മർക്കൊസ് 15
വിചാരണയും വിധിയും
(മത്തി 27:1-26; ലൂക്കാ 23:1-25; യഹിയ്യാ 18:28; യഹിയ്യാ 19:16)
15 1അതിരാവിലെ തന്നെ, ഇമാം പ്രമുഖന്‍മാര്‍ ജന ശൈഖുമാരോടും ഉലമാക്കളോടും ന്യായാധിപ സംഘം മുഴുവനോടും ചേര്‍ന്ന് ആലോചന നടത്തി. അവര്‍ ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹിനെ ബന്ധിച്ചു കൊണ്ടു പോയി പീലാത്തോസിനെ ഏല്‍പിച്ചു. 2പീലാത്തോസ് ഈസാ അൽ മസീഹിനോടു ചോദിച്ചു: നീ യഹൂദരുടെ ബാദ്ഷായാണോ? ഈസാ അൽ മസീഹ് ഇജാപത്ത് പറഞ്ഞു: നീ തന്നെ പറയുന്നു. 3ഇമാം പ്രമുഖന്മാര് ഈസാ അൽ മസീഹില്‍ പല ജറാമത്തുകളും ആരോപിച്ചു. 4പീലാത്തോസ് വീണ്ടും ചോദിച്ചു: നിനക്കു മറുപടിയൊന്നും പറയാനില്ലേ? നോക്കൂ! എത്ര കുറ്റങ്ങളാണ് അവര്‍ നിന്റെ മേല്‍ ആരോപിക്കുന്നത്! 5എന്നാല്‍, ഈസാ അൽ മസീഹ് ഇജാപത്ത് ഒന്നും പറഞ്ഞില്ല. തന്മൂലം പീലാത്തോസ് വിസ്മയിച്ചു.
6ഖൌമ് ആവശ്യപ്പെടുന്ന ഒരു സജീനെ അവന്‍ ഈദിൽ മോചിപ്പിക്കുക പതിവായിരുന്നു. 7വിപ്ലവത്തിനിടയില്‍ ദമ് നടത്തിയ ബറാബ്ബാസ് എന്നൊരുവന്‍ വിപ്ലവകാരികളോടൊപ്പം തടങ്കലില്‍ ഉണ്ടായിരുന്നു. 8ജനക്കൂട്ടം പീലാത്തോസിന്റെ അടുത്തു ചെന്ന് പതിവുള്ള ആനുകൂല്യത്തിന് ത്വലബ് ചെയ്തു. 9അവന്‍ പറഞ്ഞു: യഹൂദരുടെ മലിക്കിനെ ഞാന്‍ മഗ്ഫിറത്തിലാക്കി തരണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? 10എന്തെന്നാല്‍, കിബ്റ് നിമിത്തമാണു ഇമാം പ്രമുഖന്മാര് ഈസാ അൽ മസീഹിനെ ഏല്‍പിച്ചുതന്നതെന്ന് അവന് അറഫാകുമായിരുന്നു. 11എന്നാല്‍, ബറാബ്ബാസിനെയാണു വിട്ടുതരേണ്ടതെന്ന് ആവശ്യപ്പെടാന്‍ ഇമാം പ്രമുഖന്‍മാര്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു. 12പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു: യഹൂദരുടെ രാജാവെന്നു നിങ്ങള്‍ വിളിക്കുന്നവനെ ഞാന്‍ എന്തു ചെയ്യണം? 13അവര്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! 14പീലാത്തോസ് ചോദിച്ചു: അവൻ എന്തു ശർറ് പ്രവര്‍ത്തിച്ചു? അവര്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: അവനെ ക്രൂശിക്കുക! 15അപ്പോള്‍, പീലാത്തോസ് ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ തീരുമാനിച്ചു കൊണ്ട്, ബറാബ്ബാസിനെ അവര്‍ക്കു വിട്ടു കൊടുക്കുകയും ഈസാ അൽ മസീഹിനെ ചമ്മട്ടികൊണ്ടടിപ്പിച്ചതിനുശേഷം ക്രൂശിക്കാന്‍ ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു.
ജുനൂദുകളുടെ പരിഹാസം
(മത്തി 27:27-31; യഹിയ്യാ 19:2-3)
16ബഅ്ദായായി, ജുനൂദുകള്‍ ഈസാ അൽ മസീഹിനെ കൊട്ടാരത്തിനുള്ളില്‍ പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അവര്‍ സൈന്യവിഭാഗത്തെ മുഴുവന്‍ അണിനിരത്തി. 17അവര്‍ ഈസാ അൽ മസീഹിനെ ചെമപ്പു ലിബാസ് ധരിപ്പിക്കുകയും ഒരു മുള്‍ക്കിരീടം മെടഞ്ഞ് അണിയിക്കുകയും ചെയ്തു. 18യഹൂദരുടെ ബാദ്ഷാ, സ്വസ്തി! എന്ന് അവര്‍ ഈസാ അൽ മസീഹിനെ സലാം ചെയ്യാന്‍ തുടങ്ങി. 19പിന്നീട് ഞാങ്ങണ കൊണ്ട് ഈസാ അൽ മസീഹിന്റെ റഅ്സില്‍ അടിക്കുകയും അവന്റെ മേല്‍ തുപ്പുകയും റുക്കൂഅ് ചെയ്ത് അവനെ സുജൂദ് ചെയ്യുകയും ചെയ്തു. 20ഈസാ അൽ മസീഹ് പരിഹസിച്ച ബഅ്ദായായി ചെമപ്പു ലിബാസ് അഴിച്ചുമാറ്റി. ഈസാ അൽ മസീഹിന്റെ ലിബാസ് വീണ്ടും ധരിപ്പിച്ചു. പിന്നീട് അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയി.
കുരിശില്‍ തറയ്ക്കുന്നു
(മത്തി 27:32-44; ലൂക്കാ 23:26-43; യഹിയ്യാ 19:17-27)
21അലക്‌സാണ്ടറിന്റെയും റൂഫസിന്റെയും അബ്ബയായ കിറേനാക്കാരന്‍ ശിമയൂന്‍ നാട്ടിന്‍ പുറത്തുനിന്നു വന്ന്, അതിലേ കടന്നുപോവുകയായിരുന്നു. ഈസാ അൽ മസീഹ് ന്റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. 22തലയോടിടം എന്ന് മഅനയുള്ള ഗോല്‍ഗോഥായില്‍ അവര്‍ ഈസാ അൽ മസീഹിനെ കൊണ്ടുവന്നു. 23മീറ കലര്‍ത്തിയ നബീദ് അവര്‍ ഈസാ അൽ മസീഹിനു കൊടുത്തു. ഈസാ അൽ മസീഹ് അതു കുടിച്ചില്ല. 24പിന്നീട്, അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ ലിബസുകൾ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു. 25അവര്‍ ഈസാ അൽ മസീഹിനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു. 26യഹൂദരുടെ ബാദ്ഷാ എന്ന് ഈസാ അൽ മസീഹിന്റെ പേരില്‍ ഒരു കുറ്റ പത്രവും എഴുതിവച്ചിരുന്നു. 27ഈസാ അൽ മസീഹിനോടുകൂടെ രണ്ടു കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു. 28ഒരുവനെ ഈസാ അൽ മസീഹിന്റെ യമീൻ വശത്തും അപരനെ ഇടത്തു വശത്തും. 29അതിലെ കടന്നു പോയവര്‍ റഅ്സ് കുലുക്കി കൊണ്ട് ഈസാ അൽ മസീഹിനെ ഫസാദാക്കി പറഞ്ഞു: പള്ളി ഹലാക്കാക്കി, മൂന്നു യൌമിൽ കൊണ്ടു വീണ്ടും പണിയുന്നവനേ, 30നഫ്സിയായി രക്ഷിക്കുക; കുരിശില്‍ നിന്ന് ഇറങ്ങിവരുക. 31അതുപോലെ തന്നെ, ഇമാം മുദീറുമാരും ഉലമാക്കളും പരിഹാസപൂര്‍വം പരസ്പരം പറഞ്ഞു. ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കാന്‍ ഇവനു സാധിക്കുന്നില്ല. 32ഞങ്ങള്‍ കണ്ടു വിശ്വസിക്കുന്നതിനു വേണ്ടി ഇസ്രായീലിന്റെ ബാദ്ഷാ ആയ ഈസാ ഇപ്പോള്‍ കുരിശില്‍ നിന്ന് ഇറങ്ങിവരട്ടെ. മസീഹിനോടൊപ്പം ക്രൂശിക്കപ്പെട്ടവരും ഈസാ അൽ മസീഹിനെ മക്കാറാക്കി.
ഈസാ അൽ മസീഹിന്റെ വഫാത്ത്
(മത്തി 27:45-56; ലൂക്കാ 23:44-49; യഹിയ്യാ 19:28-30)
33ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ദുനിയാ മുഴുവന്‍ ഇരുട്ട് വ്യാപിച്ചു. 34ഒമ്പതാം മണിക്കൂറായപ്പോള്‍ ഈസാ അൽ മസീഹ് ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ റബ്ബേ, എന്റെ റബ്ബേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? 35അടുത്തു നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, ഈസാ ഏലിയായെ വിളിക്കുന്നു. 36ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, ഈസാ അൽ മസീഹിനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, ഈസാ അൽ മസീഹിനെ തഹ്ത്തിൽ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം. 37ഈസാ അൽ മസീഹ് ഉച്ചത്തില്‍ നിലവിളിച്ച് വഫാത്തായി. 38അപ്പോള്‍ പള്ളിയിലെ തിരശ്ശീല അഅ് ലയിൽ നിന്ന് താഴെവരെ രണ്ടായി കീറി. 39ഈസാ അൽ മസീഹിന് അഭിമുഖമായി നിന്നിരുന്ന കതീബയിലെ ളാബിത്വ്, ഈസാ അൽ മസീഹ് ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: ഹഖായും ഈ ഇൻസാൻ അള്ളാഹുവിൻറെ പുത്രനായിരുന്നു.
40ഇതെല്ലാം കണ്ടു കൊണ്ട് ദൂരെ കുറെ ഹുർമകളും നിന്നിരുന്നു. മഗ്ദലേന മറിയവും യോസേയുടെയും ചെറിയ യാക്കൂബിന്റെയും ഉമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 41ഈസാ അൽ മസീഹ് ഗലീലിയിലായിരുന്നപ്പോള്‍ ഈസാ അൽ മസീഹിനെ ഇത്തിബാഅ് ചെയ്യുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണ് ഇവര്‍. കൂടാതെ, ഈസാ അൽ മസീഹിനോടുകൂടെ ജറുസലേമിലേക്കു വന്ന മറ്റനവധി ഹുർമകളും അവിടെ ഉണ്ടായിരുന്നു.
ഈസാ അൽ മസീഹിനെ ഖബറടക്കുന്നു
(മത്തി 27:57-61; ലൂക്കാ 23:50-56; യഹിയ്യാ 19:38-42)
42അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു. 43അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായ യൂസഫ് ധൈര്യ പൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാ മജിലിസിലെ ബഹുമാന്യനായ ഒരംഗവും അള്ളാഹുവിൻറെ ദൌല പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ ഖരീബിലെത്തി ഈസാ അൽ മസീഹിന്റെ ജിസ്മ് ചോദിച്ചു. 44ഈസാ അൽ മസീഹ് മയ്യത്തായോ എന്നു പീലാത്തോസ് വിസ്മയിച്ചു. അവന്‍ കതീബയിലെ ളാബിത്വിനെ വിളിച്ച്, ഈസാ അൽ മസീഹ് ഇതിനകം മയ്യത്തായി കഴിഞ്ഞോ എന്ന് അന്വേഷിച്ചു. 45ശതാധിപനില്‍ നിന്നു വിവരമറിഞ്ഞതിനു ബഅ്ദായായി അവന്‍ മയ്യത്ത് യൂസഫിനു വിട്ടുകൊടുത്തു. 46യൂസഫ് ഒരു തുണി വാങ്ങി ഈസാ അൽ മസീഹിനെ താഴെയിറക്കി, അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ ഖബറില്‍ ഈസാ അൽ മസീഹിനെ ഖബറടക്കുകയും ഖബറിൻറെ ബാബിങ്കൽ ഒരു കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു. 47ഈസാ അൽ മസീഹിനെ ഖബറടക്കിയ മകാൻ മഗ്ദലേന മറിയവും യോസേയുടെ അമ്മയായ മറിയവും കണ്ടു.