അൽ-സബൂർ 131

ത്വിഫ് ലിൻെറ പോലെയുള്ള റജാഅ്

131

1യാ റബ്ബുൽ ആലമീൻ, എന്റെ ഖൽബ് ഇർതിഫാഅ് ചെയ്യുന്നില്ല; എന്റെ അയ്ഇനുകളിൽ ഇസ്തഅ് ലാ ഇല്ല; എന്റെ കഴിവിന് ഫൌഖിലായ അളീമായ കാര്യങ്ങളിലും അജീബായ അമലുകളിലും ഞാന്‍ സാലിക്കാകുന്നില്ല.

2ഉമ്മാന്റെ മടിയില്‍ ശാന്തനായി കിടക്കുന്ന ത്വിഫ് ലിനെയെന്നപോലെ ഞാന്‍ എന്നെത്തന്നെ ഹുദൂഉം സുകൂത്തുമുള്ളവനാക്കി; ശാന്തമായി ഉറങ്ങുന്ന ഫത്വീമിനെപ്പോലെയാണ് എന്റെ നഫ്സ്.

3ഇസ്രായീലേ, ഇന്നുമെന്നേക്കും റബ്ബിൽ റജാഅ് വയ്ക്കുക.