ലൂക്കാ 7  

ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്നു

7 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫര്‍ണാമിലേക്കുപോയി. 2അവിടെ ഒരു ശതാധിപന്റെ ഭൃത്യന്‍ രോഗം ബാധിച്ച് ആസന്നമരണനായിക്കിടന്നിരുന്നു. അവന്‍ യജമാനനു പ്രിയങ്കരനായിരുന്നു. 3ശതാധിപന്‍ ഈസാ അൽ മസീഹിനെപ്പറ്റി കേട്ട്, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാന്‍ ചില യഹൂദപ്രമാണികളെ ഈസാ അൽ മസീഹിന്റെ അടുത്ത് അയച്ചു. 4അവര്‍ ഈസാ അൽ മസീഹിന്റെ അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: അങ്ങ് ഇതു ചെയ്തുകൊടുക്കാന്‍ അവന്‍ അര്‍ഹനാണ്. 5എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്‌നേഹിക്കുന്നു. നമുക്ക് ഒരു സിനഗോഗു പണിയിച്ചു തരുകയും ചെയ്തിട്ടുണ്ട്. ഈസാ അൽ മസീഹ് അവരോടൊപ്പം പുറപ്പെട്ടു. 6ഈസാ അൽ മസീഹ് വീടിനോടടുക്കാറായപ്പോള്‍ ആ ശതാധിപന്‍ തന്റെ സ്‌നേഹിതരില്‍ ചിലരെ അയച്ച് ഈസാ അൽ മസീഹിനോടു പറഞ്ഞു: റബ്ബേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ കുടിയിൽ വരുവാൻ ഞാന്‍ യോഗ്യനല്ല. 7അങ്ങയെ നേരിട്ടു സമീപിക്കാന്‍പോലും എനിക്കു യോഗ്യതയില്ല എന്നു ഞാന്‍ വിചാരിച്ചു. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെട്ടുകൊള്ളും. 8കാരണം, ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികള്‍ ഉണ്ട്. ഞാന്‍ ഒരുവനോടു പോവുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. വേറൊരുവനോടു വരുക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ ചെയ്യുന്നു. 9ഈസാ അൽ മസീഹ് ഇതു കേട്ട് അവനെപ്പറ്റി വിസ്മയിച്ചു. തന്നെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ് ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ നിങ്ങളോടു പറയുന്നു, ഇസ്രായേലില്‍ പോലും ഇതുപോലുളള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല. 10അയയ്ക്കപ്പെട്ടവര്‍ തിരിച്ചു ചെന്നപ്പോള്‍ ആ ഭൃത്യന്‍ സുഖപ്പെട്ടിരിക്കുന്നതായികണ്ടു.

നായിനിലെ വിധവയുടെ മകനെ പുനര്‍ജീവിപ്പിക്കുന്നു

11അതിനു ശേഷം ഈസാ അൽ മസീഹ് നായിന്‍ എന്ന പട്ടണത്തിലേക്കു പോയി. സാഹബാക്കളും വലിയ ഒരു ജനക്കൂട്ടവും ഈസാ അൽ മസീഹിനെ അനുഗമിച്ചു. 12അവന്‍ നഗര കവാടത്തിനടുത്തെത്തിയപ്പോള്‍, മയ്യത്ത് ചുമന്നു കൊണ്ട് ചിലര്‍ വരുന്നതു കണ്ടു. ഒരു വിധവയുടെ ഏക പുത്രനായിരുന്നു അവന്‍ . പട്ടണത്തില്‍ നിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. 13അവളെക്കണ്ട് മനസ്‌സലിഞ്ഞ് ഈസാ അൽ മസീഹ്: കരയേണ്ടാ. 14ഈസാ അൽ മസീഹ് മുന്നോട്ടു വന്ന് ശവമഞ്ചത്തിന്‍മേല്‍ തൊട്ടു. അതു വഹിച്ചിരുന്നവര്‍ നിന്നു. അപ്പോള്‍ അവന്‍ പറഞ്ഞു:യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കുക. 15മയ്യത്തായവന്‍ ഉടനെ എഴുന്നേറ്റിരുന്നു. അവന്‍ സംസാരിക്കാന്‍ തുടങ്ങി. ഈസാ അൽ മസീഹ് അവനെ ഉമ്മയ്ക്ക് ഏല്‍പിച്ചു കൊടുത്തു 16എല്ലാവരും ഭയപ്പെട്ടു. അവര്‍ അള്ളാഹുവിനെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ മുഹ്ജിസാത്താ നമ്മുടെ ഇടയില്‍ ഉദയംചെയ്തിരിക്കുന്നു. അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു. 17ഈസാ അൽ മസീഹിനെപ്പറ്റിയുള്ള ഈ വാര്‍ത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പരന്നു.

യഹ്യാ നബി (അ) സാഹബാക്കൾ ഈസാ അൽ മസീഹിനെ സമീപിക്കുന്നു.

18ഈ സംഭവങ്ങളെപ്പറ്റിയെല്ലാം യഹ്യ[c] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) ാനബി (അ) ന്റെ സാഹബാക്കൾ നബി (അ) നെ അറിയിച്ചു. നബി (അ) സാഹബാക്കളിൽ രണ്ടുപേരെ വിളിച്ച്, 19വരാനിരിക്കുന്നവന്‍ അങ്ങ് തന്നെയോ, അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ എന്ന് ഈസാ അൽ മസീഹിനോടു ചോദിക്കാന്‍ പറഞ്ഞയച്ചു. 20അവര്‍ ഈസാ അൽ മസീഹിന്റെ അടുത്തു ചെന്നു പറഞ്ഞു: വരാനിരിക്കുന്നവന്‍ നീ തന്നെയോ അതോ ഞങ്ങള്‍ വേറൊരുവനെ കാത്തിരിക്കണമോ എന്നു ചോദിക്കാന്‍ യഹ്യാ നബി (അ) ഞങ്ങളെ നിന്റെ അടുത്തേക്ക് അയച്ചിരിക്കുന്നു. 21അപ്പോള്‍ ഈസാ അൽ മസീഹ് വളരെപ്പേരെ രോഗങ്ങളില്‍ നിന്നും പീഡകളില്‍നിന്നും ബദ് റൂഹ്ക്കളില്‍ നിന്നും സുഖപ്പെടുത്തുകയും അനേകം കുരുടന്‍മാര്‍ക്ക് കാഴ്ചകൊടുക്കുകയും ചെയ്തു. 22ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തതെല്ലാം ചെന്ന് യഹ്യാ നബി (അ) അറിയിക്കുക. കുരുടന്‍മാര്‍ കാണുന്നു; മുടന്തന്‍മാര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ സുഖപ്പെടുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു; ദരിദ്രരോടു ഇഞ്ചീൽ പ്രസംഗിക്കപ്പെടുന്നു. 23എന്നില്‍ ഇടര്‍ച്ചയുണ്ടാകാത്തവന്‍ ഭാഗ്യവാന്‍.

യഹ്യാ നബി (അ) നെക്കുറിച്ച് ഈസാ അൽ മസീഹിന്റെ സാക്ഷ്യം

24യഹ്യാ നബി (അ) ന്റെ സാഹബാക്കൾ പോയപ്പോള്‍ ഈസാ അൽ മസീഹ് അവനെപ്പറ്റി ജനക്കൂട്ടത്തോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ എന്തു കാണാനാണ് മരുഭൂമിയിലേക്ക് പോയത്? കാറ്റത്തുലയുന്ന ഞാങ്ങണയോ? 25അല്ലെങ്കില്‍ പിന്നെ എന്തു കാണാനാണ് നിങ്ങള്‍ പോയത്? മൃദുല വസ്ത്രങ്ങള്‍ ധരിച്ചവനെയോ? മോടിയായി വസ്ത്രം ധരിച്ച് ആഡംബരത്തില്‍ ജീവിക്കുന്നവര്‍ രാജകൊട്ടാരങ്ങളിലാണല്ലോ. 26അതുമല്ലെങ്കില്‍, എന്തു കാണാനാണു നിങ്ങള്‍ പോയത്? ഒരു നബിയേയോ? അതേ, ഞാന്‍ നിങ്ങളോടു പറയുന്നു, നബിയേക്കാൾ വലിയവനെത്തന്നെ. 27ഇവനെപ്പറ്റിയാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇതാ, നിനക്കു മുമ്പേ എന്റെ മലക്കിനെ ഞാനയയ്ക്കുന്നു. അവന്‍ മുമ്പേ പോയി നിനക്കു വഴിയൊരുക്കും. 28ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യഹ്യാ നബിയേക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും, അള്ളാഹുവിൻറെ രാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്. 29ഇതു കേട്ട്, യഹ്യാ നബി (അ) ന്റെ ഗുസൽ സ്വീകരിച്ച സാമാന്യ ജനവും ചുങ്കക്കാരും റബ്ബിൻറെ നീതിയെ പ്രഘോഷിച്ചു. 30ഫരിസേയരും ഉലമാക്കളുമാകട്ടെ യഹ്യാ നബി (അ) ന്റെ ഗുസൽ സ്വീകരിക്കാതെ തങ്ങളെപ്പറ്റിയുള്ള റബ്ബിൻറെ നിശ്ചയം നിരസിച്ചു കളഞ്ഞു. ഈ തലമുറയെ എന്തിനോടാണ് ഞാന്‍ ഉപമിക്കേണ്ടത്? 31അവര്‍ ആരെപ്പോലെയാണ്? ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി കുഴലൂതിയെങ്കിലും നിങ്ങള്‍ നൃത്തം ചെയ്തില്ല; 32ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി വിലാപ ഗാനമാലപിച്ചുവെങ്കിലും നിങ്ങള്‍ കരഞ്ഞില്ല എന്ന് ചന്ത സ്ഥലത്തിരുന്നു കൂട്ടുകാരോടു വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ് അവര്‍. 33എന്തെന്നാല്‍, യഹ്യാ നബി (അ) അപ്പം ഭക്ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്തവനുമായി വന്നു. അവനെ ശൈത്താൻ ബാധിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. 34മനുഷ്യ പുത്രന്‍ ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോള്‍ ഇതാ, ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ മനുഷ്യന്‍ എന്നു നിങ്ങള്‍ പറയുന്നു. 35ജ്ഞാനം ശരിയെന്നുതെളിയുന്നത് അത് സ്വീകരിക്കുന്നവരിലൂടെയാണ്.

പാപിനിക്കു മോചനം

36ഫരിസേയരില്‍ ഒരുവന്‍ തന്നോടൊത്തു ഭക്ഷണം കഴിക്കാന്‍ ഈസാ അൽ മസീഹിനെ ക്ഷണിച്ചു. ഈസാ അൽ മസീഹ് അവന്റെ വീട്ടില്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. 37അപ്പോള്‍, ആ പട്ടണത്തിലെ പാപിനിയായ ഒരുവള്‍ ഫരിസേയന്റെ വീട്ടില്‍ ഈസാ അൽ മസീഹ് ഭക്ഷണത്തിനിരിക്കുന്നു എന്നറിഞ്ഞ്, ഒരു വെണ്‍കല്‍ഭരണി നിറയെ സുഗന്ധതൈലവുമായി അവിടെ വന്നു. 38അവള്‍ ഈസാ അൽ മസീഹിന്റെ പിന്നില്‍ പാദത്തിനരികെ കരഞ്ഞുകൊണ്ടു നിന്നു. കണ്ണീരുകൊണ്ട് അവള്‍ ഈസാ അൽ മസീഹിന്റെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ടു തുടയ്ക്കുകയും ചുംബിക്കുകയും സുഗന്ധതൈലം പൂശുകയും ചെയ്തു. 39ഈസാ അൽ മസീഹിനെ ക്ഷണിച്ച ആ ഫരിസേയന്‍ ഇതുകണ്ട് സ്വഗതമായി പറഞ്ഞു: ഇവന്‍ ഒരു മുഹ്ജിസാത്തെങ്കില്‍ തന്നെ സ്പര്‍ശിക്കുന്ന സ്ത്രീ ആരെന്നും ഏതു തരക്കാരി എന്നും അറിയുമായിരുന്നു. ഇവള്‍ ഒരു പാപിനി ആണല്ലോ. 40ഈസാ അൽ മസീഹ് അവനോടു പറഞ്ഞു: ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഉസ്താദ്, അരുളിച്ചെയ്താലും എന്ന് അവന്‍ പറഞ്ഞു. 41കടം കൊടുക്കുന്ന ഒരുവനു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍ അമ്പതും ദനാറ കടപ്പെട്ടിരുന്നു. 42വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്‌നേഹിക്കുക? 43ശിമയോന്‍ മറുപടി പറഞ്ഞു: ആര്‍ക്ക് അവന്‍ കൂടുതല്‍ ഇളവുചെയ്‌തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. ഈസാ അൽ മസീഹ് പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു. 44അനന്തരം ഈസാ അൽ മസീഹ് ആ സ്ത്രീയുടെ നേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കു വെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയുംചെയ്തു. 45നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതു മുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍ നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല. 46നീ എന്റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു. 47അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്‌നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്‌നേഹിക്കുന്നു. 48ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. 49ഈസാ അൽ മസീഹിനോടുകൂടെ പന്തിയില്‍ ഇരുന്നവര്‍ പരസ്പരം പറയാന്‍ തുടങ്ങി: പാപങ്ങള്‍ ക്ഷമിക്കുകപോലും ചെയ്യുന്ന ഇദ്ദേഹം ആരാണ്? 50ഈസാ അൽ മസീഹ് അവളോടു പറഞ്ഞു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോവുക.


അടിക്കുറിപ്പുകൾ