെ മലിക്കായ അജാജിനെ ഇവിടെ എന്റെയടുക്കല്‍ കൊണ്ടുവരുക. അജാജ് ഫാരിഹായി, അവന്റെയടുക്കല്‍ വന്നു; മരണം ഒഴിഞ്ഞു പോയല്ലോ എന്നാശ്വസിച്ചു. 33ശംവീൽ പറഞ്ഞു: നിന്റെ സയ്ഫ് സ്ത്രീകളെ സന്താനമില്ലാതാക്കിയതുപോലെ, നിന്റെ ഉമ്മയും സന്താനമില്ലാത്തവളാവട്ടെ. അനന്തരം, ശംവീൽ ജില്‍ജാലില്‍ റബ്ബുൽ ആലമീന്റെ മുന്‍പില്‍വച്ച് അജാജിനെ തുണ്ടം തുണ്ടമാക്കി.
34പിന്നീട് അവന്‍ റാമായിലേക്കു പോയി; ശാവുൽ ജിബ്അയിലുള്ള തന്റെ ബൈത്തിലേക്കും. 35ശംവീൽ പിന്നീടൊരിക്കലും ശാവുലിനെ കണ്ടില്ല. അവനെ ഓര്‍ത്ത് ശംവീൽ ദുഃഖിച്ചു. ശാവുലിനെ ഇസ്രായീലിന്റെ മലിക്കാക്കിയതില്‍ റബ്ബുൽ ആലമീൻ നാദിയായി.