സൂറ അൽ-ഹശ്ർ 7

ഫിർഔന്‍റെ മുന്‍പില്‍

7 1റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: ഇതാ ഞാന്‍ ഫിർഔന് നിന്നെ മഅബൂദിനെപ്പോലെ ആക്കിയിരിക്കുന്നു. നിന്‍റെ സഹോദരനായ ഹാറൂൻ, നിന്‍റെ പ്രവാചകനായിരിക്കും. 2ഞാന്‍ നിന്നോടു കല്‍പിക്കുന്നതെല്ലാം നീ ഹാറൂനോടു പറയണം. ഫിർഔൻ തന്‍റെ രാജ്യത്തു നിന്ന് യിസ്രായിലാഹ്യരെ വിട്ടയയ്ക്കാന്‍ വേണ്ടി നിന്‍റെ സഹോദരന്‍ ഹാറൂൻ അവനോടു സംസാരിക്കട്ടെ. 3ഞാന്‍ ഫിർഔന്‍റെ ഹൃദയം കഠിനമാക്കും; ഈജിപ്തു രാജ്യത്തു വളരെയേറെ അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കും. 4എങ്കിലും ഫിർഔൻ നിങ്ങളുടെ വാക്കു കേള്‍ക്കുകയില്ല. എന്നാല്‍, ഞാന്‍ ഈജിപ്തിനെ കഠിനമായി ശിക്ഷിച്ച്, എന്‍റെ സൈന്യവും ജനവുമായ യിസ്രായിലാഹിനെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരും. 5ഞാന്‍ ഈജിപ്തിനെതിരേ കൈനീട്ടി യിസ്രായിലാഹ് മക്കളെ അവരുടെയിടയില്‍ നിന്ന് മോചിപ്പിച്ചു കഴിയുമ്പോള്‍ ഞാനാണു റബ്ബുൽ ആലമീനെന്ന് ഈജിപ്തുകാര്‍ മനസ്സിലാക്കും. 6മൂസായും ഹാറൂനും റബ്ബുൽ ആലമീൻ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു. 7അവര്‍ ഫിർഔനോടു സംസാരിക്കുമ്പോള്‍ മൂസായ്ക്ക് എണ്‍പതും ഹാറൂന് എണ്‍പത്തിമൂന്നും വയസ്സായിരുന്നു.

വടി സര്‍പ്പമായി മാറുന്നു

8റബ്ബുൽ ആലമീൻ മൂസായോടും ഹാറൂനോടും പറഞ്ഞു: 9ഫിർഔൻ നിങ്ങളോട് ഒരടയാളം ആവശ്യപ്പെടുന്ന പക്ഷം നീ ഹാറൂനോടു നിന്‍റെ വടിയെടുത്തു ഫിർഔന്‍റെ മുന്‍പിലിടുക എന്നു പറയണം. 10അത് സര്‍പ്പമായി മാറും. മൂസായും ഹാറൂനും ഫിർഔന്‍റെ അടുക്കല്‍ച്ചെന്ന് റബ്ബുൽ ആലമീൻ കല്‍പിച്ചതു പോലെ പ്രവര്‍ത്തിച്ചു. ഹാറൂൻ വടി ഫിർഔന്‍റെയും സേവകരുടെയും മുന്‍പില്‍ ഇട്ടു. 11അതു സര്‍പ്പമായി, അപ്പോള്‍ ഫിർഔൻ വിജ്ഞന്‍മാരെയും മന്ത്രവാദികളെയും വിളിച്ചുവരുത്തി. തങ്ങളുടെ മാന്ത്രികവിദ്യയാല്‍ ഈജിപ്തിലെ മന്ത്രവാദികളും അപ്രകാരം ചെയ്തു. 12അവര്‍ ഓരോരുത്തരും തങ്ങളുടെ വടികള്‍ നിലത്തിട്ടപ്പോള്‍ അവ സര്‍പ്പങ്ങളായി മാറി. എന്നാല്‍, ഹാറൂന്‍റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു. 13റബ്ബുൽ ആലമീൻ പറഞ്ഞതുപോലെ ഫിർഔന്‍റെ ഹൃദയം കഠിനമായി; അവന്‍ അവരുടെ വാക്കുകേട്ടില്ല.

ജലം രക്തമായി മാറുന്നു

14റബ്ബുൽ ആലമീൻ മൂസായോടു പറഞ്ഞു: ഫിർഔൻ കഠിന ഹൃദയനായിത്തീര്‍ന്നിരിക്കുന്നു. അവന്‍ ജനത്തെ വിട്ടയയ്ക്കാന്‍ വിസമ്മതിക്കുന്നു. 15രാവിലെ നീ ഫിർഔന്‍റെ അടുത്തേക്കു പോകുക. അവന്‍ നദിയിലേക്കിറങ്ങി വരുമ്പോള്‍ നീ നദീതീരത്ത് അവനെ കാത്തു നില്‍ക്കണം; സര്‍പ്പമായി മാറിയ വടിയും കൈയിലെടുത്തുകൊള്ളുക. 16നീ അവനോടു പറയണം: ഹെബ്രായരുടെ മഅബൂദായ റബ്ബുൽ ആലമീൻ എന്നെ നിന്‍റെയടുത്തേക്കയച്ചത്, മരുഭൂമിയില്‍ എനിക്ക് ഇബാദത്ത് ചെയ്യാൻ എന്‍റെ ജനത്തെ അയയ്ക്കുക എന്ന് ആവശ്യപ്പെടാനാണ്. എന്നാല്‍, നീ ഇതുവരെ അത് അനുസരിച്ചില്ല. 17റബ്ബുൽ ആലമീൻ പറയുന്നു: ഞാനാണു റബ്ബുൽ ആലമീനെന്ന് ഇതിനാല്‍ നീ മനസ്സിലാക്കും. ഇതാ എന്‍റെ കൈയിലുള്ള വടികൊണ്ടു ഞാന്‍ നൈലിലെ ജലത്തിന്‍മേല്‍ അടിക്കും. 18ജലം രക്തമയമായി മാറും. നദിയിലെ മത്‌സ്യങ്ങള്‍ ചത്തുപോകും; നദി ദുര്‍ഗന്ധം വമിക്കും. നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ ഈജിപ്തുകാര്‍ക്കു കഴിയാതെവരും. 19റബ്ബുൽ ആലമീൻ മൂസായോട് ആജ്ഞാപിച്ചു: ഹാറൂനോടു പറയുക, നീ വടി കൈയിലെടുത്ത് നിന്‍റെ കൈ ഈജിപ്തിലെ ജലത്തിന്‍മേല്‍, അവിടത്തെ നദികളുടെയും അരുവികളുടെയും, കയങ്ങളുടെയും കുളങ്ങളുടെയും മേല്‍നീട്ടുക. ജലം രക്തമായി മാറും. ഈജിപ്തിലെങ്ങും, മരപ്പാത്രങ്ങളിലും, കല്‍പ്പാത്രങ്ങളില്‍ പോലും രക്തം കാണപ്പെടും.

20റബ്ബുൽ ആലമീൻ കല്‍പിച്ചതുപോലെ മൂസായും ഹാറൂനും പ്രവര്‍ത്തിച്ചു. ഫിർഔന്‍റെയും അവന്‍റെ സേവകരുടെയും മുന്‍പില്‍വച്ച് അവന്‍ വടിയുയര്‍ത്തി, നദീജലത്തിന്‍മേല്‍ അടിച്ചു. നദിയിലുണ്ടായിരുന്ന ജലമെല്ലാം രക്തമായി മാറി. 21നദിയിലെ മത്‌സ്യമെല്ലാം ചത്തൊടുങ്ങി. നദി ദുര്‍ഗന്ധം വമിച്ചു; ഈജിപ്തുകാര്‍ക്ക് നദിയില്‍ നിന്നു വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ല; ഈജിപ്തിലെങ്ങും രക്തം കാണപ്പെട്ടു. 22ഈജിപ്തിലെ മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാല്‍ അപ്രകാരം ചെയ്തു. റബ്ബുൽ ആലമീൻ പറഞ്ഞതുപോലെ, ഫിർഔൻ കൂടുതല്‍ കഠിനഹൃദയനായി; അവന്‍ അവരുടെ വാക്കു കേട്ടുമില്ല. 23ഫിർഔൻ തന്‍റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ഇക്കാര്യം അവന്‍ ഗൗനിച്ചില്ല. 24നദീജലം കുടിക്കുക അസാധ്യമായിത്തീര്‍ന്നപ്പോള്‍ ഈജിപ്തുകാര്‍ കുടിക്കാന്‍ വെള്ളത്തിനു വേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി.

25റബ്ബുൽ ആലമീൻ നദിയെ പ്രഹരിച്ചിട്ട് ഏഴുദിവസം കഴിഞ്ഞു.