അൽ-സബൂർ 23  

റബ്ബുൽ ആലമീനായ തമ്പുരാൻ എന്റെ ഇടയന്‍

അൽ സബൂർ

23 1റബ്ബ് എന്റെ ഇടയന്‍; എനിക്കൊരു കുറവുമുണ്ടാവുകയില്ല.

2പച്ചയായ പുല്ലുള്ളിടത്ത് അവിടുന്ന് എനിക്ക് കിടക്കയൊരുക്കുന്നു; ശാന്തമായ വെള്ളത്തിലേക്ക് അവിടുന്ന് എന്നെ നടത്തുന്നു.

3അവിടുന്ന് എന്നെ ഉഷാറാക്കുന്നു; തന്റെ നാമത്തെ പ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.

4മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഹയാത്തിലായിരിക്കും; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.

5എന്റെ ശത്രുക്കളുടെ മുന്‍പില്‍ അവിടുന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തല തൈലം കൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ കപ്പ് നിറഞ്ഞൊഴുകുന്നു.

6അവിടുത്തെ റഹ്മത്തും നന്‍മയും എൻറെ ജീവിത കാലം മുഴുവന്‍ എന്നെ അനുഗമിക്കും; ഞാന്‍ റബ്ബിൻറെ ആലയത്തില്‍ എന്നും വസിക്കും.