അൽ-സബൂർ 129
സീയൂന്റെ അദുവ്വുകള്‍ക്കെതിരേ
129
1ഇസ്രായീല്‍ ഇപ്പോള്‍ പറയട്ടെ, ചെറുപ്പം മുതല്‍ എന്നെ അവര്‍ എത്രയധികമായി പീഡിപ്പിച്ചു!
2ചെറുപ്പംമുതല്‍ എന്നെ അവര്‍ അതികഠിനമായി പീഡിപ്പിച്ചു; എന്നിട്ടും, അവര്‍ എന്റെ മേല്‍ ഫലാഹ് നേടിയില്ല.
3ഉഴവുകാര്‍ എന്റെ മുതുകില്‍ ഉഴുതു; അവര്‍ നീളത്തില്‍ ഉഴവുചാലു കീറി.
4റബ്ബുൽ ആലമീൻ ആദിലാണ്; ശിറാറുന്നാസിന്റെ ബന്ധനങ്ങളില്‍നിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.
5സീയൂനെ വെറുക്കുന്നവര്‍ ഹയാഓടെ പിന്തിരിയട്ടെ!
6അവര്‍ പുരപ്പുറത്തെ പുല്ലുപോലെയാകട്ടെ! അത് വളരുന്നതിനു മുന്‍പ് ഉണങ്ങിപ്പോകുന്നു.
7അതു കൊയ്യുന്നവന്റെ കൈ നിറയുന്നില്ല; കറ്റകെട്ടുന്നവന്റെ മടിയും നിറയുന്നില്ല.
8റബ്ബുൽ ആലമീന്റെ ബർഖത്ത് നിങ്ങള്‍ക്കുണ്ടാകട്ടെ! റബ്ബുൽ ആലമീന്റെ ഇസ്മിൽ നിങ്ങൾ മുബാറക്കാകട്ടെ എന്നു വഴിപോക്കര്‍ അവരെ നോക്കി പറയുന്നില്ല.