റോമാകാര്‍ക്കെഴുതിയ ലേഖനം 2  

അള്ളാഹുവിൻറ ഖിയാമത്ത് (ന്യായവിധി)

2 1അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോൾ നിനക്ക്‌ ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോൾ, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്. എന്തെന്നാൽ, വിധിക്കുന്ന നീയും അതേ കുറ്റങ്ങൾ ചെയ്യുന്നു. 2അപ്രകാരം പ്രവർത്തിക്കുന്നവരുടെമേലുള്ള അള്ളാഹുവൻറ വിധി ന്യായയുക്തമാണെന്നു നമുക്കറിയാം. 3ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ വിധിക്കുകയും എന്നാൽ, അവതന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യാ, അള്ളാഹുവിൻറ ഖിയാമത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കുമെന്നു നീ വിചാരിക്കുന്നുവോ? 4അതോ, അവിടുത്തെ നിസ്‌സീമമായ റഹമത്തും സഹിഷ്ണുതയും ക്ഷമയും നീ നിസ്‌സാരമാക്കുകയാണോ ചെയ്യുന്നത്? നിന്നെ അനുതാപത്തിലേക്കു നയിക്കുകയാണു അള്ളാഹുവിൻറ റഹമത്തിൻറെ ലക്ഷ്യമെന്നു നീ അറിയുന്നില്ലേ? 5എന്നാൽ, അള്ളാഹുവിൻറ നീതിയുക്തമായ വിധി വെളിപ്പെടുന്ന ക്രോധത്തിൻറ ഖിയാമത്തിലേക്കു നീ നിൻറ കഠിനവും അനുതാപ രഹിതവുമായ ഹൃദയം നിമിത്തം നിനക്കു തന്നെ ക്രോധം സംഭരിച്ചു വയ്ക്കുകയാണ്.

6എന്തെന്നാൽ, ഓരോരുത്തർക്കും താന്താങ്ങളുടെ പ്രവൃത്തികൾക്കനുസരിച്ച് അവിടുന്നു പ്രതിഫലം നൽകും. 7സത്കർമത്തിൽ സ്ഥിരതയോടെ നിന്ന് മഹത്വവും ബഹുമാനവും അക്ഷയത്വവും അന്വേഷിക്കുന്നവർക്ക് അവിടുന്നു നിത്യജീവൻ പ്രദാനം ചെയ്യും. 8സ്വാർഥമതികളായി, സത്യത്തെ അനുസരിക്കാതെ, ദുഷ്ടതയ്ക്കു വഴങ്ങുന്നവർ കോപത്തിനും ക്രോധത്തിനും പാത്രമാകും. 9തിന്മ പ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം ജൂദനും പിന്നെ യുനാനിയും, ക്ലേശവും ദുരിതവും ഉണ്ടാകും. 10എന്നാൽ, നൻമ പ്രവർത്തിക്കുന്ന ഏതൊരുവനും, ആദ്യം ജൂദനും പിന്നെ യുനാനിക്കും, മഹത്വവും ബഹുമാനവും സമാധാനവും ഉണ്ടാകും. 11എന്തെന്നാൽ അള്ളാഹുവിൻറെ സന്നിധിയിൽ മുഖം നോട്ടമില്ല.

12കാനൂനള്ളാഹുവിലല്ലാതിരിക്കേ പാപം ചെയ്ത വരെല്ലാം അള്ളാഹവിൻറെ കാനൂനില്ലാതെ നശിക്കും; കാനൂനള്ളാഹുവിൽ ബദ്ധരായിരിക്കേ പാപം ചെയ്തവർ കാനൂനള്ളാഹുവിനനുസൃതം വിധിക്കപ്പെടും. 13കാരണം, അള്ളാഹുവിൻറെ കാനൂൻ ശ്രവിക്കുന്നവരല്ല അള്ളാഹുവിൻറെ സമക്ഷം നീതിമാൻമാർ; കാനൂനള്ളാ അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. 14കാനൂനള്ളാ ലഭിച്ചിട്ടില്ലാത്ത വിജാതീയർ കാനൂനള്ളാ ആവശ്യപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിത്തന്നെ നിറവേറ്റുമ്പോൾ, ഉള്ളാഹുവിൻറെ കാനൂൻ ഇല്ലെന്നിരിക്കിലും, അവർ തങ്ങൾക്കുതന്നെ ഒരു കാനൂനാവുകയാണു ചെയ്യുന്നത്. 15കാനൂൻറ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്ന് അവർ സ്പഷ്ടമാക്കുന്നു. അവരുടെ മനഃസാക്ഷി അതിനു സാക്ഷ്യം നൽകുന്നു. അവരുടെ വൈരുധ്യമാർന്ന വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും. 16ഞാൻ പ്രസംഗിക്കുന്ന ഇഞ്ചീലനുസരിച്ചു അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലാ കലിമത്തുള്ള വ ഖുർബാനുള്ള ഈസാഅൽ മസീഹ് വഴി മനുഷ്യരുടെ രഹസ്യങ്ങൾ വിധിക്കുന്ന ദിവസം ഇതും വെളിവാകും.

ജൂദരും അള്ളാഹുവിൻറെ കാനൂനും

17നീ ജൂദനെന്നു വിളിക്കപ്പെടുന്നു; കാനൂനള്ളായിൽ ആശ്രയിക്കുന്നു; അള്ളാഹുവിൽ അഭിമാനം കൊള്ളുന്നു. 18നീ കാനൂനള്ളായിൽ തഅലീം ലഭിച്ചിട്ടുള്ളതിനാൽ, അള്ളാഹുവിൻറെ ഹിതം അറിയുകയും ശ്രേഷ്ഠമായതിനെ അംഗീകരിക്കുകയും ചെയ്യുന്നു. 19ജ്ഞാനത്തിൻറയും സ ത്യത്തിൻറയും മൂർത്തരൂപം കാനൂനള്ളാഹുവിൽ നിനക്കു ലഭിച്ചിരിക്കുന്നതുകൊണ്ട്, 20നീ അന്ധൻമാർക്കു വഴികാട്ടിയും ഇരുട്ടിലിരിക്കുന്നവർക്കു വെളിച്ചവും അജ്ഞർക്ക് ഉപദേഷ്ടാവും കുട്ടികൾക്ക് ഉസ്താദും ആണെന്നു നിനക്ക് ഉറപ്പുണ്ടെങ്കിൽ, 21മറ്റുള്ളവർക്ക് തഅലീം കൊടുക്കുന്ന നീ നിന്നെത്തന്നെ പഠിപ്പിക്കാത്തതെന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? 22വ്യഭിചാരം ചെയ്യരുതെന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ബൈത്തുള്ളയെ കവർച്ച ചെയ്യുന്നുവോ? 23കാനൂനള്ളാഹുവിൽ അഭിമാനിക്കുന്ന നീ കാനൂനള്ളാ ലംഘിച്ച് അള്ളാഹുവിനെ അവമാനിക്കുന്നുവോ? 24നിങ്ങൾ നിമിത്തം അള്ളാഹുവിൻറ നാമം വിജാതീയരുടെയിടയിൽ ദുഷിക്കപ്പെടുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ.

25നീ കാനൂനള്ളാ അനുസരിക്കുന്നവനാണെങ്കിൽ സുന്നത്ത് അർഥവത്താണ്; കാനൂനള്ളാ ലംഘിക്കുന്നവനാണെങ്കിലോ നിൻറ സുന്നത്ത് സുന്നത്തല്ലാതായിത്തീരുന്നു. 26അതുകൊണ്ട്, കാനൂനള്ളാ പാലിക്കുന്ന സുന്നത്ത് ചെയ്തിട്ടില്ലാത്തവനെ സുന്നത്ത് ചെയ്തവനായി കണക്കാക്കിക്കൂടെ? 27ശാരീരികമായി സുന്നത്ത് നടത്താതെ തന്നെ കാനൂനള്ളാ അനുസരിക്കുന്നവർ അള്ളാഹുവിൻറെ കാനൂനും സുന്നത്തുമുണ്ടായിട്ടും കാനൂനള്ളാ ലംഘിക്കുന്ന നിന്നെ കുറ്റം വിധിക്കും. 28എന്തെന്നാൽ, ബാഹ്യമായി ജൂദനായിരിക്കുന്നവനല്ല യഥാർഥ ജൂദൻ. യഥാർഥ സുന്നത്ത് ബാഹ്യമോ ശാരീരികമോ അല്ല. 29ആന്തരികമായി ജൂദനായിരിക്കുന്നവനാണ്‌ യഥാർഥ ജൂദൻ; ഹൃദയത്തിൽ നടക്കുന്ന സുന്നത്താണ് യഥാർഥ സുന്നത്ത്. അത് ആത്മീയമാണ്. അക്ഷരാർഥത്തിലുള്ളതല്ല. അവനു പ്രശംസ ലഭിക്കുന്നത് മനുഷ്യരിൽ നിന്നല്ല, അള്ളാഹുവിൽ നിന്നാണ്.


അടിക്കുറിപ്പുകൾ