മത്തി 13  

വിതക്കാരന്റെ ഉപമ

(മര്‍ക്കോസ് 4:1-9; ലൂക്കാ 8:4-8)

13 1അന്നു തന്നെ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ബൈത്തില്‍ നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്ത് ഇരുന്നു. 2കബീറായ ജനക്കൂട്ടങ്ങള്‍ ഈസാ അൽ മസീഹിന്റെ അടുത്തു വന്നു. തന്നിമിത്തം ഈസാ അൽ മസീഹ് ഒരു തോണിയില്‍ക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവന്‍ ശാത്വിഇൽ നിന്നു. 3അപ്പോള്‍ ഈസാ അൽ മസീഹ് വളരെക്കാര്യങ്ങള്‍ മജാസുകള്‍ വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. 4അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. ത്വയ്റുകള്‍ വന്ന് അതു തിന്നു. 5ചിലത് മണ്ണ് അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്ന് മുളച്ചുപൊങ്ങി. 6സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റുവാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. 7വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. 8മറ്റു ചിലതു ജയ്യിദായ നിലത്തു വീണു. അതു നൂറു മേനിയും സിത്തൂന മേനിയും മുപ്പതു മേനിയും ഗല്ലത്ത് നല്‍കി. 9ചെവിയുള്ളവന്‍കേള്‍ക്കട്ടെ.

ഉപമകളുടെ ഉദ്‌ദേശ്യം

(മര്‍ക്കോസ് 4:10-12)

10അപ്പോള്‍ സ്വഹാബികൾ ഖരീബിലെത്തി ഈസാ അൽ മസീഹിനോടു ചോദിച്ചു: നീ അവരോട് മജാസുകള്‍ വഴി സംസാരിക്കുന്നതെന്തുകൊണ്ട്? 11ഈസാ അൽ മസീഹ് ഇജാപത്ത് പറഞ്ഞു: ജന്നത്തിന്റെ രഹസ്യങ്ങള്‍ അറിയാനുള്ള വരം നിങ്ങള്‍ക്കാണു ലഭിച്ചിരിക്കുന്നത്. അവര്‍ക്ക് അതു ലഭിച്ചിട്ടില്ല. 12ഉള്ളവനുനല്‍കപ്പെടും. അവനു ബറക്കത്തുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു പോലും എടുക്കപ്പെടും. 13അതുകൊണ്ടാണ് ഞാന്‍ അവരോട് ഉപമകള്‍വഴി സംസാരിക്കുന്നത്. കാരണം, അവര്‍ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേള്‍ക്കുന്നില്ല, ഗ്രഹിക്കുന്നുമില്ല. 14ഏശയ്യാ നബി (അ) കിതാബുന്നുബുവത്ത് അവരില്‍ പൂര്‍ത്തിയായിരിക്കുന്നു:

നിങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കും, എന്നാല്‍ അറഫാക്കുകയില്ല; നിങ്ങള്‍ തീര്‍ച്ചയായും കാണും, എന്നാല്‍ ഗ്രഹിക്കുകയില്ല.

15അവര്‍ എെന് കൊണ്ടു കണ്ട്, കാതു കൊണ്ടു കേട്ട്, ഖൽബ് കൊണ്ടു അറഫായി, തൗബ ചെയ്യുകയും ഞാന്‍ അവരെ ശിഫയാക്കുകയും അസാധ്യമാകുമാറ് ഈ ഖൌമിന്റെ ഖൽബ് ശഅബായി തീര്‍ന്നിരിക്കുന്നു; ചെവിയുടെ കേള്‍വി ഖഫീഫായിരിക്കുന്നു; അയ്ന് അവര്‍ അടച്ചുകളഞ്ഞിരിക്കുന്നു.

16നിങ്ങളുടെ അയ്നുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവ; എന്തെന്നാല്‍, അവ കേള്‍ക്കുന്നു. 17ഹഖായി ഞാന്‍ നിങ്ങളോടു പറയുന്നു, അനേകം നബിമാരും അംബിയാക്കളും നിങ്ങള്‍ കാണുന്നവ നള്റാന്‍ ആഗ്രഹിച്ചു, എങ്കിലും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നവ സംആന്‍ ആഗ്രഹിച്ചു, എങ്കിലും കേട്ടില്ല.

വിതക്കാരന്റെ ഉപമ വിശദീകരിക്കുന്നു

(മര്‍ക്കോസ് 4:13-20; ലൂക്കാ 8:11-15)

18അതിനാല്‍, വിതക്കാരന്റെ ഉപമ നിങ്ങള്‍ കേട്ടുകൊള്ളുവിന്‍ 19ജന്നത്തിന്റെ 20കലിമ കേട്ടിട്ടു മനസ്‌സിലാകാതിരിക്കുന്നവനില്‍നിന്ന്, അവന്റെ ഖൽബില്‍ വിതയ്ക്കപ്പെട്ടത് ഇബിലീസ് വന്ന് അപഹരിക്കുന്നു. ഇതാണ് വഴിയരികില്‍ വീണ വിത്ത്. 21കലിമ കേട്ടിട്ട് ഉടനെ സസന്തോഷം ഖുബൂലാക്കുകയും തന്നില്‍ വേരില്ലാത്തതിനാല്‍ അല്‍പനേരം മാത്രം നിലനിന്നിട്ട്, കലിമ പ്രതി മശക്കത്തും പീഡയുമുണ്ടാകുമ്പോള്‍ ആ വക്തിൽ തന്നെ വീണു പോവുകയും ചെയ്യുന്നവനാണ് പാറമേല്‍ വീണ വിത്ത്. 22ഒരുവന്‍ കലിമ ശ്രവിക്കുന്നു; എന്നാല്‍ ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു. ഇവനാണു മുള്ളുകളുടെയിടയില്‍ വീണ വിത്ത്. 23കലിമ കേട്ടു ഗ്രഹിക്കുന്നവനാണ്, ജയ്യിദായ നിലത്തു വീണ വിത്ത്. അവന്‍ നൂറു മേനിയും സിത്തൂന മേനിയും മുപ്പതു മേനിയും സമറത്ത് പുറപ്പെടുവിക്കുന്നു.

കളകളുടെ ഉപമ

24മറ്റൊരുപമ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഒരുവന്‍ ഹഖ്-ലില്‍ ജയ്യിദായ ബദ്രു വിതയ്ക്കുന്നതിനോട് ജന്നത്തിനെ ഉപമിക്കാം. 25ആളുകള്‍ ഉറക്കമായപ്പോള്‍ അവന്റെ ശത്രുവന്ന്, ഗോതമ്പിനിടയില്‍ കള വിതച്ചിട്ടു കടന്നുകളഞ്ഞു. 26ചെടികള്‍ വളര്‍ന്ന് കതിരായപ്പോള്‍ കളകളും ളുഹൂറാക്കപ്പെട്ടു. 27വേലക്കാര്‍ ചെന്ന് വീട്ടുടമസ്ഥനോടു ചോദിച്ചു: യജമാനനേ, നീ ഹഖ്-ലില്‍, ജയ്യിദായ വിത്തല്ലേ വിതച്ചത്? പിന്നെ കളകളുണ്ടായത് എവിടെ നിന്ന്? 28അവന്‍ പറഞ്ഞു: ശത്രുവാണ് ഇതുചെയ്തത്. വേലക്കാര്‍ ചോദിച്ചു: ഞങ്ങള്‍ പോയി കളകള്‍ പറിച്ചുകൂട്ടട്ടേ? 29അവന്‍ പറഞ്ഞു: വേണ്ടാ, കളകള്‍ പറിച്ചെടുക്കുമ്പോള്‍ അവയോടൊപ്പം ഗോതമ്പുചെടികളും നിങ്ങള്‍ പിഴുതുകളഞ്ഞെന്നുവരും. 30കൊയ്ത്തുവരെ അവ രണ്ടും ഒരുമിച്ചു വളരട്ടെ. കൊയ്ത്തുകാലത്തു ഞാന്‍ കൊയ്ത്തുകാരോടു പറയും: ആദ്യമേ കളകള്‍ ശേഖരിച്ച്, നാറില്‍ ചുട്ടുകളയുവാന്‍ അവ കെട്ടുകളാക്കിവയ്ക്കുവിന്‍; ഗോതമ്പ് എന്റെ ധാന്യപ്പുരയില്‍ സംഭരിക്കുവിന്‍.

കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ

(മര്‍ക്കോസ് 4:30-34; ലൂക്കാ 13:18-21)

31വേറൊരുപമ ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ജന്നത്ത് ഒരുവന്‍ ഹഖ്-ലില്‍ പാകിയ കടുകുമണിക്കു സദൃശം. 32അത് എല്ലാവിത്തിനെയുംകാള്‍ ചെറുതാണ്; എന്നാല്‍, വളര്‍ന്നു കഴിയുമ്പോള്‍ അതു മറ്റു ചെടികളെക്കാള്‍ വലുതായി, ആകാശപ്പറവകള്‍ വന്ന് അതിന്റെ ശിഖരങ്ങളില്‍ ചേക്കേറാന്‍ തക്കവിധം മരമായിത്തീരുന്നു.

33മറ്റൊരുപമ ഈസാ അൽ മസീഹ് അവരോട് അരുളിച്ചെയ്തു: മൂന്ന് ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു ഹുറുമ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് ജന്നത്ത്.

34ഇതെല്ലാം ഈസാ അൽ മസീഹ് മജാസുകള്‍ വഴിയാണ് ജനക്കൂട്ടത്തോട് അരുളിച്ചെയ്തത്. ഉപമകളിലൂടെയല്ലാതെ ഈസാ അൽ മസീഹ് ഒന്നും അവരോടു പറഞ്ഞിരുന്നില്ല. 35ഞാന്‍ മജാസുകള്‍ വഴി സംസാരിക്കും, ലോകസ്ഥാപനം മുതല്‍ നിഗൂഢമായിരുന്നവ ഞാന്‍ പ്രസ്താവിക്കും എന്ന നബിവചനം പൂര്‍ത്തിയാകാനായിരുന്നു ഇത്.

കളകളുടെ ഉപമ - വിശദീകരണം

36ജനക്കൂട്ടത്തെ പറഞ്ഞയച്ചിട്ട് അവന്‍ ബൈത്തിലേക്കു വന്നു. ശിഷ്യന്‍മാര്‍ നബിന്റെ ഖരീബിൽ വന്ന് ത്വലബ് ചെയ്തു: ഹഖ്ലിലെ കളകളെ സംബന്ധിക്കുന്ന ഉപമ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും! 37ഈസാ അൽ മസീഹ് ഉത്തരം പറഞ്ഞു: ജയ്യിദായ ബദ്രു വിതയ്ക്കുന്നവന്‍ മനുഷ്യ പുത്രനാണ്. 38വയല്‍ ലോകവും ജയ്യിദായ വിത്ത് രാജ്യത്തിന്റെ ഇബ്നുമാരും കളകള്‍ ശർറായവന്റെ പുത്രന്‍മാരുമാണ്. 39അവ വിതച്ച അഅ്ദാഅ് ഇബിലീസാണ്. മിൻജൽ ഖയാമത്ത് നാളാണ്; കൊയ്ത്തുകാര്‍ മലക്കുകളും. 40കളകള്‍ ശേഖരിച്ച് അഗ്‌നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെ തന്നെ ഖയാമത്തിലും സംഭവിക്കും. 41ഇബ്നുല്‍ ഇന്‍സാന്‍ തന്റെ മലക്കുകളെ അയയ്ക്കുകയും അവര്‍ അവന്റെ രാജ്യത്തു നിന്ന് എല്ലാ പാപഹേതുക്കളെയും ശർറ് പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്‍ഡത്തിലേക്കെറിയുകയും ചെയ്യും. 42അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. 43അപ്പോള്‍ ആദിലുകൾ ജന്നത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

നിധിയുടെയും രത്‌നത്തിന്റെയും വലയുടെയും മജാസുകള്‍

44ജന്നത്ത്, ഹഖ്-ലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം. അതു കണ്ടെത്തുന്നവന്‍ അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു.

45വീണ്ടും, ജന്നത്ത് ജയ്യിദായ രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. 46അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു.

47ജന്നത്ത്, എല്ലാത്തരം സമഖുകളെയും ശേഖരിക്കാന്‍ ബഹറിൽ എറിയപ്പെട്ട വലയ്ക്കു തുല്യം. 48വല നിറഞ്ഞപ്പോള്‍ അവര്‍ അതു കരയ്ക്കു വലിച്ചു കയറ്റി. അവര്‍ അവിടെയിരുന്ന്, ജയ്യിദായ മത്‌സ്യങ്ങള്‍ പാത്രത്തില്‍ ശേഖരിക്കുകയും ചീത്ത മത്‌സ്യങ്ങള്‍ പുറത്തേക്ക് എറിയുകയും ചെയ്തു. 49ഖയാമത്തിലും ഇതുപോലെ സംഭവിക്കും. മലക്കുകൾ ദുഷ്ടന്‍മാരെ നീതിമാന്‍മാരില്‍ നിന്നു വേര്‍തിരിക്കുകയും അഗ്നികുണ്‍ഡത്തിലേക്കെറിയുകയും ചെയ്യും. 50അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

51നിങ്ങള്‍ ഇതെല്ലാം ഗ്രഹിച്ചുവോ? ഈസാ അൽ മസീഹ് ചോദിച്ചു. ഉവ്വ്, അവര്‍ ഉത്തരം പറഞ്ഞു. 52ഈസാ അൽ മസീഹ് തുടര്‍ന്നു: ജന്നത്തിന്റെ സാഹബാനായിത്തീര്‍ന്ന ഓരോ ഉലമാക്കളും, തന്റെ നിക്‌ഷേപത്തില്‍ നിന്നു പുതിയതും പഴയതും പുറത്തെടുക്കുന്ന വീട്ടുടമസ്ഥനു തുല്യന്‍.

സ്വന്തം ബലദിൽ അവഗണിക്കപ്പെടുന്നു

(മര്‍ക്കോസ് 6:1-6; ലൂക്കാ 4:16-30)

53ഈസാ അൽ മസീഹ് ഈ മജാസുകള്‍ അവസാനിപ്പിച്ച ബഅ്ദായായി അവിടെ നിന്നു പുറപ്പെട്ട്, 54സ്വദേശത്തു വന്ന്, അവരുടെ പള്ളിയില്‍ തഅലീം കൊടുത്തു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ഇൽമും ഖുവ്വത്തും എവിടെനിന്ന്? 55ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യഅ്ഖൂബ്, യൂസഫ്, ശിമയൂന്‍, യൂദാസ് എന്നിവരല്ലേ ഇവന്റെ അഖുമാര്‍? 56ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്? 57അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നബി സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. 58അവരുടെ കുഫ്റ് നിമിത്തം ഈസാ അൽ മസീഹ് അവിടെ അധികം ഖുദ്റത്തുകൾ പ്രവര്‍ത്തിച്ചില്ല.


അടിക്കുറിപ്പുകൾ