അൽ-സബൂർ 119
റബ്ബുൽ ആലമീന്റെ ശരീഅത്ത്
119
1ത്വരീഖിൽ കാമിലായവൻ റബ്ബുൽ ആലമീന്റെ ശരീഅത്തിൽ സുലൂക് ചെയ്യുന്നവര്‍, ഭാഗ്യവാന്മാര്.
2അവിടുത്തെ ശഹാദത്തുകൾ പാലിക്കുന്നവര്‍, പൂര്‍ണ ഖൽബോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്മാര്.
3അവര്‍ തെറ്റു ചെയ്യുന്നില്ല; അവര്‍ അവിടുത്തെ ത്വരീഖിൽ സുലൂഖ് ചെയ്ത് മുന്നേറുന്നു.
4അങ്ങയുടെ വസ്വിയ്യത്തുകൾ ശ്രദ്ധാപൂര്വം പാലിക്കണമെന്ന് അങ്ങു കല്പിച്ചിരിക്കുന്നു.
5അങ്ങ് ഫർളാക്കിയ കാര്യങ്ങൾ പാലിക്കുന്നതില്‍ ഞാന്‍ സുബൂത്തുള്ളവന്‍ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!
6അപ്പോള്‍ അങ്ങയുടെ വസ്വിയ്യത്തുകളിൽ നളുറപ്പിച്ചിരിക്കുന്ന എനിക്കു ലജ്ജിതനാകേണ്ടി വരുകയില്ല.
7അങ്ങയുടെ അദ്ൽ നിറഞ്ഞ ഹുക്മുകളിൽ തഅലീം ലഭിക്കുമ്പോള്‍ ഇസ്തിഖാമത്തിന്റെ ഖൽബോടെ ഞാന്‍ അങ്ങയെ ഹംദ് ചെയ്യും.
8അങ്ങയുടെ വസ്വിയ്യത്തുകൾ ഞാന്‍ അനുസരിക്കും; എന്നെ പൂര്ണമായി പരിത്യജിക്കരുതേ!
9ശാബ് തന്റെ ത്വരീഖിനെ എങ്ങനെ തസ്കിയത്തോടെ സൂക്ഷിക്കും? അങ്ങയുടെ കലാമനുസരിച്ചു വ്യാപരിച്ചുകൊണ്ട്.
10പൂര്‍ണഖൽബോടെ ഞാന്‍ അങ്ങയെ തേടുന്നു; അങ്ങയുടെ വസ്വിയ്യത്തു വിട്ടു നടക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ!
11അങ്ങേക്കെതിരേ ഖത്തീഅ ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ കലിമത്ത് ഖൽബില്‍ സൂക്ഷിച്ചിരിക്കുന്നു.
12യാ റബ്ബുൽ ആലമീൻ, അങ്ങു മുബാറക്കായവനാണ്! അങ്ങ് ഫർളാക്കിയ കാര്യങ്ങളിൽ എനിക്ക് തഅലീം നൽകേണമേ!
13അങ്ങയുടെ നാവില്‍നിന്നു പുറപ്പെടുന്ന ഹുക്മുകളെ എന്റെ ശഫത്തുകൾ പ്രഘോഷിക്കും.
14സമ്പത്‌സമൃദ്ധിയിലെന്നപോലെ അങ്ങയുടെ ശരീഅത്ത് പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും.
15ഞാന്‍ അങ്ങയുടെ വസ്വിയ്യത്തുകളെപ്പറ്റി മുനാജാത് നടത്തുകയും അങ്ങയുടെ സബീലില്‍ ദൃഷ്ടി ഉറപ്പിക്കുകയും ചെയ്യും.
16അങ്ങ് ഫർളാക്കിയ കാര്യങ്ങളില്‍ ഞാന്‍ സന്തോഷിക്കും; അങ്ങയുടെ കലാമിനെ വിസ്മരിക്കുകയില്ല.
17ഞാന്‍ ഹയാത്തിലിരിക്കാനും അങ്ങയുടെ കലിമത്ത് അനുസരിക്കാനും ഈ അബ്ദിന്റെ മേല്‍ ഫദുലുൽ ഇലാഹ് ചൊരിയണമേ!
18അങ്ങയുടെ ശരീഅത്തിന്റെ അജബുകളെ ദര്‍ശിക്കാന്‍ എന്റെ അയ്നുകള്‍ തുറക്കണമേ!
19അർളിൽ ഞാനൊരു പരദേശിയാണ്; അങ്ങയുടെ വസ്വിയ്യത്തുകളെ എന്നില്‍ നിന്നു മറച്ചു വയ്ക്കരുതേ!
20അങ്ങയുടെ ഹുക്മുകളോടുള്ള ശൌഖ് ദാഇമായി എന്നെ ദഹിപ്പിക്കുന്നു.
21അങ്ങയുടെ വസ്വിയ്യത്തുകൾ വിട്ടു നടക്കുന്ന ലഅ്നത്താക്കപ്പെട്ടവരും വഴിപിഴച്ചവരുമായ ധിക്കാരികളെ അവിടുന്നു ശാസിക്കുന്നു.
22അവരുടെ നിന്ദനവും പരിഹാസവും എന്നില്‍നിന്ന് അകറ്റണമേ! ഞാന്‍ അങ്ങയുടെ ശഹാദത്തുകള്‍ പാലിച്ചുവല്ലോ.
23മലിക്കുകൾ ഒത്തുചേര്‍ന്ന് എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു; എന്നാല്‍, ഈ അബ്ദ് അങ്ങയുടെ ഫർളാക്കിയ കാര്യങ്ങളെപ്പറ്റി മുനാജാത് നടത്തും.
24അവിടുത്തെ ശഹാദത്തുകളാണ് എന്റെ ആനന്ദം; അവയാണ് എനിക്ക് നസ്വീഹത്ത് നല്‍കുന്നത്.
25എന്റെ നഫ്സ് പൊടിയോടു പറ്റിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വഅ്ദക്കനുസരിച്ച് എന്നെ ഉജ്ജീവിപ്പിക്കണമേ!
26എന്റെ ഹാലാത്ത് ഞാന്‍ വിവരിച്ചപ്പോള്‍,അങ്ങ് എനിക്കു ഇജാബത്തരുളി; അങ്ങയുടെ ഫർളാക്കിയ കാര്യങ്ങളിൽ എനിക്ക് തഅലീം നൽകേണമേ!
27അങ്ങയുടെ വസ്വിയ്യത്തുകൾ നിര്‍ദേശിക്കുന്ന ത്വരീഖ് എനിക്കു കാണിച്ചുതരണമേ! ഞാന്‍ അങ്ങയുടെ അജീബായ കാര്യങ്ങളെപ്പറ്റി മുനാജാദ് നടത്തും.
28ദുഃഖത്താല്‍ എന്റെ ഖൽബ് ഉരുകുന്നു; അങ്ങയുടെ വഅ്ദക്കനുസരിച്ച് എന്നെ ശക്തിപ്പെടുത്തണമേ!
29കദിബിന്റെ ത്വരീഖുകളെ എന്നില്‍ നിന്ന് അകറ്റണമേ! റഹ്മത്തോടെ അങ്ങയുടെ ശരീഅത്തിൽ എനിക്ക് തഅലീം നൽകേണമേ!
30ഞാന്‍ ഹഖിന്റെ മാര്ഗം തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ഹുക്മുകൾ എന്റെ കണ്‍മുന്‍പില്‍ ഉണ്ട്.
31യാ റബ്ബുൽ ആലമീൻ, അങ്ങയുടെ ശഹാദത്തുകളോടു ഞാന്‍ ചേര്‍ന്നു നില്‍ക്കുന്നു; ലജ്ജിതനാകാന്‍ എനിക്ക് ഇടവരുത്തരുതേ!
32ഒരുക്കമുള്ള ഖൽബ് അങ്ങ് എനിക്കു തരുമ്പോള്‍ ഞാന്‍ അങ്ങയുടെ വസ്വിയ്യത്തുകളുടെ പാതയില് ഉത്‌സാഹത്തോടെ ചരിക്കും.
33യാ റബ്ബുൽ ആലമീൻ, അങ്ങയുടെ ഫർളാക്കിയ കാര്യങ്ങളുടെ ത്വരീഖിൽ എനിക്ക് തഅലീം നൽകേണമേ! നിഹായത്ത് വരെ ഞാന്‍ അതു പാലിക്കും.
34ഞാന്‍ അങ്ങയുടെ ശരീഅത്ത് പാലിക്കാനും പൂര്‍ണ ഖൽബോടെ അത് അനുസരിക്കാനും വേണ്ടി എനിക്ക് ഫഹ്മ് നല്‍കണമേ!
35അവിടുത്തെ വസ്വിയ്യത്തുകളുടെ ത്വരീഖിലൂടെ എന്നെ നയിക്കണമേ! ഞാന്‍ അതില്‍ സന്തോഷിക്കുന്നു.
36സമ്പാദ്യത്തിലേക്കല്ല, അങ്ങയുടെ ശഹാദത്തുകളിലേക്ക്, എന്റെ ഖൽബിനെ തിരിക്കണമേ!
37ബാത്വിലുകളില്‍ നിന്ന് എന്റെ നള്റിനെ തിരിക്കണമേ! അങ്ങയുടെ ത്വരീഖിൽ ചരിക്കാന്‍ എന്നെ ഉജ്ജീവിപ്പിക്കണമേ!
38അങ്ങയുടെ മുത്തഖികൾക്കു നല്‍കിയ വഅ്ദ് ഈ അബ്ദിനു നിറവേറ്റിത്തരണമേ!
39ഞാന്‍ ഭയപ്പെടുന്ന അവമതി എന്നില്‍നിന്ന് അകറ്റണമേ! അങ്ങയുടെ ഹുകുമുകൾ ത്വയ്യിബത്താണല്ലോ.
40ഇതാ, അങ്ങയുടെ വസ്വിയ്യത്തുകളെ ഞാന്‍ അഭിലഷിക്കുന്നു; അങ്ങയുടെ അദ് ലിനാൽ എന്നില്‍ ഹയാത്ത് ജദീദ പകരണമേ!
41യാ റബ്ബുൽ ആലമീൻ, അങ്ങയുടെ റഹ്മത്ത് എന്റെ മേല്‍ ചൊരിയണമേ! അങ്ങ് വഅ്ദ ചെയ്ത ഖലാസ്വ് എനിക്കു നല്‍കണമേ!
42എന്നെ അവഹേളിക്കുന്നവരോടു മറുപടി പറയാന്‍ അപ്പോള്‍ എനിക്കു കഴിയും. ഞാന്‍ അങ്ങയുടെ കലാമിലാണല്ലോ ആശ്രയിക്കുന്നത്.
43ഹഖിന്റെ കലാം എന്റെ ശഫത്തുകളില്‍ നിന്നു ബാക്കി വരാതെ എടുത്തുകളയരുതേ! അങ്ങയുടെ ഹുകുമുകളിലാണല്ലോ ഞാന്‍ റജാഅ് അര്‍പ്പിക്കുന്നത്.
44ഞാന്‍ അങ്ങയുടെ ശരീഅത്തിനെ ദാഇമായി അബദിയായി പാലിക്കും.
45അങ്ങയുടെ വസ്വിയ്യത്തുകൾ തേടുന്നതുകൊണ്ടു ഞാന്‍ സ്വതന്ത്രമായി വ്യാപരിക്കും.
46മലിക്കുകളുടെ മുന്‍പിലും ഞാന്‍ അങ്ങയുടെ ശഹാദത്തുകളെപ്പറ്റി സംസാരിക്കും; ഞാന്‍ ലജ്ജിതനാവുകയില്ല.
47അങ്ങയുടെ വസ്വിയ്യത്തുളില്‍ ഞാന്‍ ആനന്ദം കണ്ടെണ്ടത്തുന്നു; ഞാന്‍ അവയെ അത്യധികം ഹുബ്ബ് വെക്കുന്നു.
48ഞാന്‍ അങ്ങയുടെ വസ്വിയ്യത്തുളെ ആദരിക്കുന്നു; ഞാന്‍ അവയെ ഹുബ്ബ് വെക്കുന്നു; ഞാന്‍ അങ്ങ് ഫർളാക്കിയ കാര്യങ്ങളെപ്പറ്റി മുനാജാദ് ചെയ്യുന്നു.
49ഈ അബ്ദിനു നല്‍കിയ ഖൌൽ ഓര്‍ക്കണമേ! ആ ഖവലിലാണല്ലോ അങ്ങ് എന്നെ കാത്തിരിപ്പിക്കുന്നത്.
50അങ്ങയുടെ ഖൌൽ എനിക്കു ജീവന് നല്‍കി എന്നതാണ് ദുരിതങ്ങളില്‍ എന്റെ ആശ്വാസം.
51മുതകബ്ബിറുകൾ എന്നെ കഠിനമായി പരിഹസിക്കുന്നു; എന്നാലും ഞാന്‍ അങ്ങയുടെ ശരിഅത്തില്‍ നിന്നു ചാഞ്ഞു പോകയില്ല.
52യാ റബ്ബുൽ ആലമീൻ, അങ്ങു പണ്ടേ നല്‍കിയ ഹുക്മുകളെപ്പറ്റി ചിന്തിക്കുമ്പോള്‍ എനിക്ക് ആശ്വാസം ലഭിക്കുന്നു.
53അങ്ങയുടെ വസ്വിയ്യത്തുകളെ ഉപേക്ഷിക്കുന്ന ശർറായവര്‍ കാരണം ഗളബ് എന്നില്‍ ജ്വലിക്കുന്നു.
54*തീര്‍ഥാടകനായ* ഞാന്‍ പാര്‍ക്കുന്നിടത്ത് അങ്ങയുടെ വസ്വിയ്യത്തുകളായിരുന്നു എന്റെ ഗാനം.
55യാ റബ്ബുൽ ആലമീൻ, ലൈലിൽ ഞാന്‍ അങ്ങയുടെ ഇസ്മ് അനുസ്മരിക്കുന്നു; ഞാന്‍ അങ്ങയുടെ വസ്വിയ്യത്തുകൾ പാലിക്കുകയും ചെയ്യുന്നു.
56അങ്ങയുടെ വസ്വിയ്യത്തുകൾ അനുസരിച്ചു എന്നതാണ് എനിക്കു ലഭിച്ച ബറകത്ത്.
57റബ്ബുൽ ആലമീനാണ് എന്റെ ഓഹരി; അവിടുത്തെ വസ്വിയ്യത്തുകൾ പാലിക്കുമെന്നു ഞാന്‍ വഅ്ദ് ചെയ്യുന്നു.
58പൂര്‍ണ ഖൽബോടെ ഞാന്‍ അങ്ങയുടെ റഹ്മത്തിനായി യാചിക്കുന്നു; അങ്ങയുടെ വഅ്ദിനൊത്തവിധം എന്നോടു റഹ്മത്തുണ്ടാകണമേ!
59അങ്ങയുടെ മാര്ഗങ്ങളെപ്പറ്റി ചിന്തിച്ചു ഞാന്‍ എന്‍റെ ഖദമുകളെ അങ്ങയുടെ വസ്വിയ്യത്തുകളിലേക്കു തിരിക്കുന്നു.
60അങ്ങയുടെ വസ്വിയ്യത്തുകൾ പാലിക്കാന് ഞാന്‍ ഉത്‌സാഹിക്കുന്നു; ഒട്ടും അമാന്തം കാണിക്കുന്നില്ല.
61ശർറായവരുടെ കെണികളില്‍ കുടുങ്ങിയെങ്കിലും ഞാന്‍ അങ്ങയുടെ ശരീഅത്ത് മറന്നില്ല.
62അങ്ങയുടെ അദ് ലുറ്റ വസ്വിയ്യത്തുകൾ മൂലം അങ്ങയെ മദ്ഹ് ചെയ്യാൻ അര്‍ധരാത്രിയില്‍ ഞാന്‍ എഴുന്നേല്‍ക്കുന്നു.
63അങ്ങയെ ഭയപ്പെടുകയും അങ്ങയുടെ വസ്വിയ്യത്തുകൾ പാലിക്കുകയും ചെയ്യുന്നവര്‍ക്കു ഞാന്‍ കൂട്ടാളിയാണ്.
64യാ റബ്ബുൽ ആലമീൻ, അർള് അങ്ങയുടെ റഹ്മത്ത് കൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങ് ഫർളാക്കിയ കാര്യങ്ങളിൽ എനിക്ക് തഅലീം നൽകേണമേ!
65യാ റബ്ബുൽ ആലമീൻ, അങ്ങയുടെ കലാമനുസരിച്ച് ഈ അബ്ദിന് അങ്ങു ഖയ്റ് ചെയ്തിരിക്കുന്നു.
66അങ്ങയുടെ വസ്വിയ്യത്തുകളില്‍ ഞാന്‍ ഈമാൻ വെക്കുന്നതുകൊണ്ട് ഇൽമും ഹിൽമും എനിക്ക് ഉപദേശിച്ചു തരണമേ!
67കഷ്ടതയില്‍പ്പെടുന്നതിനു മുന്‍പു ഞാന്‍ ത്വരീഖ് തെറ്റിപ്പോയി; എന്നാല്‍, ഇപ്പോള്‍ ഞാന്‍ അങ്ങയുടെ കലിമത്ത് പാലിക്കുന്നു.
68അവിടുന്ന് നല്ലവനും ഖയ്റ് ചെയ്യുന്നവനുമാണ്; അങ്ങ് ഫർളാക്കിയ കാര്യങ്ങളിൽ എനിക്ക് തഅലീം നൽകേണമേ!
69അധര്മികള് എന്നെക്കുറിച്ച് വ്യാജം പറഞ്ഞു പരത്തി; എന്നാല്‍, ഞാന്‍ പൂര്‍ണ ഖൽബോടെ അങ്ങയുടെ വസ്വിയ്യത്തുകൾ അനുസരിക്കുന്നു.
70അവരുടെ ഖൽബ് മരവിച്ചുപോയി; എന്നാല്‍, ഞാന്‍ അങ്ങയുടെ ശരിഅത്തില്‍ ആനന്ദിക്കുന്നു.
71ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങ് ഫർളാക്കിയ കാര്യങ്ങൾ അഭ്യസിച്ചുവല്ലോ.
72ആയിരക്കണക്കിനു ദഹബ് ഫിള്ളത്ത് നാണയങ്ങളെക്കാള്‍ അങ്ങയുടെ ഫമില്‍ നിന്നു പുറപ്പെടുന്ന ശരിഅത്താണ് എനിക്ക് അഭികാമ്യം.
73അവിടുത്തെ യദ് എനിക്കു രൂപം നല്‍കി; അങ്ങയുടെ വസ്വിയ്യത്തുകൾ തഅല്ലും ചെയ്യാൻ എനിക്ക് ഇൽമ് നല്‍കണമേ!
74അങ്ങയുടെ മുത്തഖികൾ എന്നെ കണ്ടു സന്തോഷിക്കും; എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ കലിമത്തില്‍ റജാഅര്‍പ്പിച്ചു.
75യാ റബ്ബുൽ ആലമീൻ, അങ്ങയുടെ ഖദ്റും ഖളാഉം അദ് ലോടുകൂടിയതാണെന്നും അമാനത്ത് മൂലമാണ് അവിടുന്ന് എന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.
76ഈ അബ്ദിന് അങ്ങു നല്‍കിയ വഅ്ദനുസരിച്ച് അങ്ങയുടെ റഹ്മത്ത് എന്നെ ആശ്വസിപ്പിക്കട്ടെ!
77ഞാന്‍ ജീവിക്കുന്നതിനു വേണ്ടി അങ്ങയുടെ റഹ്മത്ത് എന്റെ മേല്‍ ചൊരിയണമേ! അങ്ങയുടെ ശരിഅത്തിലാണ് എന്റെ ആനന്ദം.
78അധര്മികള് ലജ്ജിതരായിത്തീരട്ടെ! വഞ്ചനകൊണ്ട് അവരെന്നെ തകിടം മറിച്ചു; എന്നാല്‍, ഞാന്‍ അങ്ങയുടെ ഹകുമുകളെപ്പറ്റി മുനാജാദ് നടത്തും.
79അങ്ങയുടെ മുത്തഖികൾ എന്നിലേക്കു തിരിയട്ടെ! അങ്ങനെ, അവര്‍ അങ്ങയുടെ വസ്വിയ്യുകൾ അറിയട്ടെ!
80ഞാന്‍ ലജ്ജിതനാകാതിരിക്കേണ്ടതിന് എന്റെ ഖൽബ് അങ്ങ് ഫർളാക്കിയ കാര്യങ്ങൾ പാലിക്കുന്നതില്‍ കുറ്റമറ്റതായിരിക്കട്ടെ!
81അങ്ങയുടെ നജാത്തിനു വേണ്ടി കാത്തിരുന്നു ഞാന്‍ തളര്ന്നു; ഞാന്‍ അങ്ങയുടെ മൌഊദിൽ പ്രത്യാശ വയ്ക്കുന്നു.
82അങ്ങയുടെ മൌഊദ് നോക്കിയിരുന്ന് എന്റെ അയ്ൻ കുഴഞ്ഞു; എപ്പോള്‍ അങ്ങ് എന്നെ ആശ്വസിപ്പിക്കും എന്നു ഞാന്‍ വിലപിക്കുന്നു.
83പുകഞ്ഞ തോല്‍ക്കുടം പോലെ ആയി ഞാന്‍; എന്നിട്ടും ഞാന്‍ അങ്ങയുടെ ശർറുകൾ മറന്നില്ല.
84ഈ അബ്ദ് എത്രനാള്‍ സഹിക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അങ്ങു വിധിക്കുന്നത്?
85അങ്ങയുടെ ശറഅ് അനുസരിക്കാത്ത അധര്മികള് എന്നെ വീഴ്ത്താന്‍ കുഴികുഴിച്ചു.
86അങ്ങയുടെ വസ്വിയ്യത്തുകളെല്ലാം സുനിശ്ചിതമാണ്; അവര്‍ എന്നെ വ്യാജം കൊണ്ടു ഞെരുക്കുന്നു; എന്നെ സഹായിക്കണമേ!
87അവര്‍ എന്നെ അർളിൽ നിന്നു തുടച്ചുമാറ്റാറായി, എന്നാലും, ഞാന്‍ അങ്ങയുടെ ശരിഅത്തുകളെ ഉപേക്ഷിച്ചില്ല.
88റഹ്മത്ത് തോന്നി എന്റെ ഹയാത്തിനെ രക്ഷിക്കണമേ! അങ്ങയുടെ നാവില് നിന്നു പുറപ്പെടുന്ന വസ്വിയ്യത്തുകൾ ഞാന്‍ അനുസരിക്കട്ടെ.
89യാ റബ്ബുൽ ആലമീൻ, അങ്ങയുടെ കലിമത്ത് ജന്നത്തില്‍ അബദിയായി സുസ്ഥാപിതമാണ്.
90അങ്ങയുടെ അമാനത്ത് തലമുറകളോളം നിലനില്‍ക്കുന്നു; അവിടുന്നു അർളിനെ സ്ഥാപിച്ചു; അതു നിലനില്‍ക്കുന്നു.
91അവിടുന്നു ഫർളാക്കിയ പ്രകാരം ഇന്നും എല്ലാം നിലനില്‍ക്കുന്നു; എന്തെന്നാല്‍, സകലതും അങ്ങയെ സേവിക്കുന്നു.
92അങ്ങയുടെ ശരിഅത്ത് എന്റെ ആനന്ദമായിരുന്നില്ലെങ്കില്‍, എന്റെ ദുരിതത്തില് ഞാന്‍ നശിച്ചുപോകുമായിരുന്നു.
93ഞാന്‍ അങ്ങയുടെ ഹുകുമുകളെ ഒരിക്കലും മറക്കുകയില്ല; ആ ത്വരഖിലൂടെയാണ് അവിടുന്ന് എനിക്കു ജീവന് തന്നത്.
94ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! എന്തെന്നാല്‍, ഞാന്‍ അങ്ങ് ഫർളാക്കിയ കാര്യങ്ങളെ അന്വേഷിച്ചു.
95ശർറായവർ എന്നെ നശിപ്പിക്കാന് പതിയിരിക്കുന്നു; എന്നാല്‍, ഞാന്‍ അങ്ങയുടെ ഹുക്മുകളെപ്പറ്റി ചിന്തിക്കുന്നു.
96എല്ലാ പൂര്ണതയ്ക്കും ഒരതിര്‍ത്തി ഞാന്‍ കണ്ടിട്ടുണ്ട്; എന്നാല്‍, അങ്ങയുടെ ഹുക്മുകള്‍ നിസ്‌സീമമാണ്.
97അങ്ങയുടെ ശരിഅത്തിനെ ഞാന്‍ എത്രയധികം ഹുബ്ബ് വെക്കുന്നു! അതിനെപ്പറ്റിയാണു ദിവസം മുഴുവനും ഞാന്‍ മുനാജാദ് നടത്തുന്നത്.
98അങ്ങയുടെ ഹുക്മുകള്‍ എന്നെ എന്റെ അഅ്ദാഇനുകളെക്കാള്‍ ജ്ഞാനിയാക്കുന്നു, എന്തെന്നാല്‍, അവ എപ്പോഴും എന്നോടൊത്തുണ്ട്.
99എന്റെ എല്ലാ ഉസ്താദുമാരെയുംകാള്‍ എനിക്ക് ഇൽമുണ്ട്, എന്തെന്നാല്‍, അങ്ങയുടെ ഹുകുമുകളെപ്പറ്റി ഞാന്‍ മുനാജാദ് നടത്തുന്നു.
100വൃദ്ധരെക്കാള്‍ എനിക്ക് ഇൽമുണ്ട്, എന്തെന്നാല്‍, അങ്ങയുടെ ഫർളാക്കിയ കാര്യങ്ങൾ ഞാന്‍ പാലിക്കുന്നു.
101അങ്ങയുടെ കലിമത്ത് പാലിക്കാന് വേണ്ടി ഞാന്‍ സകല ദുര്മാര്ഗങ്ങളിലും നിന്ന് എന്റെ പാദങ്ങള് പിന്‍വലിക്കുന്നു.
102അവിടുന്ന് എനിക്ക് തഅലീം തന്നതുകൊണ്ട് ഞാന്‍ അങ്ങയുടെ ഹുകുമുകളില്‍ നിന്നു വ്യതിചലിച്ചില്ല.
103അങ്ങയുടെ വാക്കുകള് എനിക്ക് എത്ര മധുരമാണ്! അവ എന്റെ നാവിനു തേനിനെക്കാള്‍ മധുരമാണ്.
104അങ്ങ് ഫർളാക്കിയ കാര്യങ്ങളാല്‍ ഞാന്‍ ഇൽമ് നേടി; അതിനാല്‍ വ്യാജ സബീലുകള്‍ ഞാന്‍ വെറുക്കുന്നു.
105അങ്ങയുടെ കലാം എന്റെ പാദത്തിനു വിളക്കും പാതയില് പ്രകാശവുമാണ്.
106അങ്ങയുടെ അദ്ൽയുക്തമായ ഹുക്മുകള്‍ പാലിക്കുമെന്നു ഞാന്‍ ശപഥപൂര്‍വം ഫർളാക്കി.
107ഞാന്‍ അത്യന്തം പീഡിതനാണ്; യാ റബ്ബുൽ ആലമീൻ, അങ്ങയുടെ മൌഊദ് അനുസരിച്ച് എനിക്കു ജീവന് നല്‍കണമേ!
108യാ റബ്ബുൽ ആലമീൻ, ഞാന്‍ അര്‍പ്പിക്കുന്ന സ്തോത്രങ്ങള് കൈക്കൊള്ളണമേ! അങ്ങയുടെ ഹുക്മുകളിൽ എനിക്ക് തഅലീം നൽകേണമേ!
109എന്റെ ജീവന് എപ്പോഴും അപകടത്തിലാണ്; എന്നാലും ഞാന്‍ അങ്ങയുടെ ശറഅ് മറക്കുന്നില്ല.
110ശർറായവർ എനിക്കു കെണിവച്ചിരിക്കുന്നു; എന്നാല്‍, ഞാന്‍ അങ്ങയുടെ ശരിഅത്തുകളില്‍ നിന്നു വ്യതിചലിക്കുന്നില്ല.
111അങ്ങയുടെ ഹുക്മുകളാണ് അബദിയായി എന്റെ ഓഹരി; അവ എന്റെ ഖൽബിന്റെ ആനന്ദമാണ്.
112അവിടുത്തെ ശർറുകൾ അന്ത്യം വരെ ഇടവിടാതെ പാലിക്കാന് ഞാന്‍ എന്റെ ഖൽബിനെ ഉത്‌സുകമാക്കിയിരിക്കുന്നു.
113കപട ഖൽബുള്ളവരെ ഞാന്‍ വെറുക്കുന്നു; ഞാന്‍ അങ്ങയുടെ ശരിഅത്തൽ ഹുബ്ബ് വെക്കുന്നു.
114അവിടുന്ന് എന്റെ അഭയകേന്ദ്രവും പരിചയുമാണ്; ഞാന്‍ അങ്ങയുടെ കലാമില്‍ റജാഅര്‍പ്പിക്കുന്നു.
115അശ്രാറേ, എന്നെ വിട്ടുപോകുവിന്‍! ഞാന്‍ എന്റെ മഅബൂദിന്റെ വസ്വിയ്യത്തുകള്‍ പാലിക്കട്ടെ!
116ഞാന്‍ ജീവിക്കേണ്ടതിന് അങ്ങയുടെ ഖൌലിനനുസരിച്ച് എന്നെ താങ്ങി നിര്‍ത്തണമേ! എന്റെ റജാഇല്‍ ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ!
117ഞാന്‍ മുഖ് ലിസായിരിക്കാനും എപ്പോഴും അങ്ങ് ഫർളാക്കിയ കാര്യങ്ങൾ ദാഇമായ് മാനിക്കാനും വേണ്ടി എന്നെ താങ്ങി നിര്‍ത്തണമേ!
118അങ്ങയുടെ ഹുക്മുകളില്‍ നിന്നു വഴിപിഴച്ചു പോകുന്നവരെ അവിടുന്നു നിരാകരിക്കുന്നു; അവരുടെ മക്ർ ബാത്വിലാണ്.
119അർളിലെ ശർറായവരെ വിലകെട്ടവരായി അവിടുന്നു പുറം തള്ളുന്നു; അതുകൊണ്ട് അവിടുത്തെ വസ്വിയ്യത്തുകളെ ഞാന്‍ ഹുബ്ബ് വെക്കുന്നു.
120അങ്ങയോടുള്ള ഭയത്താല്‍ എന്റെ ശരീരം വിറയ്ക്കുന്നു; അങ്ങയുടെ ഹുക്മുകളെ ഞാന്‍ ഭയപ്പെടുന്നു.
121ഹകമും അദ് ലുമായതു മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളു; ളാലിമീങ്ങൾക്ക് എന്നെ വിട്ടു കൊടുക്കരുതേ!
122ഈ അബ്ദിന് അങ്ങു ഖയ്റ് ഉറപ്പു വരുത്തണമേ! കിബ്റന്മാർ എന്നോട് ളുൽമ് ചെയ്യാൻ ഇടയാക്കരുതേ!
123അങ്ങയുടെ രക്ഷയെയും അങ്ങയുടെ അദ്ൽയുക്തമായ വഅ്ദിന്റെ പൂര്‍ത്തീകരണത്തെയും നോക്കിയിരുന്ന് എന്റെ അയ്ൻ തളരുന്നു.
124അങ്ങയുടെ റഹ്മത്തിനൊത്തവിധം ഈ അബ്ദിനോടു പ്രവര്‍ത്തിക്കണമേ! അങ്ങ് ഫർളാക്കിയ കാര്യങ്ങളിൽ എനിക്ക് തഅലീം നൽകേണമേ!
125ഞാന്‍ അങ്ങയുടെ അബ്ദാണ്; എനിക്ക് ഇൽമ് നല്‍കണമേ! ഞാന്‍ അങ്ങനെ അങ്ങയുടെ ഹുക്കുമുകൾ ഫഹ്മാക്കട്ടെ!
126യാ റബ്ബുൽ ആലമീൻ, പ്രവര്‍ത്തിക്കാനുള്ള സമയമായി; അവിടുത്തെ ശറഅ് ലംഘിക്കപ്പെട്ടിരിക്കുന്നു.
127ഞാന്‍ അങ്ങയുടെ വസ്വിയ്യത്തുകളെ ദഹബിനെയും ഇബ്രീസിനെയുകാള്‍ അധികം മഹബത്ത് വെക്കുന്നു.
128ആകയാല്‍, അങ്ങയുടെ വസ്വിയ്യത്തുകളാണ് എന്റെ പാദങ്ങളെ നയിക്കുന്നത്; കദിബിന്റെ ത്വരീഖുകളെ ഞാന്‍ വെറുക്കുന്നു.
129അങ്ങയുടെ ശഹാദത്തുകൾ അജീബത്താണ്; ഞാന്‍ അവ പാലിക്കുന്നു.
130അങ്ങയുടെ കലിമത്തുകളുടെ ചുരുളഴിയുമ്പോള്‍ അൻവാർ പരക്കുന്നു; എളിയവര്‍ക്ക് അത് ഇൽമ് പകരുന്നു.
131അങ്ങയുടെ വസ്വിയ്യത്തുകളോടുള്ള ശൌഖ് നിമിത്തം ഞാന്‍ വായ് തുറന്നു കിതയ്ക്കുന്നു.
132അങ്ങയുടെ ഇസ്മിനെ ഹുബ്ബ് വെക്കുന്നവരോട് അങ്ങ് ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടു റഹ്മത്ത് കാണിക്കണമേ!
133അങ്ങയുടെ വഅ്ദനുസരിച്ച് എന്റെ പാദങ്ങള് പതറാതെ കാക്കണമേ! ഖത്തീഅത്തുകൾ എന്നെ കീഴടക്കാന് അനുവദിക്കരുതേ!
134മര്‍ദകരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ വസ്വിയ്യത്തുകൾ പാലിക്കട്ടെ!
135ഈ അബ്ദിന്റെ മേല്‍ അങ്ങയുടെ വജ്ഹിന്റെ അൻവാർ പതിയട്ടെ, അങ്ങ് ഫർളാക്കിയ കാര്യങ്ങളിൽ എനിക്ക് തഅലീം നൽകേണമേ!
136മനുഷ്യര്‍ അങ്ങയുടെ ശറഅ് പാലിക്കാത്തതുകൊണ്ട് എന്റെ കണ്ണില്‍ നിന്ന് കണ്ണുനീർ ധാരധാരയായിഒഴുകുന്നു.
137യാ റബ്ബുൽ ആലമീൻ, അവിടുന്നു ആദിലാണ്; അവിടുത്തെ വിധികള് അദ്ൽയുക്തമാണ്;
138അങ്ങു അദ് ലിലും അമാനത്തിലും അങ്ങയുടെ വസ്വിയ്യത്തുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
139എന്റെ അഅ്ദാഅ് അങ്ങയുടെ കലിമത്തുകളെ മറക്കുന്നതു മൂലം ഞാന്‍ തീക്ഷ്ണതയാല്‍ എരിയുന്നു.
140അങ്ങയുടെ വഅ്ദ വിശ്വസ്തമെന്നു തെളിഞ്ഞുകഴിഞ്ഞതാണ്; ഈ അബ്ദ് അതിനെ മുഹബത്ത് വെക്കുന്നു.
141ഞാന്‍ നിസ്‌സാരനും നിന്ദിതനുമാണ്; എന്നാല്‍, ഞാന്‍ അങ്ങയുടെ വസ്വിയ്യത്തുകൾ വിസ്മരിക്കുന്നില്ല.
142അങ്ങയുടെ അദ്ൽ അബദിയാണ്; അങ്ങയുടെ ശറഅ് ഹഖാണ്.
143കഷ്ടതയും തീവ്രവേദനയും എന്നെ ഗ്രസിച്ചു; എന്നാല്‍, അങ്ങയുടെ വസ്വിയ്യത്തുകൾ എനിക്ക് ആനന്ദം പകര്‍ന്നു.
144അങ്ങയുടെ വസ്വിയ്യത്തുകൾ അബദിയായി അദ്ൽയുക്തമാണ്; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് ഫഹ്മ് നല്‍കണമേ!
145പൂര്‍ണ ഖൽബോടെ ഞാന്‍ ഇസ്തിഗാസ നടത്തുന്നു; റബ്ബേ,എനിക്കുത്തരമരുളണമേ! അങ്ങ് ഫർളാക്കിയ കാര്യങ്ങൾ ഞാൻ പാലിക്കും.
146ഞാന്‍ അങ്ങയോട് ഇസ്തിഗാസ നടത്തുന്നു, എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ ശഹാദത്തുകൾ അനുസരിക്കട്ടെ!
147അതിരാവിലെ ഞാന്‍ ഉണര്‍ന്ന്,സഹായത്തിനുവേണ്ടി നിലവിളിക്കുന്നു; ഞാന്‍ അങ്ങയുടെ കലാമിൽ റജാഅ് അർപ്പിക്കുന്നു.
148അങ്ങയുടെ കലാമിനെപ്പറ്റി മുനാജാദ് നടത്താൻ വേണ്ടി രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു.
149റഹ്മത്തോടെ എന്റെ സൌത്ത് കേള്‍ക്കണമേ! യാ റബ്ബുൽ ആലമീൻ, അങ്ങയുടെ അദ് ലിനാല്‍ എന്റെ ഹയാത്തിനെ കാത്തുകൊള്ളണമേ!
150ക്രൂര മര്ദകര് എന്നെ സമീപിക്കുന്നു, അവര്‍ അങ്ങയുടെ ശരിഅത്തില്‍ നിന്നു വളരെ അകലെയാണ്.
151എന്നാല്‍, റബ്ബേ, അവിടുന്നു ഖരീബാണ്; അവിടുത്തെ വസ്വിയ്യത്തുകളും ഹഖാണ്.
152അങ്ങയുടെ വസ്വിയ്യത്തുകള്‍ ശാശ്വതമാണെന്നു പണ്ടേ ഞാന്‍ അറിഞ്ഞിരിക്കുന്നു.
153എന്റെ സഹനങ്ങള്‍ കണ്ട് എന്നെ മോചിപ്പിക്കണമേ! എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ ശരീഅത്ത് മറക്കുന്നില്ല.
154എനിക്കുവേണ്ടി വാദിച്ച് എന്നെ വിടുവിക്കണമേ! അങ്ങയുടെ വഅ്ദയനുസരിച്ച് എനിക്കു ഹയാത്തിനെ നല്‍കണമേ!
155നജാത്ത് ശർറായവരില്‍ നിന്ന് അകന്നിരിക്കുന്നു; എന്തെന്നാല്‍, അവര്‍ അങ്ങ് ഫർളാക്കിയ കാര്യങ്ങൾ അന്വേഷിക്കുന്നില്ല.
156യാ റബ്ബുൽ ആലമീൻ, അങ്ങയുടെ റഹ്മത്ത് വലുതാണ്, അങ്ങയുടെ അദ് ലിനൊത്ത് എനിക്കു ഹയാത്തിനെ നല്‍കണമേ!
157എന്നെ ഉപദ്രവിക്കുന്നവരും എന്റെ അഅ്ദഉം വളരെയാണ്; എങ്കിലും, ഞാന്‍ അങ്ങയുടെ ശഹാദത്തുകൾ വിട്ടുമാറുന്നില്ല.
158അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്; അവര്‍ അങ്ങയുടെ വസ്വിയ്യത്തുകൾ അനുസരിക്കുന്നില്ല.
159ഞാന്‍ അങ്ങയുടെ വസ്വിയ്യത്തുകളെ എത്ര ഹുബ്ബ വെക്കുന്നെന്നു കണ്ടാലും! അങ്ങയുടെ റഹ്മത്തിനൊത്തവിധം എന്റെ ഹയാത്തിനെ കാക്കണമേ!
160അങ്ങയുടെ കലാമിന്റെ സാരാംശം ഹഖ് തന്നെയാണ്; അങ്ങയുടെ ഹുക്മുകൾ അദ്ൽയുക്തമാണ്; അവ അബദിയായി നിലനില്‍ക്കുന്നു.
161മലിക്കുകൾ അകാരണമായി എന്നെപീഡിപ്പിക്കുന്നു; എങ്കിലും, എന്റെ ഖൽബ് അങ്ങയുടെ കലാമിന്റെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു.
162വാഫിറായ ഗനീമത്ത് മുതൽ ലഭിച്ചവനെപ്പോലെ ഞാന്‍ അങ്ങയുടെ കലാമില്‍ ആനന്ദിക്കുന്നു.
163ബാത്വിലിനെ ഞാന്‍ വെറുക്കുന്നു, അതിനോട് എനിക്ക് അറപ്പാണ്; എന്നാല്‍, അങ്ങയുടെ ശരീഅത്തിനെ ഞാന്‍ ഹുബ്ബ് വെക്കുന്നു.
164അങ്ങയുടെ അദ്ൽയുക്തമായ വസ്വിയ്യത്തുകളെച്ചൊല്ലി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ മദ്ഹ് ചെയ്യുന്നു.
165അങ്ങയുടെ ശരിഅത്തിന്റെ മുഹിബ്ബുകൾക്ക് സലാമത്ത് ലഭിക്കും; അവര്‍ക്ക് ഒരു തടസ്സവും ഉണ്ടാവുകയില്ല.
166യാ റബ്ബുൽ ആലമീൻ, ഞാന്‍ അങ്ങയുടെ നജാത്തില്‍ റജാഅ് വയ്ക്കുന്നു; അങ്ങയുടെ വസ്വിയ്യത്ത് അനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു.
167ഞാന്‍ അങ്ങയുടെ ശഹാദത്തുകൾ പാലിക്കുന്നു; ഞാന്‍ അവയെ അത്യധികം ഹുബ്ബ് വെക്കുന്നു.
168അങ്ങയുടെ വസ്വിയ്യത്തുകളും ശഹാദത്തുകളും ഞാന്‍ പാലിക്കുന്നു; എന്റെ സബീലുകള്‍ അങ്ങയുടെ കണ്‍മുന്‍പിലുണ്ടല്ലോ.
169യാ റബ്ബുൽ ആലമീൻ, എന്റെ നിലവിളി അങ്ങയുടെ ഹള്ദ്രത്തിൽ എത്തുമാറാകട്ടെ! അങ്ങയുടെ കലാമനുസരിച്ച് എനിക്ക് ഇൽമ് നല്‍കണമേ!
170എന്റെ യാചന അങ്ങയുടെ ഹള്ദ്രത്തിൽ എത്തുമാറാകട്ടെ! അങ്ങയുടെ ഖൌലനുസരിച്ച് എന്നെ രക്ഷിക്കണമേ!
171അവിടുത്തെ ഹുകുമുകളിൽ എനിക്ക് തഅലീം ലഭിച്ചതുകൊണ്ട്, എന്റെ ശഫത്തുകൾ അങ്ങയെ പുകഴ്ത്തട്ടെ!
172എന്റെ ലിസാൻ അങ്ങയുടെ കലിമത്തിനെ തസ്ബീഹ് ചൊല്ലും; എന്തെന്നാല്‍, അങ്ങയുടെ വസ്വീയ്യത്തുകൾ അദ് ലുള്ളതാണ്.
173ഞാന്‍ അങ്ങയുടെ ശഹാദത്തുകള്‍ പാലിക്കാന് ഉറച്ചിരിക്കുന്നതിനാല്‍ അങ്ങയുടെ കരം എനിക്കു താങ്ങായിരിക്കട്ടെ!
174യാ റബ്ബുൽ ആലമീൻ, ഞാന്‍ അങ്ങയുടെ നജാത്ത് കാംക്ഷിക്കുന്നു; അങ്ങയുടെ ശരീഅത്താണ് എന്റെ സുറൂർ.
175അങ്ങയ്ക്ക് മദ്ഹ് ചൊല്ലാൻ വേണ്ടി ഞാന്‍ ഹയാത്തിലിരിക്കട്ടെ! അങ്ങയുടെ ഹുകുമുകൾ എനിക്കു ഔനായിരിക്കട്ടെ! കൂട്ടം വിട്ട ആടിനെപ്പോലെ ഞാന്‍ അലയുന്നു. അങ്ങയുടെ അബ്ദിനെ തേടി വരണമേ!
176എന്തെന്നാല്‍, അങ്ങയുടെ ശഹാദത്തുകൾ ഞാന്‍ വിസ്മരിക്കുന്നില്ല.