സൂറ അൽ-ഹശ്ർ 8

തവളകള്‍ വ്യാപിക്കുന്നു

8 1റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ഫിർഔന്റെ അടുക്കല്‍ച്ചെന്നു പറയുക: റബ്ബുൽ ആലമീൻ കല്‍പിക്കുന്നു: എനിക്ക് ഇബാദത്ത് ചെയ്യാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക. 2അവരെ വിട്ടയയ്ക്കാന്‍ നീ വിസമ്മതിച്ചാല്‍ തവളകളെ അയച്ച് ഞാന്‍ നിന്‍റെ രാജ്യത്തെ പീഡിപ്പിക്കും. 3നദിയില്‍ തവളകള്‍ പെരുകും. നിന്‍റെ മന്ദിരത്തിലും ശയനമുറിയിലും കിടക്കയിലും നിന്‍റെ സേവകരുടെയും ജനങ്ങളുടെയും ഭവനങ്ങളിലും അടുപ്പുകളിലും മാവുകുഴയ്ക്കുന്ന പാത്രങ്ങളിലും അവ കയറിപ്പറ്റും. 4നിന്‍റെയും ജനത്തിന്‍റെയും സേവകരുടെയും മേല്‍ അവ പറന്നുകയറും. 5റബ്ബുൽ ആലമീൻ മൂസായോടു കല്‍പിച്ചു: ഹാറൂനോടു പറയുക, നിന്‍റെ വടി കൈയിലെടുത്ത് നദികളുടെയും തോടുകളുടെയും കുളങ്ങളുടെയും മേല്‍ നീട്ടി, ഈജിപ്തു മുഴുവന്‍ തവളകളെക്കൊണ്ടു നിറയ്ക്കുക. 6ഹാറൂന്‍ ഈജിപ്തിലെ ജലാശയങ്ങളുടെമേല്‍ കൈനീട്ടി; തവളകളെക്കൊണ്ട് ഈജിപ്തുദേശം മുഴുവന്‍ നിറഞ്ഞു. 7മന്ത്രവാദികളും തങ്ങളുടെ മാന്ത്രിക വിദ്യയാല്‍ ഈജിപ്തിലേക്കു തവളകളെ വരുത്തി.

8അനന്തരം, ഫിർഔൻ മൂസായെയും ഹാറൂനെയും വിളിച്ചുവരുത്തി പറഞ്ഞു: എന്നില്‍ നിന്നും എന്‍റെ ജനത്തില്‍ നിന്നും തവളകളെ അകറ്റിക്കളയുന്നതിനു റബ്ബുൽ ആലമീനോടു നിങ്ങള്‍ അപേക്ഷിക്കുവിന്‍; റബ്ബുൽ ആലമീനു ഖുർബാനിയര്‍പ്പിക്കാനായി ജനത്തെ ഞാന്‍ വിട്ടയയ്ക്കാം. 9മൂസാ ഫിർഔനോടു പറഞ്ഞു: തവളകളെ നിന്നില്‍ നിന്നും നിങ്ങളുടെ ഭവനങ്ങളില്‍ നിന്നും അകറ്റി നദിയില്‍ മാത്രം ഒതുക്കി നിര്‍ത്തുന്നതിനായി നിനക്കും സേവകര്‍ക്കും ജനത്തിനും വേണ്ടി ഞാന്‍ എപ്പോഴാണ് ദുആ ഇരക്കേണ്ടതെന്ന് അറിയിക്കുക. 10ഫിർഔൻ പറഞ്ഞു: നാളെ. മൂസാ തുടര്‍ന്നു: അങ്ങനെയാകട്ടെ. ഞങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനു തുല്യനായി മറ്റാരുമില്ലെന്ന് അങ്ങനെ നീ ഗ്രഹിക്കും. 11തവളകള്‍ നിന്നില്‍ നിന്നും വീടുകളില്‍ നിന്നും സേവകരില്‍ നിന്നും ജനത്തില്‍ നിന്നും അകന്നു നദിയില്‍ മാത്രം ഒതുങ്ങി നില്‍ക്കും. 12മൂസായും ഹാറൂനും ഫിർഔന്റെ അടുത്തു നിന്നു പോയി. തവളകളെക്കുറിച്ചു താന്‍ ഫിർഔനോടു പറഞ്ഞതു പോലെ മൂസാ റബ്ബുൽ ആലമീനോടു അപേക്ഷിച്ചു. 13മൂസാ അപേക്ഷിച്ചതു പോലെ റബ്ബുൽ ആലമീൻ പ്രവര്‍ത്തിച്ചു. വീടുകളിലും അങ്കണങ്ങളിലും വയലുകളിലുമുണ്ടായിരുന്ന തവളകള്‍ ചത്തൊടുങ്ങി. 14അവര്‍ അവയെ വലിയ കൂനകളായി കൂട്ടി. നാട്ടില്‍ ദുര്‍ഗന്ധം വ്യാപിച്ചു. 15സ്വൈരം ലഭിച്ചെന്നു കണ്ടപ്പോള്‍ റബ്ബുൽ ആലമീൻ പറഞ്ഞതു പോലെ ഫിർഔന്റെ ഹൃദയം കഠിനമായി. അവന്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.

പേന്‍ പെരുകുന്നു

16റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: നീ ഹാറൂനോടു പറയുക: നിന്‍റെ വടികൊണ്ടു നിലത്തെ പൂഴിയില്‍ അടിക്കുക. അപ്പോള്‍ അതു പേനായിത്തീര്‍ന്ന് ഈജിപ്തു മുഴുവന്‍ വ്യാപിക്കും. 17അവന്‍ അപ്രകാരം ചെയ്തു; ഹാറൂന്‍ വടിയെടുത്ത് കൈനീട്ടി നിലത്തെ പൂഴിയില്‍ അടിച്ചു. ഉടനെ മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ നിറഞ്ഞു. ഈജിപ്തിലെ പൂഴി മുഴുവന്‍ പേനായിത്തീര്‍ന്നു. 18മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ പേന്‍ പുറപ്പെടുവിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സാധിച്ചില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മേല്‍ പേന്‍ നിറഞ്ഞു നിന്നു. 19അപ്പോള്‍ മന്ത്രവാദികള്‍ ഫിർഔനോടു പറഞ്ഞു: ഇവിടെ മഅബൂദിനറെ കരം പ്രവര്‍ത്തിക്കുന്നു. എങ്കിലും റബ്ബുൽ ആലമീൻ മുന്‍കൂട്ടി അറിയിച്ചതുപോലെ ഫിർഔൻ കഠിനഹൃദയനായി നിലകൊണ്ടു. അവന്‍ അവരുടെ വാക്കു ശ്രദ്ധിച്ചില്ല.

ഈച്ചകള്‍ വര്‍ധിക്കുന്നു

20റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: നീ അതിരാവിലെ എഴുന്നേറ്റ്, ഫിർഔൻ നദിയിലേക്കു വരുമ്പോള്‍ അവന്‍റെ വഴിയില്‍ കാത്തുനിന്ന് അവനോടു പറയണം: റബ്ബുൽ ആലമീൻ ഇപ്രകാരം പറയുന്നു: എന്നെ ഇബാദത്ത് ചെയ്യാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക. 21എന്‍റെ ജനത്തെ വിട്ടയയ്ക്കാത്തപക്ഷം, നിന്‍റെയും സേവകരുടെയും ജനത്തിന്‍റെയും മേല്‍ ഞാന്‍ ഈച്ചകളെ അയയ്ക്കും. അങ്ങനെ ഈജിപ്തുകാരുടെ ഭവനങ്ങള്‍ ഈച്ചകളെക്കൊണ്ടു നിറയും. അവര്‍ നില്‍ക്കുന്ന സ്ഥലം പോലും ഈച്ചക്കൂട്ടങ്ങള്‍ പൊതിയും. 22എന്നാല്‍, എന്‍റെ ജനം വസിക്കുന്ന ഗോഷെന്‍ പ്രദേശത്തെ ഞാന്‍ ഒഴിച്ചു നിര്‍ത്തും; അവിടെ ഈച്ചകള്‍ ഉണ്ടായിരിക്കയില്ല. അങ്ങനെ ദുനിയാവില്‍ ഞാനാണ് റബ്ബുൽ ആലമീൻ എന്നു നീ ഗ്രഹിക്കും. 23എന്‍റെ ജനത്തെ നിന്‍റെ ജനത്തില്‍നിന്നു ഞാന്‍ വേര്‍തിരിക്കും. ഈ അടയാളം നാളെത്തന്നെ കാണപ്പെടും. 24റബ്ബുൽ ആലമീൻ അപ്രകാരം പ്രവര്‍ത്തിച്ചു. ഫിർഔന്റെയും സേവകരുടെയും ഭവനങ്ങള്‍ മാത്രമല്ല ഈജിപ്തുരാജ്യം മുഴുവന്‍ ഈച്ചകളുടെ കൂട്ടംകൊണ്ടു നിറഞ്ഞു. ഈച്ചകള്‍മൂലം നാടു നശിച്ചുതുടങ്ങി.

25അപ്പോള്‍ ഫിർഔൻ മൂസായെയും ഹാറൂനെയും വിളിച്ചു പറഞ്ഞു: നിങ്ങള്‍ പോയി ഈ രാജ്യത്തിനുള്ളില്‍ എവിടെയെങ്കിലും നിങ്ങളുടെ മഅബൂദിനു ഖുർബാനിയര്‍പ്പിച്ചു കൊള്ളുവിന്‍. 26മൂസാ പറഞ്ഞു: അങ്ങനെ ചെയ്യുന്നതു ശരിയല്ല. കാരണം, ഈജിപ്തുകാര്‍ക്ക് അരോചകമായ വസ്തുക്കളാണു ഞങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനു ഞങ്ങള്‍ ഖുർബാനിയര്‍പ്പിക്കുന്നത്. തങ്ങള്‍ക്ക് അരോചകമായ വസ്തുക്കള്‍ അവര്‍ കാണ്‍കെ ഖുർബാനിയര്‍പ്പിക്കുകയാണെങ്കില്‍ അവര്‍ ഞങ്ങളെ കല്ലെറിയുകയില്ലേ? 27കര്‍ത്താവിന്‍റെ കല്‍പനയനുസരിച്ച് ഞങ്ങള്‍ മൂന്നു ദിവസത്തെ യാത്ര ചെയ്ത് മരുഭൂമിയില്‍വച്ചു ഞങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനു ഖുർബാനിയര്‍പ്പിക്കട്ടെ. 28അപ്പോള്‍ ഫിർഔൻ പറഞ്ഞു: നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനു മരുഭൂമിയില്‍ ഖുർബാനിയര്‍പ്പിക്കാന്‍ ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം. എന്നാല്‍, നിങ്ങള്‍ വളരെ അകലെ പോകരുത്. എനിക്കു വേണ്ടി നിങ്ങള്‍ ദുആ ഇരക്കുകയും വേണം. 29മൂസാ ഫിർഔനോടു പറഞ്ഞു: ഞാന്‍ ഉടനെ നിന്നെ വിട്ടു പോകയാണ്. ഫിർഔനില്‍നിന്നും സേവകരില്‍നിന്നും ജനത്തില്‍നിന്നും ഈച്ചകള്‍ നാളെത്തന്നെ അകന്നു പോകണമെന്നു ഞാന്‍ റബ്ബുൽ ആലമീനോടു ദുആ ഇരക്കും. റബ്ബുൽ ആലമീനു ഖുർബാനിയര്‍പ്പിക്കാന്‍വേണ്ടി ജനങ്ങളെ വിട്ടയയ്ക്കാതെ വീണ്ടും വഞ്ചനാപരമായി പെരുമാറാതിരുന്നാല്‍ മതി. 30മൂസാ ഫിർഔന്റെ അടുക്കല്‍നിന്നു പോയി, റബ്ബുൽ ആലമീനോടു ദുആ ഇരന്നു. 31റബ്ബുൽ ആലമീൻ മൂസായുടെ അപേക്ഷയനുസരിച്ചു പ്രവര്‍ത്തിച്ചു. ഫിർഔനില്‍ നിന്നും സേവകരില്‍ നിന്നും ജനത്തില്‍ നിന്നും ഈച്ചകളെ അകറ്റി; ഒന്നു പോലും അവശേഷിച്ചില്ല. 32എന്നാല്‍, ഫിർഔൻ ഇപ്രാവശ്യവും ഹൃദയം കഠിനമാക്കി; അവന്‍ ജനത്തെ വിട്ടയച്ചില്ല.