ലൂക്കാ 11  

ഈസാ അൽ മസീഹ് ദുആ ചെയ്യുവാൻ തഅലീം നൽകുന്നു

11 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഒരിടത്തു ദുആ ഇരന്നു കൊണ്ടിരിക്കുകയായിരുന്നു. ദുആ കഴിഞ്ഞപ്പോള്‍ സാഹബാക്കളിലൊരുവന്‍ വന്നു പറഞ്ഞു: റബ്ബേ, യഹിയ്യ നബി (അ) തന്റെ സാഹബാക്കളെ പഠിപ്പിച്ചതു പോലെ ഞങ്ങളെയും ദുആ ഇരക്കുവാൻ തഅലീം തന്നാലും. 2ഈസാ അൽ മസീഹ് അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ ദുആ ഇരക്കുവിൻവിന്‍. യാ അബ്ബീ, അങ്ങയുടെ ഇസ്മ് പൂജിതമാകണമേ. അങ്ങയുടെ ദൌല വരണമേ; 3അന്നന്നു വേണ്ട ത്വആം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്‍കണമേ. 4ഞങ്ങളുടെ ഖതീഅകള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.

ദുആയുടെ ഖുവ്വത്ത്

5ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്‌നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്റെ അടുത്തുചെന്ന് അവന്‍ പറയുന്നു: സ്‌നേഹിതാ, എനിക്കു മൂന്ന് ഖുബ്ബൂസ് ആരിയത്ത് തരുക. 6ഒരു സ്‌നേഹിതന്‍ യാത്രാ മധ്യേ എന്റെ ഖരീബില്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല. 7അപ്പോള്‍, അവന്റെ സ്‌നേഹിതന്‍ അകത്തു നിന്നു ഇജാപത്ത് പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ അത്വ്ഫാലും എന്റെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല. 8ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്‌നേഹിതനാണ് എന്നതിന്റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‍കും. 9ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും. 10എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. 11നിങ്ങളില്‍ ഏതൊരു പിതാവാണ് ഴബ്നായ ഖുബ്ബൂസ് ചോദിച്ചാല്‍ കല്ലു കൊടുക്കുക? മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? 12മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? 13അബ്നാഇന് ജയ്യിദായ ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, ജന്നത്തിലെ അബ്ബ തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി റൂഹുൽ ഖുദ്ധൂസിനെ നല്‍കുകയില്ല!

ഈസാ അൽ മസീഹും ബേല്‍സെബൂലും

14ഈസാ അൽ മസീഹ് ഊമനായ ഒരു ശൈത്താനെ ബഹിഷ്‌കരിക്കുകയായിരുന്നു. ശൈത്താൻ പുറത്തുപോയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. അന്നാസ് അദ്ഭുതപ്പെട്ടു. 15അവരില്‍ ചിലര്‍ പറഞ്ഞു: ഈസാ അൽ മസീഹ് ശൈത്താന്മാരുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണ് ശൈത്താനുകളെ ബഹിഷ്‌കരിക്കുന്നത്. 16വേറെ ചിലര്‍ ഈസാ അൽ മസീഹിനെ പരീക്ഷിക്കുവാന്‍ ജന്നത്തില്‍നിന്ന് ഒരടയാളം ഈസാ അൽ മസീഹിനോട് ആവശ്യപ്പെട്ടു.

17അവരുടെ വിചാരങ്ങള്‍ അറഫായി കൊണ്ട് ഈസാ അൽ മസീഹ് പറഞ്ഞു: അന്തശ്ഛിദ്രമുള്ള ദൌല ഹലാക്കായി പോകും. അന്തശ്ഛിദ്രമുള്ള ഭവനവും വീണു പോകും. 18ശൈത്താൻ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ ദൌല എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു ശൈത്താനുകളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. 19ബേല്‍സെബൂലിനെക്കൊണ്ടാണ് ഞാന്‍ ശൈത്താനുകളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍ നിങ്ങളുടെ ഇബ്നുമാർ ആരെക്കൊണ്ടാണ് അവയെ ബഹിഷ്‌കരിക്കുന്നത്? അതുകൊണ്ട് അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും. 20എന്നാല്‍, അള്ളാഹുനിൻറെ യദ് കൊണ്ടാണ് ഞാന്‍ ശൈത്താനുകളെ പുറത്താക്കുന്നതെങ്കില്‍, അള്ളാഹുവിൻറെരാജ്യം നിങ്ങളുടെയിടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു.

21ശക്തന്‍ ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്റെ വസ്തുക്കള്‍ സുരക്ഷിതമാണ്. 22എന്നാല്‍, കൂടുതല്‍ അസീറായ ഒരുവന്‍ അവനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയാല്‍ അവന്‍ ആശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റവന്‍ അപഹരിക്കുകയും കൊള്ള മുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും.

23എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു.

ബദ്റൂഹിന്റെ തിരിച്ചുവരവ്

24ബദ്റൂഹ് ഒരുവനെ വിട്ടുപോയാല്‍, ജാഫായ സ്ഥലങ്ങളിലൂടെ ആശ്വാസം തേടി അലഞ്ഞുനടക്കും. കണ്ടെത്താതെ വരുമ്പോള്‍ അവന്‍ പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കു തന്നെ ഞാന്‍ തിരിച്ചുചെല്ലും. 25തിരിച്ചുവരുമ്പോള്‍ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായിക്കാണുന്നു. 26അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്ടരായ മറ്റ് ഏഴു ബദ്റൂഹ്ക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.

അളീമായ ഭാഗ്യം

27ഈസാ അൽ മസീഹ് ഇത് അരുളിച്ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍ നിന്ന് ഒരു ഹുറുമ ഉച്ചത്തില്‍ ഈസാ അൽ മസീഹ് പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ.

28ഈസാ അൽ മസീഹ് പറഞ്ഞു: കലിമ കേട്ട് അതുപാലിക്കുന്നവര്‍ കൂടുതല്‍ നസീബുള്ളവർ.

യൂനുസ് നബി (അ) അടയാളം

29ജനക്കൂട്ടം വര്‍ധിച്ചുവന്നപ്പോള്‍ ഈസാ അൽ മസീഹ് പറഞ്ഞു തുടങ്ങി: ഈ ജീൽ ഫസാദാക്കിയ ജീലാണ്. ഇത് അടയാളം തേടുന്നു. എന്നാല്‍, യൂനുസ് നബിയുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല. 30യൂനുസ് നബി (അ) നിനെവേക്കാര്‍ക്ക് അടയാളമായിരുന്നതു പോലെ ഇബ്നുല്‍ ഇന്‍സാന്‍ ഈ തലമുറയ്ക്കും അടയാളമായിരിക്കും. 31ദക്ഷിണ ദേശത്തെ സുൽത്താന ഖയാമത്ത്ദിനത്തില്‍ ഈ ജീലിലെ ജനങ്ങളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ ജറീമത്ത് വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സുലൈമാൻ നബി (അ) ൻറെ മഅ്റഫത്ത് ശ്രവിക്കാന്‍ അവള്‍ അർളിന്റെ അതിര്‍ത്തിയില്‍ നിന്നു വന്നു. എന്നാല്‍ ഇതാ, ഇവിടെ സുലൈമാനേക്കാള്‍ വലിയവന്‍! 32നിനെവേ നിവാസികള്‍ ഖയാമത്ത്ദിനത്തില്‍ ഈ ജീലുകളോടു കൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ഇതിനെ ജറീമത്ത് വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യൂനുസ് നബി (അ) യുടെ വയള് കേട്ട് അവര്‍ പശ്ചാത്തപിച്ചു. എന്നാല്‍ ഇതാ, ഇവിടെ യൂനുസ് നബി (അ) യെക്കാള്‍ വലിയവന്‍!

അയ്ന് നഫ്സിന്റെ വിളക്ക്

33വിളക്കു കൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം നള്റാന്‍ പീഠത്തിന്‍മേലാണു വയ്ക്കുന്നത്. 34കണ്ണാണ് നഫ്സിന്റെ വിളക്ക്. എെന് കുറ്റമറ്റതെങ്കില്‍ ജിസ്മ് മുഴുവന്‍ പ്രകാശിക്കും. എെന് ദുഷിച്ചതെങ്കിലോ ജിസ്മ് മുഴുവനും ഇരുണ്ടുപോകും. 35അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. 36ഇരുളടഞ്ഞ ഒരു ഭാഗവുമില്ലാതെ ജിസ്മ് മുഴുവന്‍ അൻവാർ നിറഞ്ഞതാണെങ്കില്‍, വിളക്ക് അതിന്റെ രശ്മികള്‍കൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ജിസ്മ് മുഴുവന്‍ പ്രകാശമാനമായിരിക്കും.

ഫരിസേയരുടെയും ഉലമാക്കളുടെയും കപടനാട്യം

37ഈസാ അൽ മസീഹ് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ഫരിസേയന്‍ തന്റെ കൂടെ ഒചീനം കഴിക്കുന്നതിന് ഈസാ അൽ മസീഹിനെ ക്ഷണിച്ചു. ഈസാ അൽ മസീഹ് പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു. 38ഭക്ഷണത്തിനു മുമ്പ് ഈസാ അൽ മസീഹ് കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയന്‍ അദ്ഭുതപ്പെട്ടു.

39അപ്പോള്‍ റബ്ബ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവര്‍ച്ചയും ശർറും കൊണ്ടു നിറഞ്ഞിരിക്കുന്നു. 40ഭോഷന്‍മാരേ, പുറം നിര്‍മിച്ചവന്‍ തന്നെയല്ലേ അകവും നിര്‍മിച്ചത്? 41നിങ്ങള്‍ക്കുള്ളവ ഹിബത്ത് ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും.

42ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ഉശ്റ് കൊടുക്കുന്നു. എന്നാല്‍, അളാളാഹുവിൻറെ അദ് ലും ഹുബ്ബും നിങ്ങള്‍ അവഗണിച്ചുകളയുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്-മറ്റുള്ളവ അവഗണിക്കാതെ തന്നെ.

43ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ പള്ളികളില്‍ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളില്‍ അ ഭിവാദനവും അഭിലഷിക്കുന്നു.

44നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, കാണപ്പെടാത്ത കബറുകള്‍ പോലെയാണു നിങ്ങള്‍. അതിന്റെ മീതേ നടക്കുന്നവന്‍ അത് അറിയുന്നുമില്ല.

45ഉലാമാക്കളിൽ ഒരാള്‍ ഈസാ അൽ മസീഹിനോടു പറഞ്ഞു: മുഅല്ലീം, അങ്ങ് ഇങ്ങനെ സംസാരിക്കുമ്പോള്‍ ഞങ്ങളെക്കൂടെ അപമാനിക്കുകയാണു ചെയ്യുന്നത്.

46ഈസാ അൽ മസീഹ് പറഞ്ഞു: ഉലാമാക്കളേ, നിങ്ങള്‍ക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെമേല്‍ നിങ്ങള്‍ കെട്ടിയേല്‍പിക്കുന്നു. നിങ്ങളോ അവരെ മുസായിദ ചെയ്യാൻ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല.

47നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങളുടെ ഉപ്പാപ്പമാര്‍ വധിച്ച നബിമാര്‍ക്കു നിങ്ങള്‍ ഖബറുകൾ പണിയുന്നു. 48അങ്ങനെ നിങ്ങളുടെ ആബാഉമാരുടെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ സാക്ഷ്യവും അംഗീകാരവും നല്‍കുന്നു. എന്തെന്നാല്‍, അവര്‍ അവരെ കൊന്നു; നിങ്ങളോ അവര്‍ക്കു ഖബറുകള്‍ പണിയുന്നു. 49അതുകൊണ്ടാണ്, അള്ളാഹുവിൻറെ ഹിക്മത്ത് ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ഞാന്‍ അവരുടെ ഖരീബിലേക്കു നബിമാരെയും അംബിയാക്കളെയും മുർസലാക്കും. അവരില്‍ ചിലരെ അവര്‍ പീഡിപ്പിക്കുകയും ഖത്ൽ ചെയ്യുകയും ചെയ്യും. 50ലോകാരംഭം മുതല്‍ ചൊരിയപ്പെട്ടിട്ടുള്ള സകല നബിമാരുടെയും ദമിന് - ഹാബീല്‍ മുതല്‍, ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ട സഖറിയാവരെയുള്ളവരുടെ ദമിന് - ഈ ജീൽ ഉത്തരം പറയേണ്ടിവരും. 51അതേ, ഞാന്‍ പറയുന്നു, ഈ ജീലിനോട് അത് ആവശ്യപ്പെടും.

52ഉലമാക്കളേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു ദാഖിലായില്ല; ദാഖിലാകാൻ വന്നവരെ തടസ്‌സപ്പെടുത്തുകയും ചെയ്തു.

53ഈസാ അൽ മസീഹ് അവിടെ നിന്നു പോകവേ, ഉലമാക്കളും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെപ്പറ്റി സംസാരിക്കാന്‍ ഈസാ അൽ മസീഹിനെ പ്രേരിപ്പിക്കുകയും ചെയ്തു. 54അവൻ പറയുന്ന എന്തിലെങ്കിലും കയറിപ്പിടിക്കാൻ അവർ തക്കം നോക്കിയിരുന്നു.


അടിക്കുറിപ്പുകൾ