സൂറ അൽ-ദുമ്മാ അർസൽനാ 30

പശ്ചാത്താപവും പുനരുദ്ധാരണവും

30 1ഞാന്‍ നിങ്ങളെ അറിയിച്ച എല്ലാ കാര്യങ്ങളും - ബറകത്തും ലഅ്നത്തും - നിങ്ങളുടെമേല്‍ വാഖിആകുമ്പോൾ നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളെ ചിതറിച്ച ഖൌമുകളുടെ ഇടയില്‍വച്ചു നിങ്ങള്‍ അവയെപ്പറ്റി ഓര്‍ക്കും. 2അന്നു നിന്റെ മഅബൂദായ റബ്ബുൽ ആലമീങ്കലേക്കു തിരിഞ്ഞ്, നീയും നിന്റെ ബനൂനും ഇന്നു ഞാന്‍ നല്‍കുന്ന റബ്ബുൽ ആലമീന്റെ അംറുകളെല്ലാം കേട്ട് താമ്മായ ഖൽബോടും കാമിലായ റൂഹോടും കൂടെ അവ ഇത്വാഅത്ത് ചെയ്യും. 3അപ്പോള്‍, നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളുടെ സബ്-യ് അവസാനിപ്പിക്കും. നിങ്ങളോടു റഹ്മത്ത് കാണിക്കുകയും, റബ്ബുൽ ആലമീൻ നിങ്ങളെ ചിതറിച്ചിരുന്ന സകല ഖൌമുകളിലും നിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടുകയും ചെയ്യും. 4നിങ്ങള്‍ സമാവാത്തിന്റെ[a] 30.4 സമാവാത്തിന്റെ - സമാഇന്റെ അഖ്സായിലേക്കു ചിതറിപ്പോയാലും അവിടെനിന്നു റബ്ബുൽ ആലമീൻ നിങ്ങളെ ഒരുമിച്ചുകൂട്ടുകയും തിരിയെക്കൊണ്ടുവരുകയും ചെയ്യും. 5നിങ്ങളുടെ അബ്ബുമാർ സ്വന്തമാക്കിയിരുന്ന ബലദിലേക്കു നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളെ കൂട്ടിക്കൊണ്ടുവരും; നിങ്ങള്‍ അതു മിൽക്കാക്കും. അവിടുന്നു നിങ്ങള്‍ക്കു ഖൈറ് ചെയ്യുകയും നിങ്ങളെ നിങ്ങളുടെ അബുമാരെക്കാള്‍ അനേകമടങ്ങു സായിദാക്കുകയും ചെയ്യും. 6നിന്റെ മഅബൂദായ റബ്ബുൽ ആലമീനെ താമ്മായ ഖൽബോടും കാമിലായ റൂഹോടും കൂടെ ഹുബ്ബ് വെക്കുന്നതിനും അങ്ങനെ നീ ജീവിച്ചിരിക്കേണ്ടതിനും വേണ്ടി അവിടുന്നു നിന്റെയും നിന്റെ വലദുകളുടെയും ബാബുൽ ഖൽബ് തുറക്കും. 7നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ ഈ ലഅ്നത്തുകളെല്ലാം നിന്റെ വിരോധികളുടെ മേലും നിന്നെ പീഡിപ്പിക്കുന്ന അദുവ്വുകളുടെമേലും വര്‍ഷിക്കും. 8നിങ്ങള്‍ മനസ്‌സുതിരിഞ്ഞ് റബ്ബുൽ ആലമീന്റെ വാക്കു സംആക്കുകയും ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന അംറുകളെല്ലാം ഹിഫാളത്ത് ചെയ്യുകയും ചെയ്യും. 9നിങ്ങളുടെ മഅബൂദായ റബ്ബുൽ ആലമീൻ നിങ്ങളെ എല്ലാ സഅ് യുകളിലും കസീറായി ബറകത്ത് നൽകും. കസീറായി ഔലാദുകളും[b] 30.9 ഔലാദുകളും - ബനൂനും നഅമുകളും അൻആമും കസീറായി ഗല്ലത്തും [c] 30.9 ഗല്ലത്തും - സമറും അവിടുന്നു നിങ്ങള്‍ക്കു പ്രദാനംചെയ്യും. നിന്റെ ആബാഉമാരുടെ ബറക്കത്തില്‍ സന്തോഷിച്ചതു പോലെ നിന്റെ ബറക്കത്തിലും അവിടുന്നു സുറൂറിലാകും. 10ഈ കാനൂൻകിതാബിൽ[d] 30.10 കാനൂൻകിതാബിൽ - ശരീഅത്ത് കിതാബിൽ മക്തൂബായിരിക്കുന്ന എല്ലാ അംറുകളും ശറഉകളും ഇത്വാഅത്ത് ചെയ്യുന്നതിനായി നീ നിന്റെ മഅബൂദായ റബ്ബുൽ ആലമീന്റെ വാക്കു സംആക്കുകയും താമ്മായയ ഖൽബോടും കാമിലായ റൂഹോടും കൂടെ അവിടുത്തെ നേര്‍ക്കു തിരിയുകയും ചെയ്യുമെങ്കില്‍ മാത്രമേ അതു സംഭവിക്കൂ.

11ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന ഈ അംറിനെ നിന്റെ ഖുവ്വത്തിനതീതമോ എത്തിപ്പെടാൻ കഴിയാത്ത വിധം ബഈദോ അല്ല. 12നാം അതു കേള്‍ക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും ആയി നമുക്കുവേണ്ടി ആര് ജന്നത്തിലേക്കു കയറിച്ചെന്ന് അതു കൊണ്ടുവന്നു തരും എന്നു നീ പറയാന്‍, അതു ജന്നത്തിലല്ല. 13ഇതുകേട്ടു അമൽ ചെയ്യാൻ ആര് ബഹ്റിനക്കരെ പോയി അതു നമുക്കുകൊണ്ടുവന്നു തരും എന്നുപറയാന്‍, അതു ബഹ്റിനക്കരെയുമല്ല. 14കലിമ നിനക്കു ഖരീബാണ്; അതു നിന്റെ ശഫത്തിലും ഖൽബിലും ഉണ്ട്. അതു പ്രാവര്‍ത്തികമാക്കാന്‍ നിനക്കു കഴിയും.

ഹയാത്തോ മൌത്തോ മുഖ്താറാക്കുക

15ഇതാ, ഇന്നു ഞാന്‍ നിന്റെ മുന്‍പില്‍ ഹയാത്തും ഖൈയ്റും, മൌത്തും ശർറും വച്ചിരിക്കുന്നു. 16ഇന്നു ഞാന്‍ നിന്നോട് അംറ് ചെയ്യുന്നതനുസരിച്ച്, നിന്റെ മഅബൂദായ റബ്ബുൽ ആലമീനെ ഹുബ്ബ് വെക്കുകയും അവിടുത്തെ സബീലിൽ ചരിക്കുകയും അവിടുത്തെ അംറുകളും ശറഉകളും[e] 30.16 ശറഉകളും - ഫറാഇളും ഹിഫാളത്ത് ചെയ്യുകയും ചെയ്താല്‍ നീ ജീവിക്കും; നീ മിൽക്കാക്കാന്‍ പോകുന്ന അർളിൽ നിന്റെ മഅബൂദായ റബ്ബുൽ ആലമീൻ നിന്നെ അനുഗ്രഹിച്ചു വര്‍ധിപ്പിക്കും. 17എന്നാല്‍, ഇവയൊന്നും കേള്‍ക്കാതെ നിന്റെ ഖൽബ് വ്യതിചലിക്കുകയും അന്യ ആലിഹത്തുകളെ ഇബാദത്ത് ചെയ്യുന്നതിനും അവരെ ഖിദ്മത്തെടുക്കുന്നതിനും ആയി വശീകരിക്കപ്പെടുകയും ചെയ്താല്‍ നീ തീര്‍ച്ചയായും ഹലാക്കാകുമെന്നും, 18ഉർദൂന്‍ കടന്ന് മിൽക്കാക്കാൻ പോകുന്ന ബലദിൽ ത്വൂലു സമാൻ ജീവിക്കുകയില്ലെന്നും ഇന്നു ഞാന്‍ ഉറപ്പിച്ചു പറയുന്നു. 19ഹയാത്തും മൌത്തും, ബറകത്തും ലഅ്നത്തും ഞാന്‍ നിന്റെ മുന്‍പില്‍ വച്ചിരിക്കുന്നു എന്നതിന് സമാഇനെയും അർളിനെയും ഞാനിന്നു നിനക്കെതിരായി ശാഹിദാക്കുന്നു. നീയും നിന്റെ നസ് ലുകളും[f] 30.19 നസ് ലുകളും - ബനൂനും ജീവിക്കേണ്ടതിനു നഫ്സ് മുഖ്താറാക്കുക [g] 30.19 നഫ്സ് മുഖ്താറാക്കുക - ഹയാത്ത് തിരഞ്ഞെടുക്കുക . 20നിന്റെ മഅബൂദായ റബ്ബുൽ ആലമീനെ ഹുബ്ബ് വെച്ച്, അവിടുത്തെ വാക്കുകേട്ട്, അവിടുത്തോടു ചേര്‍ന്നു നില്‍ക്കുക; നിനക്കു ഹയാത്തും ത്വൂലു ഉംറും ലഭിക്കും. നിന്റെ അബുമാരായ ഇബ്രാഹീമിനും ഇസഹാക്കിനും യഅ്ഖൂബിനും നല്‍കുമെന്നു റബ്ബുൽ ആലമീൻ ഖസം ചെയ്ത ബലദിൽ നീ പാർക്കുകയും ചെയ്യും.


അടിക്കുറിപ്പുകൾ