സൂറ അൽ-അദ്ദാൻ 17

അഹറോന്റെ വടി

17 1റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു : 2ഇസ്രായേല്‍ജനത്തോടു പറയുക, ഗോത്രത്തിന് ഒന്നുവീതം എല്ലാ ഗോത്രനേതാക്കന്‍മാരിലും നിന്നു പന്ത്രണ്ടു വടി വാങ്ങി ഓരോന്നിലും പേരെഴുതുക. 3ലീവി ഗോത്രത്തിന്റെ വടിയില്‍ അഹറോന്റെ പേരെഴുതുക. കാരണം, ഓരോ ഗോത്രത്തലവനും ഓരോ വടി ഉണ്ടായിരിക്കണം. 4സമാഗമകൂടാരത്തില്‍ ഞാന്‍ നിങ്ങള്‍ക്കു ദര്‍ശനം അനുവദിക്കുന്ന സാക്ഷ്യപേടകത്തിനു മുമ്പില്‍ നീ അവ വയ്ക്കണം. 5ഞാന്‍ തിരഞ്ഞെടുക്കുന്നവന്റെ വടി തളിര്‍ക്കും. അങ്ങനെ നിങ്ങള്‍ക്കെതിരായുള്ള ഇസ്രായീല്‍ ഖൌമിന്റെ പിറുപിറുപ്പ് ഞാന്‍ അവസാനിപ്പിക്കും. മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇസ്രായീല്‍ ഖൌമിനോടു സംസാരിച്ചു. 6എല്ലാ ഖബീല റഈസുമാരും ഗോത്രത്തിന് ഒരു വടി എന്ന കണക്കില്‍ പന്ത്രണ്ടു വടി മൂസായ്ക്കു കൊടുത്തു. അഹറോന്റെ വടി മറ്റു വടികളോടൊപ്പം ഉണ്ടായിരുന്നു. 7സാക്ഷ്യകൂടാരത്തില്‍ റബ്ബുൽ ആലമീന്റെ മുമ്പില്‍ മൂസാ വടികള്‍ വച്ചു.

8പിറ്റേദിവസം മൂസാ സാക്ഷ്യകൂടാരത്തിലേക്കു ചെന്നു. ലീവി കുടുംബത്തിനു വേണ്ടിയുള്ള അഹറോന്റെ വടി മുളപൊട്ടി പൂത്തു തളിര്‍ത്തു ബദാം പഴങ്ങള്‍ കായിച്ചു നിന്നു. 9മൂസാ വടികള്‍ റബ്ബുൽ ആലമീന്റെ ഹള്ദ്രത്തിൽ നിന്നെടുത്തു ഖൌമിന്റെ അടുത്തേക്കു കൊണ്ടുവന്നു. ഓരോരുത്തനും സ്വന്തം വടി നോക്കിയെടുത്തു. 10റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: അവരുടെ പിറുപിറുപ്പ് അവസാനിപ്പിക്കുന്നതിനും അവര്‍ മരിക്കാതിരിക്കുന്നതിനും കലഹക്കാര്‍ക്ക് ഒരടയാളമായി സൂക്ഷിക്കുന്നതിനും വേണ്ടി അഹറോന്റെ വടി സാക്ഷ്യപേടകത്തിനു മുമ്പില്‍ വയ്ക്കുക. 11മൂസാ അപ്രകാരം ചെയ്തു. റബ്ബുൽ ആലമീൻ അംറ് ചെയ്തതുപോലെ അവന്‍ പ്രവര്‍ത്തിച്ചു.

12ഇസ്രായീല്‍ ഖൌമ് മൂസായോടു പറഞ്ഞു: ഇതാ ഞങ്ങള്‍ മരിക്കുന്നു; ഞങ്ങള്‍ നശിക്കുന്നു; ഒന്നൊഴിയാതെ ചത്തൊടുങ്ങുന്നു. 13റബ്ബുൽ ആലമീന്റെ കൂടാരത്തെ സമീപിക്കുന്ന ഏവനും മരിക്കുന്നു; ഞങ്ങളെല്ലാവരും നശിക്കണമോ?


അടിക്കുറിപ്പുകൾ