അൽ-സബൂർ 126
തിരിച്ചുവരുന്ന പ്രവാസികളുടെ ഗീതം
126 1റബ്ബുൽ ആലമീൻ പ്രവാസികളെ സീയോനിലേക്കു തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായി തോന്നി.
2അന്നു ഞങ്ങള്‍ പൊട്ടിച്ചിരിച്ചു; ഞങ്ങളുടെ നാവ് ഫറഹ് മുഴക്കി; റബ്ബുൽ ആലമീൻ അവരുടെയിടയില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് ഖൌമുകളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു.
3റബ്ബുൽ ആലമീൻ ഞങ്ങള്‍ക്കു വേണ്ടി വന്‍ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; ഞങ്ങള്‍ സന്തോഷിക്കുന്നു.
4നെഗെബിലെ ജലപ്രവാഹങ്ങളെയെന്നപോലെ യാ റബ്ബുൽ ആലമീൻ, ഞങ്ങളുടെ ഐശ്വര്യംപുനഃസ്ഥാപിക്കണമേ!
5കണ്ണീരോടെ വിതയ്ക്കുന്നവര്‍ ഫറഹോടെ കൊയ്യട്ടെ!
6വിത്തു ചുമന്നുകൊണ്ടു വിലാപത്തോടെ വിതയ്ക്കാന്‍ പോകുന്നവന്‍ കറ്റ ചുമന്നുകൊണ്ട് സുറൂറോടെ വീട്ടിലേക്കു മടങ്ങും.