അൽ-സബൂർ 68

അള്ളാഹുവിന്റെ വിജയം

68

1അത്യുന്നതനായ അള്ളാഹു[a] യഥാർത്ഥ ഹീബ്രു: אֱלֹהִ֑ים (’ĕlōhîm) ഉണര്‍ന്നെഴുന്നേല്‍ക്കട്ടെ! അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ! അവിടുത്തെ ദ്വേഷിക്കുന്നവര്‍ അവിടുത്തെ മുന്‍പില്‍നിന്ന് ഓടിപ്പോകട്ടെ!

2കാറ്റില്‍ പുകയെന്നപോലെ അവരെ തുരത്തണമേ! അഗ്‌നിയില്‍ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടര്‍ അള്ളാഹുവിന്റെ ഹള്റത്തിൽ നശിച്ചുപോകട്ടെ.

3സ്വാലിഹീങ്ങൾ സന്തോഷഭരിതരാകട്ടെ! ഇലാഹിന്റെ സന്നിധിയില്‍ അവര്‍ ഉല്ലസിക്കട്ടെ! അവര്‍ നല്ലവണ്ണം ആനന്ദിക്കട്ടെ!

4അള്ളാഹുവിനായി തസ്ബീഹ് ബൈത്തുകൾ പാടുവിന്‍ ‍, അവിടുത്തെനാമത്തെ മിസ്മീർ (തസ്ബീഹുകൾ) ചൊല്ലിപ്പാടുക ‍, മേഘങ്ങളില്‍ സഞ്ചരിക്കുന്നവനു സ്‌തോത്രങ്ങളാലപിക്കുവിന്‍ ‍; അള്ളാഹു എന്നാണ് അവന്റെ ഇസ്മ്; അവിടുത്തെ മുന്‍പില്‍ ആനന്ദിക്കുവിന്‍ .

5അള്ളാഹു തന്റെ ഖുദ്ദുസി ഭവനത്തില്‍ അനാഥര്‍ക്കു പിതാവും, വിധവകള്‍ക്കു സംരക്ഷകനുമാണ്.

6അഗതികള്‍ക്കു വസിക്കാന്‍ റബ്ബുൽ ആലമീൻ ഇടം കൊടുക്കുന്നു; അവിടുന്നു തടവുകാരെ മോചിപ്പിച്ച്‌ ഐശ്വര്യത്തിലേക്കു നയിക്കുന്നു; എന്നാല്‍, കലഹപ്രിയര്‍ വരണ്ടണ്ട ഭൂമിയില്‍ പാര്‍ക്കുന്നു.

7യാ അള്ളാ, അങ്ങ് അങ്ങയുടെ ഖൌമിനു മുന്‍പിലൂടെ നീങ്ങിയപ്പോള്‍ , മരുഭൂമിയിലൂടെ അങ്ങ് മുന്നേറിയപ്പോള്‍ ‍,

8അള്ളാഹുവിന്റെ ഹള്റത്തിൽ ഭൂമി കുലുങ്ങുകയും, സമാഅ് മത്വർ ചൊരിയുകയും ചെയ്തു. ത്വൂരിസീനാ പോലും ഇസ്രായിലാഹിന്റെ മഅബൂദിന്റെ മുന്‍പില്‍ കുലുങ്ങിപ്പോയി.

9യാ അള്ളാ, അങ്ങ് ധാരാളം മഴ പെയ്യിച്ചു; അങ്ങയുടെ വാടിത്തളര്‍ന്നിരുന്ന അവകാശത്തെ പൂര്‍വസ്ഥിതിയിലാക്കി.

10അങ്ങയുടെ ഉമ്മത്ത് അതിലൊരു വാസസ്ഥലം കണ്ടെണ്ടത്തി; യാ റബ്ബുൽ ആലമീൻ, അങ്ങയുടെ നന്‍മയാല്‍ ദരിദ്രര്‍ക്ക് ആവശ്യമായതെല്ലാം അങ്ങു നല്‍കി.

11റബ്ബുൽ ആലമീൻ ആജ്ഞാപിക്കുന്നു; വലിയൊരു ഗണം ആ സദ്‌വാര്‍ത്ത വിളംബരം ചെയ്യുന്നു.

12സൈന്യങ്ങളുടെ മലിക്കുകൾ പിന്തിരിഞ്ഞോടുന്നു, പലായനം ചെയ്യുന്നു; വീട്ടിലുള്ള സ്ത്രീകള്‍ കവര്‍ച്ചവസ്തുക്കള്‍ പങ്കിടുന്നു.

13നിങ്ങള്‍ ആട്ടിന്‍തൊഴുത്തില്‍ ഒളിച്ചിരിക്കുകയാണോ? ഇതാ, വെള്ളികൊണ്ടു പൊതിഞ്ഞതും തിളങ്ങുന്ന പൊന്‍ചിറകുള്ളതുമായ പ്രാവിന്‍ രൂപങ്ങള്‍ !

14സര്‍വശക്തന്‍ അവിടെ രാജാക്കന്‍മാരെ ചിതറിച്ചപ്പോള്‍ സല്‍മോനില്‍ സൽജ്പെയ്തു.

15ബാഷാന്‍ എത്ര ഉത്തുംഗമായ പര്‍വതമാണ് ! അനേകം കൊടുമുടികളുള്ള പര്‍വതം.

16കൊടുമുടികളേറെയുള്ള പര്‍വതമേ, റബ്ബുൽ ആലമീൻ എന്നേക്കും വസിക്കാന്‍ തിരഞ്ഞെടുത്ത മലയെ നീ എന്തിന് അസൂയയോടെ നോക്കുന്നത്?

17ആയിരമായിരം രഥവ്യൂഹങ്ങളോടെ റബ്ബുൽ ആലമീൻ സീനായില്‍ നിന്നു തന്റെ വിശുദ്ധസ്ഥലത്തേക്കു വന്നു.

18അവിടുന്ന് ഉന്നതമായ ഗിരിയിലേക്കു തടവുകാരെ നയിച്ചുകൊണ്ട് ആരോഹണം ചെയ്തു. കലഹിക്കുന്നവരില്‍ നിന്നു പോലുംഅവിടുന്നു തുഹ്ഫ സ്വീകരിച്ചു; മഅബൂദായ റബ്ബ് അവിടെ വസിക്കും.

19അനുദിനം നമ്മെ താങ്ങുന്ന റബ്ബ് വാഴ്ത്തപ്പെടട്ടെ! മഅബൂദാണു നമ്മുടെ നജാത്.

20നമ്മുടെ മഅബൂദ് നജാത്തന്റെ മഅബൂദാണ്, മരണത്തില്‍ നിന്നുള്ള നജാത്ത് മഅബൂദ് വമൌലയാണ് നല്‍കുന്നത്.

21മഅബൂദ് തന്റെ ശത്രുക്കളുടെ ശിരസ്‌സു തകര്‍ക്കും; ഖിയാന അതിർലംഘനത്തിന് പോകുന്നവരുടെ കേശാലംകൃതമായ നെറുക തകര്‍ക്കും.

22റബ്ബുൽ ആലമീൻ അരുളിച്ചെയ്തു: ഞാനവരെ ബാഷാനില്‍ നിന്നു തിരിച്ചു കൊണ്ടുവരും; കടലിന്റെ അഗാധത്തില്‍ നിന്നും ഞാന്‍ അവരെ തിരിച്ചുകൊണ്ടു വരും.

23നിങ്ങള്‍ കാലുകള്‍ രക്തത്തില്‍ കഴുകുന്നതിനും നിങ്ങളുടെ നായ്ക്കള്‍ അതു നക്കിക്കുടിക്കുന്നതിനും തന്നെ.

24യാ അള്ളാ, അങ്ങയുടെ ആഘോഷപൂര്‍വമായ എഴുന്നള്ളത്തു ദൃശ്യമായി; എന്റെ മലിക്കായ മഅബൂദ് ഖുദ്ദൂസി സ്ഥലത്തേക്ക് എഴുന്നള്ളുന്നതു തന്നെ.

25മുന്‍പില്‍ ഗായകര്‍ , പിറകില്‍ വാദ്യക്കാര്‍ ‍, നടുവില്‍ തപ്പുകൊട്ടുന്ന കന്യകമാര്‍ .

26ഇജ്,തിമാഉകളിൽ മേലെയായ അള്ളാഹുവേ വാഴ്ത്തുവിന്‍ ‍; ഇസ്രായിലാഹിന്റെ ഉറവയില്‍നിന്നുള്ളവരേ, റബ്ബുൽ ആലമീനെ വാഴ്ത്തുവിന്‍ ‍.

27ഏറ്റവും നിസ്‌സാരനായ ബിൻയാമിന്‍ മുന്‍പില്‍ നടക്കുന്നു; പിന്നീടു യൂദാ പ്രഭുക്കന്‍മാരുടെ സംഘം; സെബുലൂണിന്റെയും നഫ്താലിയുടെയും പ്രഭുക്കന്‍മാര്‍ അതിനുപിന്നില്‍ ‍.

28യാ അള്ളാ, അങ്ങയുടെ ശക്തിപ്രകടിപ്പിക്കണമേ! ഞങ്ങള്‍ക്കു വേണ്ടി അദ്ഭുതങ്ങള്‍ ചെയ്ത പടച്ചോനേ, അങ്ങയുടെ ശക്തി പ്രകടിപ്പിക്കണമേ!

29ജറുസലെമിലെ അങ്ങയുടെ ബൈത്തുള്ളയിലേക്കു മുലൂക് അങ്ങേക്കുള്ള കാഴ്ചകള്‍ കൊണ്ടുവരുന്നു.

30ഞാങ്ങണകളുടെയിടയില്‍ വസിക്കുന്ന വന്യമൃഗങ്ങളെയും പശുക്കിടാങ്ങളോടുകൂടിയ കാളക്കൂറ്റന്‍മാരുടെ കൂട്ടങ്ങളെയും ശകാരിക്കണമേ! കപ്പം കൊതിക്കുന്ന ജനതകളെ ചവിട്ടിമെതിക്കണമേ! യുദ്ധപ്രിയരായ ഖൌമുകളെ ചിതറിക്കണമേ!

31മിസ്റില്‍നിന്നും സഫീറുകള്‍ (രാജദൂതന്‍മാര്‍) വരും! ഇലാഹായ അല്ലാഹുവിലേക്ക് എത്യോപ്യ അവളുടെ കൈകൾ നീട്ടട്ടെ!

32ദുനിയാവിലെ രാജ്യങ്ങളേ, ,അള്ഹുളാഹുവിനു പാട്ടു പാടുവിന്‍, റബ്ബിനു തസ്ബീഹ് ചൊല്ലുവിന്‍.

33ആകാശങ്ങളില്‍ ‍, അനാദിയായ സമായികളില്‍ സഞ്ചരിക്കുന്നവനു തന്നെ. അതാ, അവിടുന്നു തന്റെ ശബ്ദം, ശക്തമായ ശബ്ദം, മുഴക്കുന്നു.

34അള്ളാഹുവിന്റെ ശക്തി ഏറ്റുപറയുവിന്‍ ‍, അവിടുത്തെ മഹിമ ഇസ്രായലാന്റെ മേലുണ്ട്; അവിടുത്തെ ശക്തി ആകാശങ്ങളിലുണ്ട്.

35ഇസ്രായിലാഹിന്റെ മഅബൂദായ അവിടുന്നു തന്റെ ഖുദ്ദൂസി സ്ഥലങ്ങളിൽ ഭീതിദനാണ്; അവിടുന്നു തന്റെ ജനത്തിനു ശക്തിയും അധികാരവും പ്രദാനം ചെയ്യുന്നു. അള്ളാഹു മുബാറക്കാണ്!


അടിക്കുറിപ്പുകൾ