ലൂക്കാ 20  

ഈസാ അൽ മസീഹിന്റെ അധികാരം

20 1ഒരു ദിവസം ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ദേവാലയത്തില്‍ ജനങ്ങളെ പഠിപ്പിക്കുകയും ഇഞ്ചീൽ പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, പുരോഹിതപ്രമുഖന്‍മാരും നിയമജ്ഞരും ജനപ്രമാണികളോടുകൂടെ ഈസാ അൽ മസീഹിന്റെ അടുത്തുവന്നു. 2അവര്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: എന്തധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്, അഥവാ നിനക്ക് ഈ അധികാരം നല്‍കിയതാരാണ് എന്നു ഞങ്ങളോടു പറയുക. 3ഈസാ അൽ മസീഹ് മറുപടി പറഞ്ഞു: ഞാനും നിങ്ങളോട് ഒന്നു ചോദിക്കട്ടെ; ഉത്തരം പറയുവിന്‍. 4യഹ്യാ[b] യഥാർത്ഥ ഗ്രീക്ക്: Ἰωάννης (Iōannēs) നബി (അ) ഗുസൽ ജന്നത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? 5അവര്‍ പരസ്പരം ആലോചിച്ചു: ജന്നത്തില്‍ നിന്ന് എന്നു നാം പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ടു നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് ഈസാ അൽ മസീഹ് ചോദിക്കും. 6മനുഷ്യരില്‍ നിന്ന് എന്നു പറഞ്ഞാല്‍, ജനങ്ങളെല്ലാം നമ്മെ കല്ലെറിയും. എന്തെന്നാല്‍, യഹ്യാ ഒരു നബിയാണെന്ന് അവര്‍ വിശ്വസിച്ചിരുന്നു. 7അതിനാല്‍, അവര്‍ മറുപടി പറഞ്ഞു: എവിടെനിന്ന് എന്നു ഞങ്ങള്‍ക്കറിഞ്ഞു കൂടാ. 8അപ്പോള്‍ ഈസാ അൽ മസീഹ് പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇതു ചെയ്യുന്നതെന്നു ഞാനും നിങ്ങളോടു പറയുന്നില്ല.

മുന്തിരിത്തോട്ടവും കൃഷിക്കാരും

9ഈസാ അൽ മസീഹ് ജനങ്ങളോട് ഈ ഉപമ പറഞ്ഞു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതു കൃഷിക്കാരെ ഏല്‍പിച്ചതിനു ശേഷം ദീര്‍ഘനാളത്തേക്ക് അവിടെനിന്നു പോയി. 10സമയമായപ്പോള്‍ മുന്തിരിപ്പഴങ്ങളില്‍ നിന്ന് ഓഹരി ലഭിക്കേണ്ടതിന് അവന്‍ ഒരു ഭൃത്യനെ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു. എന്നാല്‍, കൃഷിക്കാര്‍ അവനെ അടിക്കുകയും വെറും കൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു. 11അവന്‍ മറ്റൊരു ഭൃത്യനെ അയച്ചു. അവനെയും അവര്‍ അടിക്കുകയും അപമാനിക്കുകയും വെറും കൈയോടെ തിരിച്ചയയ്ക്കുകയും ചെയ്തു. 12അവന്‍ മൂന്നാമതൊരുവനെ അയച്ചു. അവര്‍ അവനെ പരിക്കേല്‍പിക്കുകയും പുറത്തേക്കെറിയുകയും ചെയ്തു. 13അപ്പോള്‍ തോട്ടത്തിന്റെ ഉടമസ്ഥന്‍പറഞ്ഞു: ഞാന്‍ എന്താണു ചെയ്യുക? എന്റെ പ്രിയപുത്രനെ ഞാന്‍ അയയ്ക്കും. അവനെ അവര്‍ മാനിച്ചേക്കും. 14പക്‌ഷേ, കൃഷിക്കാര്‍ അവനെ കണ്ടപ്പോള്‍ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം. അപ്പോള്‍ അവകാശം നമ്മുടേതാകും. 15അവര്‍ അവനെ മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു. ആകയാല്‍, മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ അവരോട് എന്തുചെയ്യും? 16അവന്‍ വന്ന് ആ കൃഷിക്കാരെ നശിപ്പിക്കുകയും മുന്തിരിത്തോട്ടം മറ്റാളുകളെ ഏല്‍പിക്കുകയും ചെയ്യും. അവര്‍ ഇതു കേട്ടപ്പോള്‍, ഇതു സംഭവിക്കാതിരിക്കട്ടെ എന്നു പറഞ്ഞു. 17ഈസാ അൽ മസീഹ് അവരെ നോക്കിക്കൊണ്ടു പറഞ്ഞു: പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു എന്ന് എഴുതപ്പെട്ടിരിക്കുന്നതെന്താണ്? 18ആ കല്ലിന്മേല്‍ നിപതിക്കുന്ന ഏതൊരുവനും തകരും. അത് ആരുടെമേല്‍ പതിക്കുന്നുവോ അവനെ അതു ധൂളിയാക്കും. 19തങ്ങള്‍ക്കെതിരായിട്ടാണ് ഈ ഉപമ ഈസാ അൽ മസീഹ് പറഞ്ഞതെന്ന് നിയമജ്ഞരും പ്രധാന ഇമാംമാരും മനസ്‌സിലാക്കി, അവനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ജനങ്ങളെ ഭയപ്പെട്ടു.

സീസറിനു നികുതി കൊടുക്കണമോ?

20അതിനാല്‍ അവര്‍, നീതിമാന്‍മാരെന്നു ഭാവിക്കുന്ന ചാരന്‍മാരെ അയച്ച് അവനെ ദേശാധിപതിയുടെ അധികാരത്തിനും വിധിക്കും ഏല്‍പിച്ചു കൊടുക്കത്തക്കവിധം അവന്റെ വാക്കില്‍ നിന്ന് എന്തെങ്കിലും പിടിച്ചെടുക്കാന്‍ അവസരം കാത്തിരുന്നു. 21അവര്‍ അവനോടു പറഞ്ഞു: ഗുരോ നീ ശരിയായി സംസാരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനും മുഖം നോക്കാതെ ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നവനുമാണെന്നു ഞങ്ങള്‍ക്കറിയാം. 22ഞങ്ങള്‍ സീസറിനു നികുതി കൊടുക്കുന്നത് നിയമാനുസൃതമോ, അല്ലയോ? 23ഈസാ അൽ മസീഹ് അവരുടെ കൗശലം മനസ്‌സിലാക്കി അവരോടു പറഞ്ഞു: 24നിങ്ങള്‍ ഒരു ദനാറ എന്നെ കാണിക്കുവിന്‍. ആരുടെ രൂപവും ലിഖിതവുമാണ് ഇതിലുള്ളത്? സീസറിന്‍േറത് എന്ന് അവര്‍ പറഞ്ഞു. 25ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: എങ്കില്‍ സീസറിനുള്ളത് സീസറിനും അള്ളാഹുവിനുള്ളത് അള്ളാഹുവിനും കൊടുക്കുവിന്‍. 26ജനങ്ങളുടെ സാന്നിധ്യത്തില്‍ വച്ച് ഈസാ അൽ മസീഹ് വാക്കില്‍ കുടുക്കുവാന്‍ അവര്‍ക്കു സാധിച്ചില്ല. ഈസാ അൽ മസീഹ് ന്റെ മറുപടിയില്‍ ആശ്ചര്യപ്പെട്ട് അവര്‍ മൗനം അവലംബിച്ചു.

പുനരുത്ഥാനത്തെക്കുറിച്ചു വിവാദം

27പുനരുത്ഥാനം നിഷേധിക്കുന്ന സദുക്കായരില്‍ ചിലര്‍ ഈസാ അൽ മസീഹിനെ സമീപിച്ചു ചോദിച്ചു: 28ഉസ്താദ്, ഒരാളുടെ നിക്കാഹ് കഴിഞ്ഞ സഹോദരന്‍ കുട്ട്യാളില്ലാതെ മയ്യത്തായാല്‍, അവന്‍ ആ സഹോദരന്റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്ന് മൂസാ നബി (അ) കല്‍പിച്ചിട്ടുണ്ട്. 29ഒരിടത്ത് ഏഴു സഹോദരന്‍മാര്‍ ഉണ്ടായിരുന്നു. ഒന്നാമന്‍ ഒരുവളെ നിക്കാഹ് ചെയ്തു; അവന്‍ സന്താനമില്ലാതെ മയ്യത്തായി. 30അനന്തരം, രണ്ടാമനും 31പിന്നെ മൂന്നാമനും അവളെ നിക്കാഹ് കഴിച്ചു. അങ്ങനെ ഏഴുപേരും സന്താനമില്ലാതെ മയ്യത്തായി. 32അവസാനം ആ സ്ത്രീയും മയ്യത്തായി. 33പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ആരുടെ ബീവിയായിരിക്കും? അവള്‍ ഏഴുപേരുടെയും ബീവിയായിരുന്നല്ലോ.

34ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങള്‍ നിക്കാഹ് ചെയ്യുകയും ചെയ്തു കൊടുക്കുകയും ചെയ്യുന്നു. 35എന്നാല്‍, ഖിയാമത്തിനു ശേഷം മയ്യത്തായവരില്‍ നിന്ന് ഉയിര്‍ക്കുന്നതിനും യോഗ്യരായവര്‍ നിക്കാഹ് ചെയ്യുകയോ ചെയ്തു കൊടുക്കുകയോ ഇല്ല. 36പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ മലക്കുകൾക്കു തുല്യരും അള്ളാഹുവിൻറെ സന്താനങ്ങളുമാണ്. ആകയാല്‍, അവര്‍ക്ക് ഇനിയും മയ്യത്താവാന്‍ സാധിക്കുകയില്ല. 37മൂസാ നബി (അ) പോലും മുള്‍പ്പടര്‍പ്പിങ്കല്‍ വച്ചു റബ്ബിനെ, ഇബ്രാഹീം നബി (അ) ന്റെ റബ്ബെന്നും ഇസഹാക്ക് നബി (അ) ന്റെ റബ്ബെന്നും യാക്കൂബ് നബി (അ) ന്റെ റബ്ബെന്നും വിളിച്ചു കൊണ്ട്, മയ്യത്തായവര്‍ ഉയിര്‍ക്കുമെന്നു കാണിച്ചു തന്നിട്ടുണ്ട്. 38അവിടുന്ന് മയ്യത്തായവരുടെ അല്ല, ജീവിക്കുന്നവരുടെ റബ്ബാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. 39ഉലമാക്കളിൽ ചിലര്‍ ഉസ്താദ്, നീ ശരിയായി സംസാരിക്കുന്നു എന്നുപറഞ്ഞു. 40ഈസാ അൽ മസീഹ് നോട്‌ എന്തെങ്കിലും ചോദിക്കാന്‍ പിന്നീട് അവര്‍ മുതിര്‍ന്നില്ല.

അൽ മസീഹ് ദാവൂദ് നബി (അ) ന്റെ പുത്രന്‍

41അപ്പോള്‍ ഈസാ അൽ മസീഹ് അവരോടു ചോദിച്ചു: അൽ മസീഹ് ദാവൂദ് നബി (അ) ന്റെ പുത്രന്‍ ആണ് എന്നു പറയാന്‍ എങ്ങനെ കഴിയും? 42ദാവൂദ് നബി (അ) കലാം സബൂറിൽ പറയുന്നു: റബ്ബ് എന്റെ റബ്ബിനോടരുളിച്ചെയ്തു, 43ഞാന്‍ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക. 44ദാവൂദ് നബി (അ) നബിനെ റബ്ബ് എന്നു വിളിക്കുന്നു. പിന്നെ എങ്ങനെയാണ് അൽ മസീഹ് ദാവൂദ് (അ) പുത്രനാകുന്നത്?

ഉലമാക്കളുടെ കപടജീവിതം

45സകല മനുഷ്യരും കേള്‍ക്കേ, ഈസാ അൽ മസീഹ് (അ) സാഹബാക്കളോടു പറഞ്ഞു: 46ഉലമാക്കളെ സൂക്ഷിച്ചു കൊള്ളുവിന്‍. അവര്‍ നീണ്ട മേലങ്കികള്‍ ധരിച്ചു നടക്കാനും പൊതുസ്ഥലങ്ങളില്‍ അഭിവാദനങ്ങളും സിനഗോഗുകളില്‍ പ്രമുഖസ്ഥാനങ്ങളും വിരുന്നുകളില്‍ അഗ്രാസനങ്ങളും ലഭിക്കാനും ആഗ്രഹിക്കുന്നു. 47അവര്‍ വിധവകളുടെ ഭവനങ്ങള്‍ വിഴുങ്ങുകയും ദീര്‍ഘമായി ദുആ ഇരക്കുന്നതായി നടിക്കുകയും ചെയ്യുന്നു. അവര്‍ക്കു കൂടുതല്‍ കഠിനമായ ശിക്ഷാവിധി ലഭിക്കും.


അടിക്കുറിപ്പുകൾ