സൂറ അൽ-ദുമ്മാ അർസൽനാ 31
യൂസാആ മൂസായുടെ പിന്‍ഗാമി
31 1മൂസാ[a] യഥാർത്ഥ ഹീബ്രു: מֹשֶׁ֔ה (mōšeh) ഇസ്രായീല്‍ ഖൌമിനോടു തുടര്‍ന്നു സംസാരിച്ചു. 2അവന്‍ പറഞ്ഞു: എനിക്കിപ്പോള്‍ നൂറ്റിയിരുപതു വയസ്സായി. നിങ്ങളെ നയിക്കാന്‍ എനിക്കു ഖുവ്വത്തില്ലാതായി. നീ ഈ ഉർദൂന്‍ കടക്കുകയില്ല എന്നു റബ്ബുൽ ആലമീൻ എന്നോട് പറഞ്ഞിട്ടുണ്ട്. 3നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻതന്നെ നിങ്ങള്‍ക്കു മുന്‍പേ പോകും. അവിടുന്നു നിങ്ങളുടെ മുന്‍പില്‍ നിന്ന് ഈ ഖൌമുകളെ ഹലാക്കാക്കും; നിങ്ങള്‍ അവരുടെ ദൌല മിറാസാക്കുകയും[b] 31.3 മിറാസാക്കുക = അനന്തരാവകാശമാക്കുക - മിൽക്കാക്കുക = കൈവശമാക്കുക/ അവകാശമാക്കുക ചെയ്യും. റബ്ബുൽ ആലമീൻ അരുളിച്ചെയ്തിട്ടുള്ളതു പോലെ യൂസാആ നിങ്ങളെ നയിക്കും. 4റബ്ബുൽ ആലമീൻ അമൂര്യ മലിക്കുമാരായ സീഹൂനെയും ഊജിനെയും അവരുടെ ബലദിനെയും ഹലാക്കാക്കിയതുപോലെ ഇവരെയും ഹലാക്കാക്കും. 5റബ്ബുൽ ആലമീൻ അവരെ നിങ്ങള്‍ക്ക് ഏല്‍പിച്ചുതരുമ്പോള്‍, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള അംറുകളനുസരിച്ചു നിങ്ങള്‍ അവരോടു പ്രവര്‍ത്തിക്കണം. 6ശദീദും ശജാഉമായിരിക്കുവിന്‍, പേടിക്കേണ്ട; അവരെപ്രതി ഹയറാനിലാകുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനാണ് കൂടെ വരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ മത്റൂക്കാക്കുകയോ ഇല്ല.
7ബഅ്ദായായി, മൂസാ യൂസാആയെ വിളിച്ച് എല്ലാവരുടെയും മുന്‍ പില്‍വച്ച് അവനോടു പറഞ്ഞു: ഖവിയ്യും[c] 31.7 ഖവിയ്യും - ശദീദും ശജാഉമായിരിക്കുക. റബ്ബുൽ ആലമീൻ ഈ ഖൌമിനു നല്‍കുമെന്ന് ഇവരുടെ അബുമാരോടു ഖസം ചെയ്തിട്ടുള്ള ദൌല മിൽക്കാക്കാന്‍ നീ ഇവരെ നയിക്കണം. 8റബ്ബുൽ ആലമീനാണു നിന്റെ മുന്‍പില്‍ പോകുന്നത്. അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ നിരാശനാക്കുകയോ മത്റൂക്കാക്കുകയോ ഇല്ല; ഖൌഫിലകപ്പെടുകയോ ബേജാറാകുകയോ വേണ്ടാ.
തൌറാത്ത് ഓതൽ
9മൂസാ ഈ തൌറാത്ത് എഴുതി റബ്ബുൽ ആലമീന്റെ അഹ്ദിന്റെ താബൂത്തിന്റെ ഹാമിലുകളും ലീവിയുടെ ഔലാദുകളുമായ ഇമാംമാരെയും ഇസ്രായീലിലെ എല്ലാ ശൈഖന്‍മാരെയും ഏല്‍പിച്ചു. 10ബഅ്ദായായി, അവന്‍ അവരോടു അംറാക്കി: ഇത്ഖിന്റെ ആമായ[d] 31.10 ഇത്ഖിന്റെ ആമായ - ഇബ്റാഇന്റെ സനത്തായ ഏഴാം സനത്ത് ഈദുൽ മളാൽ ആഘോഷിക്കാന്‍ 11ഇസ്രായീല്‍ ഖൌമ് റബ്ബുൽ ആലമീൻ മുഖ്താറാക്കുന്ന മകാനിൽ അവിടുത്തെ മുന്‍പില്‍ സമ്മേളിക്കുമ്പോള്‍ എല്ലാവരും കേള്‍ക്കേ നീ ഈ തൌറാത്ത്[e] 31.11 തൌറാത്ത് - ശരീഅത്ത് എന്നും പറയാം വായിക്കണം. 12അതുകേട്ട് നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ ഭയപ്പെടാന്‍ തഅലീം ലഭിക്കുന്നതിനും ഈ ശരീഅത്ത് ഹർഫംബി ഹർഫ് ഇത്വാഅത്ത് ചെയ്യുന്നതിനും വേണ്ടി എല്ലാ ഖൌമുകളെയും - രിജാലിനെയും നിസാഇനെയും അത്വഫാലിനെയും നിന്റെ മദീനത്തിലെ ഗരീബുകളെയും - വിളിച്ചുകൂട്ടണം. 13അത് അറിഞ്ഞിട്ടില്ലാത്ത അവരുടെ ഔലാദുകളും അതുകേള്‍ക്കുകയും ഉർദൂനക്കരെ നിങ്ങള്‍ മിൽക്കാക്കാന്‍പോകുന്ന ബലദിൽ നിങ്ങള്‍ പാർക്കുന്ന കാലത്തോളം നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീനെ ഭയപ്പെടാന്‍ പഠിക്കുകയും ചെയ്യട്ടെ.
മൂസായ്ക്ക് ആഖിർ അംറുകൾ
14റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ഇതാ നിന്റെ മൌത്തിന്റെ ദിവസം ഹാളിറായിരിക്കുന്നു. ഞാന്‍ യൂസാആയെ സയ്യിദായി നിയോഗിക്കാന്‍ നീ അവനെ കൂട്ടിക്കൊണ്ട് ഖയ്മത്തുൽ ഇജ്ത്തിമാഇലേക്കു വരുക. അവര്‍ ഖയ്മത്തുൽ ഇജ്ത്തിമാഇലെത്തി. 15അപ്പോള്‍ റബ്ബുൽ ആലമീൻ ഒരു സഹാബിന്റെ അമൂദിൽ ഖയ്മക്കകത്തു പ്രത്യക്ഷപ്പെട്ടു. സഹാബിന്റെ അമൂദ് ഖയ്മയുടെ ബാബിനു അഅ് ലയിൽ നിന്നു.
16റബ്ബുൽ ആലമീൻ മൂസായോട് അരുളിച്ചെയ്തു: ഇതാ, നീ നിന്റെ അബുമാരോടുകൂടെ നൌമ് ചെയ്യേണ്ടതായിരിക്കുന്നു. ഈ ഖൌമ് തങ്ങള്‍ പാർക്കാന്‍ പോകുന്ന അർളിലെ അന്യ ആലിഹത്തുകളെ ഇത്തിബാഅ് ചെയ്ത് അവരുമായി സിനയിലേര്‍പ്പെടുകയും എന്നെ മത്റൂക്കാക്കുകയും ഞാന്‍ അവരോടു ചെയ്തിട്ടുള്ള അഹ്ദിന് ഖിലാഫായി പ്രവർത്തിക്കുകയും ചെയ്യും. 17അന്ന് അവരുടെ നേരേ എന്റെ ഗളബ് ആളിക്കത്തും. ഞാന്‍ അവരെ മത്റൂക്കാക്കുകയും അവരില്‍ നിന്ന് എന്റെ വജ്ഹ് മറയ്ക്കുകയും ചെയ്യും. അവര്‍ നാശത്തിനിരയാകും. അനേകം ശർറുകളും ശദാഇദും അവര്‍ക്കുണ്ടാകും. നമ്മുടെ മഅബൂദ് നമ്മുടെ ഇടയില്‍ ഇല്ലാത്തതുകൊണ്ടല്ലേ ഈ ശദാഇദ് നമുക്കു വാഖിആയത് എന്ന് ആദിവസം അവര്‍ പറയും. 18അവര്‍ അന്യ ആലിഹത്തുകളെ ഇത്തിബാഅ് ചെയ്ത ശർറുകള്‍ നിമിത്തം ഞാന്‍ അന്ന് എന്റെ വജ്ഹ് മറച്ചുകളയും.
19ആകയാല്‍, ഈ നശീദ് എഴുതിയെടുത്ത് ഇസ്രായീല്‍ ഉമ്മത്തിന് തഅലീം നൽകുക. അവര്‍ക്കെതിരേ ശഹാദത്തായിരിക്കേണ്ടതിന് ഇത് അവരുടെ ശഫത്തില്‍ ഇട്ടു കൊടുക്കുക. 20അവരുടെ ആബാഉമാര്‍ക്കു നല്‍കുമെന്നു ഖസംചെയ്ത അസലും ലബനും ഫയ്ളാനാകുന്ന അർളിൽ ഞാന്‍ അവരെ എത്തിക്കും. അവിടെ അവര്‍ ഒജീനിച്ച് റാളിയായി തടിച്ചുകൊഴുക്കും. അപ്പോള്‍, അവര്‍ മിൻദൂനില്ലാഹിയുടെ[f] 31.20 മിൻദൂനില്ലാഹിയുടെ - അന്യ ആലിഹത്തുകൾക്കു നേരേ തിരിഞ്ഞ് അവരെ സേവിക്കും. എന്റെ അഹ്ദിന് മാറായി [g] 31.20 മാറായി - ഖിലാഫായി എന്നെ നിന്ദിക്കും. 21അനേകം ശർറുകളും ശദാഇദും അവര്‍ക്കു വന്നു വാഖിആകുമ്പോള്‍ ഈ നശീദ് അവര്‍ക്കെതിരേ ശഹാദത്തായി നില്‍ക്കും. മറക്കാതെ അവരുടെ നസ് ലുകളുടെ ലിസാനില്‍ ഇതു നിലകൊള്ളും. അവര്‍ക്കു നല്‍കുമെന്നു ഖസം ചെയ്ത അർളിൽ ഞാന്‍ അവരെ എത്തിക്കുന്നതിനു മുന്‍പുതന്നെ അവരില്‍ കുടികൊള്ളുന്ന വിചാരങ്ങള്‍ എനിക്കറിയാം. 22അന്നുതന്നെ മൂസാ ഈ നശീദ് എഴുതി ഇസ്രായീല്‍ ഉമ്മത്തിന് തഅലീം നൽകി.
23റബ്ബുൽ ആലമീൻ നൂനിന്റെ മകനായ യൂസാആയെ അധികാരമേല്‍പിച്ചു കൊണ്ടു പറഞ്ഞു: ഖവിയ്യും[h] 31.23 ഖവിയ്യും - ശദീദും ശജാഉം ആയിരിക്കുക. ഞാന്‍ ഇസ്രായീല്‍ അബ്നാഇന് നല്‍കുമെന്ന് ഖസം ചെയ്തിരിക്കുന്ന നാട്ടിലേക്കു നീ അവരെ നയിക്കും; ഞാന്‍ നിന്നോടു കൂടെ ഉണ്ടായിരിക്കും.
24മൂസാ ഈ ശരീഅത്തുകളെല്ലാം കിത്താബിലെഴുതി. 25ബഅ്ദായായി, അവന്‍ റബ്ബുൽ ആലമീന്റെ അഹ്ദിന്റെ താബൂത്ത് വഹിച്ചിരുന്ന ലീവ്യരോടു അംറാക്കി: 26ഈ തൌറാത്തെടുത്ത് നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീന്റെ അഹ്ദിന്റെ താബൂത്തിന്റെ ജാനിബിൽ വയ്ക്കുവിന്‍. അവിടെ ഇതു നിങ്ങള്‍ക്കെതിരേ ഒരു ശഹാദത്തായിരിക്കട്ടെ. 27നിങ്ങളുടെ തമർറുദും ഇനാദും[i] 31.27 ഇനാദും - സ്വൽബത്തായ രിഖാബും എനിക്കറിയാം. ഇതാ, ഞാന്‍ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിങ്ങള്‍ ഇലാഹിനെ [j] 31.27 ഇലാഹിനെ - മഅബൂദിനെ എതിര്‍ത്തിരിക്കുന്നു. എന്റെ മൌത്തിനുശേഷം എത്രയധികമായി നിങ്ങള്‍ അവിടുത്തെ എതിര്‍ക്കും! 28നിങ്ങളുടെ ഖബീലയിലെ എല്ലാ ശൈഖന്‍മാരെയും റഈസുകളെയും എന്റെ അടുക്കല്‍ വിളിച്ചുകൂട്ടുവിന്‍; സമാഇനെയും അർളിനെയും അവര്‍ക്കെതിരേ സാക്ഷിനിര്‍ത്തിക്കൊണ്ട് ഈ ഖൌൽ അവര്‍ കേള്‍ക്കേ ഞാന്‍ പ്രഖ്യാപിക്കട്ടെ. 29എന്തുകൊണ്ടെന്നാല്‍, എന്റെ മൌത്തിനുശേഷം നിങ്ങള്‍ തീര്‍ത്തും ദുഷിച്ചു പോകുമെന്നും ഞാന്‍ അംറ് ചെയ്തിരിക്കുന്ന സബീലിൽ നിന്നു വ്യതിചലിക്കുമെന്നും എനിക്കറിയാം. റബ്ബുൽ ആലമീന്റെ മുന്‍പില്‍ ശർറ് പ്രവര്‍ത്തിക്കുകയും നിങ്ങൾ ചെയ്യുന്ന പ്രവർത്തികളാല്‍ അവിടുത്തെ ഗയ്ള് പിടിപ്പിക്കുകയും ചെയ്യുന്നതു കൊണ്ട് വരാനിരിക്കുന്ന നാളുകളില്‍ നിങ്ങള്‍ക്ക് ശർറ് ബാധിക്കും. 30ബഅ്ദായായി, മൂസാ ഇസ്രായീല്‍ ജമാഅത്തിൽ മുഴുവന്‍ ഈ നശീദ് ആഖിർ വരെ തമാമായി നുഖ്വ്ത് ചെയ്ത് കേള്‍പ്പിച്ചു.