മത്തി 16  

കാലത്തിന്റെ അടയാളങ്ങള്‍

(മര്‍ക്കോസ് 8:11-13; ലൂക്കാ 12:54-56)

16 1ഫരിസേയരും സദുക്കായരും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ പരീക്ഷിക്കാന്‍ വന്നു. തങ്ങള്‍ക്കു ജന്നത്തില്‍ നിന്ന് ഒരടയാളം നല്‍കണമെന്ന് അവര്‍ ഈസാ അൽ മസീഹിനോട് ആവശ്യപ്പെട്ടു. 2ഈസാ അൽ മസീഹ് പ്രതിവചിച്ചു: വൈകുന്നേരം നിങ്ങള്‍ പറയുന്നു: ആകാശം ചെമന്നിരിക്കുന്നു; കാലാവസ്ഥ പ്രസന്നമായിരിക്കും. 3രാവിലെ നിങ്ങള്‍ പറയുന്നു: ആകാശം ചെമന്നു മൂടിയിരിക്കുന്നു; ഇന്നു കാറ്റും കോളും ഉണ്ടാകും. ആകാശത്തിന്റെ ഭാവഭേദങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുന്നു. എന്നാല്‍, കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയുകയില്ലേ? 4ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു. യൂനുസ് നബി (അ) യുടെ അടയാളമല്ലാതെ മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. അനന്തരം ഈസാ അൽ മസീഹ് അവരെ വിട്ടുപോയി.

ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവ്

(മര്‍ക്കോസ് 8:14-21)

5മറുകരയിലേക്കു പോകുമ്പോള്‍ അപ്പം എടുക്കാന്‍ സാഹബാക്കൾ മറന്നിരുന്നു. 6ഈസാ അൽ മസീഹ് പറഞ്ഞു: ശ്രദ്ധിക്കുവിന്‍; ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍. 7നാം അപ്പമൊന്നും എടുക്കാത്തതുകൊണ്ടായിരിക്കാം എന്ന് അവര്‍ പരസ്പരം പറഞ്ഞു. 8ഈസാ അൽ മസീഹ് ഇതറിഞ്ഞ് അവരോടുചോദിച്ചു: അല്‍പവിശ്വാസികളേ, അപ്പം ഇല്ലാത്തതിനെപ്പറ്റി നിങ്ങള്‍ പരസ്പരം സംസാരിക്കുന്നതെന്തിന്? 9നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ? അയ്യായിരം പേരുടെ അഞ്ചപ്പം നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? എത്ര കുട്ട അപ്പക്കഷണങ്ങള്‍ നിങ്ങള്‍ശേഖരിച്ചു? 10നാലായിരം പേരുടെ ഏഴപ്പവും നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? അന്ന് എത്ര കുട്ടകളാണ് നിങ്ങള്‍ നിറച്ചത്? 11ഞാന്‍ അപ്പത്തെപ്പറ്റിയല്ല സംസാരിച്ചതെന്നു നിങ്ങള്‍ മനസ്‌സിലാക്കാത്തതെന്തുകൊണ്ട്? ഫരിസേയരുടെയും സദുക്കായരുടെയും പുളിമാവിനെ സൂക്ഷിച്ചുകൊള്ളുവിന്‍. 12അപ്പത്തിന്റെ പുളിമാവിനെപ്പറ്റിയല്ല ഫരിസേയരുടെയും സദുക്കായരുടെയും തഅലീമിനെപ്പറ്റിയാണ് സൂക്ഷിച്ചുകൊള്ളാന്‍ ഈസാ അൽ മസീഹ് അരുളിച്ചെയ്തതെന്ന് അവര്‍ക്ക് അപ്പോള്‍ മനസ്‌സിലായി.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം

(മര്‍ക്കോസ് 8:27-30; ലൂക്കാ 9:18-21)

13ഈസാ അൽ മസീഹ് കേസറിയാ ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ സാഹബാക്കളോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? 14അവര്‍ പറഞ്ഞു: ചിലര്‍ യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) എന്നും മറ്റു ചിലര്‍ ഇല്ല്യാസ് നബി (അ) എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ നബിമാരിലൊരുവന്‍ എന്നും പറയുന്നു. 15ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? 16ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ഇലാഹിൻറെ പുത്രനായ അൽ മസീഹ്. 17ഈസാ അൽ മസീഹ് അവനോട് അരുളിച്ചെയ്തു: ഇബ്നു ശിമയോൻ, നീ ഭാഗ്യവാന്‍! മാംസ രക്തങ്ങളല്ല, ജന്നത്തിന്‍റെ ഉടയോനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. 18ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ മർക്കസ് ഞാന്‍ സ്ഥാപിക്കും. ജഹന്നത്തിൻറെ കവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. 19ആസ്മാനി ബാദ്ശാഹത്തിൻറെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ദുനിയാവിൽ കെട്ടുന്നതെല്ലാം ജന്നത്തിലും കെട്ടപ്പെട്ടിരിക്കും; നീ ദുനിയാവിൽ അഴിക്കുന്നതെല്ലാം ജന്നത്തിലും അഴിക്കപ്പെട്ടിരിക്കും. 20അനന്തരം ഈസാ അൽ മസീഹ്, താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു സാഹബാക്കളോടു കല്‍പിച്ചു.

പീഡാനുഭവവും ഉത്ഥാനവും - ഒന്നാം പ്രവചനം

(മര്‍ക്കോസ് 8:31-9:1; ലൂക്കാ 9:22-27)

21അപ്പോള്‍ മുതല്‍ ഈസാ അൽ മസീഹ്, തനിക്കു ജറുസലെമിലേക്കു പോകേണ്ടിയിരിക്കുന്നുവെന്നും ശ്രേഷ്ഠന്‍മാരില്‍ നിന്നും പ്രധാന ഇമാംമാരില്‍ നിന്നും ഉലമാക്കളില്‍ നിന്നും വളരെയേറെ സഹിക്കേണ്ടിവരുമെന്നും താന്‍ വധിക്കപ്പെടുമെന്നും എന്നാല്‍ മൂന്നാം ദിവസം ഉയിര്‍പ്പിക്കപ്പെടുമെന്നും സാഹബാക്കളെ അറിയിച്ചുതുടങ്ങി. 22പത്രോസ് നബിനെ മാറ്റിനിറുത്തി തടസ്‌സം പറയാന്‍ തുടങ്ങി: അള്ളാഹു[c] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) കനിയട്ടെ! ഇതൊരിക്കലും അങ്ങേക്കു സംഭവിക്കാതിരിക്കട്ടെ. 23ഈസാ അൽ മസീഹ് തിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: ശൈത്താനേ, എന്റെ മുമ്പില്‍ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത അള്ളാഹുവിൻറെ ഇഷ്ടമല്ല, മാനുഷികമാണ്.

24ഈസാ അൽ മസീഹ് സാഹബാക്കളോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. 25സ്വന്തം റൂഹിനെ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും. 26ഒരുവന്‍ ഈ ദുനിയാവ് മുഴുവന്‍ നേടിയാലും സ്വന്തം റൂഹിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം റൂഹിനു പകരമായി എന്തു കൊടുക്കും? 27മനുഷ്യ പുത്രന്‍ സ്വപിതാവിന്റെ മഹത്വത്തില്‍ തന്റെ മലക്കുകളോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അദ്ദേഹം ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും. 28മനുഷ്യ പുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നതു ദര്‍ശിക്കുന്നതിനുമുമ്പ് ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ വഫാത്താകുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.


അടിക്കുറിപ്പുകൾ