അൽ-സബൂർ 29

റബ്ബ്ൽ ആലമീന്റെ ശക്തമായ സ്വരം

29 1ജന്നത്ത് വാസികളേ, റബ്ബ്ൽ ആലമീനെ സ്തുതിക്കുവിന്‍ : മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍ . 2റബ്ബ്ൽ ആലമീന്റെ മഹത്വപൂര്‍ണമായ നാമത്തെ സ്തുതിക്കുവിന്‍ ; വിശുദ്ധവസ്ത്രങ്ങളണിഞ്ഞ് അവിടുത്തേക്ക് ഇബാദത്ത് ചെയ്യുവിൻ .

3റബ്ബ്ൽ ആലമീന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങള്‍ക്കു മീതേ മഹത്വത്തിന്റെ മഅബൂദ് ഇടിനാദം മുഴക്കുന്നു. 4റബ്ബ്ൽ ആലമീന്റെ സ്വരം ശക്തി നിറഞ്ഞതാണ്; അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.

5റബ്ബ്ൽ ആലമീന്റെ സ്വരം ദേവദാരുക്കളെ തകര്‍ക്കുന്നു; റബ്ബ്ൽ ആലമീൻ ലബനോനിലെ ദേവദാരുക്കളെ ഒടിച്ചു തകര്‍ക്കുന്നു. 6അവിടുന്നു ലബനോനെ കാളക്കുട്ടിയെപ്പോലെ തുള്ളിക്കുന്നു; സീറിയോനെ കാട്ടുപോത്തിനെപ്പോലെയും.

7റബ്ബ്ൽ ആലമീന്റെ സ്വരം അഗ്‌നിജ്വാലകള്‍ പുറപ്പെടുവിക്കുന്നു. 8റബ്ബ്ൽ ആലമീന്റെ സ്വരം മരുഭൂമിയെ വിറകൊള്ളിക്കുന്നു; റബ്ബ്ൽ ആലമീൻ കാദെഷ് മരുഭൂമിയെ നടുക്കുന്നു.

9റബ്ബ്ൽ ആലമീന്റെ സ്വരം ഓക്കുമരങ്ങളെചുഴറ്റുന്നു; അതു വനങ്ങളെ വൃക്ഷരഹിതമാക്കുന്നു; അവിടുത്തെ ആലയത്തില്‍ ഷെഖേന എന്ന് എല്ലാവരും പ്രഘോഷിക്കുന്നു.

10റബ്ബ്ൽ ആലമീൻ ജലസഞ്ചയത്തിനുമേല്‍ സിംഹാസനസ്ഥനായിരിക്കുന്നു. അവിടുന്ന് എന്നേക്കും രാജാവായി സിംഹാസനത്തില്‍ വാഴുന്നു. 11റബ്ബ്ൽ ആലമീൻ തന്റെ ജനത്തിനു ശക്തി പ്രദാനം ചെയ്യട്ടെ! അവിടുന്നു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!