മത്തി 21  

ജറുസലെമിലേക്കു രാജകീയ പ്രവേശനം

(മര്‍ക്കോസ് 11:1-11; ലൂക്കാ 19:28-40; യഹിയ്യാ 12:12-19)

21 1അവര്‍ ജറുസലെമിനെ സമീപിക്കവേ, സൈത്തൂൻ മലയ്ക്കരികെയുള്ള ബഥ്ഫഗെയിലെത്തി. അപ്പോള്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് തന്റെ രണ്ടു സാഹബാക്കളെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു: 2എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ഒരു ഹിമാറിനെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങള്‍ കാണും. അവയെ അഴിച്ച് എന്റെ ഖരീബില്‍ കൊണ്ടുവരുക. 3ആരെങ്കിലും നിങ്ങളോട് എന്തെങ്കിലുംചോദിച്ചാല്‍, റബ്ബിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവന്‍ ഉടനെ തന്നെ അവയെ വിട്ടുതരും. 4മുഹ്ജിസാത്ത് വഴി പറയപ്പെട്ട കലിമത്ത് കാമിലാകാനാണ് ഇതു സംഭവിച്ചത്.

5സീയൂന്‍ പുത്രിയോടു പറയുക: ഇതാ, നിന്റെ മലിക് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ ഹള്റത്തിലേക്കു വരുന്നു.

6സ്വഹാബികൾ പോയി ഈസാ അൽ മസീഹ് അംറു ചെയ്തതു പോലെ ചെയ്തു. 7അവര്‍ ഹിമാറിനെയും കഴുതക്കുട്ടിയെയും കൊണ്ടു വന്ന് അവയുടെമേല്‍ ലിബസുകൾ വിരിച്ചു. അവന്‍ കയറി ഇരുന്നു. 8ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ സബീലിൽ തങ്ങളുടെ ലിബസുകൾ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്ഷങ്ങളില്‍ നിന്നു ചില്ലകള്‍ മുറിച്ച് സബീലിൽ നിരത്തി. 9ഈസാ അൽ മസീഹിനു മുമ്പിലും പിമ്പിലും നടന്നിരുന്ന അന്നാസ് ആര്‍ത്തു വിളിച്ചു: ദാവൂദ് നബി (അ) ന്റെ പുത്രനു ഹോസാന! റബ്ബിന്റെ ഇസ്മിൽ വരുന്നവന്‍ ബർക്കത്തുടയവൻ! ഉന്നതങ്ങളില്‍ ഹോസാന! 10അവന്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ മദീന മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു. 11ജനക്കൂട്ടം പറഞ്ഞു: ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള മുഹ്ജിസാത്തായ മസീഹാണ്.

ബൈത്തുൽ മുഖദ്ദസ് ത്വഹൂറാത്ത്

(മര്‍ക്കോസ് 11:15-19; ലൂക്കാ 19:45-48; യഹിയ്യാ 2:13-22)

12ഈസാ അൽ മസീഹ് ബൈത്തുൽ മുഖദ്ദസ്സിൽ ദുഖൂൽ ചെയ്ത് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം ഖുറൂജാക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവു വില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു. 13അവന്‍ അവരോടു പറഞ്ഞു: എന്റെ ബൈത്ത് ബൈത്തുള്ളാ എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.

14അന്ധന്മാരും മുടന്തന്‍മാരും ബൈത്തുൽ മുഖദ്ദസ്സില്‍ അവന്റെ ഖരീബിലെത്തി. അവന്‍ അവരെ സുഖപ്പെടുത്തി. 15അവന്‍ ചെയ്ത വിസ്മയകരമായ അമലുകളെയും ദാവൂദ് നബി (അ) ന്റെ പുത്രനു ഹോസാന എന്ന് ഉദ്‌ഘോഷിച്ച് ബൈത്തുൽ മുഖദ്ദസ്സില്‍ ആര്‍പ്പുവിളിക്കുന്ന അത്വഫാലിനെയും കണ്ടപ്പോള്‍ പ്രധാന ഇമാംമാരും ഉലമാക്കളും രോഷാകുലരായി. 16അവര്‍ അവനോടു പറഞ്ഞു:

ഇവരെന്താണു പറയുന്നതെന്ന് നീ കേള്‍ക്കുന്നില്ലേ? ഈസാ അൽ മസീഹ് ഇജാപത്ത് പറഞ്ഞു: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും ശഫത്തുകളില്‍ നീ സ്തുതി ഒരുക്കി എന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?

17ബഅ്ദായായി അവന്‍ അവരെ വിട്ട് മദീനയിൽ നിന്ന് ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.

അത്തിവൃക്ഷത്തെ ശപിക്കുന്നു

(മര്‍ക്കോസ് 11:12-14; മര്‍ക്കോസ് 11:20-24)

18സബാഹിൽ മദീനയിലേക്കു പോകുമ്പോള്‍ ഈസാ അൽ മസീഹിനു വിശന്നു. 19വഴിയരികില്‍ ഒരു അത്തിവൃക്ഷം കണ്ട് അവന്‍ അതിന്റെ ഖരീബിലെത്തി. എന്നാല്‍, അതില്‍ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവന്‍ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നില്‍ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.

20ഇതുകണ്ട് സ്വഹാബികൾ അദ്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു. 21ഈസാ അൽ മസീഹ് പറഞ്ഞു: ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ ഈമാൻ വെക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താല്‍ അത്തിവൃക്ഷത്തോടു ഞാന്‍ ചെയ്തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി ബഹറിൽ ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും. 22ഈമാനോടെ ദുആ ഇരക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും.

ഈസാ അൽ മസീഹിന്റെ സുൽത്താനിയത്ത്

(മര്‍ക്കോസ് 11:27-33; ലൂക്കാ 20:1-8)

23അവന്‍ ബൈത്തുൽ മുഖദ്ദസ്സിലെത്തി തഅലീം കൊടുക്കുമ്പോള്‍ പ്രധാന ഇമാംമാരും ജനപ്രമാണികളും അവനെ സമീപിച്ചുചോദിച്ചു: ഏത് ഖുവ്വത്തിലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ സുൽത്താനിയത്ത് നല്‍കിയത് ആരാണ്? 24ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒന്നു ചോദിക്കട്ടെ. നിങ്ങള്‍ എന്നോട് ഉത്തരം പറഞ്ഞാല്‍ ഏത് ഖുവ്വത്തിലാണ് ഞാന്‍ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം. 25യഹിയ്യ നബി (അ) ന്റെ ഗുസൽ എവിടെ നിന്നായിരുന്നു? ജന്നത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? അവര്‍ പരസ്പരം ആലോചിച്ചു; ജന്നത്തില്‍ നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനിൽ ഈമാൻ വച്ചില്ല എന്ന് അവന്‍ ചോദിക്കും. 26മനുഷ്യരില്‍ നിന്ന് എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാല്‍, എല്ലാവരും യഹിയ്യ നബി (അ) ഒരു മുഹ്ജിസാത്തായി പരിഗണിക്കുന്നു. 27അതിനാല്‍, അവര്‍ ഈസാ അൽ മസീഹിനോടു ഇജാപത്ത് പറഞ്ഞു: ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അപ്പോള്‍ അവന്‍ പറഞ്ഞു: ഏത് ഖുവ്വത്തിലാണ് ഞാന്‍ ഇതു ചെയ്യുന്നതെന്ന് നിങ്ങളോടു ഞാനും പറയുന്നില്ല.

രണ്ടു പുത്രന്‍മാരുടെ ഉപമ

28നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്‍മാരുണ്ടായിരുന്നു. അവന്‍ ഒന്നാമന്റെ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുക. 29ഞാന്‍ പോകാം എന്ന് അവന്‍ പറഞ്ഞു; എങ്കിലും പോയില്ല. 30അവന്‍ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്‌സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു തൌബ ചെയ്ത് അവന്‍ പോയി. 31ഈ രണ്ടുപേരില്‍ ആരാണ് അബ്ബയുടെ ഇഷ്ടം നിറവേറ്റിയത്? അവര്‍ പറഞ്ഞു: രണ്ടാമന്‍. ഈസാ അൽ മസീഹ് പറഞ്ഞു: ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങള്‍ക്കു മുമ്പേ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. 32എന്തെന്നാല്‍, യഹിയ്യ നബി (അ) അദ്ൽന്റെ ത്വരീഖുകളിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങള്‍ അവനില്‍ ഈമാൻ വെച്ചില്ല. എന്നാല്‍ ചുങ്കക്കാരും വേശ്യകളും അവനില്‍ ഈമാൻ വെച്ചു. നിങ്ങള്‍ അതു കണ്ടിട്ടും അവനില്‍ ഈമാൻ വെക്കത്തക്കവിധം അനുതപിച്ചില്ല.

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ

(മര്‍ക്കോസ് 12:1-12; ലൂക്കാ 20:9-19)

33മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്ഥന്‍ ഒരു കർമ് നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതില്‍ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിര്‍മിക്കുകയും ചെയ്തു. ബഅ്ദായായി അതു കൃഷിക്കാരെ ഏല്‍പിച്ചിട്ട് അവന്‍ പോയി. 34വിളവെടുപ്പുകാലം വന്നപ്പോള്‍ അവന്‍ പഴങ്ങള്‍ ശേഖരിക്കാന്‍ ഭൃത്യന്‍മാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു. 35എന്നാല്‍, കൃഷിക്കാര്‍ ഭൃത്യന്‍മാരില്‍ ഒരുവനെ പിടിച്ച് അടിക്കുകയും മറ്റൊരുവനെ ഖത്ൽ ചെയ്യുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്തു. 36വീണ്ടും അവന്‍ ആദ്യത്തേതില്‍ കൂടുതല്‍ ഭൃത്യന്‍മാരെ മുർസലാക്കി. അവരോടും കൃഷിക്കാര്‍ അപ്രകാരം തന്നെ പ്രവര്‍ത്തിച്ചു. 37പിന്നീട് അവന്‍ , എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്നുപറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ ഖരീബിലേക്കയച്ചു. 38അവനെക്കണ്ടപ്പോള്‍ കൃഷിക്കാര്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; തആൽ നമുക്കിവനെ കൊന്ന് ഹഖ് കരസ്ഥമാക്കാം. 39അവര്‍ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. 40അങ്ങനെയെങ്കില്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ വരുമ്പോള്‍ അവന്‍ ആ കൃഷിക്കാരോട് എന്തുചെയ്യും? 41അവര്‍ പറഞ്ഞു: അവന്‍ ആദുഷ്ടരെ നിഷ്ഠുരമായി ഹലാക്കാക്കുകയും യഥാകാലം സമറത്ത് കൊടുക്കുന്ന മറ്റു കൃഷിക്കാരെ കർമ് ഏല്‍പിക്കുകയും ചെയ്യും.

42ഈസാ അൽ മസീഹ് അവരോടു ചോദിച്ചു:

പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ലു തന്നെ മൂലക്കല്ലായിത്തീര്‍ന്നു. ഇതു റബ്ബിന്റെ അമലാണ്. നമ്മുടെ ദൃഷ്ടികള്‍ക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്നു മുഖദ്ദിസ്സായ ലിഖിതത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ?

43അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളില്‍ നിന്ന് എടുത്തു സമറത്ത് പുറപ്പെടുവിക്കുന്ന ജനതയ്ക്കു നല്‍കപ്പെടും. 44ഈ കല്ലില്‍ വീഴുന്നവന്‍ തകര്‍ന്നു പോകും. ഇത് ആരുടെമേല്‍ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും.

45പ്രധാന ഇമാംമാരും ഫരിസേയരും അവന്റെ മജാസുകള്‍ കേട്ടപ്പോള്‍, അവന്‍ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു അറഫായി 46അവര്‍ അവനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, അന്നാസ് അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു.


അടിക്കുറിപ്പുകൾ