മർക്കൊസ് 7
പാരമ്പര്യത്തെക്കുറിച്ചു തര്‍ക്കം
(മത്തായി 15:11-9)
7 1ഫരിസേയരും ജറുസലെമില്‍ നിന്നു വന്ന ചില ഉലമാക്കളും ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനു ചുറ്റും കൂടി. 2ഈസാ അൽ മസീഹിന്റെ സാഹബാക്കളിൽ ചിലര്‍ കൈ കഴുകി വൌളു എടുക്കാതെ ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു. 3അൻബിയാക്കളുടെ ശരീഅത്ത് അനുസരിച്ച് ഫരിസേയരും യൂദരും കൈ കഴുകാതെ ഭക്ഷണം കഴിക്കാറില്ല. 4പൊതുസ്ഥലത്തു നിന്നു വരുമ്പോഴും വൌളു എടുക്കാതെ അവര്‍ ഭക്ഷണം കഴിക്കുകയില്ല. കോപ്പകളുടെയും കലങ്ങളുടെയും ഓട്ടുപാത്രങ്ങളുടെയും ക്ഷാളനം തുടങ്ങി മറ്റുപല ശരീഅത്തുകളും അവര്‍ അനുഷ്ഠിച്ചുപോന്നു. 5ഫരിസേയരും ഉലമാക്കളും ഈസാ അൽ മസീഹിനോടു ചോദിച്ചു: അങ്ങയുടെ സാഹബാക്കൾ അൻബിയാക്കളുടെ ശരീഅത്തിനു വിപരീതമായി അശുദ്ധമായ കൈകൊണ്ടു ഭക്ഷിക്കുന്നത് എന്ത്?
6ഈസാ അൽ മസീഹ് പറഞ്ഞു: കപടനാട്യക്കാരായ നിങ്ങളെക്കുറിച്ച് ഏശയ്യാനബി (അ) ശരിയായിത്തന്നെ പ്രവചിച്ചു. നബി (അ) എഴുതിയിരിക്കുന്നു: ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഖൽബ് എന്നില്‍നിന്നു വളരെ ദൂരെയാണ്. 7വ്യര്‍ഥമായി അവര്‍ എനിക്ക് ഇബാദത്ത് ചെയ്യുന്നു; മനുഷ്യരുടെ കല്പനകള് ശരീഅത്തായി പഠിപ്പിക്കുകയും ചെയ്യുന്നു.
8അള്ളാഹുവിൻറെ കല്പന ഉപേക്ഷിച്ച്, മനുഷ്യരുടെ ശരീഅത്ത് നിങ്ങള്‍ മുറുകെപ്പിടിക്കുന്നു.
9ഈസാ അൽ മസീഹ് തുടര്‍ന്നു: നിങ്ങൾ ശരീഅത്ത്് പാലിക്കാന്‍ വേണ്ടി നിങ്ങള്‍ കൗശലപൂര്‍വം അള്ളാഹുവിൻറെ കല്പന അവഗണിക്കുന്നു. 10എന്തെന്നാല്‍, നിന്റെ ബാപ്പയെയും ഉമ്മയെയും ബഹുമാനിക്കുക. ബാപ്പയെയോ ഉമ്മയെയോ ദുഷിച്ചു പറയുന്നവന്‍ മയ്യത്താകട്ടെ എന്നു മൂസാനബി (അ) പറഞ്ഞിട്ടുണ്ട്. 11എന്നാല്‍, ഒരുവന്‍ തന്റെ ബാപ്പാനോടോ ഉമ്മാനോടോ നിങ്ങള്‍ക്ക് എന്നില്‍ നിന്നു ലഭിക്കേണ്ടത് കൊര്‍ബ്ബാന്‍ - അതായത് വഴി പാട് - ആണ് എന്നു പറഞ്ഞാല്‍ മതി എന്നു നിങ്ങള്‍ പറയുന്നു. 12പിന്നെ ബാപ്പാനോടോ ഉമ്മാക്കോ വേണ്ടിയാതൊന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ ഒരിക്കലും അനുവദിക്കുന്നുമില്ല. 13അങ്ങനെ, നിങ്ങള്‍ക്കു ലഭിച്ച ശരീഅത്ത് വഴി അള്ളാഹുവിൻറെ വചനം നിങ്ങള്‍ നിരര്‍ഥകമാക്കുന്നു. ഇതുപോലെ പലതും നിങ്ങൾ ചെയ്യുന്നു.
ആന്തരികവും ബാഹ്യവുമായ ശുദ്ധി
(മത്തായി 15: 1015 : 20)
14ജനങ്ങളെ വീണ്ടും അടുത്തേക്കു വിളിച്ച് ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ടു മനസ്സിലാക്കുവിന്‍. 15പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. 16കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 17ഈസാ അൽ മസീഹ് ജനങ്ങളെ വിട്ട് കുടിയിലെത്തിയപ്പോള്‍ ഈ ഉപമയെക്കുറിച്ച് സാഹബാക്കളോട്‍ ചോദിച്ചു. 18ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങളും വിവേചനാ ശക്തിയില്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നില്ലേ? 19കാരണം, അവ മനുഷ്യന്റെ ഖൽബില്്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു. 20ഈസാ അൽ മസീഹ് തുടര്‍ന്നു: ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ് അവനെ അശുദ്ധനാക്കുന്നത്. 21എന്തെന്നാല്‍, ഉള്ളില്‍നിന്നാണ്, മനുഷ്യന്റെ ഹൃദയത്തില്‍ നിന്നാണ് ദുശ്ചിന്ത, പരസംഗം, മോഷണം, കൊലപാതകം, 22വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നത്. 23ഈ തിന്മകളെല്ലാം ഉള്ളില്‍ നിന്നു വരുന്നു. അവ മനുഷ്യനെ അശുദ്ധനാക്കുകയും ചെയ്യുന്നു.
സീറോ-ഫിനേഷ്യന്‍ സ്ത്രീയുടെ വിശ്വാസം
(മത്തായി 15:21-28)
24ഈസാ അൽ മസീഹ് അവിടെ നിന്ന് എഴുന്നേറ്റ് ടയിറിലേക്കു പോയി. അവിടെ ഒരു വീട്ടില്‍ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് ഈസാ അൽ മസീഹ് ആഗ്രഹിച്ചു. എങ്കിലും, ഈസാ അൽ മസീഹ് നു മറഞ്ഞിരിക്കാന്‍ കഴിഞ്ഞില്ല. 25ഒരു സ്ത്രീ ഈസാ അൽ മസീഹിനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവള്‍ക്ക് ശൈത്താൻ ബാധിച്ച ഒരു കൊച്ചുമകള്‍ ഉണ്ടായിരുന്നു. ആ സ്ത്രീ വന്ന് ഈസാ അൽ മസീഹിന്റെ കാല്‍ക്കല്‍ വീണു. 26അവള്‍ സീറോ-ഫിനേഷ്യന്‍ വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളില്‍നിന്നു ശൈത്താനെ ബഹിഷ്‌കരിക്കണമെന്ന് അവള്‍ ഈസാ അൽ മസീഹിനോട് അപേക്ഷിച്ചു. 27ഈസാ അൽ മസീഹ് പ്രതിവചിച്ചു. ആദ്യം മക്കള്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല. 28അവള്‍ മറുപടി പറഞ്ഞു: റബ്ബേ, അതു ശരിയാണ്. എങ്കിലും, മേശയ്ക്കു കീഴെ നിന്ന് നായ്ക്കളും മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. 29ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്‌ക്കൊള്ളുക; ശൈത്താൻ നിന്റെ മകളെ വിട്ടുപോയിരിക്കുന്നു. 30അവള്‍ വീട്ടിലേക്കു പോയി. കുട്ടി കട്ടിലില്‍ കിടക്കുന്നത് അവള്‍ കണ്ടു. ശൈത്താൻ അവളെ വിട്ടുപോയിരുന്നു.
ബധിരനെ സുഖപ്പെടുത്തുന്നു
31ഈസാ അൽ മസീഹ് ടയിര്‍ പ്രദേശത്തു നിന്നു പുറപ്പെട്ട്, സീദോന്‍ കടന്ന്, ദെക്കാപ്പോളീസ് പ്രദേശത്തുകൂടെ ഗലീലിക്കടല്‍ത്തീരത്തേക്കു പോയി. 32ബധിരനും സംസാരത്തിനു തടസ്‌സമുണ്ടായിരുന്നവനുമായ ഒരുവനെ അവര്‍ ഈസാ അൽ മസീഹ് ന്റെ യടുത്തു കൊണ്ടുവന്നു. അവന്റെ മേല്‍ കൈകള്‍ വയ്ക്കണമെന്ന് അവര്‍ ഈസാ അൽ മസീഹ് നോട് അപേക്ഷിച്ചു. 33ഈസാ അൽ മസീഹ് അവനെ ജനക്കൂട്ടത്തില്‍നിന്നു മാറ്റിനിര്‍ത്തി, അവന്റെ ചെവികളില്‍ വിരലുകളിട്ടു; തുപ്പലുകൊണ്ട് അവന്റെ നാവില്‍ സ്പര്‍ശിച്ചു. 34ജന്നത്തിലേക്കു നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട് അവനോടു പറഞ്ഞു: എഫ്ഫാത്ത - തുറക്കപ്പെടട്ടെ എന്നര്‍ഥം. 35ഉടനെ അവന്റെ ചെവികള്‍ തുറന്നു. നാവിന്റെ കെട്ടഴിഞ്ഞു. അവന്‍ സ്ഫുടമായി സംസാരിച്ചു. 36ഇക്കാര്യം ആരോടും പറയരുതെന്ന് ഈസാ അൽ മസീഹ് അവരെ വിലക്കി. എന്നാല്‍, എത്രയേറെ ഈസാ അൽ മസീഹ് വിലക്കിയോ അത്രയേറെ ശുഷ്‌കാന്തിയോടെ അവര്‍ അതു പ്രഘോഷിച്ചു. 37അവര്‍ അളവറ്റ വിസ്മയത്തോടെ പറഞ്ഞു: ഈസാ അൽ മസീഹ് എല്ലാക്കാര്യങ്ങളും നന്നായിച്ചെയ്യുന്നു; ബധിരര്‍ക്കു ശ്രവണശക്തിയും ഊമര്‍ക്കു സംസാര ശക്തിയും നല്‍കുന്നു.