1 ശമൂവേൽ 16שְׁמוּאֵל א׳ (Shmuel Alef)
ദാവൂദിന്റെ തഖ്ദീസ്
[a] 16.1 തഖ്ദീസ് - മസ്ഹ്16 1റബ്ബുൽ ആലമീൻ ശംവീലിനോടു പറഞ്ഞു: ഇസ്രായീലിന്റെ മുലൂക്കിയ്യത്തില്‍ നിന്ന് ശാവുലിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത് നീ എത്രനാള്‍ ബുകാഅ്[b] 16.1 ബുകാഅ് - ബുരാഅ് ചെയ്യും? ഖർനില്‍ ദഹ്ൻ നിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ ബൈത്‌ലെഹെംകാരനായ ജസ്‌സെയുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു ഇബ്നിനെ ഞാന്‍ മലിക്കായി നിശ്ചയിച്ചിരിക്കുന്നു. 2ശംവീൽ ചോദിച്ചു: ഞാന്‍ എങ്ങനെ പോകും? ശാവുൽ ഇതു കേട്ടാല്‍ എന്നെ കൊന്നുകളയും. റബ്ബുൽ ആലമീൻ പറഞ്ഞു: ഒരു ഇജ് ലിനെക്കൂടെ കൊണ്ടുപോവുക, റബ്ബുൽ ആലമീനു ഖുർബാനിയര്‍പ്പിക്കാന്‍ വന്നിരിക്കുകയാണെന്നു പറയുക. 3ജസ്‌സെയെയും ഖുർബാനിയര്‍പ്പണത്തിനു ക്ഷണിക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ കാണിച്ചുതരാം. ഞാന്‍ പറയുന്നവനെ എനിക്കായി നീ തഖ്ദീസ് ചെയ്യണം. 4റബ്ബുൽ ആലമീൻ കല്‍പിച്ചതുപോലെ ശംവീൽ പ്രവര്‍ത്തിച്ചു. അവന്‍ ബൈത്‌ലെഹെമിലെത്തി. മദീനത്തിലെ ശുയൂഖ് ബേജാറായി അവനെ നള്റാന്‍ വന്നു. അവര്‍ ചോദിച്ചു: അങ്ങയുടെ വരവ് ഖൈറിന്റെ അലാമത്തോ? 5അതേ, അവന്‍ പറഞ്ഞു, ഞാന്‍ റബ്ബുൽ ആലമീനു ഖുർബാനിയര്‍പ്പിക്കാന്‍ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ തത്വ്ഹീർ ചെയ്ത് ഖുർബാനിയര്‍പ്പണത്തിന് എന്നോടൊത്തു വരുവിന്‍. അനന്തരം, അവന്‍ ജസ്‌സെയെയും അബ്നാഇനെയും തത്വ്ഹീർ ചെയ്ത് ഖുർബാനിയര്‍പ്പണത്തിനു ക്ഷണിച്ചു.
6അവന്‍ വന്നപ്പോള്‍ ശംവീൽ ഈലിയാബിനെ ശ്രദ്ധിച്ചു. റബ്ബുൽ ആലമീന്റെ മസീഹാണ് മുന്‍പില്‍ നില്‍ക്കുന്നതെന്ന് അവനു തോന്നി. 7എന്നാല്‍, റബ്ബുൽ ആലമീൻ ശംവീലിനോടു അംറാക്കി: അവന്റെ ആകാരവടിവോ ഉയരമോ നോക്കേണ്ടാ. അവനെ ഞാന്‍ തള്ളിയതാണ്. ഇൻസാൻ കാണുന്നതല്ല റബ്ബുൽ ആലമീൻ കാണുന്നത്. ഇൻസാൻ ളാബിറായ സ്വൂറത്തിൽ ശ്രദ്ധിക്കുന്നു; റബ്ബുൽ ആലമീനാകട്ടെ ഖൽബീഭാവത്തിലും. 8ജസ്‌സെ അബിനാദാബിനെ ശംവീലിന്റെ മുന്‍പില്‍ വരുത്തി. ഇവനെയും റബ്ബുൽ ആലമീൻ തിരഞ്ഞെടുത്തിട്ടില്ല എന്ന് ശംവീൽ പറഞ്ഞു. 9പിന്നെ ജസ്‌സെ ഷമ്മായെ വരുത്തി. റബ്ബുൽ ആലമീൻ തിരഞ്ഞെടുത്തവനല്ല ഇവനും എന്ന് അവന്‍ പറഞ്ഞു. 10ജസ്‌സെ തന്റെ ഏഴു ഇബ്ൻമാരെ ശംവീലിന്റെ മുന്‍പില്‍ കൊണ്ടുവന്നു. അവന്‍ ജസ്‌സെയോടു പറഞ്ഞു: ഇവരെയാരെയും റബ്ബുൽ ആലമീൻ തിരഞ്ഞെടുത്തിട്ടില്ല. 11നിന്റെ ഇബ്ന്‍മാര്‍ എല്ലാവരുമായോ എന്ന് ശംവീൽ അവനോടു ചോദിച്ചു. ഇനി ഇളയ മകനുണ്ട്; അവന്‍ ശാത്തുകളെ മേയിക്കാന്‍ പോയിരിക്കുകയാണ്. അവന്‍ പറഞ്ഞു. അവനെ ആളയച്ചു വരുത്താന്‍ ശംവീൽ ത്വലബാക്കി. അവന്‍ വന്നിട്ടേ ഞങ്ങള്‍ ത്വആം കഴിക്കുകയുള്ളു എന്നും പറഞ്ഞു. ജസ്‌സെ അവനെ ആളയച്ചു വരുത്തി. 12പവിഴനിറവും മനോഹര അയ്നുകളുമുള്ള അവന്‍ ജമീലായിരുന്നു. റബ്ബുൽ ആലമീൻ അംറാക്കി: എഴുന്നേറ്റ് അവനെ തഖ്ദീസ്[c] 16.12 തഖ്ദീസ് മല്ഹ് (വാക്യം 1) ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍ തന്നെ. ശംവീൽ അവനെ ഇഖ്-വാനീങ്ങളുടെ മുന്‍പില്‍വച്ച്, ഖർനിലെ ദഹ്ൻകൊണ്ട് തഖ്ദീസ് ചെയ്തു. 13അന്നുമുതല്‍ റബ്ബുൽ ആലമീന്റെ റൂഹ് ദാവൂദിന്റെ മേല്‍ ശദീദായി ആ വസിച്ചു. ശംവീൽ റാമായിലേക്കു പോയി.
ദാവൂദ് ശാവുലിനോടൊന്നിച്ച്
14റബ്ബുൽ ആലമീന്റെ റൂഹ് ശാവുലിനെ വിട്ടുപോയി. അവിടുന്ന് അയച്ച ഒരു റൂഹുർറദീഅറ അവനെ പീഡിപ്പിച്ചു. 15ശാവുലിന്റെ ഖാദിമുകൾ അവനോടു പറഞ്ഞു: ഇലാഹ് അയച്ച ഒരു റൂഹുർറദീഅ് അങ്ങയെ പീഡിപ്പിക്കുന്നു. 16ആകയാല്‍, അഅ് വാദ്[d] 16.16 അഅ് വാദ് - ഊദ് വായനയില്‍ മാഹിറായ ഒരുവനെ അന്വേഷിക്കാന്‍ അങ്ങ് അടിയങ്ങള്‍ക്കു ഹുക്മ് തരണം. റൂഹുർറദീഅ്, അങ്ങയില്‍ ആവസിക്കുമ്പോള്‍ അവന്‍ അഅ് വാദ് വായിച്ച് അങ്ങേക്ക് റാഹത്ത് നല്‍കും. 17ഊദ് വായനയില്‍ മാഹിറായ ഒരുവനെ തേടിപ്പിടിക്കാന്‍ ശാവുൽ ഖാദിമുകളോടു അംറാക്കി. 18ബൈത്‌ലെഹെംകാരനായ ജസ്‌സെയുടെ ഒരു ഇബ്നിനെ ഞാന്‍ കണ്ടിട്ടുണ്ട് എന്ന് ഖാദിമീങ്ങളില്‍ ഒരുവന്‍ പറഞ്ഞു. അവന്‍ ഊദ് വായനയില്‍ നിപുണനും പരാക്രമിയായ മുജാഹിദും ഫസ്വാഹത്തുള്ളവനും, ജമീലാണ്; റബ്ബുൽ ആലമീൻ അവനോടുകൂടെയുണ്ട്. 19ശാവുൽ ജസ്‌സെയുടെ അടുത്ത് മുർസൽമാരെവിട്ട് ആട്ടിടയനായ നിന്റെ ഇബ്നായ ദാവൂദിനെ എന്റെയടുക്കല്‍ അയയ്ക്കുക എന്ന് അറിയിച്ചു. 20ജസ്‌സെ ഒരു ഹിമാറന്റെ പുറത്ത്, കുറെഅപ്പം, ഒരു ഖനീനത്ത് നബീദ്, ഒരാട്ടിന്‍കുട്ടി എന്നിവ കയറ്റി തന്റെ ഇബ്നായ ദാവൂദു വശം ശാവുലിനു കൊടുത്തയച്ചു. 21ദാവൂദ് ശാവുലിന്റെ അടുക്കലെത്തി ഖിദ്മത്താരംഭിച്ചു. ശാവുലിന് അവനെ വളരെയധികം ഇഷ്ടപ്പെട്ടു. ദാവൂദ് അവന്റെ സിലാഹ് ഹാമിലായിത്തീര്‍ന്നു[e] 16.21 സിലാഹ് ഹാമിലായിത്തീര്‍ന്നു - ഹാമിലുസ്സിലാബായിത്തീർന്നു . 22ശാവുൽ ജസ്‌സെയുടെയടുക്കല്‍ ആളയച്ച് ദാവൂദിനെ എനിക്കിഷ്ടപ്പെട്ടു, അവന്‍ ഇവിടെ നില്‍ക്കട്ടെ എന്ന് അറിയിച്ചു. 23ഇലാഹ് അയച്ച റൂഹുർറദീഅ് ശാവുലില്‍ പ്രവേശിക്കുമ്പോഴൊക്കെ ദാവൂദ് അഅ് വാദ് വായിക്കും. അതുവഴി അവന് റാഹത്തും ഫറഹും ലഭിക്കുകയും റൂഹുർറദീഅ് അവനെ വിട്ടുമാറുകയും ചെയ്തിരുന്നു.