സൂറ അൽ-ദുമ്മാ അർസൽനാ 34
മൂസാ നബി വഫാത്താകുന്നു
34 1ബഅ്ദായായി, മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) മുവാബു അറബാത്തില്‍ നിന്നു അരീഹായുടെ ഖുബാലത്തിൽ ബുഖ്അത്തായ നിബൂ ജബലിലെ പിസ്ജായുടെ അഅ് ലയിൽ കയറി. റബ്ബുൽ ആലമീൻ അവന് എല്ലാ അർളുകളും കാണിച്ചു കൊടുത്തു ജൽയാദു മുതല്‍ ദാന്‍വരെയുള്ള അർളുകളും 2നഫ്താലി മുഴുവനും ഇഫ്രായിമിന്റെയും മനാസ്‌സെയുടെയും അർളുകളും ബഹ്ർ ഗർബി വരെയുള്ള യൂദാ ദൌലയും 3ജനൂബും മദീനത്തുന്നഖ് ലായ അരീഹായുടെ ബുഖ്അത്തായ വാദിയിലെ സൂവാര്‍ വരെയുള്ള ദാഇറത്തും. 4ബഅ്ദായായി, റബ്ബുൽ ആലമീൻ അവനോടു പറഞ്ഞു: നിന്റെ നസ് ലുകള്‍ക്കു നല്‍കുമെന്ന് ഇബ്രാഹീമിനോടും ഇസഹാക്കിനോടും യാഅ്ഖൂബിനോടും ഞാന്‍ ഖസംചെയ്ത അർളാണിത്. ഇതു നള്റാന്‍ ഞാന്‍ നിന്നെ അനുവദിച്ചു; എന്നാല്‍, നീ ഇതില്‍ ദാഖിലാകുകയില്ല. 5റബ്ബുൽ ആലമീന്റെ അബ്ദായ മൂസാ അവിടുന്ന് അരുളിച്ചെയ്തതുപോലെ മൂവാബുദേശത്തുവച്ചു വഫാത്തായി. 6മൂവാബുദേശത്തു ബത് പെയോറിന് എതിരേയുള്ള വാദിയിൽ അവന്‍ ഖബറടക്കപ്പെട്ടു. എന്നാല്‍, ഇന്നുവരെ അവന്റെ ഖബറിടത്തിന്റെ മകാൻ ആര്‍ക്കും അറിവില്ല. 7മയ്യിത്താവുമ്പാള്‍ മൂസായ്ക്കു നൂറ്റിയിരുപതു വയസ്‌സുണ്ടായിരുന്നു. അവന്റെ അയ്ന് മങ്ങുകയോ ഖുവ്വത്ത് ളയീഫാകുകയോ ചെയ്തിരുന്നില്ല. 8ഇസ്രായീല്‍ മുപ്പതു യൌമിൽ മൂവാബു വാദിയില്‍ മൂസായെ ഓര്‍ത്തു ബുകാഅ് ചെയ്തു. മൂസായ്ക്കുവേണ്ടിയുള്ള ബുകാഅ് യൌമുകൾ പൂര്‍ത്തിയായി.
9യൂസാആ ഇബ്നു നൂൻ ഇൽമിന്റെ റൂഹിനാല്‍ മംലൂ ആയിരുന്നു; എന്തെന്നാല്‍, മൂസാ അവന്റെ മേല്‍ യദുകൾ വച്ചിരുന്നു. ഇസ്രായീല്‍ ഖൌമ് അവന്റെ വാക്കു സംആക്കുകയും റബ്ബുൽ ആലമീൻ മൂസായോടു അംറ് ചെയ്തിരിക്കുന്നതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. 10റബ്ബുൽ ആലമീൻ മുഖത്തോടു മുഖം സംസാരിച്ച മൂസായെപ്പോലെ മറ്റൊരു നബി പിന്നീട് ഇസ്രായീലില്‍ ഉണ്ടായിട്ടില്ല. 11റബ്ബുൽ ആലമീനാല്‍ മബ്ഊസായി മിസ്റില്‍ ഫിർഔനും അബ്ദുമാര്‍ക്കും അർളിനു മുഴുവനും എതിരായി അവന്‍ പ്രവര്‍ത്തിച്ച ആയത്തുകളിലും അജബുകളിലും, 12ഇസ്രായീല്‍ ഖൌമിന്റെ മുന്‍പില്‍ പ്രകടമാക്കിയ അളീമും മുഖീഫുമായ അമലുകളിലും മൂസാ അതുല്യനാണ്.