അൽ-സബൂർ 125
റബ്ബുൽ ആലമീൻ ഖൌമിന്റെ കോട്ട
125
1റബ്ബുൽ ആലമീനില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി അബദിയായി നിലകൊള്ളുന്ന സീയൂന്‍ പര്‍വതം പോലെയാണ്.
2ജബലുകള്‍ ജറുസലെമിനെ ചൂഴ്ന്നു നില്‍ക്കുന്നതുപോലെ, റബ്ബുൽ ആലമീൻ ദാഇമായി തന്റെ ഖൌമിനെ വലയം ചെയ്യുന്നു.
3ആദിലുകൾക്കു ഫർളാക്കിയിരിക്കുന്ന ബലദിൽ ശർറായവരുടെ ചെങ്കോല്‍ ഉയരുകയില്ല; ആദിലുകൾ തിന്‍ മചെയ്യാന്‍ ഉദ്യമിക്കാതിരിക്കേണ്ടതിനു തന്നെ.
4യാ റബ്ബുൽ ആലമീൻ, നല്ലവര്‍ക്കും ഖൽബിൽ ഹയാത്തുള്ളവര്‍ക്കും ഖയ്റ് ചെയ്യണമേ!
5എന്നാല്‍, ഇവജിന്റെ മാര്‍ഗത്തിലേക്കു തിരിയുന്നവരെ, റബ്ബുൽ ആലമീൻ ദുഷ്‌കര്‍മികളോടു കൂടെ പുറന്തള്ളും. ഇസ്രായിലില്‍ സലാം നിലനില്‍ക്കട്ടെ!