റോമാകാര്‍ക്കെഴുതിയ ലേഖനം 12
ഈസാ അൽ മസീഹിൽ നവജീവിതം
12 1ആകയാല്‍ ഇഖ് വാനീങ്ങളേ, റബ്ബുൽ ആലമീന്റെ റഹമത്തിൽ ഞാന്‍ നിങ്ങളോട് ത്വലബ് ചെയ്യുന്നു: നിങ്ങളുടെ ശരീരങ്ങളെ ഖുദ്ധൂസിലും അള്ളാഹുവിനു പ്രീതികരവുമായ സജീവ ഖുർബാനിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ഥമായ ഇബാദത്ത്. 2നിങ്ങള്‍ ഈ ദുനിയാവിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ഇൻഷാ അള്ളാ എന്തെന്നും, നല്ലതും പ്രീതി ജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.
3എനിക്കു ലഭിച്ചിരിക്കുന്ന ഫദുലുള്ളാഹിനാല്‍ പ്രേരിതനായി നിങ്ങളോടു ഞാന്‍ പറയുന്നു, ഉള്ളതിലധികം മേന്‍മ ആരും ഭാവിക്കരുത്; മറിച്ച്, അള്ളാഹു[a] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തഅലാ ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്ന ഈമാന്റെ അളവനുസരിച്ചു വിവേകപൂര്‍വം ചിന്തിക്കുവിന്‍. 4നമുക്ക് ഒരു ശരീരത്തില്‍ അനേകം അവയവങ്ങള്‍ ഉണ്ടല്ലോ. എല്ലാ അവയവങ്ങള്‍ക്കും ഒരേ ധര്‍മമല്ല. 5അതുപോലെ, നാം പലരാണെങ്കിലും കലിമത്തുള്ളാഹി വ ഖുർബാനുള്ളാഹി ഈസാ[b] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) മസീഹിൽ ഏകശരീരമാണ്. എല്ലാവരും പരസ്പരം ബന്ധപ്പെട്ട അവയവങ്ങളുമാണ്. 6നമുക്കു ലഭിച്ചിരിക്കുന്ന ഫദുലുള്ളാഹിനനുസരിച്ചു നമുക്കുള്ള ദാനങ്ങളും വ്യത്യസ്തങ്ങളാണ്. ഹിബത്തുന്നുബുവത്ത് ഈമാനു ചേര്‍ന്ന വിധം പ്രവചിക്കുന്നതിലും, 7ശുശ്രൂഷാവരം ശുശ്രൂഷാ നിര്‍വഹണത്തിലും, അധ്യാപനവരം അധ്യാപനത്തിലും, 8ഉപദേശ വരം ഉപദേശത്തിലും നമുക്ക് ഉപയോഗിക്കാം. ഹിബത്ത് ചെയ്യുന്നവന്‍ ഔദാര്യത്തോടെയും, മുദീറായി നിന്ന നല്‍കുന്നവന്‍ തീക്ഷ്ണതയോടെയും, റഹം കാണിക്കുന്നവന്‍ പ്രസന്നതയോടെയും പ്രവര്‍ത്തിക്കട്ടെ.
9നിങ്ങളുടെ മുഹബത്ത് നിഷ്‌കളങ്കമായിരിക്കട്ടെ. തിന്‍മയെ ദ്വേഷിക്കുവിന്‍; നന്‍മയെ മുറുകെപ്പിടിക്കുവിന്‍. 10നിങ്ങള്‍ അന്യോന്യം സഹോദര തുല്യം ഹുബ്ബ് വെക്കുവിന്‍; പരസ്പരം ബഹുമാനിക്കുന്നതില്‍ ഓരോരുത്തരും മുന്നിട്ടുനില്‍ക്കുവിന്‍. 11തീക്ഷ്ണതയില്‍ മാന്ദ്യം കൂടാതെ റൂഹില്‍ ജ്വലിക്കുന്നവരായി റബ്ബുൽ ആലമീനെ ശുശ്രൂഷിക്കുവിന്‍. 12പ്രത്യാശയില്‍ സന്തോഷിക്കുവിന്‍; ക്ലേശങ്ങളില്‍ സഹനശീലരായിരിക്കുവിന്‍; ദുആയില്‍ സ്ഥിരതയുള്ളവരായിരിക്കുവിന്‍. 13ഉമ്മത്തുള്ളാഹിൻറെ ആവശ്യങ്ങളില്‍ മുസായിദ ചെയ്യുവിന്‍; അതിഥി സത്കാരത്തില്‍ തത്പരരാകുവിന്‍.
14നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്. 15സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍; കരയുന്നവരോടുകൂടെ കരയുവിന്‍. 16നിങ്ങള്‍ അന്യോന്യം യോജിപ്പോടെ വര്‍ത്തിക്കുവിന്‍; ഔദ്ധത്യം വെടിഞ്ഞ് എളിയവരുടെ തലത്തിലേക്കിറങ്ങി തആൽ. ബുദ്ധിമാന്‍മാരാണെന്നു നിങ്ങള്‍ നടിക്കരുത്. 17തിന്‍മയ്ക്കു പകരം ശർറ് ചെയ്യരുത്; ഏവരുടെയും നള്റിൽ ശ്രേഷ്ഠമായതു അമൽ ചെയ്യാൻ ശ്രദ്ധിക്കുവിന്‍. 18സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍. 19പ്രിയപ്പെട്ടവരേ, നിഖ്മത്ത് നിങ്ങള്‍ തന്നെ ചെയ്യാതെ, അതു റബ്ബുൽ ആലമീന്റെ ക്രോധത്തിനു വിട്ടേക്കുക. എന്തെന്നാല്‍, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: നിഖ്മത്ത് എന്‍റതാണ്; ഞാന്‍ പകരം വീട്ടും എന്നു റബ്ബുൽ ആലമീൻ അരുളിച്ചെയ്യുന്നു. 20മാത്രമല്ല, നിന്റെ അദുവ്വിവിനു വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. ഇതുവഴി നീ അവന്റെ റഅ്സില്‍ തീക്കനലുകള്‍ കൂനകൂട്ടും. 21ശർറ് നിങ്ങളെ കീഴടക്കാതിരിക്കട്ടെ, തിന്‍മയെ നന്‍മകൊണ്ടു കീഴടക്കുവിന്‍.