അൽ-ആവിയാനി (ലേവ്യാ) 17

രക്തത്തിന്റെ പവിത്രത

17 1റബ്ബ്ൽ ആലമീൻ മൂസായോടു കല്‍പിച്ചു: 2ഹാറൂനോടും പുത്രന്‍മാരോടും യിസ്രായിലാഹ് ജനത്തോടും പറയുക, റബ്ബ്ൽ ആലമീൻ കല്‍പിക്കുന്നു: 3യിസ്രായിലാഹ് ഭവനത്തിലെ ആരെങ്കിലും കാളയെയോ ചെമ്മരിയാടിനെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ വച്ചു കൊല്ലുകയും, 4ഖുദ്ധൂസി സ്ഥലത്തിനു മുന്‍പില്‍ റബ്ബ്ൽ ആലമീനു കാഴ്ചയായി അര്‍പ്പിക്കുന്നതിന് ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ അതിനെ കൊണ്ടുവരാതിരിക്കുകയും ചെയ്താല്‍ അതിന്റെ രക്തത്തിന് അവന്‍ ഉത്തരവാദിയായിരിക്കും. രക്തം ചൊരിഞ്ഞ അവന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. 5ഇത് യിസ്രായിലാഹ് ജനം മൃഗങ്ങളെ തുറസ്‌സായ സ്ഥലത്തുവച്ചു ഖുർബാനിയര്‍പ്പിക്കാതെ റബ്ബ്ൽ ആലമീന്റെ മുന്‍പില്‍ ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ ഇമാമിന്റെയടുത്തു കൊണ്ടുവന്ന് സമാധാന ഖുർബാനിയായി അവിടുത്തേക്ക് അര്‍പ്പിക്കുന്നതിനു വേണ്ടിയാണ്. 6ഇമാം അവയുടെ രക്തം ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ റബ്ബ്ൽ ആലമീന്റെ ഖുർബാനി പീഠത്തിന്‍മേല്‍ തളിക്കുകയും മേദസ്‌സ് റബ്ബ്ൽ ആലമീനു പ്രീതികരമായ സൗരഭ്യത്തിനായി ദഹിപ്പിക്കുകയും ചെയ്യണം. 7അവര്‍ ആരുടെ പിറകേ വേശ്യാവൃത്തിക്കായി നടന്നിരുന്ന ആ ഇബിലീസുകള്‍ക്ക് ഇനി ഖുർബാനിയര്‍പ്പിക്കരുത്. ഇത് അവര്‍ക്ക് തലമുറതോറും എന്നേക്കുമുള്ള ശരീഅത്താണ്.

8നീ അവരോടു പറയുക: യിസ്രായിലാഹ് വംശത്തില്‍ നിന്നോ അവരുടെ ഇടയില്‍ വസിക്കുന്ന വിദേശികളില്‍ നിന്നോ ആരെങ്കിലും ദഹന ഖുർബാനിയോ മറ്റു ഖുർബാനികളോ അര്‍പ്പിക്കുമ്പോൾ 9അതു റബ്ബ്ൽ ആലമീനര്‍പ്പിക്കാന്‍ ഖയാമത്തുൽ ഇബാദത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവരാതിരുന്നാല്‍ അവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.

10യിസ്രായിലാഹ് വംശത്തിലോ അവരുടെയിടയില്‍ വസിക്കുന്ന വിദേശീയരിലോ ഉള്ള ആരെങ്കിലും ഏതെങ്കിലും തരം രക്തം ഭക്ഷിച്ചാല്‍ അവനെതിരേ ഞാന്‍ മുഖം തിരിക്കും. അവനെ ഞാന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിച്ചുകളയും. 11എന്തെന്നാല്‍, ശരീരത്തിന്റെ ജീവന്‍ രക്തത്തിലാണിരിക്കുന്നത്. അത് ഖുർബാനി പീഠത്തിന്‍മേല്‍ ജീവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അതില്‍ ജീവനുള്ളതുകൊണ്ടു രക്തമാണ് പാപപരിഹാരം ചെയ്യുന്നത്. 12നിങ്ങളോ നിങ്ങളുടെയിടയില്‍ വസിക്കുന്ന വിദേശീയരിലാരെങ്കിലുമോ രക്തം ഭക്ഷിക്കരുതെന്ന് ഞാന്‍ യിസ്രായിലാഹ് ജനത്തോടു പറഞ്ഞത് അതുകൊണ്ടാണ്.

13യിസ്രായിലാഹ് ജനത്തില്‍ നിന്നോ അവരുടെയിടയില്‍ വസിക്കുന്ന വിദേശീയരില്‍ നിന്നോ ആരെങ്കിലും ഭക്ഷിക്കാവുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിച്ചാല്‍ അതിന്റെ രക്തം ഊറ്റിക്കളഞ്ഞ് മണ്ണിട്ടുമൂടണം. 14എന്തെന്നാല്‍, എല്ലാ ജീവികളുടെയും ജീവന്‍ അവയുടെ രക്തത്തിലാണ്. ഒരു ജീവിയുടെയും രക്തം ഭക്ഷിക്കരുതെന്ന് ഞാന്‍ യിസ്രായിലാഹ് ജനത്തോടു പറഞ്ഞിരിക്കുന്നതും അതുകൊണ്ടുതന്നെ. ആരെങ്കിലും അതു ഭക്ഷിച്ചാല്‍ അവന്‍ ജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം. 15ചത്തതിനെയോ കാട്ടുമൃഗം കൊന്നതിനെയോ ഭക്ഷിക്കുന്നവന്‍, സ്വദേശിയോ വിദേശിയോ ആകട്ടെ, തന്റെ വസ്ത്രം അലക്കി കുളിക്കണം. വൈകുന്നേരം വരെ അവന്‍ അശുദ്ധനായിരിക്കും. അതിനുശേഷം ശുദ്ധനാകും. 16എന്നാല്‍, തന്റെ വസ്ത്രം അലക്കാതെയും കുളിക്കാതെയുമിരുന്നാല്‍ അവന്‍ കുറ്റക്കാരനായിരിക്കും.