അൽ-സബൂർ 132

ദാവൂദിനു നല്‍കിയ വഅ്ദ്

132

1യാ റബ്ബുൽ ആലമീൻ, ദാവൂദിനെയും അവന്‍ സഹിച്ച കഷ്ടതകളെയും ഓര്‍ക്കണമേ.

2അവന്‍ റബ്ബുൽ ആലമീനോടു ഖസം ചെയ്തു, യാഖൂബിന്റെ അസീസായവനോടു ഹലഫ് ചെയ്തു:

3റബ്ബുൽ ആലമീന് ഒരു സ്ഥലം,

4യാഖൂബിന്റെ അസീസായവന്

5ഒരു മസ്കൻ,കണ്ടെത്തുന്നതു വരെ ഞാന്‍ വീട്ടിന്റെ ഖൈമയിൽ ദാഖിലാവുകയോ ഫിറാശിന്റെ സരീറിൽ കിടക്കുകയോ ഇല്ല; ഞാന്‍ എന്റെ കണ്ണുകള്‍ക്ക് ഉറക്കമോ കണ്‍പോളകള്‍ക്കു മയക്കമോകൊടുക്കുകയില്ല.

6എഫ്രാത്തായില്‍ വച്ചു നാം അതിനെപ്പറ്റി കേട്ടു; യാആറിലെ ഹഖ് ലുകളില്‍ അതിനെ നാം കണ്ടെണ്ടത്തി.

7നമുക്ക് അവിടുത്തെ മസ്കനിലേക്കു പോകാം; അവിടുത്തെ മൌത്വിഉ ഖദമുങ്കൽ സുജൂദ് ചെയ്യാം.

8യാ റബ്ബുൽ ആലമീൻ, എഴുന്നേറ്റ് അവിടുത്തെ ഖുവ്വത്തിന്റെ താബൂത്തോടൊപ്പം അങ്ങയുടെ ഇസ്തിറാഹത്തിന്റെ സ്ഥലത്തേക്കു വരണമേ!

9അങ്ങയുടെ ഇമാംമാര്‍ അദ്ൽ അണിയുകയും അങ്ങയുടെ അത്ഖിയാ സുറൂറോടെ നാരേ തഖ്ബീർ വിളിക്കുകയും ചെയ്യട്ടെ!

10അങ്ങയുടെ അബ്ദായ ദാവൂദിന്റെ സബബാൽ അങ്ങയുടെ മസീഹിനെ തിരസ്‌കരിക്കരുതേ!

11ദാവൂദിനോടു റബ്ബുൽ ആലമീൻ ഒരു ഖസം ചെയ്തു, അവിടുന്ന് പിന്‍മാറുകയില്ല; നിന്റെ ഔലാദിൽ ഒരുവനെ നിന്റെ അർശിൽ ഞാന്‍ ഉപവിഷ്ടനാക്കും.

12എന്റെ അഹ്ദും ഞാന്‍ നല്‍കുന്ന അംറുകളും നിന്റെ ഔലാദുകൾ അനുസരിച്ചാല്‍, അവരുടെ ഔലാദുകൾ എന്നേക്കും നിന്റെ അർശില്‍ വാഴും;

13എന്തെന്നാല്‍, റബ്ബുൽ ആലമീൻ സീയൂനെ ഇഖ്തിയാർ ചെയ്തു; അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു:

14ഇതാണ് അബദിയായി എന്റെ ഇസ്തിറാഹത്തിന്റെ സ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാല്‍, ഞാന്‍ അത് ആഗ്രഹിച്ചു.

15അവള്‍ക്കു വേണ്ടതെല്ലാം ഞാന്‍ ബർഖത്തായി നല്‍കും; ഞാന്‍ അവളുടെ മിസ്കീൻമാരെ രിസ്ക് നല്‍കി സംതൃപ്തരാക്കും.

16അവളുടെ ഇമാംമാരെ (കാഹിനുകളെ) ഞാന്‍ നജാത്തണിയിക്കും; അവളുടെ അത്ഖിയാ സുറൂറിന്റെ നാരേ തഖ്ബീർ മുഴക്കും.

17അവിടെ ഞാന്‍ ദാവൂദിനായി ഒരു ഖർന് മുളപ്പിക്കും; എന്റെ മസീഹിനുവേണ്ടി ഞാനൊരു സിറാജ് ഒരുക്കിയിട്ടുണ്ട്.

18അവന്റെ അഅ്ദാഇനുകളെ ഞാന്‍ ഹയാഅ് എന്ന ലിബാസ് ഉടുപ്പിക്കും; എന്നാല്‍, അവന്റെ താജ് അവന്റെ മേല്‍ ദിയാ ചൊരിയും.