അൽ-സബൂർ 149
ഹലാലിന്റെ ഗിനാ
149
1റബ്ബുൽ ആലമീനെ തഹ്ലീൽ ചെയ്യുവിൻ; റബ്ബുൽ ആലമീനു പുതിയ തർനീം പാടുവിൻ; അത്ഖിയാഇന്റെ ജമാഅത്തില്‍ അവിടുത്തെ ഗിനാ ചെയ്യുവിന്‍.
2ഇസ്രായീല്‍ തന്റെ ഖാലിഖിൽ സന്തോഷിക്കട്ടെ! ബനൂ സീയൂൻ തങ്ങളുടെ മലിക്കിൽ ഫറഹ് ചെയ്യട്ടെ!
3റഖ്സ് ചെയ്തുകൊണ്ട് അവര്‍ അവിടുത്തെ ഇസ്മിനെ തസ്ബീഹ് ചെയ്യട്ടെ! ദഫ്ഫ് മുട്ടിയും സിത്താർ മീട്ടിയും അവര്‍ അവിടുത്തെ തസ്ബീഹ് ചെയ്യട്ടെ!
4എന്തെന്നാല്‍, റബ്ബുൽ ആലമീൻ തന്റെ ഖൌമില്‍ റാളിയായിരിക്കുന്നു, മുതവാളിഉകളെ അവിടുന്നു നജാത്തുകൊണ്ട് സീനത്താക്കുന്നു.
5അത്ഖിയാ മജ്ദ്കൊണ്ട് ആനന്ദിക്കട്ടെ! അവര്‍ തങ്ങളുടെ മള്ജഉകളിൽ തർനീം ചെയ്യട്ടെ!
6അവരുടെ അഫ് വാഹിൽ അള്ളാഹുവിന്റെ തൻവിഹാത്ത് ഉയരട്ടെ, അവര്‍ രണ്ട് ഹദ്ദുള്ള സയ്ഫ് കൈകളിലേന്തട്ടെ;
7ഉമ്മത്തുകളോടു നിഖ്മത്ത് ചെയ്യാനും ഖൌമുകള്‍ക്കു തഅ്ദീബ് നല്‍കാനും തന്നെ.
8അവരുടെ മലിക്കുകളെ ഖുയൂദ്കൊണ്ടും ശുറഫാഇനെ ഹദീദിനാലുള്ള കബ് ലുകള്‍കൊണ്ടും അസ്ർ ചെയ്യട്ടെ!
9മക്തൂബായ ഹുക്മ് അവരുടെമേല്‍ നടത്തട്ടെ! അവിടുത്തെ അത്ഖിയാഇന് ഇതു കറാമത്താണ്. റബ്ബുൽ ആലമീനെ തഹ് ലീൽ ചെയ്യുവിൻ.