മത്തി 22
നിക്കാഹ് വിരുന്നിന്റെ ഉപമ
22 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് വീണ്ടും ഉപമകള്‍ വഴി അവരോടു സംസാരിച്ചു: 2സ്വര്‍ഗരാജ്യം, തന്റെ പുത്രനു വേണ്ടി നിക്കാഹ് വിരുന്നൊരുക്കിയ രാജാവിനു സദൃശം. 3നിക്കാഹ് വിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാന്‍ അവന്‍ ഭൃത്യന്മാരെ അയച്ചു; എന്നാല്‍, വരാന്‍ അവര്‍ വിസമ്മതിച്ചു. 4വീണ്ടും അവന്‍ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; നിക്കാഹ് വിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവിന്‍. 5എന്നാല്‍, ക്ഷണിക്കപ്പെട്ടവര്‍ അതു വകവയ്ക്കാതെ ഒരുവന്‍ വയലിലേക്കും, വേറൊരുവന്‍ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു. 6മറ്റുള്ളവര്‍ ആ ഭൃത്യന്‍മാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു. 7രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്‌നിക്കിരയാക്കി. 8അനന്തരം, അവന്‍ ഭൃത്യന്മാരോടു പറഞ്ഞു: നിക്കാഹ് വിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാല്‍ ക്ഷണിക്കപ്പെട്ടവര്‍ അയോഗ്യരായിരുന്നു. 9അതിനാല്‍, നിങ്ങള്‍ വഴിക്കവലകളില്‍ ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം നിക്കാഹ് വിരുന്നിനു ക്ഷണിക്കുവിന്‍. 10ആ ഭൃത്യന്മാര് നിരത്തുകളില്‍ ചെന്ന് ദുഷ്ടരും ശിഷ്ടരും ഉള്‍പ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
11അതിഥികളെക്കാണാന്‍ രാജാവ് എഴുന്നള്ളിയപ്പോള്‍ നിക്കാഹ് വിരുന്നിൻറെ വസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു. 12രാജാവ് അവനോടു ചോദിച്ചു: സ്‌നേഹിതാ, നിക്കാഹ് വസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു. 13അപ്പോള്‍ രാജാവ് പരിചാരകന്‍മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. 14എന്തെന്നാല്‍, വിളിക്കപ്പെട്ടവര്‍ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.
സീസറിനു നികുതി
(മര്‍ക്കോസ് 12:13-17; ലൂക്കാ 20:20-26)
15അപ്പോള്‍ ഫരിസേയര്‍ പോയി, ഈസാ അൽ മസീഹിനെ എങ്ങനെ വാക്കില്‍ കുടുക്കാം എന്ന് ആലോചന നടത്തി. 16അവര്‍ തങ്ങളുടെ അനുയായികളെ ഹേറോദേസ് പക്ഷക്കാരോടൊത്ത് അവന്റെ അടുത്ത് അയച്ചുചോദിച്ചു: ഉസ്താദ്, നീ സത്യവാനാണെന്നും ആരുടെയും മുഖം നോക്കാതെ നിര്‍ഭയനായി അള്ളാഹുവിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു. 17അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്ക് എന്തു തോന്നുന്നു, സീസറിനു നികുതി കൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ? 18അവരുടെ ദുഷ്ടത മനസ്സിലാക്കിക്കൊണ്ട് ഈസാ അൽ മസീഹ് പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതെന്ത്? 19നികുതിക്കുള്ള നാണയം എന്നെക്കാണിക്കുക. അവര്‍ ഒരു ദനാറ അവനെ കാണിച്ചു. 20ഈസാ അൽ മസീഹ് ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്? 21സീസറിന്‍േറ ത് എന്ന് അവര്‍ പറഞ്ഞു. അവന്‍ അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും അള്ളാഹുവിനുള്ളത് അള്ളാഹുവിനും കൊടുക്കുക. 22ഇതുകേട്ട് അവര്‍ വിസ്മയഭരിതരായി അവനെ വിട്ടുപോയി.
പുനരുത്ഥാനത്തെക്കുറിച്ച്
(മര്‍ക്കോസ് 12:18-27; ലൂക്കാ 20:27-40)
23പുനരുത്ഥാനമില്ലെന്നു പറയുന്ന സദുക്കായര്‍ അന്നുതന്നെ അവനെ സമീപിച്ചു ചോദിച്ചു: 24ഉസ്താദ്, ഒരുവന്‍ സന്താനമില്ലാതെ മരിച്ചാല്‍ അവന്റെ സഹോദരന് ആ വിധവയെ നിക്കാഹ് ചെയ്ത് സഹോദരനു സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്ന് മൂസാ നബി (അ) അനുശാസിച്ചിട്ടുണ്ട്. 25ഞങ്ങളുടെയിടയില്‍ ഏഴു സഹോദരന്മാര് ഉണ്ടായിരുന്നു. ഒന്നാമന്‍ നിക്കാഹ് ചെയ്തു. സന്താനമില്ലാതെ ബീവിയെ സഹോദരനു വിട്ടുകൊണ്ട് അവന്‍ മരണമടഞ്ഞു. 26ഇങ്ങനെതന്നെ രണ്ടാമനും മൂന്നാമനും; അങ്ങനെ ഏഴാമന്‍വരെയും. 27അവസാനം ആ സ്ത്രീയും മരിച്ചു. 28അതിനാല്‍, പുനരുത്ഥാനത്തില്‍ അവള്‍ ഈ ഏഴുപേരില്‍ ആരുടെ ബീവിയായിരിക്കും? അവര്‍ക്കെല്ലാം അവള്‍ ബീവിയായിരുന്നിട്ടുണ്ടല്ലോ.
29ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ അള്ളാഹുവിന്റെ ശക്തിയോ മനസ്‌സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു. 30പുനരുത്ഥാനത്തില്‍ അവര്‍ നിക്കാഹ് ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ ജന്നത്തിലെ മലക്കുകളെപ്പോലെയായിരിക്കും. 31ഞാന്‍ ഇബ്രാഹീം നബി (അ) ന്റെ റബ്ബും ഇസഹാക്ക് നബി (അ) ന്റെ റബ്ബും യാക്കൂബ് (അ) ന്റെ റബ്ബുമാണ് എന്നു വഫാത്തായവരുടെ പുനരുത്ഥാനത്തെപ്പറ്റി അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലാ നിങ്ങളോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലേ? 32അവിടുന്ന് വഫാത്തായവരുടെ അല്ല ജീവിക്കുന്നവരുടെ റബ്ബാണ്. 33ജനക്കൂട്ടം ഇതു കേട്ടപ്പോള്‍ അവന്റെ പ്രബോധനത്തെപ്പറ്റി ആശ്ചര്യപ്പെട്ടു.
സുപ്രധാന കല്പനകള്
(മര്‍ക്കോസ് 12:28-34; ലൂക്കാ 10:25-28)
34ഈസാ അൽ മസീഹ് സദുക്കായരെ വാക്കു മുട്ടിച്ചെന്നു കേട്ടപ്പോള്‍ ഫരിസേയര്‍ ഒന്നിച്ചുകൂടി. 35അവരില്‍ ഒരു നിയമപണ്ഡിതന്‍ അവനെ പരീക്ഷിക്കാന്‍ ചോദിച്ചു: 36ഉസ്താദ്, നിയമത്തിലെ അതിപ്രധാനമായ കല്പന ഏതാണ്? 37അവന്‍ പറഞ്ഞു: നീ നിന്റെ റബ്ബുൽ ആലമീനായ തമ്പുരാനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്‌സോടും കൂടെ സ്നേഹിക്കുക. 38ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന. 39രണ്ടാമത്തെ കല്‍പനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക. 40ഈ രണ്ടു കല്‍പനകളില്‍ സമസ്ത നിയമവും മുഹ്ജിസാത്തുക്കളും അധിഷ്ഠിതമായിരിക്കുന്നു.
അൽ മസീഹ് ദാവീദിന്റെ പുത്രന്
(മര്‍ക്കോസ് 12:35-37; ലൂക്കാ 20:41-44)
41ഫരിസേയര്‍ ഒരുമിച്ചുകൂടിയപ്പോള്‍ ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: 42നിങ്ങള്‍ അൽ മസീഹിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവന്‍ ആരുടെ പുത്രനാണ്? ദാവൂദ് നബി (അ) ന്റെ, എന്ന് അവര്‍ പറഞ്ഞു. 43അവന്‍ ചോദിച്ചു: അങ്ങനെയെങ്കില്‍ ദാവൂദ് (അ) റൂഹില്‍ പ്രചോദിതനായി അവനെ റബ്ബ് എന്നു വിളിക്കുന്നതെങ്ങനെ? അവന്‍ പറയുന്നു:
44റബ്ബ് എന്റെ റബ്ബിനോടരുളിച്ചെയ്തു: ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങള്‍ക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.
45ദാവൂദ് നബി (അ) അവനെ റബ്ബേ എന്നുവിളിക്കുന്നുവെങ്കില്‍ അവന്‍ അവന്റെ പുത്രനാകുന്നതെങ്ങനെ? 46അവനോട് ഉത്തരമായി ഒരു വാക്കു പോലും പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അന്നു മുതല്‍ അവനോട് എന്തെങ്കിലും ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടതുമില്ല.