യഹിയ്യാ 7
കൂടാരപ്പെരുനാള്‍
7 1ഈസാ[a] യഥാർത്ഥ ഗ്രീക്ക്: Ἰησοῦν (Iēsoun) അൽ മസീഹ് ഗലീലിയില്‍ ചുറ്റി സഞ്ചരിച്ചു കൊണ്ടിരുന്നു. യൂദര്‍ അവനെ വധിക്കാന്‍ അവസരം പാര്‍ത്തിരുന്നതിനാല്‍ യൂദയായില്‍ സഞ്ചരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. 2യൂദരുടെ കൂടാരത്തിരുനാള്‍ സമീപിച്ചിരുന്നു. 3അവന്റെ സഹോദരന്‍മാര്‍ അവനോടു പറഞ്ഞു: നീ ചെയ്യുന്ന പ്രവൃത്തികള്‍ നിന്റെ സാഹബാക്കൾ കാണേണ്ടതിന് നീ ഇവിടം വിട്ടു യൂദയായിലേക്കു പോവുക. 4പരസ്യമായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവന്‍ രഹസ്യമായി പ്രവര്‍ത്തിക്കുകയില്ല. നീ ഇതെല്ലാം ചെയ്യുന്നെങ്കില്‍, നിന്നെ ലോകത്തിനു വെളിപ്പെടുത്തുക. 5അവന്റെ സഹോദരന്‍മാര്‍ പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല. 6ഈസാ അൽ മസീഹ് പറഞ്ഞു: എന്റെ സമയം ഇതുവരെയും ആയിട്ടില്ല. നിങ്ങള്‍ക്കാകട്ടെ എപ്പോഴും അനുകൂലമായ സമയമാണല്ലോ. 7ലോകത്തിനു നിങ്ങളെ വെറുക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, അതിന്റെ പ്രവൃത്തികള്‍ തിന്‍മയാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നതിനാല്‍ അത് എന്നെ വെറുക്കുന്നു. 8നിങ്ങള്‍ തിരുനാളിനു പൊയ്‌ക്കൊള്ളുവിന്‍. ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല. എന്തെന്നാല്‍, എന്റെ സമയം ഇനിയും പൂര്‍ത്തിയായിട്ടില്ല. 9ഇപ്രകാരം പറഞ്ഞ് അവന്‍ ഗലീലിയില്‍ത്തന്നെതാമസിച്ചു.
10എന്നാല്‍, അവന്റെ സഹോദരന്‍മാര്‍ തിരുനാളിനു പോയതിനു ശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി. 11അവനെവിടെ എന്നു ചോദിച്ചു കൊണ്ട് തിരുനാളില്‍ യൂദര്‍ അവനെ അന്വേഷിച്ചു കൊണ്ടിരുന്നു. 12ആളുകള്‍ അവനെപ്പറ്റി രഹസ്യമായി പലതും പറഞ്ഞിരുന്നു. അവന്‍ ഒരു നല്ല മനുഷ്യനാണ് എന്നു ചിലര്‍ പറഞ്ഞു. അല്ല, അവന്‍ ജനങ്ങളെ വഴി പിഴപ്പിക്കുന്നു എന്നു മറ്റു ചിലരും. 13എങ്കിലും യൂദരെ ഭയന്ന് ആരും അവനെപ്പറ്റി പരസ്യമായി ഒന്നും സംസാരിച്ചില്ല.
ഈസാ അൽ മസീഹ് ന്റെ വിജ്ഞാനം
14പെരുനാള്‍ പകുതിയായപ്പോള്‍ ഈസാ അൽ മസീഹ് ദേവാലയത്തില്‍ ചെന്നു തഅലീം കൊടുത്തു തുടങ്ങി. 15ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന് ഇത്ര അറിവ് എവിടെ നിന്നു കിട്ടി എന്നു പറഞ്ഞു യൂദര്‍ വിസ്മയിച്ചു. 16ഈസാ അൽ മസീഹ് പറഞ്ഞു: എന്റെ തഅലീം എന്റെ സ്വന്തമല്ല, എന്നെ അയച്ചവന്‍േറതത്രേ. 17അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍ ഈ തഅലീം അള്ളാഹു[b] യഥാർത്ഥ ഗ്രീക്ക്: Θεοῦ (Theou) സുബ്ഹാന തഅലായില്‍ നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്‍കുന്നതോ എന്നു മനസ്‌സിലാക്കും. 18സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വം അന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ്. അവനില്‍ അനീതിയില്ല. 19മൂസാ നബി (അ) നിങ്ങള്‍ക്കു ശരീഅത്ത് നല്‍കിയില്ലേ? എന്നിട്ടും നിങ്ങളാരും നിയമം പാലിക്കുന്നില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നത്? 20ജനങ്ങള്‍ പറഞ്ഞു: നിന്നിൽ ഇബിലീസുണ്ട്. ആരാണു നിന്നെ കൊല്ലാന്‍ ആലോചിക്കുന്നത്? 21ഈസാ അൽ മസീഹ് പ്രതിവചിച്ചു: ഞാന്‍ ഒരു പ്രവൃത്തി ചെയ്തു. അതില്‍ നിങ്ങളെല്ലാവരും ആശ്ചര്യപ്പെടുന്നു. 22മൂസാ നബി (അ) നിങ്ങള്‍ക്കു സുന്നത്ത് ശരീഅത്തായി നല്‍കിയിരിക്കുന്നു. വാസ്തവത്തില്‍ അതു മൂസാ നബി (അ) മില്‍ നിന്നല്ല, പിതാക്കന്‍മാരില്‍ നിന്നാണ്. അതനുസരിച്ച് സാബത്തില്‍ ഒരുവനു നിങ്ങള്‍ സൂന്നത്ത കല്ല്യാണം നടത്തുന്നു. 23മൂസാ നബി (അ) ൻറെ ശരീഅത്ത് നിയമം ലംഘിക്കാതിരിക്കുന്നതിന് ഒരുവന്‍ സാബത്തു ദിവസം സുന്നത്ത കല്ല്യാണം സ്വീകരിക്കുന്നുവെങ്കില്‍, സാബത്തു ദിവസം ഒരു മനുഷ്യനെ ഞാന്‍ പൂര്‍ണമായി സുഖമാക്കിയതിനു നിങ്ങള്‍ എന്നോടു കോപിക്കുന്നുവോ? 24പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ നീതിയായി വിധിക്കുവിന്‍.
ഇവനാണോ അൽ മസീഹ്?
25ജറുസലെം നിവാസികളില്‍ ചിലര്‍ പറഞ്ഞു: ഇവനെയല്ലേ അവര്‍ കൊല്ലാന്‍ അന്വേഷിക്കുന്നത്? 26എന്നാല്‍ ഇതാ, ഇവന്‍ പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവര്‍ ഇവനോട് ഒന്നും പറയുന്നില്ല. ഇവന്‍ തന്നെയാണു അൽ മസീഹെന്ന് ഒരുപക്ഷേ അധികാരികള്‍ യഥാര്‍ഥത്തില്‍ അറിഞ്ഞിരിക്കുമോ? 27ഇവന്‍ എവിടെ നിന്നു വരുന്നു എന്നു നമുക്കറിയാം. എന്നാല്‍, ഈസാ അൽ മസീഹ് വരുമ്പോള്‍ എവിടെ നിന്നാണു വരുന്നതെന്ന് ആരും അറിയുകയില്ലല്ലോ. 28ബൈത്തുൽ മുഖദ്ദസ്സില്‍ തഅലീം കൊടുത്തു കൊണ്ടിരുന്നപ്പോള്‍ ഈസാ അൽ മസീഹ് ഉച്ചത്തില്‍ പറഞ്ഞു: ഞാന്‍ ആരാണെന്നും എവിടെ നിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. എന്നാല്‍ ഞാന്‍ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. 29എനിക്ക് അവിടുത്തെ അറിയാം. എന്തെന്നാല്‍, ഞാന്‍ അവിടുത്തെ അടുക്കല്‍ നിന്നു വരുന്നു. അവിടുന്നാണ് എന്നെ അയച്ചത്. 30അവനെ ബന്ധിക്കാന്‍ അവര്‍ ശ്രമിച്ചു; എന്നാല്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിഞ്ഞില്ല. അവന്റെ സമയം ഇനിയും വന്നിരുന്നില്ല. 31ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അവനില്‍ ഈമാൻ വച്ചു. അവര്‍ ചോദിച്ചു: ഈസാ അൽ മസീഹ് വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?
വേര്‍പാടിനെക്കുറിച്ച്
32ജനക്കൂട്ടം അവനെക്കുറിച്ചു പിറുപിറുക്കുന്നത് ഫരിസേയര്‍ കേട്ടു. ഇമാം പ്രമുഖന്‍മാരും ഫരിസേയരും അവനെ ബന്ധിക്കാന്‍ സേവകരെ അയച്ചു. 33ഈസാ അൽ മസീഹ് പറഞ്ഞു: അല്‍പസമയം കൂടി ഞാന്‍ നിങ്ങളോടു കൂടെയുണ്ട്. അതിനു ശേഷം ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേക്കു പോകും. 34നിങ്ങള്‍ എന്നെ അന്വേഷിക്കും; കണ്ടെത്തുകയില്ല. ഞാന്‍ ആയിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. 35യൂദര്‍ പരസ്പരം പറഞ്ഞു: നമുക്കു കണ്ടെത്താന്‍ കഴിയാത്ത വിധം എവിടേക്കാണ് അവന്‍ പോവുക? ഗ്രീക്കുകാരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി ഗ്രീക്കുകാർക്ക് തഅലീം കൊടുക്കാനായിരിക്കുമോ? 36നിങ്ങള്‍ എന്നെ അന്വേഷിക്കും, കണ്ടെത്തുകയില്ല എന്നും ഞാന്‍ ആയിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല എന്നും അവന്‍ പറഞ്ഞ ഈ കലാം എന്താണ്?
ജീവജലത്തിന്റെ അരുവികള്‍
37പെരുനാളിന്റെ അവസാനത്തെ മഹാദിനത്തില്‍ ഈസാ അൽ മസീഹ് എഴുന്നേറ്റു നിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ 38എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ, ജീവ ജലത്തിന്റെ അരുവികള്‍ ഒഴുകും. 39അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന റൂഹുൽ ഖുദ്ദൂസിനെപ്പറ്റിയാണ്. അതുവരെയും റൂഹുൽ ഖുദ്ദൂസ് നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, ഈസാ അൽ മസീഹ് അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.
അധികാരികളുടെ കുഫ്ർ
40ഈ വാക്കുകള്‍ കേട്ടപ്പോള്‍, ഇവന്‍ യഥാര്‍ഥത്തില്‍ മുഹ്ജിസാത്താണ് എന്നു ചിലര്‍ പറഞ്ഞു. 41മറ്റു ചിലര്‍ പറഞ്ഞു: ഇവന്‍ ഈസാ അൽ മസീഹാണ എന്നാല്‍, വേറെ ചിലര്‍ ചോദിച്ചു: ഈസാ അൽ മസീഹ് ഗലീലിയില്‍ നിന്നാണോ വരുക? 42ഈസാ അൽ മസീഹ് ദാവൂദിന്റെ സന്താന പരമ്പരയില്‍ നിന്നാണെന്നും ദാവൂദിന്റെ ഗ്രാമമായ ബേത്‌ലെഹെമില്‍ നിന്ന് അവന്‍ വരുമെന്നുമല്ലേ മുഹ്ജിസാത്തുക്കളിൽ പറയുന്നത്? 43അങ്ങനെ അവനെക്കുറിച്ചു ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടായി. 44ചിലര്‍ അവനെ ബന്ധിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, ആരും അവന്റെ മേല്‍ കൈവച്ചില്ല.
45സേവകന്‍മാര്‍ തിരിച്ചു ചെന്നപ്പോള്‍ ഇമാം പ്രമുഖന്‍മാരും ഫരിസേയരും അവരോടു ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത്? 46അവര്‍ മറുപടി പറഞ്ഞു: അവനെപ്പോലെ ആരും ഇതുവരെ സംസാരിച്ചിട്ടില്ല. 47അപ്പോള്‍ ഫരിസേയര്‍ അവരോടു ചോദിച്ചു: നിങ്ങളും വഞ്ചിതരായോ? 48അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനില്‍ ഈമാൻ വച്ചിട്ടുണ്ടോ? 49ശരീഅത്ത് നിയമം അറിഞ്ഞു കൂടാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ്. 50മുമ്പൊരിക്കല്‍ ഈസാ അൽ മസീഹിന്റെ അടുക്കല്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോള്‍ അവരോടു ചോദിച്ചു: 51ഒരുവനു പറയാനുള്ളത് ആദ്യം കേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്ന് അറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ? 52അവര്‍ മറുപടി പറഞ്ഞു: നീയും ഗലീലിയില്‍ നിന്നാണോ? പരിശോധിച്ചു നോക്കൂ, ഒരു നബിയും ഗലീലിയില്‍ നിന്നു വരുന്നില്ല എന്ന് അപ്പോള്‍ മനസ്‌സിലാകും. 53ഓരോരുത്തരും സ്വന്തം വീടുകളിലേക്കു പോയി.