യഹിയ്യാ 8
പിടിക്കപ്പെട്ട വ്യഭിചാരിണി
8 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഒലിവുമലയിലേക്കു പോയി. 2അതിരാവിലെ അവന്‍ വീണ്ടും ബൈത്തുൽ മുഖദ്ദസ്സിലേക്കു വന്നു. ജനങ്ങളെല്ലാം അവന്റെ അടുക്കലെത്തി. അവന്‍ ഇരുന്ന് അവരെ പഠിപ്പിച്ചു. 3വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ ഉലമാക്കളും ഫരിസേയരും കൂടെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന് നടുവില്‍ നിര്‍ത്തി. 4അവര്‍ അവനോടു പറഞ്ഞു: ഉസ്താദ്, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്. 5ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മൂസാ നബി (അ) ശരീഅത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു? 6ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍ വേണ്ടി അവനെ പരീക്ഷിച്ചു കൊണ്ടു ചോദിച്ചതാണ്. ഈസാ അൽ മസീഹാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. 7അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ. 8അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. 9എന്നാല്‍, ഇതു കേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ ഈസാ അൽ മസീഹും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. 10ഈസാ അൽ മസീഹ് നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? 11അവള്‍ പറഞ്ഞു: ഇല്ല, റബ്ബേ! ഈസാ അൽ മസീഹ് പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.
ഈസാ അൽ മസീഹ് ദുനിയാവിൻറെ നൂർ
12ഈസാ അൽ മസീഹ് വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്റെ നൂർ ആണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവൻ ഹയാത്തിൻറെ നൂർ ആയിരിക്കും. 13അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യം നല്‍കുന്നു. നിന്റെ സാക്ഷ്യം സത്യമല്ല. 14ഈസാ അൽ മസീഹ് പ്രതിവചിച്ചു: ഞാന്‍ തന്നെ എനിക്കു സാക്ഷ്യം നല്‍കിയാലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല. 15നിങ്ങളുടെ വിധി മാനുഷികമാണ്. ഞാന്‍ ആരെയും വിധിക്കുന്നില്ല. 16ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല എന്നെ അയച്ച പിതാവും എന്നോടുകൂടെയുണ്ട്. 17രണ്ടു പേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ. 18എന്നെക്കുറിച്ചു ഞാന്‍ തന്നെ സാക്ഷ്യം നല്‍കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നല്‍കുന്നു. 19അപ്പോള്‍ അവര്‍ ചോദിച്ചു: നിന്റെ പിതാവ് എവിടെയാണ്? ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. 20ബൈത്തുൽ മുഖദ്ദസ്സിൽ നേർച്ച സ്ഥലത്തു പഠിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് അവന്‍ ഇതെല്ലാം പറഞ്ഞത്. എന്നാല്‍, ആരും അവനെ പിടിച്ചില്ല. കാരണം, അവന്റെ സമയം ഇനിയും വന്നു ചേര്‍ന്നിട്ടില്ലായിരുന്നു.
യൂദര്‍ക്കു മുന്നറിയിപ്പ്
21ഈസാ അൽ മസീഹ് വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ പോകുന്നു. നിങ്ങള്‍ എന്നെ അന്വേഷിക്കും; എന്നാല്‍, നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മയ്യത്താകും. ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. 22അപ്പോള്‍ യൂദര്‍ പറഞ്ഞു: ഞാന്‍ പോകുന്നിടത്തേക്കു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്ന് അവന്‍ പറയുന്നല്ലോ. അവന്‍ ആത്മഹത്യ ചെയ്‌തേക്കുമോ? 23അവന്‍ പറഞ്ഞു: നിങ്ങള്‍ താഴെ നിന്നുള്ളവരാണ്; ഞാന്‍ മുകളില്‍ നിന്നുള്ളവനും. നിങ്ങള്‍ ദുനിയാവിൻറേതാണ്; ഞാന്‍ ഈ ദുനിയാവിൻറേതല്ല. 24നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മയ്യത്താകും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു. എന്തെന്നാല്‍, ഞാന്‍ ഞാന്‍ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മയ്യത്താകും. 25അപ്പോള്‍ അവര്‍ ചോദിച്ചു: നീ ആരാണ്? ഈസാ അൽ മസീഹ് പറഞ്ഞു: ആരംഭം മുതലേ ഞാന്‍ നിങ്ങളോടു പറഞ്ഞിരുന്നതുതന്നെ. 26എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ അധരത്തില്‍ നിന്നു കേട്ടതു ഞാന്‍ ലോകത്തോടു പറയുന്നു. 27പിതാവിനെക്കുറിച്ചാണ് അവന്‍ തങ്ങളോടു സംസാരിച്ചതെന്ന് അവര്‍ മനസ്‌സിലാക്കിയില്ല. 28അതുകൊണ്ട് ഈസാ അൽ മസീഹ് പറഞ്ഞു: നിങ്ങള്‍ മനുഷ്യ പുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതു പോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടു കൂടെയുണ്ട്. 29അവിടുന്ന് എന്നെതനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുന്നു. 30ഇതു പറഞ്ഞപ്പോള്‍ വളരെപ്പേര്‍ അവനില്‍ ഈമാൻ വെച്ചു.
സത്യം നിങ്ങളെ സ്വതന്ത്രരാക്കും
31തന്നില്‍ വിശ്വസിച്ച യൂദരോട് ഈസാ അൽ മസീഹ് പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ എന്റെ സാഹബാക്കളാണ്. 32നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. 33അവര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ ഇബ്രാഹീം നബി (അ) ൻറെ സന്തതികളാണ്. ഞങ്ങള്‍ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ എങ്ങനെയാണ് നിങ്ങള്‍ സ്വതന്ത്രരാക്കപ്പെടും എന്നു നീ പറയുന്നത്?
34ഈസാ അൽ മസീഹ് പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്. 35അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. 36അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും. 37നിങ്ങള്‍ ഇബ്ബ്രാഹീം നബി (അ) സന്തതികളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നു. കാരണം, എന്റെ കലാം നിങ്ങളില്‍ വസിക്കുന്നില്ല. 38എന്റെ പിതാവിന്റെ സന്നിധിയില്‍ കണ്ടവയെപ്പറ്റി ഞാന്‍ സംസാരിക്കുന്നു. നിങ്ങളുടെ പിതാവില്‍ നിന്നു കേട്ടതു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ഇബിലീസ് നിങ്ങളുടെ പിതാവ്
39അവര്‍ പറഞ്ഞു: ഇബ്ബ്രാഹീം നബി (അ) മാണു ഞങ്ങളുടെ പിതാവ്. ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: നിങ്ങള്‍ ഇബ്ബ്രാഹീം നബി (അ) ത്ന്റെ മക്കളാണെങ്കില്‍ ഇബ്ബ്രാഹീം നബി (അ) ത്തിന്റെ പ്രവൃത്തികള്‍ ചെയ്യുമായിരുന്നു. 40എന്നാല്‍, അള്ളാഹുവിൽ നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞഎന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു. ഇബ്രാഹീം നബി (അ) ഇങ്ങനെ ചെയ്തിട്ടില്ല. 41നിങ്ങള്‍ നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ജാരസന്തതികളല്ല; ഞങ്ങള്‍ക്കു പിതാവ് ഒന്നേ ഉള്ളൂ - അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) . 42ഈസാ അൽ മസീഹ് അവരോടു പറഞ്ഞു: അലള്ളാഹു ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്‌നേഹിക്കുമായിരുന്നു. കാരണം, ഞാന്‍ അള്ളാഹുവില്‍നിന്നാണു വന്നിരിക്കുന്നത്. ഞാന്‍ സ്വമേധയാ വന്നതല്ല; അവിടുന്ന് എന്നെ അയച്ചതാണ്. 43ഞാന്‍ പറയുന്നത് എന്തുകൊണ്ടു നിങ്ങള്‍ ഗ്രഹിക്കുന്നില്ല? എന്റെ കലാം ശ്രവിക്കാന്‍ നിങ്ങള്‍ക്കു കഴിവില്ലാത്തതുകൊണ്ടുതന്നെ. 44നിങ്ങള്‍ നിങ്ങളുടെ പിതാവായ ഇബിലീസിൽ നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്. 45ഞാന്‍ സത്യം പറയുന്നതുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല. 46നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ പാപം തെളിയിക്കാന്‍ കഴിയും? ഞാന്‍ സത്യമാണ് പറയുന്നതെങ്കില്‍, എന്തുകൊണ്ട് നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല? 47അള്ളാഹുവില്‍നിന്നുള്ളവന്‍ അള്ളാഹുവിന്റെ വാക്കു ശ്രവിക്കുന്നു. നിങ്ങള്‍ അള്ളാഹുവിൽ നിന്നുള്ളവരല്ല. അതുകൊണ്ട് നിങ്ങള്‍ അവ ശ്രവിക്കുന്നില്ല.
ഇബ്രാഹീം നബി (അ) ത്തിനുമുമ്പു ഞാനുണ്ട്
48യൂദര്‍ പറഞ്ഞു: നീ ഒരു സമരിയാക്കാരനാണെന്നും നിന്നില്‍ ഇബിലീസുണ്ടെന്നും ഞങ്ങള്‍ പറയുന്നതു ശരിയല്ലേ? 49ഈസാ അൽ മസീഹ് പറഞ്ഞു: എനിക്കു ഇബിലീസില്ല. ഞാന്‍ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ എന്നെ അപമാനിക്കുന്നു. 50ഞാന്‍ എന്റെ മഹത്വം അന്വേഷിക്കുന്നില്ല. അത് അന്വേഷിക്കുന്നവനും വിധികര്‍ത്താവുമായ ഒരുവനുണ്ട്. 51സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ കലാം പാലിച്ചാല്‍ അവന്‍ ഒരിക്കലും മയ്യത്താകുകയില്ല. 52യൂദര്‍ പറഞ്ഞു: നിനക്കു ഇബിലീസുണ്ടെന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു വ്യക്തമായിരിക്കുന്നു. ഇബ്രാഹീം നബി (അ) വഫാത്തായി; നബിമാരും വഫാത്തായി. എന്നിട്ടും, എന്റെ കലാം പാലിക്കുന്ന ഒരുവനും ഒരിക്കലും മയ്യത്താകയില്ല എന്നു നീ പറയുന്നു. 53ഞങ്ങളുടെ വഫാത്തായ പിതാവായ ഇബ്രാഹീം നബി (അ) ക്കാള്‍ വലിയവനാണോ നീ? മുഹ്ജിസാത്തുക്കളും വഫാത്മതായി. ആരാണെന്നാണ് നീ അവകാശപ്പെടുന്നത്? 54ഈസാ അൽ മസീഹ് പറഞ്ഞു: ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്റെ മഹത്വത്തിനു വിലയില്ല. 55എന്നാല്‍, നിങ്ങളുടെ റബ്ബെന്നു നിങ്ങള്‍ വിളിക്കുന്ന എന്റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്. എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും. എന്നാല്‍, ഞാന്‍ അവിടുത്തെ അറിയുകയും അവിടുത്തെ കലാം പാലിക്കുകയും ചെയ്യുന്നു. 56എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ ഇബ്രാഹീം നബി (അ) ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു. 57അപ്പോള്‍ യൂദര്‍ പറഞ്ഞു: നിനക്ക് ഇനിയും അമ്പതു വയസ്സായിട്ടില്ല. എന്നിട്ടും നീ ഇബ്രാഹീം നബി (അ) കണ്ടുവെന്നോ? 58ഈസാ അൽ മസീഹ് പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഇബ്രാഹീം നബി (അ) ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്. 59അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. എന്നാല്‍ ഈസാ അൽ മസീഹ് അവരില്‍ നിന്നു മറഞ്ഞ് ബൈത്തുൽ മുഖദ്ദസ്സില്‍ നിന്നു പുറത്തു പോയി.